ന്യൂ ദൽഹി : വിവാഹ ആവശ്യ ങ്ങൾ ക്കായി ബാങ്കില്‍ നിന്നും പണം പിൻ വലി ക്കുന്ന തിനുള്ള മാന ദണ്ഡങ്ങൾ റിസർവ്വ് ബാങ്ക് ഒാഫ് ഇന്ത്യ പുറത്തിറക്കി.
പിൻവലിക്കുന്ന പണം ആർക്ക് കൈ മാറുന്നു എന്നും സ്വീക രിക്കുന്ന വ്യക്തിക്ക് ബാങ്ക് എക്കൗണ്ട് ഇല്ല എന്നും ബോദ്ധ്യ പ്പെടുത്തണം.
ഇതിനായി പ്രത്യേക ഫോമിൽ അപേക്ഷ നൽകുകയും വേണം. ഡിസംബർ 30 ന് മുൻപു ള്ള വിവാഹ ങ്ങൾക്ക് മാത്ര മാണ് ഇളവ് അനുവദി ച്ചിരി ക്കുന്നത് എന്നും റിസർവ്വ് ബാങ്ക് ഒാഫ് ഇന്ത്യ (ആർ. ബി. ഐ.) വ്യക്ത മാക്കുന്നു.
വിവാഹ ആവശ്യ ങ്ങൾ ക്കായി ബാങ്കു കളിൽ നിന്നു 2. 5 ലക്ഷം രൂപ പിൻ വലിക്കാം എന്ന് കഴിഞ്ഞ ദിവസ മാണ് ആർ. ബി. ഐ. അറിയിച്ചത്.
500, 1000 രൂപ നോട്ടുകൾ അസാധു വാക്കുന്ന കാര്യം നവംബർ 8 ചൊവ്വാഴ്ച രാത്രി യാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
തുടർന്ന് പഴയ നോട്ടു കൾ മാറ്റി വാങ്ങി ക്കു വാനും നിക്ഷേപി ക്കുവാനും ആർ. ബി. ഐ. വിവിധ തര ത്തിലുള്ള നിയന്ത്രണ ങ്ങള്‍ ഏർപ്പെ ടുത്തി യിരുന്നു.
500, 1000 രൂപ നോട്ടു കൾ അസാധു വാക്കിയ ശേഷം നവംബർ 18 വരെ രാജ്യത്ത് 5.44 ലക്ഷം കോടി രൂപ മൂല്യ മുള്ള പഴയ നോട്ടു കൾ വിവിധ ബാങ്കു കൾ വഴി ജന ങ്ങൾ മാറ്റി വാങ്ങി.
എ. ടി. എം കൗണ്ടറുകൾ വഴിയും അക്കൗണ്ടു കൾ വഴി യും നവംബർ 10 മുതൽ 18 വരെ 1,03,316 കോടി രൂപ ബാങ്കു കൾ വിതരണം ചെയ്തു എന്നും റിസർവ്വ് ബാങ്ക് ഒാഫ് ഇന്ത്യ വൃത്ത ങ്ങൾ അറി യിച്ചു.