ന്യൂഡൽഹി : ബില്‍ക്കീസ് ബാനു കേസില്‍ പ്രതികളെ വെറുതെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദ് ചെയ്തു. കേസില്‍ വിചാരണ നടന്നത് മഹാരാഷ്ട്രയിൽ ആയിരുന്നു. ഇതു കൊണ്ട് തന്നെ ഈ കേസിലെ പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ല എന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ബില്‍ക്കീസ് ബാനുവിനെ ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്യുകയും കണ്‍ മുന്നില്‍ വെച്ച് കുടുംബത്തെ കൊല്ലുകയും ചെയ്ത കേസിലെ പ്രതികളെയാണ് ഗുജറാത്ത് സര്‍ക്കാര്‍ ജയില്‍ മോചിതരാക്കിയത്. ഇതിനെതിരെ ബില്‍ക്കീസ് ബാനു സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി വിധി. കഴിഞ്ഞ ഒക്ടോബര്‍ 12 ന് കേസില്‍ വാദം പൂര്‍ത്തിയാക്കി.