നാനോ ക്രിക്കറ്റ് ടൂര്‍ണ്ണ മെന്റ് ബ്രോഷർ പ്രകാശനം ചെയ്തു

October 3rd, 2019

islamic-center-nano-cricket-tournament-brochure-release-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ സ്പോർട്സ് വിഭാഗ ത്തിന്റെ ആഭി മുഖ്യ ത്തിൽ സംഘടി പ്പിക്കുന്ന ഇൻഡോർ നാനോ ക്രിക്കറ്റ് ടൂര്‍ണ്ണ മെന്റ് ബ്രോഷർ പ്രകാശനം ചെയ്തു.

സെന്റർ പ്രസി ഡണ്ട് പി. ബാവാ ഹാജി, ട്രഷർ ഹംസ നടുവിൽ, സ്പോർ ട്സ് സെക്രട്ടറി മുജീ ബ് മൊഗ്രാൽ, കെ. എം. സി. സി. ജനറല്‍ സെക്ര ട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ട്രഷർ പി. കെ. അഹമ്മദ് എന്നിവര്‍ ഉൾപ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിൽ സംബന്ധിച്ചു.

ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ നജ്ദ സ്ട്രീറ്റിൽ യാസ് അക്കാഡമി ഇൻഡോർ ഗ്രൗണ്ടിൽ വെച്ചാണ് (ബുർജീൽ ആശുപത്രിക്കു സമീപം) നോക്ക് ഔട്ട് അടിസ്ഥാന ത്തിൽ മത്സരം നടത്തുന്നത്.

പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 050 571 0277, 054 5042 468 എന്നീ നമ്പറുകളില്‍ ബന്ധ പ്പെടുക.

- pma

വായിക്കുക: , ,

Comments Off on നാനോ ക്രിക്കറ്റ് ടൂര്‍ണ്ണ മെന്റ് ബ്രോഷർ പ്രകാശനം ചെയ്തു

വാഹനാപകടം :  പെരിങ്ങോട് സ്വദേശിക്ക് നാലു കോടി രൂപ  നഷ്ട പരിഹാരം  

October 3rd, 2019

accident-epathram
അബുദാബി : വാഹന അപകടത്തിൽ പരിക്കേറ്റ പാല ക്കാട് പെരിങ്ങോട് സ്വദേശി ഇ. കെ. ചന്ദ്രന് രണ്ടു മില്ല്യണ്‍ ദിര്‍ഹം (നാലു കോടി രൂപ) നഷ്ട പരി ഹാരം നല്‍കുവാന്‍ അബു ദാബി കോടതി വിധി.

2012 മാര്‍ച്ച് മാസത്തില്‍ ആയിരുന്നു ലാണ് അപകടം ഉണ്ടായത്. ചന്ദ്രൻ ഓടി ച്ചിരുന്ന കാറിന് എതിരെ, റെഡ് സിഗ്‌നൽ മറി കടന്ന് ബസ്സ് വന്നു ഇടിക്കുക യായി രുന്നു. സംഭവ ത്തിൽ രണ്ടുപേർ മരിക്കു കയും ചന്ദ്രന്‍ ഉൾ പ്പെടെ പലര്‍ ക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തി രുന്നു.

തലക്കും കഴുത്തിനും നട്ടെല്ലിനും മാരക മായി പരിക്ക് ഏൽക്കു കയും ഒരു മാസ ത്തോളം ദുബായ് റാഷിദിയ ഹോസ്പിറ്റ ലിൽ ചികിത്സ യിലും ആയി രുന്നു. തുടര്‍ ചികിത്സ ക്കു വേണ്ടി കേരള ത്തിലേ ക്കു കൊണ്ടു പോവു കയും ചെയ്തു.

ഹൗസ് ഓഫ് ജസ്റ്റിസ് അഡ്വ ക്കറ്റ്‌സ് ആൻഡ് ലീഗൽ അഡ്വൈ സേഴ്സ് എന്ന സ്ഥാപന ത്തിലെ നിയമ ഉപദേശ കനും കെ. എം. സി. സി. ജനറൽ സെക്രട്ടറി യുമായ അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി മുഖേനെ യാണ് ഈ കേസ് കോടതി യി ല്‍ എത്തിയത്. അഡ്വ. ഖൽഫാൻ ഗാനം അൽ കഅബി ആയിരുന്നു അഭിഭാ ഷകൻ.

സമീപ കാലത്തെ ഏറ്റവും വലിയ തുക യാണ് കേസിൽ നഷ്ട പരിഹാരം ആയി കോടതി വിധിച്ചത് എന്നും അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on വാഹനാപകടം :  പെരിങ്ങോട് സ്വദേശിക്ക് നാലു കോടി രൂപ  നഷ്ട പരിഹാരം  

ഇടപ്പാളയം ജനറൽ ബോഡി വെള്ളിയാഴ്ച

October 3rd, 2019

edappalayam-nri-association-edappal-ePathram
അബുദാബി : എടപ്പാള്‍ നിവാസികളുടെ ആഗോള പ്രവാസി കൂട്ടായ്മ ‘ഇടപ്പാളയം’ അബു ദാബി ചാപ്റ്റര്‍ ജനറൽ ബോഡി യോഗം ഒക്ടോബർ 4 വെള്ളിയാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ വെച്ചു നടക്കും.

വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ജനറൽ ബോഡി യോഗ ത്തിലേക്ക് എല്ലാ ഇടപ്പാളയം പ്രവര്‍ ത്തകരും എത്തിച്ചേരണം എന്നു ഭാര വാഹികള്‍ അറിയിച്ചു.

യോഗത്തിനു ശേഷം അംഗ ങ്ങളുടെ വിവിധ കലാ പരി പാടികളും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് : 050 882 2714 (ജംഷീർ എടപ്പാൾ), 052 905 6547 (നൗഷാദ് കല്ലംപുള്ളി).

- pma

വായിക്കുക: , , , , ,

Comments Off on ഇടപ്പാളയം ജനറൽ ബോഡി വെള്ളിയാഴ്ച

പ്രവാസി യിലേക്ക് സൃഷ്ടി കൾ ക്ഷണിക്കുന്നു

October 2nd, 2019

ink-pen-literary-ePathram
അബുദാബി : കേരളാ സോഷ്യൽ സെന്‍ററിന്‍റെ മുഖ പുസ്തകമായ ‘പ്രവാസി’ യിലേക്ക് സൃഷ്ടികൾ ക്ഷണി ക്കുന്നു. കഥ, കവിത, ലേഖനം, ഫീച്ചർ, കാർട്ടൂൺ, അഭി മുഖം തുട ങ്ങിയവ ഈ മാസം 30 ന് മുൻപ് കിട്ടുന്ന വിധ ത്തിൽ ഇ – മെയില്‍ അല്ലെങ്കില്‍ പോസ്റ്റ് ബോക്സില്‍ അയക്കുക. രചനകള്‍ മൗലികവും മുൻപ് പ്രസിദ്ധീകരി ക്കാത്തതും ആയിരി ക്കണം എന്ന് ഭാരവാഹികൾ അറിയിച്ചു

വിലാസം :-
കേരള സോഷ്യൽ സെന്റർ, പോസ്റ്റ്‌ ബോക്സ് : 3584, അബുദാബി. യു. എ. ഇ.
ഇ – മെയിൽ : kscpravasi2019 @ yahoo.com

മറ്റു വിവരങ്ങള്‍ക്ക് 050 689 9494 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി യിലേക്ക് സൃഷ്ടി കൾ ക്ഷണിക്കുന്നു

സാംസ്കാരിക പ്രവർത്ത കർക്ക് ഇനി ദീർഘ കാല വിസ

October 2nd, 2019

dubai-ruler-sheikh-mohammed-bin-rashid-ePathram
ദുബായ് : കലാകാരൻമാർക്കും എഴുത്തു കാർക്കും ശിൽപ്പി കൾക്കും ദീർഘ കാല ‘സാംസ്കാരിക വിസ’ അനുവദിക്കും എന്ന് യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം പ്രഖ്യാ പിച്ചു.

ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അഥോറിറ്റി യുടെ യോഗ ത്തില്‍ അദ്ധ്യക്ഷത വഹിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

മറ്റ് നഗര ങ്ങളിൽ നിന്നും വ്യത്യസ്ത മാക്കുന്ന ഒരു പുതിയ കലാ സംസ്കാരം ആരംഭി ക്കുന്നതിന് അംഗീ കാരം നൽകുകയും ദുബായ് നഗരത്തെ ഒരു ആഗോള സാംസ്കാരിക കേന്ദ്ര മായി വളര്‍ത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ യാണ് ഇൗ ഉദ്യമം.ലോകത്തി ന്റെ വിവിധ ഭാഗ ങ്ങളില്‍ നിന്നു മുള്ള സാംസ്കാരിക പ്രവര്‍ ത്തകര്‍ക്കും കലാകാര ന്മാക്കും എഴുത്തു കാർക്കും ചിത്ര കാര ന്മാർക്കും ദീർഘകാലം രാജ്യത്ത് താമസിച്ചു കൊണ്ട് പ്രവര്‍ത്തിക്കാന്‍ സാധിക്കും.

- pma

വായിക്കുക: , , , ,

Comments Off on സാംസ്കാരിക പ്രവർത്ത കർക്ക് ഇനി ദീർഘ കാല വിസ

Page 179 of 323« First...102030...177178179180181...190200210...Last »

« Previous Page« Previous « ദേശീയ പാത : കേരള ത്തിന്റെ നിര്‍ദ്ദേശ ങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു
Next »Next Page » പ്രവാസി യിലേക്ക് സൃഷ്ടി കൾ ക്ഷണിക്കുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha