അബുദാബി : മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും സ്വാധീനം ഉള്ളതുമായ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഇന്ത്യക്കാരില്‍ ഒന്നാമതായി വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍. മേഖലയിലെ പ്രമുഖരായ 50 ആരോഗ്യ നേതാക്കളെ ഉള്‍പ്പെടുത്തി ഫോബ്സ് മിഡില്‍ ഈസ്റ്റ് പുറത്തു വിട്ട പട്ടികയിലാണ് ആദ്യ പത്ത് പേരില്‍ ഇടം നേടുന്ന ഏക ഇന്ത്യക്കാരന് ആയി ഡോ. ഷംഷീര്‍ മാറിയത്.
കൊവിഡ് മഹാമാരിയില്‍ മിഡില്‍ ഈസ്റ്റിലെ ആരോഗ്യ മേഖലയില്‍ വി. പി. എസ്. ഗ്രൂപ്പ് നടത്തിയ നിര്‍ണ്ണായക ഇടപെടലുകളും ഡോ. ഷംഷീറിനെ മുന്‍ നിരയില്‍ എത്തിച്ചു. വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ആശുപത്രി കള്‍ 2 ദശ ലക്ഷത്തില്‍ അധികം പി. സി. ആര്. ടെസ്റ്റുകള്‍ നടത്തുകയും, 5 ലക്ഷത്തില്‍ അധികം പേര്‍ക്ക് വാക്സിനുകള്‍ നല്‍കുകയും ചെയ്തു.
2007 ല്‍ അബുദാബിയില്‍ സ്ഥാപിച്ച എല്‍. എല്‍. എച്ച്. ഹോസ്പിറ്റലാണ് ഡോ. ഷംഷീര്‍ തുടക്കമിട്ട ആദ്യ ആശുപത്രി. 2020 ല്‍ അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി യു. എ. ഇ. യിലെ ഏറ്റവും വലിയ അര്‍ബുദ ചികിത്സാ കേന്ദ്രങ്ങളില്‍ ഒന്നാണ്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മിഡില്‍ ഈസ്റ്റില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും ആരോഗ്യ സംരക്ഷണത്തിന്റെ ഗുണ നിലവാരം ഉയര്‍ത്തുന്നതിലും ഡോ. ഷംഷീര്‍ നിര്‍ണ്ണായ പങ്കാണ് വഹിച്ചത്.
അബുദാബി ആസ്ഥാനമായ വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന് ഇപ്പോള്‍ മിഡില്‍ ഈസ്റ്റിലും ഇന്ത്യ യിലുമായി 15 ബ്രാന്‍ഡു കളും 24 പ്രവര്‍ത്തന ആശു പത്രികളും 125 ല്‍ അധികം ആരോഗ്യ കേന്ദ്രങ്ങളും ഉണ്ട്. പ്രമുഖ വിദ്യാഭ്യാസ നിക്ഷേപ സ്ഥാപനം അമാനത് ഹോള്‍ഡിംഗ്സിന്റെ വൈസ് ചെയര്മാന് കൂടിയാണ് ഡോ. ഷംഷീര്‍ വയലില്‍.