ബെസ്റ്റ് കാർഗോ അബു ദാബി യിൽ പ്രവർത്തനം ആരംഭിക്കുന്നു.

June 28th, 2018

best-cargo-opening-in-abudhabi-ePathram
അബുദാബി : മിഡിൽ ഈസ്റ്റിലെ കാർഗോ രംഗത്തെ പ്രമുഖ രായ ബെസ്റ്റ് കാർഗോ യുടെ യു. എ. ഇ. യിലെ രണ്ടാമത്തെ ശാഖ അബു ദാബി ഹംദാൻ സ്ട്രീറ്റി ൽ പ്രവർത്തനം ആരംഭിക്കും. ജൂൺ 29 വെള്ളി യാഴ്ച വൈകുന്നേരം അഞ്ചര മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പുതിയ ശാഖ യുടെ ഉദ്‌ഘാടനം നിർവ്വഹിക്കും.

കേരളത്തിൽ എവിടെയും 5  മുതല്‍ 7 ദിവസം കൊണ്ടും മറ്റ് ഇന്ത്യൻ സംസ്ഥാന ങ്ങ ളിൽ 10 ദിവസം കൊണ്ടും കാർഗോ എത്തിച്ചു കൊടുക്കാൻ ബെസ്റ്റ് കാർഗോക്ക് കഴിയും എന്ന് മാനേജ്‌മെന്റ് പ്രതി നിധി കൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

best-cargo-inaguration-press-meet-ePathram

സൗദി അറേബിയയിൽ കഴിഞ്ഞ 25 വർഷമായി പ്രവർ ത്തിച്ചു വരുന്ന ബെസ്റ്റ് കാർഗോക്ക് എല്ലാ ജി. സി. സി. രാജ്യ ങ്ങളി ലുമായി 15 ശാഖ കളുണ്ട്. ഇന്ത്യയിൽ കാർഗോ ഡെലിവറി ക്കു മാത്ര മായി 20 ശാഖ കളും പ്രവർത്തിക്കുന്നു.

മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായി അബു ദാബി യിൽ നിന്നും എക്സ്സ് പ്രസ്സ് പിക്ക് അപ്പ് – ഓൺ ലൈൻ ട്രാക്കിംഗ് സംവിധാനവും ഒരുക്കി യിട്ടുണ്ട്. ബെസ്റ്റ് കാർ ഗോ ക്കു മാത്രം അവ കാശ പ്പെടാ വുന്ന എക്സ്സ് പ്രസ്സ് പിക്ക് അപ്പി നോടോപ്പം പുതിയ ശാഖ യിൽ നിന്നും കാർഗോ അയക്കുന്ന ആദ്യ നൂറ് പേർക്ക് ഗിഫ്റ്റ് വൗച്ച റുകൾ അടക്കം നിരവധി സമ്മാന ങ്ങളും നൽകും.

വാർത്താ സമ്മേളന ത്തിൽ ബെസ്റ്റ് കാർഗോ ഇന്റർ നാഷണൽ ഓപ്പ റേഷൻസ് മാനേജർ യൂനുസ്. പി., ഓപ്പ റേഷൻസ് മാനേജർ ഫിറോസ്. എം., ബിസിനസ്സ് ഡവലപ്പ് മെന്റ് മാനേജർ അലി. വി., സീനിയർ സെയിൽസ് എസ്കി ക്യൂട്ടീവ് സഫ്‌വാൻ പി. ബി., കോഡിനേറ്റര്‍ അഷ്റഫ് പട്ടാമ്പി എന്നിവർ സംബ ന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on ബെസ്റ്റ് കാർഗോ അബു ദാബി യിൽ പ്രവർത്തനം ആരംഭിക്കുന്നു.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തണം : അമേരിക്ക

June 28th, 2018

oil-price-epathram
വാഷിംഗ്ടണ്‍ : ഇന്ത്യ ഉള്‍പ്പടെ എല്ലാ രാജ്യ ങ്ങളും ഈ വര്‍ഷം നവംബര്‍ മാസത്തോടെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കു മതി അവ സാനി പ്പിക്കണം എന്ന് അമേ രിക്ക.

ഇറാന് എതിരായ ഉപരോധം തുടരു വാനു ള്ള തീരു മാന ത്തോ ടൊപ്പം ഇന്ത്യക്കും ചൈനക്കും ഇതു ബാധ ക മാണ് എന്നും എണ്ണ ഇറക്കുമതി നടത്തുന്ന രാജ്യ ങ്ങള്‍ അത് കുറച്ചു കൊണ്ടു വരി കയും നവംബര്‍ മാസ ത്തോടെ പൂര്‍ണ്ണ മായും നിര്‍ത്ത ലാക്കുകയും ചെയ്യണം എന്നാണ് അമേരിക്ക യുടെ കടുത്ത നിലപാട്.

അടുത്ത ആഴ്ച നടക്കുവാനിരിക്കുന്ന ഇന്ത്യ -അമേ രിക്ക ചര്‍ച്ച യില്‍ അമേരിക്ക യുടെ പ്രധാന വിഷയം ഇതാ യിരിക്കും. വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതി രോധ മന്ത്രി നിര്‍മ്മലാ സീതാ രാമന്‍ എന്നിവ രാണ് ഇന്ത്യ യെ പ്രതി നിധീ കരിച്ച് ചര്‍ച്ചയില്‍ പങ്കെടു ക്കുക.

- pma

വായിക്കുക: , , , , ,

Comments Off on ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തണം : അമേരിക്ക

വ്യാജന്മാർ വിലസുന്നു : പരിശോധന കര്‍ശ്ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്​

June 27th, 2018

drinking-water-bottle-price-reduced-in-kerala-ePathram
കോട്ടയം : സംസ്ഥാനത്ത് വിൽപന നടത്തുന്ന കുപ്പി വെള്ള ത്തിൽ 20 മുതല്‍ 30 ശതമാനത്തോളം കമ്പനി കളും വ്യാജന്മാര്‍ എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്.

കോട്ടയം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴി ക്കോട് ജില്ല കളിലാണ് വ്യാജ കുടി വെള്ള വിൽപന അധികവും നടക്കുന്നത് എന്നാണ് കണ്ടെത്തല്‍.

മാരകമായ അളവിൽ കാൽസ്യവും ക്ലോറൈഡും കോളി ഫോം ബാക്ടീരിയ യും ഈ വ്യാജ കുപ്പി വെള്ള ത്തിൽ അടങ്ങി യതായി പരി ശോധന യില്‍ തെളിഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പി ന്റെയോ മലി നീകരണ നിയ ന്ത്രണ ബോർഡി ന്റെയോ അനുമതി ഇല്ലാതെ യാണ് ഈ വ്യാജന്മാര്‍ വിലസുന്നത്.

പല സ്ഥാപന ങ്ങളെ ക്കുറിച്ചും ബന്ധപ്പെട്ട തദ്ദേശ സ്ഥാപന ങ്ങൾക്കും അറിവില്ല എന്നും അധി കൃതര്‍ പറ യുന്നു. മാത്രമല്ല പ്രശസ്ത ബ്രാൻഡു കളുടെ പേരിൽ വിപണി യില്‍ എത്തു ന്നവ യില്‍ പോലും വ്യാജന്മാര്‍ എന്നാണ് പുതിയ വിവരം.

- pma

വായിക്കുക: , , , , ,

Comments Off on വ്യാജന്മാർ വിലസുന്നു : പരിശോധന കര്‍ശ്ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്​

വ്യാജന്മാർ വിലസുന്നു : പരിശോധന കര്‍ശ്ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്​

June 27th, 2018

drinking-water-bottle-price-reduced-in-kerala-ePathram
കോട്ടയം : സംസ്ഥാനത്ത് വിൽപന നടത്തുന്ന കുപ്പി വെള്ള ത്തിൽ 20 മുതല്‍ 30 ശതമാനത്തോളം കമ്പനി കളും വ്യാജന്മാര്‍ എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്.

കോട്ടയം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴി ക്കോട് ജില്ല കളിലാണ് വ്യാജ കുടി വെള്ള വിൽപന അധികവും നടക്കുന്നത് എന്നാണ് കണ്ടെത്തല്‍.

മാരകമായ അളവിൽ കാൽസ്യവും ക്ലോറൈഡും കോളി ഫോം ബാക്ടീരിയ യും ഈ വ്യാജ കുപ്പി വെള്ള ത്തിൽ അടങ്ങി യതായി പരി ശോധന യില്‍ തെളിഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പി ന്റെയോ മലി നീകരണ നിയ ന്ത്രണ ബോർഡി ന്റെയോ അനുമതി ഇല്ലാതെ യാണ് ഈ വ്യാജന്മാര്‍ വിലസുന്നത്.

പല സ്ഥാപന ങ്ങളെ ക്കുറിച്ചും ബന്ധപ്പെട്ട തദ്ദേശ സ്ഥാപന ങ്ങൾക്കും അറിവില്ല എന്നും അധി കൃതര്‍ പറ യുന്നു. മാത്രമല്ല പ്രശസ്ത ബ്രാൻഡു കളുടെ പേരിൽ വിപണി യില്‍ എത്തു ന്നവ യില്‍ പോലും വ്യാജന്മാര്‍ എന്നാണ് പുതിയ വിവരം.

- pma

വായിക്കുക: , , , , ,

Comments Off on വ്യാജന്മാർ വിലസുന്നു : പരിശോധന കര്‍ശ്ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്​

കേരളത്തെ അവഗണി ക്കുന്നു : കേന്ദ്ര സര്‍ക്കാ റിന് എതിരെ മുഖ്യ മന്ത്രി യുടെ രൂക്ഷ വിമര്‍ശനം

June 24th, 2018

pinarayi-vijayan-epathram
തിരുവനന്തപുരം : കേരള ത്തിന്റെ പല മേഖല കളു ടെയും തകര്‍ച്ച ക്കു വഴി വെക്കുന്നതാണ് കേന്ദ്ര സര്‍ ക്കാര്‍ സ്വീകരി ക്കുന്ന നിലപാടുകള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേന്ദ്രം കേരളത്തെ അവ ഗണി ക്കുക യാണ് എന്നും പല വട്ടം ശ്രമിച്ചിട്ടും പ്രധാന മന്ത്രിയെ കാണാന്‍ അനു വാദം നല്‍കാത്ത നിലപാട് ചരിത്ര ത്തില്‍ ആദ്യമായാണ് എന്നും കേന്ദ്ര സര്‍ക്കാറിന് എതിരെ രൂക്ഷ വിമര്‍ശ വുമായി മുഖ്യ മന്ത്രി പിണറായി വിജയന്റെ ഫേയ്സ് ബുക്ക് പോസ്റ്റ്.

ഭക്ഷ്യ സുരക്ഷയു മായി ബന്ധപ്പെട്ട് നിവേദനം നല്‍കുന്ന തിനാണ് ഏറ്റവും ഓടുവില്‍ പ്രധാന മന്ത്രിയെ കാണാന്‍ ശ്രമിച്ചത്. പക്ഷേ അനുമതി ലഭിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ പുതു തായി ഏർ പ്പെടു ത്തിയിരി ക്കുന്ന മാനദണ്ഡം അനു സരിച്ച് റേഷൻ അരി കാര്യ ക്ഷമ മായി ആവശ്യ ക്കാ രിൽ എത്തിക്കുവാന്‍ കഴിയാത്ത സാഹ ചര്യ മാണ്.

ഇക്കാര്യത്തിൽ ചർച്ച നടത്തുന്നതിനും നിവേദനം നൽകുന്ന തിനു മായാണ് പ്രധാന മന്ത്രിയെ കാണാൻ അനു മതി തേടിയത്. എന്നാൽ മന്ത്രിയെ കാണാനാണു നിർദേശിച്ചത്. മന്ത്രിയെ നേരത്തേ കണ്ടതാണ്. തനിക്കു മാത്ര മായി ഇക്കാര്യത്തിൽ ഒന്നും തീരു മാനിക്കാന്‍ ആവില്ല എന്നു മന്ത്രി അറിയിച്ചിരുന്നു. നയ പര മായ തീരു മാന മാണു വേണ്ടത്. അതിനായാണു പ്രധാന മന്ത്രി യെ കാണാൻ ശ്രമിച്ചത്.

സംസ്ഥാന ങ്ങള്‍ക്ക് സംതൃപ്തി നല്‍കുന്ന നില പാടു കള്‍ കേന്ദ്ര ത്തിന്റെ ഭാഗത്തു നിന്നു ണ്ടാ കണം. ഫെഡ റല്‍ സംവി ധാന ത്തിന്റെ പ്രത്യേ കത മനസ്സി ലാക്കുന്ന ഇട പെടലു കള്‍ നിര്‍ഭാഗ്യ വശാല്‍ കേന്ദ്ര സര്‍ ക്കാര്‍ നട ത്തുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു.

കൂടിക്കാഴ്ചക്ക് പ്രധാന മന്ത്രി അനുമതി നിഷേധിച്ചത് സംസ്ഥാനത്തെ അവ ഹേളി ക്കുന്നതിന് തുല്യ മാണ് എന്ന് മുഖ്യ മന്ത്രി വാര്‍ത്താ സമ്മേളന ത്തില്‍ ആരോപിച്ചി രുന്നു.

- pma

വായിക്കുക: , , , , ,

Comments Off on കേരളത്തെ അവഗണി ക്കുന്നു : കേന്ദ്ര സര്‍ക്കാ റിന് എതിരെ മുഖ്യ മന്ത്രി യുടെ രൂക്ഷ വിമര്‍ശനം

Page 74 of 121« First...102030...7273747576...8090100...Last »

« Previous Page« Previous « മഴ പെയ്യാന്‍ തവള കളുടെ കല്ല്യാണം നടത്തി ബി. ജെ. പി. മന്ത്രി
Next »Next Page » എയര്‍ പോര്‍ട്ടു കളിലേക്ക്​ കെ. എസ്. ആർ. ടി. സി. സർവ്വീസ് നടത്തും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha