ദുബായ് : ഐ. സി. എഫ്. മീലാദ് കാമ്പയിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മാസ്റ്റര്‍ മൈന്‍ഡ് ’22 യു. എ. ഇ. നാഷണല്‍ തല ക്വിസ് മത്സരം സൂം ഓണ്‍ ലൈന്‍ പ്ലാറ്റ് ഫോമില്‍ നടന്നു.
‘തിരുനബിയുടെ കുടുംബം’ എന്ന വിഷയത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനി കള്‍ക്ക് പ്രത്യേകമായി സംഘടിപ്പിച്ച മത്സരത്തില്‍ യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 53 പ്രതിഭകള്‍ മാറ്റുരച്ചു.
സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ മുഹമ്മദ് ഷയാന്‍ (മുസ്സഫ), അബ്ദുല്ല മൊയ്തീന്‍ (അജ്മാന്‍), സീനിയര്‍ ഗേള്‍സ് – നഫീസ ഖാസിം (മുസ്സഫ), ഖദീജ ഹസ്‌വ (അല്‍ ഐന്‍), ജുനിയര്‍ ബോയ്‌സ് – മുഹമ്മദ് ഹാഷിര്‍ ബിന്‍ അസീഫ് (അബുദാബി), മുഹമ്മദ് ഇബ്രാഹിം (ഫുജൈറ), ജുനിയര്‍ ഗേള്‍സ് – ഫാത്തിമ ഷാസാന മെഹ്‌റിന്‍ (അജ്മാന്‍), ഐഷാ ഫഹ്‌മ (മുസ്സഫ) എന്നിവരും യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഡിസംബര്‍ 2 ന് നടക്കുന്ന ഐ. സി. എഫ്. ഇന്‍ര്‍ നാഷണല്‍ മാസ്റ്റര്‍ മൈന്‍ഡ് മത്സരത്തില്‍ പങ്കെുടുക്കുവാന്‍ ഇവര്‍ അര്‍ഹത നേടി.
ഐ. സി. എഫ്. എജുക്കേഷന്‍ സെക്രട്ടറി ശരീഫ് കാരശ്ശേരി വിജയികളെ പ്രഖ്യാപിച്ചു. വിവിധ മത്സര ങ്ങള്‍ക്ക് മുഹമ്മദ് സഖാഫി ചേലക്കര, ഉനൈസ് സഖാഫി അബുദാബി, നാസര്‍ കൊടിയത്തൂര്‍, സലാം മാസ്റ്റര്‍ കാഞ്ഞിരോട്, സാബിത് വാടിയില്‍, സക്കരിയ്യ മേലാറ്റൂര്‍ കൂടാതെ യു. എ. ഇ. ഹാദിയ അംഗങ്ങളും നേതൃത്വം നല്‍കി.