അബുദാബി : കൊവിഡ് പരിശോധനക്ക് അമിത നിരക്ക് ഈടാക്കിയാൽ നടപടി എടുക്കും എന്ന് അധികൃതര്‍. അബു ദാബി യില്‍ പി. സി. ആർ. ടെസ്റ്റിന് 65 ദിർഹം നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച അറിയിപ്പ് മെഡിക്കൽ സ്ഥാപനങ്ങൾക്ക് നല്‍കിയിരുന്നു. എന്നാല്‍ ചില സ്വകാര്യ സ്ഥാപനങ്ങളും ക്ലിനിക്കുകളും അമിത നിരക്ക് ഈടാക്കുന്നു എന്നുള്ള പരാതി ലഭിച്ച തിനെ തുടര്‍ന്നാണ് അബുദാബി ഹെൽത്ത് അഥോറിറ്റി (SEHA) മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.