അബുദാബിയിലേക്ക് അജ്മാനിൽ നിന്നും പുതിയ ബസ്സ് സർവ്വീസ്

November 22nd, 2022

capital-express-new-bus-service-from-ajman-to-abu-dhabi-ePathram

അജ്‌മാൻ : അബുദാബിയിലേക്ക് അതിവേഗ ബസ്സ് സർവ്വീസുമായി അജ്‌മാൻ ട്രാൻസ്‌പോർട്ട് അഥോറിറ്റി. ആഴ്ചയിൽ എല്ലാ ദിവസവും അജ്മാനിൽ നിന്നും അബു ദാബിയിലേക്കും തിരിച്ച് അജ്മാനിലേക്കും സർവ്വീസ് നടത്തുന്നതിനായി ക്യാപിറ്റൽ എക്സ്പ്രസ്സ് ബസ്സ് കമ്പനി യുമായി അജ്‌മാൻ ഗതാഗത വകുപ്പ് ധാരണാ പത്ര ത്തിൽ ഒപ്പു വെച്ചു.

കരാര്‍ പ്രകാരം അജ്മാൻ എമിറേറ്റിലെ അൽ മുസല്ല ബസ്സ് സ്റ്റേഷനിൽ നിന്നും അബുദാബി എമിറേറ്റിലേ ക്കും തിരിച്ചും ദിവസവും 4 ഫാസ്റ്റ് ലൈൻ ബസ്സുകൾ ഒരുക്കും. ഒരു വശത്തേക്കുള്ള ടിക്കറ്റ് നിരക്ക് 35 ദിർഹം ആയിരിക്കും.

അജ്മാനിൽ നിന്ന് ആദ്യ ട്രിപ്പ് ദിവസവും രാവിലെ 7 മണിക്ക് പുറപ്പെടും. അവസാന ട്രിപ്പ് വൈകുന്നേരം 6 മണിക്കും ആയിരിക്കും.

അതു പോലെ അബുദാബി ബസ്സ് സ്റ്റേഷനിൽ നിന്നും അജ്മാനിലേക്കുള്ള ആദ്യ ട്രിപ്പ് രാവിലെ 10 മണിക്ക് ആരംഭിക്കും. വൈകുന്നേരം 9 മണിക്ക് ആയിരിക്കും അവസാന ബസ്സ്.

- pma

വായിക്കുക: , , ,

Comments Off on അബുദാബിയിലേക്ക് അജ്മാനിൽ നിന്നും പുതിയ ബസ്സ് സർവ്വീസ്

ബ്ലഡ് ഡൊണേഷൻ ഡ്രൈവ് സംഘടിപ്പിച്ചു

November 21st, 2022

team-abudhabinz-blood-donation-drive-with-doners-4-u-ePathram
അബുദാബി : സാമൂഹിക സാംസ്‌കാരിക കൂട്ടായ്മ ടീം അബുദബിന്‍സും ബ്ലഡ് ഡോണേഴ്സ് 4U (BD4U)വും സംയുക്തമായി അബുദാബി മുസഫ ഷാബിയാ പാർക്കിൽ സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷൻ ഡ്രൈവ്, ഡോക്ടർ ധനലക്ഷ്മി ഉദ്ഘാടനം ചെയ്തു.

ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് പുതിയ ഒരു കാല്‍ വെപ്പു കൂടി നടത്തിക്കൊണ്ടാണ്ടീം അബുദബിന്‍സ് ഈ ബ്ലഡ് ഡൊണേഷൻ ഡ്രൈവിന്‍റെ ഭാഗമായത്. രണ്ടു വൃക്കകളും തകരാരില്‍ ആയിട്ടുള്ള ഒരു പ്രവാസിക്ക് ചികില്‍സാ ചെലവിനുള്ള സമ്പത്തിക സഹായം ഫൈസൽ അദൃശ്ശേരി, ജാഫർ റബീഹ്‌ ചേർന്നു അബുദാബി മലയാളി സമാജം മുന്‍ പ്രസിഡണ്ട് സലീം ചിറക്കലിനു ഇവിടെ വെച്ചു കൈമാറി.

BD4U അംഗങ്ങളായ സഹീർ എം. ഉണ്ണി, സഹർ, ടീം അബുദാബിസ് പ്രതി നിധികളായ നജാഫ് മൊഗ്രാൽ, ഷാമി പയ്യോളി, അജ്മൽ, ഷബീർ, അനീസ്, നൗഫൽ‌ എന്നിവർ ബ്ലഡ് ഡൊണേഷൻ ഡ്രൈവിന്‌ നേതൃത്വം നൽകി.

- pma

വായിക്കുക: , , , ,

Comments Off on ബ്ലഡ് ഡൊണേഷൻ ഡ്രൈവ് സംഘടിപ്പിച്ചു

കാനത്തിൽ ജമീല എം. എൽ. എ. ക്ക് സ്വീകരണം നൽകി

November 3rd, 2022

kanathil-jameela-basheer-thikkodi-peruma-payyoli-ePathram
ദുബായ് : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ കൊയിലാണ്ടി നിയോജക മണ്ഡലം എം. എൽ. എ. കാനത്തിൽ ജമീലക്ക്, പ്രവാസി സാംസ്കാരിക കൂട്ടായ്മ പെരുമ പയ്യോളി യു. എ. ഇ. സ്വീകരണം നൽകി.

പയ്യോളി മുനിസിപ്പാലിറ്റി, തിക്കോടി പഞ്ചായത്ത്, തുറയൂർ പഞ്ചായത്ത് എന്നീ പ്രദേശങ്ങളിലെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ പെരുമ പയ്യോളിയിലെ അംഗങ്ങള്‍ നാട്ടിലെയും പ്രവാസ മേഖല യിലെയും സുപ്രധാന വിഷയ ങ്ങളിൽ എം. എൽ. എ. യുമായി സംവദിച്ചു. പ്രവാസികൾ നേരിടുന്ന വിഷയങ്ങൾ ഗൗരവ പൂർവ്വം കാണുന്നു എന്നും കൃത്യമായ ഇട പെടലുകള്‍ നടത്താൻ ശ്രമിക്കും എന്നും എം. എൽ. എ. വ്യക്തമാക്കി.

peruma-payyoli-gathering-with-quilandi-mla-ePathram
പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. ബഷീർ തിക്കോടി ഉപഹാരം സമ്മാനിച്ചു. ജോയിന്‍റ് സെക്രട്ടറി ഷഹനാസ് തിക്കോടി നിവേദനം കൈമാറി. ഇസ്മായിൽ മേലടി, അഡ്വ. മുഹമ്മദ് സാജിദ്, കരീം വടക്കയിൽ, ഷാജി ഇരിങ്ങൽ, ബിജു പണ്ടാര പറമ്പിൽ, ഫൈസൽ മേലടി, ഗഫൂർ ടി. കെ, ജ്യോതിഷ്, സുരേഷ്, വേണു, ശ്രീജേഷ്, മൊയ്തീൻ പട്ടായി, സതീശൻ പള്ളി ക്കര എന്നിവർ സംസാരിച്ചു. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ ഷമീർ കാട്ടടി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on കാനത്തിൽ ജമീല എം. എൽ. എ. ക്ക് സ്വീകരണം നൽകി

മുഷ്റിഫ് മാളിൽ വിസ സ്ക്രീനിംഗ് സെന്‍റര്‍ : അവധി ദിനങ്ങളില്‍ മെഡിക്കല്‍ ടെസ്റ്റ്

November 3rd, 2022

logo-seha-ePathram
അബുദാബി : വിസ സ്റ്റാമ്പിംഗ് സംബന്ധമായ രക്ത പരിശോധനക്കുള്ള മെഡിക്കല്‍ ടെസ്റ്റ് സെന്‍റര്‍ അബു ദാബി മുഷ്റിഫ് മാളിലും തുറന്നു പ്രവര്‍ത്തനം തുടങ്ങി. സേഹ യുടെ കീഴിലുള്ള വിസ സ്ക്രീനിംഗ് സെന്‍റര്‍ ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെ പ്രവര്‍ത്തിക്കും.

വാരാന്ത്യ അവധി ദിനങ്ങളിലും സേഹ സെന്‍റര്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് പൊതു ജന സേവനം ഊർജ്ജിതം ആക്കുന്നതിന്‍റെ ഭാഗമായാണ്.

നിലവില്‍ മെഡിക്കല്‍ ടെസ്റ്റിനായി സേഹ ആപ്പിലൂടെ ബുക്കിംഗ് ചെയ്യേണ്ടതുണ്ട്. എന്നാല്‍ മുഷ്റിഫ് മാളിലെ വിസ സ്ക്രീനിംഗ് സെന്‍ററില്‍ ബുക്കിംഗ് ഇല്ലാതെയും എത്തി ടെസ്റ്റ് നടത്താം.

- pma

വായിക്കുക: , , , ,

Comments Off on മുഷ്റിഫ് മാളിൽ വിസ സ്ക്രീനിംഗ് സെന്‍റര്‍ : അവധി ദിനങ്ങളില്‍ മെഡിക്കല്‍ ടെസ്റ്റ്

മുഷ്റിഫ് മാളിൽ വിസ സ്ക്രീനിംഗ് സെന്‍റര്‍ : അവധി ദിനങ്ങളില്‍ മെഡിക്കല്‍ ടെസ്റ്റ്

November 3rd, 2022

logo-seha-ePathram
അബുദാബി : വിസ സ്റ്റാമ്പിംഗ് സംബന്ധമായ രക്ത പരിശോധനക്കുള്ള മെഡിക്കല്‍ ടെസ്റ്റ് സെന്‍റര്‍ അബു ദാബി മുഷ്റിഫ് മാളിലും തുറന്നു പ്രവര്‍ത്തനം തുടങ്ങി. സേഹയുടെ കീഴിലുള്ള വിസ സ്ക്രീനിംഗ് സെന്‍റര്‍ ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെ പ്രവര്‍ത്തിക്കും.

വാരാന്ത്യ അവധി ദിനങ്ങളിലും സേഹ സെന്‍റര്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് പൊതു ജന സേവനം ഊർജ്ജിതം ആക്കുന്നതിന്‍റെ ഭാഗമായാണ്.

നിലവില്‍ മെഡിക്കല്‍ ടെസ്റ്റിനായി സേഹ ആപ്പിലൂടെ ബുക്കിംഗ് ചെയ്യേണ്ടതുണ്ട്. എന്നാല്‍ മുഷ്റിഫ് മാളിലെ വിസ സ്ക്രീനിംഗ് സെന്‍ററില്‍ ബുക്കിംഗ് ഇല്ലാതെയും എത്തി ടെസ്റ്റ് നടത്താം.

- pma

വായിക്കുക: , , , ,

Comments Off on മുഷ്റിഫ് മാളിൽ വിസ സ്ക്രീനിംഗ് സെന്‍റര്‍ : അവധി ദിനങ്ങളില്‍ മെഡിക്കല്‍ ടെസ്റ്റ്

Page 79 of 320« First...102030...7778798081...90100110...Last »

« Previous Page« Previous « ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) പുതിയ ഭാരവാഹികള്‍
Next »Next Page » കാനത്തിൽ ജമീല എം. എൽ. എ. ക്ക് സ്വീകരണം നൽകി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha