ആരോഗ്യ സേവനങ്ങള്‍ : ബുർജീലും അബുദാബി പോലീസും കൈ കോര്‍ത്തു

December 13th, 2022

health-sector-mou-signing-burjeel-holdings-with-abudhabi-police-ePathram
അബുദാബി : വൈദ്യ ശാസ്ത്രം, ശാസ്ത്ര ഗവേഷണം, വിദഗ്ദ പരിശീലനം എന്നീ മേഖലകളിൽ സഹകരിക്കു ന്നതിനും സേനാ അംഗങ്ങൾക്കും ജീവനക്കാർക്കും ഉന്നത നിലവാരമുള്ള മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുവാനും അബുദാബി പോലീസ് ജനറൽ കമാൻഡും ബുർജീൽ ഹോൾഡിംഗ്സും തമ്മിൽ ധാരണയായി. അബുദാബി പോലീസ് ജനറൽ കമാൻഡ് ഫിനാൻസ് ആന്‍റ് സർവ്വീസസ് സെക്ടർ ഡയറക്ടർ മേജർ ജനറൽ ഖലീഫ മുഹമ്മദ് അൽ ഖൈലിയും ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലും ഇത് സംബന്ധിച്ച ധാരണാ പത്ര ത്തിൽ ഒപ്പു വച്ചു.

അനുഭവ സമ്പത്തും പ്രവർത്തന പരിചയവും പങ്കിടുവാനും മികവുറ്റ നൂതന സമ്പ്രദായങ്ങൾ അവലോകനം ചെയ്യുന്നതിനും ശാസ്ത്ര പുരോഗതിക്ക് അനുസൃതമായി പ്രകടന നിലവാരം ഉയർത്തുവാനും വിവിധ ഏജൻസികളുമായി പങ്കാളിത്തവും സഹകരണവും ശക്തമാക്കുവാന്‍ ഉള്ള അബുദാബി പോലീസിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കരാർ.

തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താൻ അബുദാബി പോലീസ് നിരന്തര ശ്രമങ്ങളാണ് നടത്തുന്നത് എന്നും ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച ആരോഗ്യ സേവനങ്ങൾ നൽകാൻ ബുർജീൽ ഹോൾഡിംഗ്സുമായുള്ള സഹകരണം വഴിയൊരുക്കും എന്നാണ് പ്രതീക്ഷ എന്നും മേജർ ജനറൽ ഖലീഫ മുഹമ്മദ് അൽ ഖൈലി പറഞ്ഞു.

mou-signing-burjeel-holdings-with-abudhabi-police-fields-of-medicine-and-scientific-research-ePathram

ധാരണ പ്രകാരം അബുദാബി പോലീസ് ജനറൽ കമാൻഡിലെ ജീവനക്കാർക്കും അവരുടെ കുടുംബ ങ്ങൾക്കും അബുദാബി, ദുബായ്, ഷാർജ, അൽ ഐൻ എന്നിവിടങ്ങളിലെ ബുർജീൽ ഹോൾഡിംഗ്സിനു കീഴിലുള്ള ആശുപത്രി കളിൽ ചികിത്സ തേടുന്നതിന് പ്രത്യേക പ്രിവിലേജ് കാർഡ് നൽകും.

യു. എ. ഇ. യിലും ഒമാനിലുമായി 16 ആശുപത്രികളും 23 മെഡിക്കൽ സെന്‍ററുകളും ഉള്ള ബുര്‍ജീലില്‍ വിദഗ്ദ ഡോക്ടർ മാരുടെ സേവനങ്ങളും അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളും ഗുണ ഭോക്താക്കൾക്ക് ലഭ്യമാക്കും.

രാജ്യത്തെ പ്രധാന സുരക്ഷാ സേനകളില്‍ ഒന്നായ അബുദാബി പോലീസിലെ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച ചികിത്സാ സൗകര്യങ്ങൾ നൽകു ന്നതിലും ശാസ്ത്ര ഗവേഷണ രംഗങ്ങളിൽ കൂട്ടായി പ്രവർത്തിക്കുന്നതിലും ഏറെ അഭിമാനം ഉണ്ട് എന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

ഉന്നത നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്ന ഞങ്ങളുടെ സാമൂഹ്യ ഉത്തര വാദിത്വത്തിന്‍റെ ഭാഗമായാണ് ഈ സഹകരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു. എ. ഇ. ആഭ്യന്തര മന്ത്രാലയം, വ്യാവസായിക സാങ്കേതിക മന്ത്രാലയം എന്നിവയുമായുള്ള സുപ്രധാന സഹകരണ കരാറു കൾക്ക് പിന്നാലെയാണ് അബുദാബി പോലീസ് ജനറൽ കമാൻഡുമായി ബുർജീൽ കൈ കോർക്കുന്നത്.

- pma

വായിക്കുക: , , ,

Comments Off on ആരോഗ്യ സേവനങ്ങള്‍ : ബുർജീലും അബുദാബി പോലീസും കൈ കോര്‍ത്തു

മൊബൈല്‍ ഫോണ്‍ : 95% വാഹന അപകടങ്ങൾക്കും കാരണക്കാരന്‍

December 12th, 2022

cell-phone-talk-on-driving-ePathram

അബുദാബി : ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗമാണ് 95% വാഹന അപകടങ്ങൾക്കും കാരണം എന്ന് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം. ചുവപ്പു സിഗ്നല്‍ മറി കടന്ന് പോയ ഒരു വാഹനം മറ്റു വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുന്ന ദൃശ്യം പങ്കു വെച്ചു കൊണ്ടാണ് മുന്നറിയിപ്പ്.

https://twitter.com/ADPoliceHQ/status/1601154843514925058

ഗതാഗത നിയമം പാലിച്ചു കൊണ്ട് വാഹനം ഓടിക്കണം എന്നും സ്വന്തം സുരക്ഷയും മറ്റു യാത്ര ക്കാരുടെ സുരക്ഷിതത്വവും ഉറപ്പു വരുത്തണം എന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മൊബൈല്‍ ഫോണ്‍ : 95% വാഹന അപകടങ്ങൾക്കും കാരണക്കാരന്‍

ശൈഖ് സായിദ് റോഡിലെ പരമാവധി വേഗ പരിധി 100 കിലോ മീറ്റർ

September 25th, 2022

dubai-new-road-epathram
അബുദാബി : പ്രധാന പാതയായ ശൈഖ് സായിദ് റോഡിലെ അൽ ഖുറം മുതൽ ഖസർ അൽ ബഹർ  ഇന്‍റര്‍ സെക്ഷൻ വരെ ഇരുവശത്തേക്കും സെപ്റ്റംബർ 26 മുതൽ വേഗ നിയന്ത്രണം വരുത്തി എന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്.

ശൈഖ് സായിദ് റോഡിലെ വേഗ പരിധി നിലവിൽ 120 കിലോ മീറ്റർ എന്നുള്ളത് മണിക്കൂറിൽ 100 കി. മീ. ആക്കി കുറച്ചു.

- pma

വായിക്കുക: , ,

Comments Off on ശൈഖ് സായിദ് റോഡിലെ പരമാവധി വേഗ പരിധി 100 കിലോ മീറ്റർ

നടു റോഡിൽ വാഹനം നിർത്തിയിടരുത് : പോലീസ് മുന്നറിയിപ്പ്

September 3rd, 2022

അബുദാബി : ഓടിക്കൊണ്ടിരിക്കുന്ന വാഹനം മുന്നറിയിപ്പ് ഇല്ലാതെ റോഡിന് നടുവിൽ നിര്‍ത്തി ഇടരുത് എന്ന് അബുദാബി പൊലീസ് മുന്നറിയിപ്പു നല്‍കി. നടുറോഡില്‍ നിര്‍ത്തിയിട്ട കാറില്‍ ഒരു ഡെലിവറി വാന്‍ വന്ന് ഇടിക്കു ന്നതിന്‍റെ ദൃശ്യം പങ്കു വെച്ചു കൊണ്ടാണ് പോലീസ് മുന്നറിയിപ്പു നല്‍കി യിരിക്കുന്നത്. അതു പോലെ വാഹനം ഓടിക്കുമ്പോള്‍ മുന്നറിയിപ്പ് ഇല്ലാതെ പെട്ടെന്നുള്ള ദിശാ മാറ്റം അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കും.

ഗതാഗത സുരക്ഷ ഉറപ്പു വരുത്തുവാൻ മറ്റു വാഹന ങ്ങളുമായി കൃത്യമായ അകലം പാലിക്കുവാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം. എന്തെങ്കിലും കാരണ ങ്ങള്‍ കൊണ്ട് വാഹനങ്ങൾ റോഡിൽ നിന്നും നീങ്ങാതെ വന്നാല്‍ ഉടന്‍ പോലീസ് കണ്ട്രോള്‍ റൂമില്‍ ബന്ധപ്പെടുക.

ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം കാരണം ഡ്രൈവറുടെ ശ്രദ്ധ മാറുന്നതു കൊണ്ടാണ് കൂടുതല്‍ അപകടങ്ങള്‍ വരുത്തി വെക്കുന്നത്. ഡ്രൈവറുടെ ഫോണ്‍ ഉപയോഗത്തിന്ന് 800 ദിർഹം പിഴയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്‍റും ശിക്ഷയായി നല്‍കി വരുന്നുണ്ട്.

- pma

വായിക്കുക: , , ,

Comments Off on നടു റോഡിൽ വാഹനം നിർത്തിയിടരുത് : പോലീസ് മുന്നറിയിപ്പ്

മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചെറിഞ്ഞ 162 പേർ പിടിയിൽ

August 19th, 2022

abu-dhabi-police-warns-against-throwing-masks-and-gloves-on-the-street-ePathram

അബുദാബി : വാഹനങ്ങളിൽ നിന്നും റോഡിലേക്ക് മാലിന്യങ്ങൾ എറിഞ്ഞ 162 പേരെ പിടി കൂടി പിഴ നല്‍കി എന്ന് അബുദാബി പോലീസ്. ഈ വർഷം ജനുവരി മുതല്‍ ജൂണ്‍ വരെയുളള 6 മാസങ്ങളില്‍ കണ്ടെത്തിയ 162 നിയമ ലംഘകര്‍ക്ക് 1,000 ദിർഹം വീതം പിഴയും ലൈസൻസിൽ 6 ബ്ലാക്ക് പോയിന്‍റു കളും ശിക്ഷ നല്‍കി. പിടിക്കപ്പെട്ടവർ റോഡ് വൃത്തിയാക്കുകയും വേണം.

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും ഭക്ഷണ അവശിഷ്ടങ്ങളും പാനീയങ്ങളും സിഗരറ്റ് കുറ്റികളും വലിച്ചെറിയുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പോലീസ് പങ്കു വെച്ചു.

പരിസ്ഥിതി മലിനീകരണം, പൊതു ജനാരോഗ്യം, ശുചിത്വം എന്നിവയെ മുന്‍ നിറുത്തി തെരുവില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്ന പ്രവണത ഒഴിവാക്കണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചെറിഞ്ഞ 162 പേർ പിടിയിൽ

Page 4 of 22« First...23456...1020...Last »

« Previous Page« Previous « ദേശ വിരുദ്ധം : എട്ട് യൂട്യൂബ് ചാനലുകൾ നിരോധിച്ചു
Next »Next Page » വനിതാ രത്‌ന പുരസ്‌കാരത്തിന് അപേക്ഷിക്കാം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha