ചൊവ്വയിലായാലും രക്ഷിക്കാന്‍ സുഷമയില്ല; രാജ്യം നിങ്ങളെ മിസ് ചെയ്യുമെന്ന് സ്നേഹപ്രവാഹം

June 1st, 2019

sushma-swaraj_epathram

‘ചൊവ്വയിലായാലും നിങ്ങളെ ഇന്ത്യൻ എംബസി രക്ഷിച്ചിരിക്കും..’ എന്ന ഉറപ്പ് പറയാൻ ഇത്തവണ സുഷമ സ്വരാജ് മന്ത്രിസഭയില്‍ ഇല്ല. സമൂഹമാധ്യമങ്ങളില്‍ സുഷമയ്ക്ക് അഭിവാദ്യങ്ങള്‍ നിറയുകയാണ്. രാഷ്ട്രീയത്തിനതീതമായിരുന്നു വിദേശകാര്യമന്ത്രിയായുള്ള സുഷമയുടെ സേവനം.വിട്ടുവീഴ്ച്ചയില്ലാത്ത സ്നേഹവും കരുതലും കാരുണ്യവും രാജ്യത്തിന് പുറത്തും അകത്തും പെട്ടുപോയവർക്ക് നൽകാൻ കഴിഞ്ഞ അഞ്ച് വർഷവും സുഷമ ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. ഇത്തവണ അനാരോഗ്യമാണ് സുഷമയെ മന്ത്രിസഭയിൽ നിന്നകറ്റിയതെങ്കിലും അതിനിയും അംഗീകരിക്കാൻ മിക്കവരും തയ്യാറായിട്ടില്ലെന്നതാണ് സത്യം.

സത്യപ്രതിജ്ഞയ്ക്ക് തൊട്ടു മുൻപാണ് സുഷമ സ്വരാജ് മന്ത്രിപദത്തിലില്ല എന്ന വാർത്ത പുറത്ത് വരുന്നത്.അഞ്ചു വർഷം അവസരം നൽകിയ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച സുഷമയുടെ ട്വീറ്റിന് പിന്നാലെ ജനങ്ങളുടെ സ്നേഹവും ബഹുമാനവും കമന്റുകൾടെ രൂപത്തിൽ പ്രവഹിച്ചു. മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും ശിവസേനാ നേതാവ് പ്രിയങ്കാ ചതുർവേദിയും ഇക്കൂട്ടത്തിൽപ്പെടും.

- അവ്നി

വായിക്കുക: , ,

Comments Off on ചൊവ്വയിലായാലും രക്ഷിക്കാന്‍ സുഷമയില്ല; രാജ്യം നിങ്ങളെ മിസ് ചെയ്യുമെന്ന് സ്നേഹപ്രവാഹം

സിക്കിം സര്‍ക്കാര്‍ ജീവന ക്കാര്‍ക്ക് ആഴ്ച യില്‍ അഞ്ചു പ്രവൃത്തി ദിവസം മാത്രം

May 28th, 2019

logo-government-of-sikkim-ePathram
ഗാങ്‌ടോക്ക്: സര്‍ക്കാര്‍ ജീവന ക്കാരുടെ പ്രവൃത്തി ദിവസം ആഴ്ച യില്‍ അഞ്ചു ദിവസ മാക്കി ചുരുക്കി കൊണ്ട് സിക്കിം സര്‍ക്കാര്‍. സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെ ടുത്ത പുതിയ മുഖ്യ മന്ത്രി പ്രേം സിംഗ് തമാംഗ് ഇതു സംബ ന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. സംസ്ഥാനത്തെ ഉന്നത ഉദ്യോഗ സ്ഥരു മായി കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തി.

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസ ങ്ങളുടെ എണ്ണം ആഴ്ച യില്‍ ആറ് എന്നതില്‍ നിന്നും അഞ്ച് ആക്കി കുറക്കും എന്ന് നിയമ സഭാ തെരഞ്ഞെടുപ്പി ല്‍ മുന്നോട്ടു വെച്ച വാഗ്ദാന ങ്ങളില്‍ ഒന്നായിരുന്നു.

32 അംഗ നിയമ സഭയില്‍ 17 സീറ്റുകള്‍ നേടി യാണ് തമാംഗ് നേതൃത്വം നല്‍കുന്ന സിക്കിം ക്രാന്തി കാരി മോര്‍ച്ച എന്ന രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ എത്തി യത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു കൂടെ യാണ് സിക്കിം നിയമ സഭാ തെരഞ്ഞെടുപ്പ് നടന്നത്.

wikiPedia

- pma

വായിക്കുക: , , ,

Comments Off on സിക്കിം സര്‍ക്കാര്‍ ജീവന ക്കാര്‍ക്ക് ആഴ്ച യില്‍ അഞ്ചു പ്രവൃത്തി ദിവസം മാത്രം

കേരളത്തില്‍ വിജയ ക്കൊടി പാറിച്ച് കോണ്‍ഗ്രസ്സ്

May 23rd, 2019

Congress-Kerala-epathram
തൃശ്ശൂര്‍ : ലോക്സഭാ തെരഞ്ഞെടു പ്പിന്റെ ഫലം പുറത്തു വന്നു തുടങ്ങി.

കേരള ത്തിലെ എല്‍. ഡി. എഫ്.- യു. ഡി. എഫ്. കക്ഷി കളെ ആകാംക്ഷ യുടെ മുള്‍ മുന യില്‍ നിറുത്തി ഇന്നു രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭി ച്ചപ്പോള്‍ മാറിയും മറിഞ്ഞും ഭൂരി പക്ഷ നില മുന്നോട്ടു പോകുന്ന തിനിടെ, 20 സീറ്റു കളിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ ഗ്രസ്സ് നേതൃത്വം നല്‍കുന്ന ഐക്യ ജനാധി പത്യ മുന്നണി വിജയ ക്കൊടി പാറിക്കും എന്നുള്ള ചിത്രം വ്യക്ത മാക്കി കൊണ്ടാണ് പതിനൊന്നു മണി യോടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരി ക്കുന്നത്.

മറ്റു ഇട ങ്ങളി ലേയും വോട്ടെണ്ണല്‍ പുരോ ഗമി ക്കു മ്പോള്‍ ബി. ജെ. പി. നേതൃ ത്വം നല്‍കുന്ന എന്‍. ഡി. എ. മുന്നണി കേവല ഭൂരി പക്ഷം നേടി കേന്ദ്ര ത്തില്‍ അധി കാര ത്തില്‍ എത്തും എന്നുള്ള ചിത്രവും വ്യക്ത മാവുന്നു.

- pma

വായിക്കുക: , , , ,

Comments Off on കേരളത്തില്‍ വിജയ ക്കൊടി പാറിച്ച് കോണ്‍ഗ്രസ്സ്

പ്രധാനമന്ത്രി തന്റെ മരണം ആഗ്രഹിക്കുന്നു : അരവിന്ദ് കെജ്‌രിവാള്‍

May 21st, 2019

arvind-kejriwal-epathram
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ മരണം ആഗ്രഹി ക്കുന്നു എന്ന് ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബി. ജെ. പി. നേതാവും കേന്ദ്ര മന്ത്രിയു മായ വിജയ് ഗോയലി ന് ട്വിറ്ററി ലൂടെ നല്‍ കിയ മറു പടി യിലാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് എതി രായി അരവിന്ദ് കെജ്‌രി വാളിന്റെ ആരോപണം.

മുന്‍ പ്രധാന മന്ത്രി ഇന്ധിരാ ഗാന്ധി യെ പോലെ സ്വന്തം സുരക്ഷാ ഉദ്യോ ഗസ്ഥ രാല്‍ താന്‍ കൊല്ല പ്പെട്ടേ ക്കും എന്ന ആശങ്ക അറി യിച്ചതിന് തുടര്‍ച്ച യായി ട്ടാണ് കെജ്‌രി വാളിന്റെ പ്രസ്താവന.

സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ കെജ്‌രി വാള്‍ സംശയി ക്കുന്നതില്‍ ദുഃഖമുണ്ട് എന്നും ഡല്‍ഹി പോലീ സിന്റെ യശ്ശസ് കളങ്ക പ്പെടു ത്തുന്ന തിന് വേണ്ടി യാണ് താങ്കളുടെ സംശയം എന്നും വിജയ് ഗോയല്‍ പറ ഞ്ഞിരുന്നു.

ഇതിന് മറു പടി ആയിട്ടാണ് ‘മോഡിജി യാണ് തന്റെ മരണം ആഗ്ര ഹിക്കു ന്നത്, സുരക്ഷാ ഉദ്യോഗ സ്ഥര്‍ അല്ല എന്നും കെജ്‌രി വാള്‍ കുറി ച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on പ്രധാനമന്ത്രി തന്റെ മരണം ആഗ്രഹിക്കുന്നു : അരവിന്ദ് കെജ്‌രിവാള്‍

ബംഗാളില്‍ നിന്ന് ദില്ലിയിലേക്ക് മമതയ്ക്കെതിരായ പ്രതിഷേധം വ്യാപിപ്പിച്ച് കേന്ദ്രമന്ത്രിമാര്‍

May 17th, 2019

mamatha-banarji-epathram

ദില്ലി: ലോക് സഭാ തെരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്കെത്തുമ്പോള്‍ പശ്ചിമ ബംഗാളില്‍ പോരാട്ടം കനക്കുകയാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപി നേതൃത്വവും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. മോദി – അമിത് ഷാ കൂട്ടുകെട്ടിനെതിരെ രൂക്ഷ വിമര്‍ശനം മമത അഴിച്ചുവിടുമ്പോള്‍ ബംഗാളില്‍ ജനാധിപത്യത്തെ കൊല്ലുകയാണെന്ന പ്രചരണവുമായാണ് ബിജെപിയുടെ തിരിച്ചടി.

അവസാന ഘട്ടത്തില്‍ 9 മണ്ഡലങ്ങളിലേക്കാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഈ സീറ്റുകള്‍ ലക്ഷ്യമിട്ടാണ് മമതയും ബിജെപിയും ഏറ്റുമുട്ടുന്നത്. ബംഗാളില്‍ വലിയ ശക്തിയായി മാറുക എന്ന ലക്ഷ്യത്തിലേക്ക് ബിജെപി നയം മാറ്റുകയാണ്. ഇപ്പോള്‍ ബംഗാളില്‍ നിന്ന് മമതയക്കെതിരായ പ്രതിഷേധം ദില്ലിയിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് ബിജെപി.

മമതയുടെ ഗുണ്ടായിസത്തിനെതിരായ പ്രതിഷേധം എന്ന നിലയില്‍ ജന്തര്‍മന്ദിറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി കേന്ദ്രമന്ത്രിമാരാണ് അണിനിരന്നത്. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ചുണ്ടില്‍ വിരല്‍ വച്ച് ‘ ഇവിടെ മിണ്ടിക്കൂട’ എന്ന നിലയിലായിരുന്നു പ്രതിഷേധം. ബംഗാളിനെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ എന്ന പ്ലക്കാര്‍ഡുകളുമായാണ് കേന്ദ്രമന്ത്രിമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്.

- അവ്നി

വായിക്കുക: , ,

Comments Off on ബംഗാളില്‍ നിന്ന് ദില്ലിയിലേക്ക് മമതയ്ക്കെതിരായ പ്രതിഷേധം വ്യാപിപ്പിച്ച് കേന്ദ്രമന്ത്രിമാര്‍

Page 23 of 53« First...10...2122232425...304050...Last »

« Previous Page« Previous « ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കു മതി : തീരുമാനം തെരഞ്ഞെടുപ്പിനു ശേഷം
Next »Next Page » മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്. വി എസ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha