അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കള്‍ച്ചറല്‍ വിംഗ് ഒരുക്കുന്ന യു. എ. ഇ. തല ദഫ് മുട്ട് മത്സരം ‘ദഫലി-2018’ ഡിസംബര്‍ ഏഴ് വെള്ളി യാഴ്ച വൈകു ന്നേരം എട്ടു മണിക്ക് സെന്റര്‍ അങ്കണ ത്തില്‍ അര ങ്ങേറും എന്ന് സംഘാടകർ അറിയിച്ചു.
വിവിധ എമി റേറ്റു കളില്‍ നിന്നു മായി 16 ടീമു കള്‍ മാറ്റുരക്കുന്ന ‘ദഫലി’ മാപ്പിള കലാ പ്രേമി കള്‍ക്ക് ഒരു വേറിട്ട അനുഭവം സമ്മാനിക്കും.
തിരുവനന്തപുരം : ആർഭാട ങ്ങളും ആഘോഷ ങ്ങളും ഇല്ലാതെ ‘സെലക്ഷൻ പ്രൊസ്സസ്സിൽ’ സംസ്ഥാന സ്കൂൾ കലോല്‍സവ വും ശാസ്ത്ര, കായിക മേള കളും നടത്തും എന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്ര നാഥ്.
കലാ മേള എങ്ങനെ വേണം എന്നുള്ളതും ഏതൊ ക്കെ ഇന ങ്ങൾ ഏതൊക്കെ തല ങ്ങളിൽ നടത്തണം എന്നതും അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യു വാൻ ഈ മാസം 17 ന് മാന്വൽ കമ്മിറ്റി യോഗം ചേരും.
കലോത്സവ മാന്വലി ലും ചില മാറ്റ ങ്ങൾ വരു ത്തിയാലേ ആർഭാട ങ്ങള്‍ ഇല്ലാതെ മത്സരം നടത്തു വാന്‍ കഴിയൂ. അതിനു വേണ്ടി യാണ് മാന്വൽ കമ്മിറ്റി ചേരുന്നത്.
ഇക്കാര്യത്തിൽ തുടർ നട പടി സ്വീകരി ക്കുവാന്‍ പൊതു വിദ്യാഭ്യാസ ഡയറ ക്ടറെ ചുമതല പ്പെടുത്തി. പന്തൽ കെട്ടി യുള്ള ആഘോ ഷങ്ങൾ ഉണ്ടാവില്ല. വിദ്യാർത്ഥി കൾക്ക് സർഗ്ഗ ശേഷി പ്രകടി പ്പി ക്കുവാനും അതു വില യിരു ത്തു വാനും അവസരം ഒരുക്കുക യാണ് ലക്ഷ്യം.
പ്രളയ ത്തിന്റെ പശ്ചാത്തല ത്തിൽ സ്കൂൾ മേള കളും ചലച്ചിത്ര മേളയും ഉപേക്ഷിക്കും എന്നറി യിച്ച് പൊതു ഭരണ വകുപ്പ് നേരത്തെ ഉത്ത രവ് ഇറക്കി യിരുന്നു.
എന്നാൽ കുട്ടിക ളുടെ ഗ്രേസ് മാർക്ക് നഷ്ടപ്പെടും എന്ന തിനാല്‍ വിവിധ ഭാഗ ങ്ങളിൽ നിന്നും പ്രതിഷേധം ഉണ്ടാ വു കയും ചെയ്തു. ഈ സാഹ ചര്യ ത്തി ലാണ് പുതിയ തീരുമാനം. ആഘോഷങ്ങള്‍ ഒഴിവാക്കി ചല ച്ചിത്ര മേള നടത്തു വാനും ആലോ ചന യുണ്ട്.
ഇസ്ലാമാബാദ് : പാകിസ്ഥാന്‍ പതാക യുടെ ചിത്രം പതി പ്പിച്ച തൊപ്പി ധരിച്ചു കൊണ്ട് ഇന്ത്യന്‍ ഗാനം പാടുന്ന തായി അഭിന യിച്ച യുവതിക്ക് എതിരെ പാകി സ്ഥാന്‍ എയര്‍ പോര്‍ട്ട് സുരക്ഷാ സേന യുടെ നടപടി. സിയാൽ കോട്ട് വിമാന ത്താവള ജീവന ക്കാരി യായ യുവതിക്ക് എതിരെ യാണ് അധികൃതര്‍ നട പടി എടു ത്തത്.
ഇന്ത്യന്‍ ഗാനം ആലപി ക്കുന്ന തായി യുവതി അഭി നയി ക്കുന്നതിന്റെ വീഡിയോ സാമൂ ഹിക മാധ്യമ ങ്ങളില്‍ വ്യാപക മായി പ്രചരി ച്ചിരുന്നു.
ഇതേത്തുടര്‍ന്ന് അധി കൃതര്‍ അന്വേ ഷണം പ്രഖ്യാപി ക്കുകയും യുവതി യുടെ ഈ പ്രകടനം പെരുമാറ്റ ച്ചട്ട ലംഘനം ആണെന്ന് കണ്ടെത്തി യതിനെ തുടര്‍ന്നാണ് പാകി സ്ഥാന്‍ എയര്‍ പോര്‍ട്ട് സുരക്ഷാ സേന നടപടി എടുത്തത്.
യുവതിയുടെ രണ്ടു വര്‍ഷത്തെ ശമ്പള വര്‍ദ്ധ നവും മറ്റ് ആനുകൂല്യ ങ്ങളും പിടിച്ചു വെക്കുകയും ഭാവി യില്‍ പെരു മാറ്റ ച്ചട്ട ലംഘനം കണ്ടെത്തി യാല്‍ കടുത്ത നടപടി സ്വീകരിക്കും എന്നുള്ള മുന്നറി യിപ്പും അധി കൃതര്‍ നല്‍കി.
കൊച്ചി : പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി (68) അന്ത രിച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണി യോടെ ആലുവ യിലെ സ്വകാര്യ ആശു പത്രി യിലായി രുന്നു അന്ത്യം. കരള്‍ രോഗ ത്തെ തുടര്‍ന്ന് ദീര്‍ഘ കാല മായി ചികില്‍സ യില്‍ ആയിരുന്നു.
പി. എ. ഇബ്രാഹിം എന്നായിരുന്നു ഉമ്പായി യുടെ പേര്. പിന്നീട് പ്രശസ്ത ചലച്ചിത്ര കാരന്‍ ജോണ്‍ എബ്രഹാം, പി. എ. ഇബ്രാഹിം എന്ന പേര്‍ ഉമ്പായി എന്നു മാറ്റുക യായിരുന്നു. മട്ടാഞ്ചേരി കല്‍വത്തി യിലെ അബു – ഫാത്തിമ്മ ദമ്പതികളുടെ മകനാണ്. ഹഫ്‌സയാണ് ഭാര്യ. മൂന്നു മക്കള്‍.
ഗസല്‍ സംഗീത ശാഖയെ കേരള ക്കരയില്‍ ജനകീയ മാക്കി യതില്‍ ഉമ്പായിക്ക് വലിയ പങ്കുണ്ട്. ഒരു ഡസ നോളം ഗസല്‍ ആല്‍ബങ്ങള്‍ ഉമ്പായി യുടേതായി പുറ ത്തിറ ങ്ങിയി ട്ടുണ്ട്. കവികളായ ഒ. എന്‍. വി. കുറുപ്പ്, സച്ചിദാനന്ദന്‍ എന്നിവ രുടെ കവിത കള്‍ക്ക് സംഗീതം നല്‍കി ഉമ്പായി ആല പിച്ച ഗാന ങ്ങള്‍ നിത്യ ഹരിത ങ്ങളായി നില നില്‍ക്കുന്നു.
സുനയനേ സുമുഖീ, വീണ്ടും പാടാം സഖീ, പാടുക സൈഗാള്‍ പാടൂ, ഒരിക്കല്‍ നീ പറഞ്ഞു, അകലെ മൗനം പോല്‍, ഗാന പ്രിയരേ ആസ്വാദ കരേ.. തുടങ്ങി യവ യാണ് അദ്ദേഹ ത്തിന്റെ പ്രസസ്ത ഗാനങ്ങള്‍.
‘നോവല്‍’ എന്ന സിനിമക്കും ഉമ്പായി സംഗീത സംവി ധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. ജോണ്‍ എബ്രഹാമി ന്റെ ‘അമ്മ അറിയാന്‍’ എന്ന ചിത്ര ത്തില്‍ ഗസല്‍ ആലപി ച്ചിരുന്നു.
അബുദാബി : അലിഫ് മീഡിയ അബു ദാബി യുടെ നാലാം വാര്‍ഷിക ത്തോട് അനുബന്ധിച്ച് സംഘടി പ്പിക്കുന്ന ‘മെഹ് ഫിൽ നൈറ്റ്’ എന്ന പ്രോഗ്രാ മിന്റെ ബ്രോഷർ പ്രകാശനം നടന്നു. സാമൂഹിക പ്രവർ ത്തകനും ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ മാനേജിംഗ് കമ്മിറ്റി അംഗവു മായ നാസര്‍ കാഞ്ഞ ങ്ങാട്, ലുലു ഗ്രൂപ്പ് പി. ആര്‍. ഒ. അഷ്‌റഫ് എന്നി വർ ചേർന്ന് ബ്രോഷർ പ്രകാശനം നിര്‍വ്വഹിച്ചു.
മുഹമ്മദ് അലി അലിഫ് മീഡിയ, പ്രോഗ്രാം ഡയറക്ടർ മാരായ ഷൗക്കത്ത് വാണിമേല്‍, സുബൈര്‍ തളിപ്പറമ്പ്, പ്രോഗ്രാം കോഡിനേറ്റർ ഷാഹിർ രാമന്തളി എന്നിവർ സംബ ന്ധിച്ചു.
പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫ് നയി ക്കുന്ന ‘മെഹ് ഫിൽ നൈറ്റ്’ ഒക്ടോബർ 4 വ്യാഴം രാത്രി 8 മണി ക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ അര ങ്ങേറും.
ഗസലുകൾ, ശാസ്ത്രീയ – അർദ്ധ ശാസ്ത്രീയ ഗാന ങ്ങളും പഴയതും പുതിയതു മായ വൈവിധ്യ മാർന്ന ഗാന ങ്ങളും കോർത്തിണക്കി വ്യത്യസ്ഥ മായ മെഗാ സംഗീത നിശയാണ് ‘മെഹ്ഫിൽ നൈറ്റ്’ എന്നും സംഘാ ടകർ അറിയിച്ചു.