ദുബായ് : സാന്ത്വന പരിചരണ രംഗത്തും ഭിന്ന ശേഷി യുള്ള കുട്ടികളുടെ പഠന പരിശീലന രംഗത്തും പ്രവർത്തന മികവ് കൊണ്ട് മാതൃക തീർത്ത കൊയിലാണ്ടി യിലെ നെസ്റ്റ് ഇന്‍റർ നാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്‍റർ (നിയാർക്ക്) ഉൾപ്പടെയുള്ള നെസ്റ്റ് സ്ഥാപനങ്ങളുടെ ചെയർമാൻ അബ്ദുല്ല കരുവഞ്ചേരിക്ക് നെസ്റ്റ്-നിയാർക്ക് ദുബായ് ചാപ്റ്റർ സ്വീകരണം നൽകി.
നിയാർക്ക് ഗ്ലോബൽ സെക്രട്ടറി അബ്ദുൽ ഖാലിക്ക് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. എഞ്ചിനീയർ ഉമ്മർ കുട്ടി പൊന്നാട അണിയിച്ചു. ദുബായ് ചാപ്റ്റർ പ്രസിഡണ്ട് അഡ്വ. മുഹമ്മദ് സാജിദ് അദ്ധ്യക്ഷത വഹിച്ചു. രാജൻ കൊളാവി പാലം, മുജീബ് ടി. കെ., സാബിത്ത് കൊല്ലം, ബഷീർ മേപ്പയ്യൂർ, രതീഷ് കുമാർ, മുസ്തഫ പൂക്കാട്, നിസാർ കളത്തിൽ, ശമീൽ പള്ളിക്കര, ചന്ദ്രൻ പി. എം., നബീൽ നാരങ്ങോളി, സംജിദ് കൊയിലാണ്ടി, സയ്യിദ് ഉമ്മർ മശ്ഹൂർ, സഹീർ പി. കെ. വെങ്ങളം, ഷഫീഖ് സംസം, സുനിൽ, മുനീർ, ഷിബിലി സുബൈർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ സ്വാഗതവും ട്രഷറർ ജയൻ ജനാർദ്ദനൻ നന്ദിയും പറഞ്ഞു.
2005ൽ സ്ഥാപിതമായ 24 മണിക്കൂറും പ്രവർത്തിക്കുന്ന നെസ്റ്റ് പാലിയേറ്റീവ് കേന്ദ്രം, ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി അന്താരാഷ്ട്ര നിലവാരത്തോടെ ആരംഭിച്ച നെസ്റ്റ് ഇന്‍റർ നാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്‍റർ (നിയാർക്ക്), കൂടാതെ കേരള ഗവണ്മെന്‍റ് സഹകരണത്തോടെ ആരംഭിച്ചതും അനാഥരും ഭിന്ന ശേഷിക്കാരുമായ കുട്ടികൾക്ക് താമസവും ഭക്ഷണവും ശുശ്രൂഷയും നൽകി പരിരക്ഷിക്കുന്ന നെസ്റ്റ് കെയർ ഹോം എന്നീ സ്ഥാപനങ്ങൾ നെസ്റ്റിനു കീഴിൽ പ്രവർത്തിച്ചു വരുന്നു.
ഇതിനു പുറമെ നെസ്റ്റ് നടത്തുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി ഭിന്ന ശേഷിക്കാരായ കുട്ടികളെ ക്കുറിച്ച് സർവ്വേ നടത്താനും പരിരക്ഷ ഉറപ്പാക്കാനുമുള്ള ഔദ്യോഗിക ഏജൻസിയായി നെസ്റ്റിനെയാണ് സംസ്ഥാന സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്.