ഹ്രസ്വ ചലച്ചിത്രോത്സവം : ഒബ്‌സഷന്‍ മികച്ച ചിത്രം

March 23rd, 2015

sunil-raj-short-film-obsession-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവ ത്തില്‍ മികച്ച ചിത്രമായി യുവ കലാ സാഹിതി ഷാര്‍ജ യുടെ ഒബ്‌സഷനും രണ്ടാമത്തെ ചിത്രമായി മാത്യു കുര്യന്റെ അകലെ നിന്നൊരാളും തെരഞ്ഞെടുക്കപ്പെട്ടു.

ഒബ്‌സഷന്‍ സംവിധാനം ചെയ്ത സലിം റഹ്മാനും ഹര്‍ഷന്‍ ആതിര പ്പള്ളി യുമാണ് മികച്ച സംവിധായകര്‍.

ഒബ്‌സഷനില്‍ രാമേട്ടനായി അഭിനയിച്ച റാം രാജിനെ മികച്ച നടനായും വേക്ക് അപ് കാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി യായി വേഷമിട്ട നയീമ ഷിജു വിനെ മികച്ച നടി യായും തെരഞ്ഞെടുത്തു.

മികച്ച തിരക്കഥ : വേക്ക് അപ്പ് കാള്‍ (റാഫി ഹുസൈന്‍), പശ്ചാത്തല സംഗീതം : അകലെ നിന്നൊരാള്‍, എഡിറ്റിംഗ് : ഒബ്‌സഷന്‍ (ആഷിഖ് സലിം, സുനില്‍ രാജ്), ഛായാഗ്രഹണം : അകലെ നിന്നൊരാള്‍ (ജിതിന്‍ പാര്‍ത്ഥന്‍, മാത്യു കുര്യന്‍) എന്നിങ്ങനെ യാണ് മറ്റ് പുരസ്‌കാരങ്ങള്‍.

വിവിധ പരിപാടി കളോടെ ഒരാഴ്ച നീണ്ടു നിന്ന ചലച്ചിത്രോത്സവ ത്തില്‍ മധു കൈതപ്ര ത്തിന്റെ ഏകാന്തവും രണ്ടാം ദിവസം ഫാറൂഖ് അബ്ദു റഹ്മാന്റെ കളിയച്ഛനും പ്രദര്‍ശിപ്പിച്ചു.

സമാപന ദിവസം നടന്ന ചലച്ചിത്ര ക്ലാസില്‍ ഹ്രസ്വ ചലച്ചിത്ര ത്തിന്റെ വിവിധ വശങ്ങളെ ക്കുറിച്ച് ഫാറൂഖ് അബ്ദുറഹ്മാന്‍ സംസാരിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on ഹ്രസ്വ ചലച്ചിത്രോത്സവം : ഒബ്‌സഷന്‍ മികച്ച ചിത്രം

ഭീഷണി വേണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍; പിന്തുണയുമായി സലിം കുമാര്‍

March 22nd, 2015

salimkumar-epathram

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി തന്നെ നിയമിച്ചതില്‍ പ്രതിഷേധിച്ച് രാജി ഭീഷണി മുഴക്കിയ സിനിമാ പ്രവര്‍ത്തകരോട് തന്നെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍. തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് അറിയാമെന്നും, സമയമാകുമ്പോള്‍ പേരുകള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കെ. എസ്. എഫ്. ഡി. സി. യിലെ ക്രമക്കേടുകളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ചുമതല ഏറ്റെടുത്താല്‍ ഉടനെ ഓഡിറ്റിംഗ് നടത്തുമെന്നും ഉണ്ണിത്താന്‍ മുന്നറിയിപ്പ് നല്‍കി. ഉണ്ണിത്താനെ ചെയര്‍മാനായി നിയമിച്ചതിനോട് വിയോജിച്ചു കൊണ്ട് ഷാജി കൈലാസ്, സിദ്ദിഖ്, മണിയന്‍ പിള്ള രാജു തുടങ്ങി സിനിമാ രംഗത്തു നിന്നും ഉള്ളവര്‍ രാജി വെക്കുമെന്ന് അറിയിച്ചിരുന്നു. സിനിമാ രംഗത്തെ വിവിധ സംഘടനാ നേതാക്കളും ഈ നിയമനത്തോട് ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ് മോഹന്‍ ഉണ്ണിത്താനു പിന്തുണയുമായി നടന്‍ സലിം കുമാര്‍ രംഗത്തെത്തി. രാജ് മോഹന്‍ ഉണ്ണിത്താന്‍ ഒരു നടന്‍ കൂടെ ആണ്. ഉണ്ണിത്താന്റെ നിയമനത്തില്‍ എന്താണ് തെറ്റെന്നും ചോദിച്ച സലിം കുമാര്‍ സിനിമാക്കാരുടെ നിലപാട് സംശയാസ്പദമാണെന്നും അവര്‍ക്ക് പല ഉള്ളുകളികളും ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. സാബു ചെറിയാന്‍ ചെയര്‍മാന്‍ ആയിട്ട് പ്രയോജനം ഒന്നും ഇല്ലെന്നും സലിം കുമാര്‍ പറഞ്ഞു. സിനിമാ രംഗത്തു നിന്നുമുള്ള നടന്മാരും സംവിധായകരും ഉള്‍പ്പെടുന്നവര്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയമാനായുള്ള നിയമനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതിനിടയിലാണ് സലിം കുമാറിന്റെ പ്രസ്ഥാവന. സഹപ്രവര്‍ത്തകരെ തള്ളിക്കൊണ്ട് രാഷ്ടീയക്കാര്‍ക്ക് അനുകൂലമായ സലിം കുമാറിന്റെ നിലപാട് അവര്‍ക്കിടയിലെ ഭിന്നിപ്പ് മറ നീക്കി പുറത്ത് കൊണ്ടു വന്നിരിക്കുകയാണ്. അതേ സമയം സലിം കുമാറിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് “അമ്മ“ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on ഭീഷണി വേണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍; പിന്തുണയുമായി സലിം കുമാര്‍

യൂസഫലി കേച്ചേരി അന്തരിച്ചു; സംസ്കാരം ഇന്ന് വൈകീട്ട്

March 22nd, 2015

തൃശ്ശൂര്‍: കവിയും ഗാന രചയിതാവും സംവിധായകനുമായ യൂസഫലി കേച്ചേരി (81) അന്തരിച്ചു.ഇന്നലെ വൈകീട്ട് 5.30 ന്‍ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ബ്രോങ്കോ ന്യൂമോണിയയാണ് മരണ കാരണം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഏതാനും ആഴ്‌ചകളായി അദ്ദേഹം ചികിത്സയിലായിരുന്നു. പ്രമേഹ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വൃക്കകള്‍ക്കും തകരാറു സംബവിച്ചിരുന്നു. ഇന്ന് രാവിലെ പൊതു ദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ രാഷ്ടീയ സാംസ്കാരിക സിനിമാ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു. ഇന്ന് വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ പട്ടിക്കര പറപ്പൂര്‍ തടത്തില്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.

1934- മെയ് 16 തൃശ്ശൂര്‍ ജില്ലയിലെ കേച്ചേരിയിലെ പ്രശസ്തമായ ഒരു മുസ്ലിം കുടുമ്പത്തില്‍ ചീമ്പയില്‍ അഹമ്മദിന്റേയും ഏലം കുളം നജ്‌മക്കുട്ടിയുടേയും മകനായാണ് യൂസഫലി ജനിച്ചത്. തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജില്‍ നിന്നും ബി.എ, തുടര്‍ന്ന് എറണാകുളം ലോകോളേജില്‍ നിന്നും ബി.എല്‍ ബിരുധം നേടിയ ശേഷം അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. കോഴിക്കോട് ആകാശ വാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി സേവനം അനുഷ്ടിച്ചിട്ടിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട്, സംഗീത നാടക അക്കാദമി അസി.സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1954 മുതല്‍ കവിതകള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു വരുവാന്‍ തുടങ്ങി. സംസ്കൃതത്തില്‍ അഗാധമായ പാണിണ്ഡിത്യം ഉണ്ടായിരുന്നു. കെ.പി.നാരായണ പിഷാരടിയായിരുന്നു ഗുരു. 1964-ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത മൂടുപടം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ഗാന രചനയിലേക്ക് കറ്റന്നു. പ്രണയത്തെയും ഭക്തിയേയും പ്രമേയമാക്കി യൂസഫലി രചിച്ച ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇരുനൂറോളം ചലച്ചിത്രങ്ങള്‍ക്കായി എഴുന്നൂറോളം ഗാനങ്ങള്‍ അദ്ദെഹം രചിച്ചു. സംസ്കൃതത്തില്‍ സിനിമാ ഗാനം എഴുതിയ ഒരേ ഒരു ഇന്ത്യന്‍ കവി അദ്ദേഹമാണ്. സൈനബ എന്ന ഖണ്ഡകാവ്യം ഏറെ പ്രശസ്തമാണ്.

2000-ല്‍ മഴ എന്ന ചിത്രത്തിലെ ഗേയം ഹരിനാമധേയം എന്ന ഗാനത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ജന്മാഷ്ടമി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്കാരം,ബാലാമണിയമ്മ അവാര്‍ഡ്, ചങ്ങമ്പുഴ അവാര്‍ഡ്, ആശാന്‍ പ്രൈസ്, രാമാശ്രമം അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.ആയിരം നാവുള്ള മൌനം, കേച്ചേരിപ്പുഴ, അഞ്ച് കന്യകകള്‍, പേരറിയാത്ത നൊമ്പരം, അനുരാഗഗാനം പോലെ എന്നിവയാണ് പ്രധാന കൃതികള്‍.

തിരക്കഥ രചനയിലേക്കും സംവിധാനത്തിലേക്കും കടന്ന യൂസഫലി ഏതാനും സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. സിന്ദൂരച്ചെപ്പ്,മരം വനദേവത, നീലത്താമര എന്നിവ അദ്ദേഹം നിര്‍മ്മിക്കുകയും സിന്ദൂരച്ചെപ്പ് ഒഴികെ ഉള്ള സിനിമകള്‍ സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തു. സിന്ദൂരച്ചെപ്പിനും, മരത്തിനും സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ഖദീജയാണ് ഭാര്യ, മക്കള്‍ അജിത, ബൈജി, ഹസീന, സബീന, സൂരജ് അലി

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on യൂസഫലി കേച്ചേരി അന്തരിച്ചു; സംസ്കാരം ഇന്ന് വൈകീട്ട്

രാജ് മോഹന്‍ ഉണ്ണിത്താന്റെ നിയമനം; ഷാജി കൈലാസ് ഉള്‍പ്പെടെ ഉള്ളവര്‍ രാജിയ്ക്കൊരുങ്ങുന്നു

March 21st, 2015

ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) ചെയര്‍മാനായി രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഷാജി കൈലാസ്, മണിയന്‍ പിള്ള രാജു, സിദ്ദിഖ്, എസ്.കുമാര്‍ എന്നിവര്‍ രാജിയ്ക്കൊരുങ്ങുന്നു. തിങ്കളാഴ്ച കെ.എസ്.എഫ്.ഡി.സി എം.ഡി. ദീപ ഡി.നായര്‍ക്ക് ഇവര്‍ രാജിക്കത്ത് നല്‍കും എന്നാണ് അറിയുന്നത്.

ഉണ്ണിത്താനെ കൂടാതെ വനിതാ എം.എല്‍.എ മാരായ ബിജിമോള്‍, ജമീല പ്രകാശം എന്നിവര്‍ക്കെതിരെ അധിക്ഷേപകരമായ പ്രസ്ഥാവന നടത്തിയതിന്റെ പേരില്‍ മാപ്പു പറയേണ്ടിവന്ന കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് കെ.സി.അബുവിനേയും കോര്‍പ്പറേഷന്‍ അംഗം ആക്കിയിട്ടുണ്ട്. ഇതും പ്രതിഷേധത്തിനു കാരണമായി. ജോഷി മാത്യ, ദിലീപ്, സലിം കുമാര്‍, ഇടവേള ബാബു, കാലടി ഓമന, സഞ്ജയ് ചെറിയാന്‍, എം.എം.ഹംസ, ശാസ്ത മംഗലം മോഹന്‍, സുരേഷ് ഉണ്ണിത്താന്‍ എന്നിവരാണ് നിലവില്‍ കോര്‍പ്പറേഷനിലെ മറ്റ് അംഗങ്ങള്‍. ഇവര്‍ രാജിവെക്കുമോ എന്ന കാര്യം ഇനിയും വ്യക്തമാക്കിയിട്ടില്ല.

ഉണ്ണിത്താന്റെ നിയമനനം കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചല്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുമ്പും ഇത്തരത്തില്‍ രാഷ്ടീയ നിയമനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സംഘടനാ പാടവവും കഴിവും കണക്കിലെടുത്താണ് ഉണ്ണിത്താനെ നിയമിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. സിനിമാ മേഘലയില്‍ രാഷ്ടീയം കലര്‍ത്തുവാനുള്ള ശ്രമത്തോടാണ് എതിര്‍പ്പെന്ന്‍ പറഞ്ഞ മണിയന്‍ പിള്ള രാജു തങ്ങള്‍ രാജിവെക്കുന്ന ഒഴിവിലേക്ക് രാഷ്ടീയക്കാരെ നിയമിക്കാമെന്ന് പരിഹസിച്ചു.സിനിമയുമായി അടുത്ത് ബന്ധം ഇല്ലാത്ത രാഷ്ടീയക്കാരെ നിയമിക്കുന്നതില്‍ ശക്തമായ വിയോജിപ്പുണ്ടെന്ന് സംവിധായകനും തിരക്കഥാ കൃത്തുമായ ബി.ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

സാബു ചെറിയാന്റെ കാലാവധി തീരുന്നു എന്ന് പറഞ്ഞാണ് പുതിയ നിയമനം എന്നാല്‍ സാബു വന്നതിനു ശേഷം കോര്‍പ്പറേഷനില്‍ ധാരാളം പദ്ധതികള്‍ നടപ്പിലാക്കുകയും കോര്‍പ്പറേഷനു കീഴില്‍ ഉള്ള തീയേറ്ററുകളില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. കോര്‍പ്പറേഷനെ പുരോഗമനത്തിന്റെ പാതയില്‍ കൊണ്ടുവന്ന സാബുവിനെ മാറ്റി രാഷ്ടീയ നിയമനം നടത്തുന്നതിനോട് വലിയ എതിര്‍പ്പാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on രാജ് മോഹന്‍ ഉണ്ണിത്താന്റെ നിയമനം; ഷാജി കൈലാസ് ഉള്‍പ്പെടെ ഉള്ളവര്‍ രാജിയ്ക്കൊരുങ്ങുന്നു

കുടുംബ സംഗമം ശ്രദ്ധേയമായി

March 3rd, 2015

actress-kavya-madhavan-ePathram
അല്‍ഐന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഐന്‍ പ്രോവിന്‍സി ന്റെ അഞ്ചാമത് കുടുംബ സംഗമം നടി കാവ്യാ മാധവന്‍ ഉദ്ഘാടനംചെയ്തു.

അല്‍ ഐന്‍ റൊട്ടാന ഹോട്ടല്‍ ബാള്‍റൂമില്‍ നടന്ന പരിപാടി യില്‍ കൌണ്‍സില്‍ പ്രസിഡന്റ് വര്‍ഗീസ് പനയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു.

ചെയര്‍മാന്‍ ഡോ. കെ. സുധാകരന്‍, ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് പട്ടാണി പ്പറമ്പില്‍, രാമചന്ദ്രന്‍ പേരാമ്പ്ര, ശാന്താ പോള്‍, സി. യു. മത്തായി എന്നിവര്‍ സംബന്ധിച്ചു.

പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് അഷ്‌റഫ് താമര ശ്ശേരിയെയും പൊതു പ്രവര്‍ത്തകരായ ജാനറ്റ് വര്‍ഗീസ്, ടി. വി. എന്‍. കുട്ടി (ജിമ്മി), ജോണി മലയില്‍, ഡോ. മുഹമ്മദ് അന്‍സാരി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ടെലിവിഷന്‍ താരങ്ങളായ വിനോദ് കോവൂരും സുരഭിയും വേഷമിട്ട നാടകം ഉള്‍പ്പെടെയുള്ള കലാ പരിപാടി കളും അരങ്ങേറി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on കുടുംബ സംഗമം ശ്രദ്ധേയമായി

Page 10 of 25« First...89101112...20...Last »

« Previous Page« Previous « അക്ഷര തൂലിക പുരസ്‌കാരം
Next »Next Page » വിമാനത്തില്‍ പിഞ്ചു കുഞ്ഞിന്റെ മരണം »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha