ദുബായ് : എക്സ്പോ-2020 യിലെ കേരള പവലിയൻ ഫെബ്രുവരി 4 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിയമ – വ്യവസായ വകുപ്പു മന്ത്രി പി. രാജീവ്, യു. എ. ഇ. യിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, വ്യവസായ വകുപ്പ് പ്രിൻസി പ്പൽ സെക്രട്ടറി എ. പി. എം. മുഹമ്മദ് ഹനീഷ്, ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി, ഉന്നത ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും. കേരളത്തിന്‍റെ കലാ-സാംസ്‌കാരിക പൈതൃകം തനതു പരമ്പരാഗത ശൈലിയിൽ പവലിയനിൽ അവതരിപ്പിക്കും.
കേരള പവലിയനിൽ ഫെബ്രുവരി 4 മുതൽ 10 വരെ നടക്കുന്ന ‘കേരള വീക്കി’ ൽ വ്യത്യസ്ത പദ്ധതി കൾ, നിക്ഷേപ മാർഗ്ഗ ങ്ങൾ, ടൂറിസം, ഐ. ടി., സ്റ്റാർട്ടപ്പ് തുടങ്ങിയവ സംബന്ധിച്ച് അവതരണങ്ങള്‍ നടക്കും. സുപ്രധാന മേഖല കളിലെ നിക്ഷേപത്തിനുള്ള ബിസിനസ്സ് സാദ്ധ്യത കളും ഈസ് ഓഫ് ഡൂയിംഗ് ബിസി നസ്സ്, കെ-സ്വിഫ്റ്റ് പോർട്ടൽ, എം. എസ്. എം. ഇ. ഫെസിലിറ്റേഷൻ ആക്റ്റ് തുടങ്ങിയവയിലെ സമീപ കാല മാറ്റങ്ങളും സംബന്ധിച്ച കാര്യങ്ങൾ വ്യവസായ വകുപ്പ് പ്രദർശിപ്പിക്കും.
പ്രവാസികളുടെ ക്ഷേമ-സാമൂഹിക ആനുകൂല്യങ്ങളും ബിസിനസ്സ് അവസരങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ നോർക്ക വകുപ്പ് നൽകും.
കേരളാ അടിസ്ഥാനത്തില്‍ ഉള്ള സ്റ്റാർട്ടപ്പുകളെ യു. എ. ഇ. യിൽ നിന്നുള്ള നിക്ഷേപകരുമായി ഐ. ടി. & സ്റ്റാർട്ടപ്പ് വകുപ്പ് ബന്ധിപ്പിക്കുകയും കേരള സ്റ്റാർട്ടപ്പുകളുടെ വിജയ ഗാഥകൾ പങ്കിടുകയും ചെയ്യും.
കാരവൻ ടൂറിസം, ഇക്കോ ടൂറിസം, അഡ്വഞ്ചർ ടൂറിസം തുടങ്ങിയ വിനോദ സഞ്ചാര പദ്ധതി കളെയും ടൂറിസ വുമായി ബന്ധപ്പെട്ട നിക്ഷേപ-ബിസിനസ്സ് അവസര ങ്ങളെയും ടൂറിസം വകുപ്പ് അവതരിപ്പിക്കും. ബിസിനസ്സ് കൂട്ടായ്മകളുമായി നേരിട്ട് സംവദിക്കാനും മീറ്റിംഗു കൾക്കും സൗകര്യവും ഉണ്ടായിരിക്കും എന്ന് പബ്ലിക് റിലേഷന്‍സ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.