ഹാദിയയ്ക് വിദ്യാഭ്യാസം തുടരാൻ സുപ്രീം കോടതി അനുമതി

November 28th, 2017

supremecourt-epathram

ഡൽഹി : രാജ്യം മുഴുവൻ ഉറ്റു നോക്കുന്ന ഹാദിയ കേസിൽ സുപ്രീം കോടതി വിധി. ഹോമിയോ ഹൗസ് സർജൻസി പൂർത്തിയാക്കാൻ കോടതി ഹാദിയയ്ക് അനുമതി നൽകി. കേസിലെ കക്ഷികളായ ഭർത്താവിനും പിതാവിനും വിട്ടു നൽകാതെ ഹാദിയയെ നേരെ സേലത്തെ കോളേജിലേക്ക് സുരക്ഷിതമായി എത്തികണമെന്ന് കോടതി കേരള സർക്കാറിനോട് ഉത്തരവിട്ടു.

ഭർത്താവിനൊപ്പം ജീവിക്കണമെന്ന് ഹാദിയ ആവശ്യപ്പെട്ടെങ്കിലും വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതിനു സാധ്യമല്ലെന്ന് കോടതി പറഞ്ഞു. ഈ വിധിക്കെതിരെ ഹാദിയയുടെ ഭർത്താവ് അപ്പീൽ കൊടുത്തിട്ടുണ്ട്. അതു വരെ കോളേജിലോ ഹോസ്റ്റലിലോ ചെന്ന് ഹാദിയയെ കാണാം. തന്റെ രക്ഷിതാവിന്റെ സ്ഥാനത്ത് ഭർത്താവ് മാത്രം മതിയെന്നും ഹാദിയ കോടതിയെ അറിയിച്ചു. അടച്ചിട്ട മുറിയിൽ ഹാദിയയുടെ വാദം നടത്തണമെന്ന പിതാവ് അശോകന്റെ ഹർജി സുപ്രീം കോടതി തള്ളി.

- അവ്നി

വായിക്കുക: , , , ,

Comments Off on ഹാദിയയ്ക് വിദ്യാഭ്യാസം തുടരാൻ സുപ്രീം കോടതി അനുമതി

മുഖ്യമന്ത്രിയെ നീക്കണം : ക്വോ വാറന്റോ ഹര്‍ജി ഹൈക്കോടതി യില്‍

November 21st, 2017

pinarayi-vijayan-epathram
കൊച്ചി : മന്ത്രിസഭ യുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്നുള്ള കോടതി പരാമര്‍ശം ചൂണ്ടി ക്കാണിച്ചു കൊണ്ട് മുഖ്യ മന്ത്രി യെ സ്ഥാനത്തു നിന്നും നീക്കണം എന്ന് ആവ ശ്യപ്പെട്ട് ‘ക്വോ വാറന്റോ’ ഹര്‍ജി ഫയല്‍ ചെയ്തു.

ഗതാഗത മന്ത്രി യായി രുന്ന തോമസ് ചാണ്ടി യുടെ ഹര്‍ജി യും മന്ത്രി സഭാ യോഗ ത്തില്‍ നിന്നുള്ള സി. പി. ഐ. മന്ത്രി മാരുടെ  ബഹിഷ്‌കരണവും ചൂണ്ടി ക്കാ ണിച്ചു കൊണ്ട് കേരളാ യൂണി വേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മുന്‍ അംഗം കെ. എസ്. ശശി കുമാറാണ് ഹൈക്കോട തിയില്‍ ക്വോ വാറന്റോ ഹര്‍ജി നല്‍കി യിരി ക്കുന്നത്.

കോടതി പരാമർശ ത്തിന്റെ പശ്ചാത്തല ത്തില്‍ സംസ്ഥാന സര്‍ക്കാറിനു തുടരു വാനുള്ള അവകാശം നഷ്ട പ്പെട്ടു എന്നും മുഖ്യ മന്ത്രിയെ തല്‍ സ്ഥാനത്തു നിന്നും നീക്കണം എന്നുമാണ് ഹർജി യിൽ ആവശ്യ പ്പെടു ന്നത്.

- pma

വായിക്കുക: , , , , , ,

Comments Off on മുഖ്യമന്ത്രിയെ നീക്കണം : ക്വോ വാറന്റോ ഹര്‍ജി ഹൈക്കോടതി യില്‍

ചരക്കു സേവന നികുതി അഞ്ചു ശതമാനം : ഹോട്ടല്‍ ഭക്ഷണ വില കുറയും

November 15th, 2017

food-in-hotels-and-restaurants-ePathram
തിരുവനന്തപുരം : ഭക്ഷ്യ വിഭവ ങ്ങള്‍ക്കുള്ള ചരക്കു സേവന നികുതി (ജി. എസ്. ടി.) അഞ്ചു ശത മാന മായി ഏകീകരിച്ചു. ഇതോടെ ഇന്നു മുതല്‍ ഹോട്ടല്‍ ഭക്ഷണ വില കുറയും.

നവംബര്‍ 15 മുതല്‍ എല്ലാ റെസ്റ്റോറണ്ടു കളി ലും ചരക്കു സേവന നികുതി അഞ്ചു ശതമാന മായി ഏകീ കരിച്ചു കൊണ്ട് ജി. എസ്. ടി. കൗണ്‍ സില്‍ തീരുമാനം എടുത്തി രുന്നു.

ചരക്കു സേവന നികുതി നടപ്പില്‍ വന്നപ്പോള്‍ എ. സി. റെസ്റ്റോറ ണ്ടുകളില്‍ 18 ശത മാനവും മറ്റുള്ള വ യില്‍12 ശത മാനവും നികുതി ഏര്‍ പ്പെടു ത്തി യിരുന്നു. ഇതോടെ ഭക്ഷണ വില അധികരി ക്കുകയും പുതിയ നികുതി ഘടനക്ക് എതിരേ പൊതു ജന രോഷവും പ്രതി ഷേധ വും ഉയരു കയും ചെയ്തിരുന്നു.

ഇതു പരിഗണിച്ചു കൊണ്ടാണ് ഇപ്പോള്‍ ജി. എസ്. ടി. അഞ്ച് ശതമാനം ആയി ഏകീകരിച്ചത്. ബുധനാ ഴ്ച മുതല്‍ ഹോട്ടലു കളും റെസ്റ്റോറ ണ്ടു കളും ഭക്ഷണ വില യോ ടൊപ്പം അഞ്ചു ശതമാനം നികുതി യാവും ഈടാ ക്കുക.
– Tag : ePathram food

- pma

വായിക്കുക: , , , , , ,

Comments Off on ചരക്കു സേവന നികുതി അഞ്ചു ശതമാനം : ഹോട്ടല്‍ ഭക്ഷണ വില കുറയും

ഇസ്ലാമിക് ബാങ്കിംഗ് ഇന്ത്യ യില്‍ നടപ്പി ലാക്കു വാന്‍ കഴിയില്ല : ആര്‍. ബി. ഐ.

November 12th, 2017

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂഡൽഹി : പലിശ രഹിത ഇസ്ലാമിക് ബാങ്കിംഗ് സമ്പ്ര ദായം രാജ്യത്ത് നടപ്പി ലാക്കു വാന്‍ കഴിയില്ല എന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാ വകാശ നിയമ പ്രകാരം വാര്‍ത്താ ഏജന്‍ സി യായ പി. ടി. ഐ. പ്രതി നിധി സമര്‍ പ്പിച്ച അപേക്ഷ ക്ക് മറുപടി ആയിട്ടാണ് ആര്‍. ബി. ഐ. ഇക്കാര്യം അറി യിച്ചത്.

പലിശ ഈടാക്കാതെയുള്ള സാമ്പത്തിക കൈ മാറ്റ സമ്പ്ര ദായ മാണ് ശരീഅത്ത് നിയമം അനു സരി ച്ചുള്ള ഇസ്ലാ മിക് ബാങ്കിംഗ്. ഇസ്ലാം മത വിശ്വാസ പ്രകാരം പലിശ ഈടാ ക്കുന്നത് അനുവദിക്കില്ല.

എന്നാല്‍ വിവിധ സാമ്പ ത്തിക സേവന ങ്ങള്‍ ക്കുള്ള പൗരന്മാരുടെ തുല്യതയും വിശാല വും ആയ അവസരം പരി ഗണി ച്ചു കൊണ്ടാ ണ് ഈ തീരുമാനം എന്ന് ആര്‍. ബി. ഐ. വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഇസ്ലാമിക് ബാങ്കിംഗ് ഇന്ത്യ യില്‍ നടപ്പി ലാക്കു വാന്‍ കഴിയില്ല : ആര്‍. ബി. ഐ.

നോട്ട്​ നിരോധനം തീവ്ര വാദ ത്തിന് എതിരായ പോരാട്ടം ആയിരുന്നു : നിര്‍മ്മലാ സീതാ രാമൻ

November 8th, 2017

indian-defence-minister-nirmala-sitaraman-ePathram

ചെന്നൈ : കേന്ദ്ര സർക്കാ രിന്റെ നോട്ട് നിരോധനം തീവ്ര വാദ ത്തിന് എതിരായ പോരാട്ടം ആയി രുന്നു എന്ന് കേന്ദ്ര പ്രതി രോധ വകുപ്പു മന്ത്രി നിര്‍മ്മലാ സീതാ രാമൻ. തീവ്രവാദ പ്രവർത്തന ങ്ങൾക്ക് ശക്തമായ ആഘാതം നൽകി എന്നതാണ് നോട്ട് നിരോധനം കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം.

നവംബര്‍ എട്ട് കള്ളപ്പണ വിരുദ്ധ ദിന മായി ആചരി ക്കുന്ന ബി. ജെ. പി.യുടെ യുവ ജന സംഘടന തമിഴ് നാട്ടിൽ സംഘടി പ്പിച്ച ഒപ്പു ശേഖ രണ പ്രചരണ പരി പാടി യിൽ പങ്കെടുത്തു സംസാരി ക്കുക യായി രുന്നു കേന്ദ്ര മന്ത്രി.

തീവ്രവാദ സംഘടന കളി ലേക്കുള്ള പണം ഒഴുക്കു നിന്നതോടെ കശ്മീരിലെ ആയിരക്ക ണക്കിന് കല്ലേറു കാരെ യും അത് ബാധിച്ചു. അതോടെ സൈന്യ ത്തിനു നേരെ യുള്ള കല്ലേറ് കുറഞ്ഞു എന്നും അവര്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , , , ,

Comments Off on നോട്ട്​ നിരോധനം തീവ്ര വാദ ത്തിന് എതിരായ പോരാട്ടം ആയിരുന്നു : നിര്‍മ്മലാ സീതാ രാമൻ

Page 84 of 93« First...102030...8283848586...90...Last »

« Previous Page« Previous « അലൈന്‍ ഐ. എസ്​. സി. കേരള പ്പിറവി ദിനാ ഘോഷം
Next »Next Page » നോട്ടു നിരോധനം : സഹകരിച്ച ജന ങ്ങൾക്ക് പ്രണാമ വുമായി പ്രധാന മന്ത്രി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha