കേരള സോഷ്യൽ സെന്റർ ഭാര വാഹി കൾ

April 1st, 2019

ksc-logo-epathram
അബുദാബി : കേരളാ സോഷ്യൽ സെന്റർ വാർഷിക ജന റൽ ബോഡി ചേർന്ന് പുതിയ ഭാര വാഹി കളെ തെര ഞ്ഞെ ടുത്തു.

പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജിത് കുമാർ വാർഷിക റിപ്പോർട്ടും ട്രഷറർ ബഷീർ ഷംനാദ് വരവ് ചെലവ് കണക്കു കളും ബജറ്റും ഇന്റേണൽ ഓഡിറ്റർ അഡ്വ. സലീം ചോലമുഖത്ത് ഓഡിറ്റ് റിപ്പോർട്ടും അവ തരി പ്പിച്ചു.

മന്ത്രാലയം പ്രതിനിധി അഹമ്മദ് ഹുസൈൻ അമീന്റെ സാന്നിദ്ധ്യ ത്തിൽ 2019 – 20 വർഷത്തേക്കുള്ള ഭാരവാ ഹി കളെ തെരഞ്ഞെടുത്തു.

എ. കെ. ബീരാൻ കുട്ടി (പ്രസിഡണ്ട്), ബിജിത് കുമാർ (ജനറൽ സെക്രട്ടറി), ചന്ദ്ര ശേഖരൻ (വൈസ് പ്രസി ഡണ്ട്), നികേഷ് വലിയ വളപ്പിൽ (ട്രഷറർ), ഗോവി ന്ദൻ നമ്പൂ തിരി (ഓഡി റ്റർ), ശാന്ത കുമാർ (അസി സ്റ്റന്റ് ഓഡിറ്റർ), നിർമ്മൽ തോമസ്, ശശി കുമാർ, ഹാരിസ് സി. എം. പി., അബ്ദുൽ ഗഫൂർ എ. പി., അരുൺ കൃഷ്ണൻ, അർപ്പി ത് തമ്പി, റജീദ് പി. പി., ഫൈസൽ, സതീശൻ കാട്ടിലകത്ത്, കെ. കെ. ശ്രീവത്സൻ പിലി ക്കോട് (എക്സി ക്യൂട്ടീ വ് അംഗ ങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

- pma

വായിക്കുക: , ,

Comments Off on കേരള സോഷ്യൽ സെന്റർ ഭാര വാഹി കൾ

മാര്‍ച്ച് 31 നകം 22 ലക്ഷം സര്‍ക്കാര്‍ ജോലി ഒഴിവു കളില്‍ നിയമനം നടത്തും : രാഹുല്‍ ഗാന്ധി

April 1st, 2019

sonia-rahul-epathram
ന്യൂഡല്‍ഹി : അധികാര ത്തില്‍ വന്നാല്‍ ഒഴി വുള്ള 22 ലക്ഷം സര്‍ക്കാര്‍ ജോലി കളില്‍ 2020 മാര്‍ച്ച് 31 നകം നിയമനം നടത്തും എന്ന് കോണ്‍ ഗ്രസ്സ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. സർക്കാർ മേഖല കളിൽ ഒഴിവു വരുന്ന പോസ്റ്റു കളില്‍ എല്ലാം തന്നെ ഉടന്‍ നിയമനം നടത്തും എന്നും അദ്ദേഹം തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. ആരോഗ്യ പരി രക്ഷക്കും വിദ്യാ ഭ്യാസ ത്തിനും വേണ്ടി യുള്ള ഫണ്ട് ഓരോ സംസ്ഥാനത്തിനും കേന്ദ്രം കൈ മാറും.

നരേന്ദ്ര മോഡിയുടെ ഭരണ ത്തില്‍ രാജ്യത്ത് വലിയ രീതി യില്‍ തൊഴിലില്ലായ്മ വര്‍ദ്ധിച്ചു എന്നുള്ള വിവിധ തല ങ്ങളില്‍ നിന്നുള്ള വിമര്‍ ശന ങ്ങളുടെ ചുവടു പിടിച്ചു കൊണ്ടാണ് രാഹുല്‍ ഗാന്ധി  തൊഴില്‍ വാഗ്ദാനം നല്‍കി യിരി ക്കുന്നത് എന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസ്സ് അധി കാര ത്തില്‍ എത്തി യാല്‍ രാജ്യ ത്തെ വിദ്യാ ഭ്യാസ, ആരോഗ്യ മേഖല കൾക്ക് കൂടു തൽ പ്രാധാന്യം നൽകി ക്കൊണ്ട് ഡോ. മൻ മോഹൻ സിംഗി ന്റെ സാമ്പ ത്തിക നയ ങ്ങള്‍ നടപ്പി ലാ ക്കും എന്നും ജി. എസ്. ടി. പുനർ നിർണ്ണയം, പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം, പുതിയ സംരഭ കര്‍ക്ക് എളുപ്പ ത്തില്‍ ബിസി നസ്സ് തുട ങ്ങുവാന്‍ നികുതി ഇളവ് അടക്കമുള്ള പദ്ധതി കളും രാഹുല്‍ നേരത്തെ പ്രഖ്യാ പിച്ചി രുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on മാര്‍ച്ച് 31 നകം 22 ലക്ഷം സര്‍ക്കാര്‍ ജോലി ഒഴിവു കളില്‍ നിയമനം നടത്തും : രാഹുല്‍ ഗാന്ധി

സ്റ്റേറ്റ് കെ. എം. സി. സി. ഭാര വാഹി കൾ ന്യൂസിലാൻഡ് എംബസ്സി യിൽ

March 28th, 2019

abudhabi-state-kmccc-ashraf-ponnani-shukkur-kallungal-ePathram
അബുദാബി : സംസ്ഥാന കെ. എം. സി. സി. ഭാര വാഹി കൾ ന്യൂസിലാൻഡ് എംബസി സന്ദർശിച്ചു.

ന്യൂസിലാൻഡിൽ നടന്ന വെടി വെപ്പിൽ അനു ശോചനം അറി യിച്ചും സംഭവ ശേഷം ന്യൂസിലാൻഡ് പ്രധാന മന്ത്രി ജസീന്ത ആർഡിനും ഭരണ കൂടവും കൈക്കൊണ്ട മാതൃകാ പ്രവർ ത്തന ത്തിൽ അഭി വാദ്യം അറി യിച്ചു കൊണ്ടും അബു ദാബി സ്റ്റേറ്റ് കെ. എം. സി. സി. യുടെ സന്ദേശം ന്യൂസിലാൻ ഡ് എംബസി സെക്കന്റ് സെക്രട്ടറി സ്‌കോർട് ബിക്കർട്ടന് കൈമാറി.

സംസ്ഥാന കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങ ലിന്റെ നേതൃത്വ ത്തിലുള്ള സംഘ മാണ് എംബസി സന്ദർശിച്ചു കൊണ്ട് സന്ദേശം കൈമാറിയത്.

സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ടു മാരായ അസീസ് കാളിയാടൻ, അഷ്‌റഫ് പൊന്നാനി എന്നി വരും സംബ ന്ധിച്ചു. എംബസി എക്സി ക്യൂട്ടീവ് അസി സ്റ്റണ്ട് സൂസൻ ഡാനിയേൽ സന്നിഹിത യായി രുന്നു.

- pma

വായിക്കുക: , ,

Comments Off on സ്റ്റേറ്റ് കെ. എം. സി. സി. ഭാര വാഹി കൾ ന്യൂസിലാൻഡ് എംബസ്സി യിൽ

ഇന്ത്യൻ ഇസ്ലാമിക് സെന്റര്‍ ഭാര വാഹി കൾ

March 28th, 2019

p-bava-haji-mpm-rasheed-indian-islam-center-committee-2019-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ നാൽപ്പത്തി ഏഴാമത് വാർഷിക ജനറൽ ബോഡി യോഗ ത്തിൽ 2019 – 2020 വർഷ ത്തേക്കുള്ള ഭരണ സമിതി നില വിൽ വന്നു.

പി. ബാവാ ഹാജി പ്രസിഡണ്ട് ആയി തുടരും. എം. പി. എം. റഷീദ് (ജനറൽ സെക്രട്ടറി), ഹംസ നടുവില്‍ (ട്രഷറര്‍), അബ്ദുൽ റഹ്മാൻ മൗലവി ഒളവട്ടൂർ, ടി. കെ. അബ്ദുൽ സലാം (വൈസ് പ്രസി ഡണ്ടു മാര്‍) എന്നിവ രുടെ നേതൃത്വ ത്തില്‍ പുതിയ ഭരണ സമിതി ചുമതല യേറ്റു.

പി. കെ. അബ്ദുൽ കരീം ഹാജി (ഓഡിറ്റർ), അബ്ദുൽ കബീർ ഹുദവി (അഡ്‌ മിൻ), മുജീബ് മൊഗ്രാൽ (കായിക വിഭാഗം), അബ്ദുല്ല നദ്‌വി (മത കാര്യവിഭാഗം), ബി. സി. അബൂ ബക്കർ (വിദ്യാ ഭ്യാസ വിഭാഗം), അബ്ദുൽ റസാഖ് (സാംസ്കാരിക വിഭാഗം), മൻസൂർ മൂപ്പൻ (പബ്ലിക് റിലേഷൻ), കെ. അഹ്മദ് കുട്ടി (റിലീഫ് വിഭാഗം), ഇസ്മാ യിൽ അഞ്ചില്ലത്ത് (മീഡിയ- ഐ. ടി) എം. കുഞ്ഞി മുഹ മ്മദ് (സാഹിത്യ വിഭാഗം) എന്നിവ രാണ് മറ്റു ഭാര വാഹി കള്‍.

പി. ബാവ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഉസ്മാൻ കരപ്പാത്ത് പ്രവർത്തന റിപ്പോർട്ടും ടി. കെ. അബ്ദുൾ സലാം വരവ് ചെലവ് കണക്കു കളും അവതരിപ്പിച്ചു. മന്ത്രാലയ പ്രതിനിധി അഹമ്മദ് അമീന്‍ ജനറൽ ബോഡി ക്ക് മേൽ നോട്ടം വഹിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യൻ ഇസ്ലാമിക് സെന്റര്‍ ഭാര വാഹി കൾ

ഗ്രീൻ വോയ്സ് ‘സ്നേഹപുരം’ പുരസ്കാര ങ്ങൾ പ്രഖ്യാപിച്ചു

March 27th, 2019

green-voice-sneha-puram-award-pk-gopi-jamal-wayanad-ePathram
അബുദാബി : സാമൂഹിക സാംസ്കാരിക കൂട്ടായ്മ യായ ഗ്രീൻ വോയ്സ് അബു ദാബി യുടെ ഈ വർഷ ത്തെ സ്നേഹ പുരം പുരസ്കാര ങ്ങൾ പ്രഖ്യാപിച്ചു. ഗ്രീൻ വോയ്സ് ‘ഹരിതാക്ഷര’ പുരസ്കാരം കവിയും ഗാന രചയി താവു മായ പി. കെ. ഗോപി ക്കു സമ്മാനിക്കും.

ഗ്രീൻ വോയ്സ് ‘കർമ്മശ്രീ’ പുര സ്കാരം, വയനാട് മുസ്‌ലിം ഓർഫ നേജ് ജനറൽ സെക്ര ട്ടറി യും സാമൂഹിക പ്രവർത്ത കനു മായ എം. എ. മുഹമ്മദ് ജമാലിനു സമ്മാനിക്കും.

green-voice-press-meet-sneha-puram-2019-ePathram

ഏപ്രിൽ 5 വെള്ളി യാഴ്ച രാത്രി എട്ടു മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റ റിൽ ഒരു ക്കുന്ന ‘സ്നേഹ പുരം 2019’ എന്ന പരി പാടി യില്‍ പുരസ്കാര ങ്ങള്‍ സമ്മാനിക്കും. ചടങ്ങില്‍ മുഖ്യാതിഥി യായി അഡ്വ. ജയശങ്കര്‍ പങ്കെടുക്കും.

media-one-tv-news-mca-nazer-ePathram

എം. സി. എ. നാസർ (മീഡിയ വണ്‍)

മാധ്യമ പ്രവർ ത്തന രംഗത്തെ മികവിന് നല്‍കി വരുന്ന ‘മാധ്യമശ്രീ’ പുരസ്കാരങ്ങള്‍ എം. സി. എ. നാസർ (ടെലി വിഷൻ), തന്‍സി ഹാഷിര്‍ (റേഡിയോ), അഞ്ജന ശങ്കർ (പ്രിന്റ് മീഡിയ), ജുമാന ഖാൻ (സോഷ്യൽ മീഡിയ) എന്നി വരെ യാണ് തെരഞ്ഞെടുത്തത്.

thansi-hashir-anjana-sankar-green-voice-media-award-ePathram

തന്‍സി ഹാഷിര്‍, അഞ്ജന ശങ്കർ

കേരളത്തിലും ഗൾഫിലും കലാ സാഹിത്യ മാധ്യമ ജീവ കാരുണ്യ രംഗ ങ്ങളിൽ നൽകിയ സംഭാ വന കളെ മുന്‍ നിറുത്തി യാണ് ഗ്രീൻ വോയ്സ് പുരസ്കാര ങ്ങൾ നൽകി വരുന്നത്.

കഴിഞ്ഞ 14 വർഷ മായി കാരുണ്യ പ്രവർ ത്തന മേഖല യിൽ നിറ സാന്നിദ്ധ്യ മായ ഗ്രീൻ വോയ്സ്, പതിനഞ്ചാം വാർഷിക ആഘോഷ ങ്ങളുടെ ഭാഗ മായി കോഴിക്കോട് ജില്ല യിലെ നാദാ പുരത്ത് ‘സ്നേഹ മംഗല്യം’ സംഘടി പ്പി ക്കു വാനും തീരു മാനി ച്ചതായി ഭാര വാഹി കള്‍ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

തങ്ങളുടെ മേഖല കളിലെ ലക്ഷ്യ ബോധ മാർന്ന പ്രവർ ത്തനം വഴി പ്രവാസി കളുടെ പൊതു ജീവിത ത്തിൽ ഇവർ നട ത്തിയ ക്രിയാത്മക ചലന ങ്ങളാണ് പുര സ്കാര ത്തി നായി പരിഗണിച്ചത് എന്ന് ഗ്രീൻ വോയിസ് പുരസ്കാര സമിതി അറിയിച്ചു.

ഗ്രീൻ വോയ്സ് നടപ്പി ലാക്കു വാൻ ഉദ്ദേശിക്കുന്ന പുതിയ ജീവ കാരുണ്യ സേവന പദ്ധതികൾ പ്രഖ്യാപിക്കും. ഗ്രീൻ വോയ്സ് നിർമിച്ചു നൽകുന്ന രണ്ട് ഭവന ങ്ങളുടെ താക്കോൽ ദാനം ഏപ്രിൽ അവസാന വാരം മലപ്പുറം ജില്ല യിലെ വളാഞ്ചേരി യിൽ നടക്കും എന്നും സംഘാ ടകർ അറിയിച്ചു.

സ്നേഹ പുരം 2019 പരിപാടിയിൽ അബുദാബി യിലെ സാമൂഹ്യ-സാംസ്കാരിക വാണിജ്യ വ്യവസായ – മേഖല കളിലെ പ്രമുഖർ സംബ ന്ധിക്കും.

പരിപാടികളെ കുറിച്ച് വിശദീകരി ക്കു വാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളന ത്തിൽ ഗ്രീൻ വോയിസ് രക്ഷാധി കാരി യും ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണി ക്കേഷൻ ഓഫീസറുമായ വി. നന്ദ കുമാർ പുരസ്കാര ജേതാ ക്കളെ പ്രഖ്യാപിച്ചു.

ഗ്രീൻ വോയ്സ് രക്ഷാധി കാരികളായ റഷീദ് ബാബു പുളിക്കൽ, അഷ്റഫ് ഹാജി നരി ക്കോൾ, ഷാദ് കണ്ണോത്ത്, ഗ്രീൻ വോയിസ് ചെയർമാൻ സി. എച്. ജാഫർ തങ്ങൾ, കൺവീനർ റാസിഖ് കൊടു വള്ളി, അഷ്‌റഫ് നജാത്ത് തുടങ്ങി യവർ സംബന്ധിച്ചു.

 

 ബി. എസ്. നിസാമുദ്ദീന് ഗ്രീന്‍ വോയ്സ് മാധ്യമ പുരസ്കാരം സമ്മാനിച്ചു

 ഗ്രീന്‍ വോയ്സ് ‘ഹരിതാക്ഷര പുരസ്‌കാരം’ കവി വീരാന്‍ കുട്ടിക്ക്

 ഗ്രീന്‍ വോയ്‌സ് മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

  ഗ്രീന്‍ വോയ്‌സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഗ്രീന്‍ വോയ്സ് സ്നേഹപുരം 2015 : പുരസ്കാരങ്ങള്‍ സമ്മാനിച്ചു

- pma

വായിക്കുക: , , ,

Comments Off on ഗ്രീൻ വോയ്സ് ‘സ്നേഹപുരം’ പുരസ്കാര ങ്ങൾ പ്രഖ്യാപിച്ചു

Page 177 of 321« First...102030...175176177178179...190200210...Last »

« Previous Page« Previous « അഷിത അന്തരിച്ചു
Next »Next Page » ബോയിങ് വിമാനങ്ങളില്‍ പൂര്‍ണവിശ്വാസമെന്ന് ഖത്തര്‍ എയര്‍വേയ്സ്; കൂടുതല്‍ മാക്സ് 737 വിമാനങ്ങള്‍ വാങ്ങും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha