അബുദാബി : പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ബ്രാന്‍ഡ് അംബാസഡര്‍ ആയി ബോളിവുഡ് സൂപ്പര്‍ സ്റ്റാർ ഷാരൂഖ് ഖാനെ പ്രഖ്യാപിച്ചു.
കിംഗ് ഖാന്‍റെ സാന്നിദ്ധ്യത്തിൽ അബുദാബിയില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു പ്രഖ്യാപനം. ബുര്‍ജീല്‍ ഹോൾഡിംഗ്‌സിന് വേണ്ടി പരസ്യ പ്രചാരണവുമായി ഷാരൂഖ് എത്തും. ആരോഗ്യ രംഗത്ത് കിംഗ് ഖാൻ ബ്രാൻഡ് അംബാസിഡർ സ്ഥാനം ഏറ്റെടുക്കുന്നത് ആദ്യമായിട്ടാണ്.
അന്താരാഷ്ട്ര തലത്തില്‍ ഷാരൂഖിനുള്ള വലിയ സ്വീകാര്യതയും വിശ്വാസ്യതയും ഗ്രൂപ്പിന്‍റെ വരും കാല പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ ക്കൂട്ടാകും. ഡോ. ഷംഷീർ വയലില്‍ എന്ന പ്രവാസി സംരംഭകന്‍റെ ഉടമസ്ഥതയില്‍ ഉള്ള ഗ്രൂപ്പിന് നിലവില്‍ മിഡില്‍ ഈസ്റ്റ് – നോര്‍ത്ത് ആഫ്രിക്ക (MENA) മേഖലയില്‍ 39 ആശുപത്രികളും മെഡിക്കൽ സെന്‍ററുകളും പ്രവര്‍ത്തിക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ ഉടനീളം ആശുപത്രി ശൃംഖല വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന ബുര്‍ജീല്‍, മെഡിക്കല്‍ ഗവേഷണ രംഗത്തും പ്രവർത്തനം വിപുലമാക്കുക യാണ്. സൗദി അറേബ്യയിലേക്കും പ്രവര്‍ത്തനം ഉടന്‍ വ്യാപിപ്പിക്കുവാന്‍ ഉള്ള ബുർജീൽ ഹോൾഡിംഗ്‌സ് തീരുമാനത്തിന് പിന്നാലെയാണ് പുതിയ ബ്രാൻഡ് അംബാസിഡർ നിയമനം. 2030 ഓടെ ഒരു ബില്യണ്‍ യു. എസ്. ഡോളര്‍ നിക്ഷേപം സൗദി യിൽ നടത്താനുള്ള സാദ്ധ്യതകള്‍ ഗ്രൂപ്പ് പരിഗണിക്കുന്നു എന്നും വാര്‍ത്താ ക്കുറിപ്പില്‍ ബുർജീൽ അധികൃതര്‍ വ്യക്തമാക്കി.
ലോകമെങ്ങും ആരാധകര്‍ ഉള്ള വ്യക്തിത്വത്തിന് ഉടമയാണ് ഷാരൂഖ്. ജന ജീവിതം കൂടുതല്‍ മനോഹരം ആക്കുക എന്ന പൊതു ലക്ഷ്യ ത്തിലാണ് അദ്ദേഹവും ബുര്‍ജീല്‍ ഹോള്‍ഡിംഗ്സും പ്രവര്‍ത്തിക്കുന്നത്. ഷാരൂഖിന്‍റെ ജീവിത ദര്‍ശനങ്ങളും വ്യക്തിത്വവും ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ബ്രാന്‍ഡിലും പ്രതിഫലിക്കും. ലോകോത്തര നിലവാരത്തില്‍ ഉള്ള ആരോഗ്യ പരിരക്ഷ യിലൂടെ സമൂഹത്തെ സേവിക്കാന്‍ ഈ പങ്കാളിത്തം ഞങ്ങളെ പ്രചോദിപ്പിക്കുന്നു. എന്നും ബുര്‍ജീല്‍ സ്ഥാപകനും സി. ഇ. ഒ. യുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.
ആരോഗ്യ സേവനം നമുക്ക് എല്ലാവര്‍ക്കും ആവശ്യം ഉള്ളതും അനുഭവിക്കാന്‍ ആവുന്നതുമായ മേഖലയാണ് എന്നും ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ സന്ദര്‍ശന വും ഡോ. ഷംഷീർ വയലിന്‍റെ വാക്കുകളും ഉള്‍ക്കാഴ്ച ഉളവാക്കുന്നതും പ്രചോദനപരവും ആണെന്നും ഷാരൂഖ് ഖാൻ പറഞ്ഞു.
സമര്‍പ്പണത്തോടെയും അഭിമാനത്തോടെയും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെ കാണുവാന്‍ കഴിഞ്ഞത് മികച്ച അനുഭവമായി. ജനങ്ങളാല്‍ ജനങ്ങള്‍ക്കു വേണ്ടി എന്ന തത്വം ഏറ്റെടുത്താണ് അവരുടെ പ്രവർത്തനം. അങ്ങനെയുള്ള ഒരു സ്ഥാപനത്തിന്‍റെ ഭാഗമാവുക എന്നത് കൂടുതല്‍ ഊര്‍ജ്ജം പകരുന്നു. എന്നും കിംഗ് ഖാന്‍ കൂട്ടിച്ചേര്‍ത്തു