അബുദാബി : സാമൂഹിക സാംസ്കാരിക കൂട്ടായ്മ ടീം അബുദാബിൻസ് രണ്ടാം വാര്‍ഷിക ആഘോഷ പ്രോഗ്രാം ‘ഓണ നിലാവ് സീസൺ -2’ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ 2023 ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ അരങ്ങേറും.
ടീം അബുദാബിൻസ് പ്രഖ്യാപിച്ച മാധ്യമ പുരസ്കാരങ്ങൾ മലയാള മനോരമ സീനിയർ കറസ്പോണ്ടന്‍റ് എൻ. എം. അബൂബക്കര്‍, മീഡിയാ വൺ കറസ്പോണ്ടന്‍റ് ഷിനോജ് കെ. ഷംസുദ്ദീൻ എന്നിവര്‍ക്ക് സമ്മാനിക്കും.
കായിക രംഗത്തെ മികവിനുള്ള പുരസ്കാരം, ഇന്ത്യയെ പ്രതിനിധീകരിച്ച് മാരത്തോൺ മത്സരങ്ങളിൽ പങ്കെടുത്ത സാദിഖ് അഹമ്മദിന് സമ്മാനിക്കും.
യു. എ. ഇ. ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, സാമൂഹിക സാംസ്കാരിക പ്രവർത്തകരും സംബന്ധിക്കും.
തുടര്‍ന്ന് പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത നിശ, ഹാസ്യ കലാ പ്രകടനങ്ങള്‍, നൃത്ത നൃത്യങ്ങളും ‘ഓണ നിലാവ് സീസൺ -2’ ന്‍റെ ഭാഗമായി അരങ്ങേറും.