ദുബായ് : കോഴിക്കോട് സമോറിൻസ് ഗുരുവായൂരപ്പൻ കോളേജ് യു. എ. ഇ. ചാപ്റ്റർ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സുമിതാ ജേക്കബ് (പ്രസിഡണ്ട്), പ്രസീജ പീറ്റർ (ജനറൽ സെക്രട്ടറി), റിസ്ലി യാസീൻ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
ദുബായ് : കോഴിക്കോട് സമോറിൻസ് ഗുരുവായൂരപ്പൻ കോളേജ് യു. എ. ഇ. ചാപ്റ്റർ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സുമിതാ ജേക്കബ് (പ്രസിഡണ്ട്), പ്രസീജ പീറ്റർ (ജനറൽ സെക്രട്ടറി), റിസ്ലി യാസീൻ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
- pma
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി, സംഘടന, സ്ത്രീ
അബുദാബി : സാമൂഹിക സാംസ്കാരിക കൂട്ടായ്മ ‘വേൾഡ് ഓഫ് ഹാപ്പിനസ്’ ഒരുക്കുന്ന ഈദ് മൽഹാർ സീസൺ-3 വൈവിധ്യമാർന്ന പരിപാടികളോടെ 2025 ജൂൺ 14 ശനിയാഴ്ച വൈകുന്നേരം അഞ്ചര മണി മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ പ്രധാന വേദിയിൽ അരങ്ങേറും.
പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫിന്റെ നേതൃത്വ ത്തിൽ നടക്കുന്ന ‘ഇശൽ സന്ധ്യ’ ഈ പ്രോഗ്രാമിന്റെ മുഖ്യ ആകർഷകമായിരിക്കും. സജിലാ സലിം, അസിൻ വെള്ളറ, സാഖി, ശ്യാം ലാൽ, സന്ധ്യ എന്നിവരും യു. എ. ഇ. യിലെ വേദികളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന പ്രവാസി കലാ പ്രതിഭകളായ നസ്മിജ ഇബ്രാഹിം, ഡോക്ടർ ഷാസിയ, റാഫി പെരിഞ്ഞനം, സുഹൈൽ ഇസ്മായിൽ, അൻസർ വെഞ്ഞാറമൂട്, അജ്മൽ, നജ്മീർ തുടങ്ങിയവരും മറ്റു പ്രവാസി കലാകാരന്മാരും ഈദ് മൽഹാറിൽ ഭാഗമാവും.
ഷഫീൽ കണ്ണൂർ പരിപാടികൾക്ക് നേതൃത്വം നൽകും. ഫാത്തിമ ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ കെ. പി. ഹുസൈൻ മുഖ്യ അതിഥിയായി സംബന്ധിക്കും.
പ്രോഗ്രാമിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും എന്നും സംഘാടകർ അറിയിച്ചു.
- pma
വായിക്കുക: eid-celebrations, ആഘോഷം, കുട്ടികള്‍, പ്രവാസി, സംഗീതം, സംഘടന, സ്ത്രീ
കൊച്ചി : ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികൾക്ക് ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നതിനു പകരം രക്ഷിതാക്കള്‍ എന്നു മാത്രം രേഖപ്പെടുത്തുക എന്ന് കേരള ഹൈക്കോടതി.
രക്ഷിതാവ് എന്ന് രേഖപ്പെടുത്താന്‍ പുതിയ കോളം ഉൾപ്പെടുത്തണം എന്നും കോടതി ഉത്തരവ്. രക്ഷിതാക്കളുടെ ലിംഗ സ്വത്വം സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തരുത് എന്നും ഹൈക്കോടതി ഉത്തരവ്.
കോഴിക്കോട് സ്വദേശികളായ ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളുടെ ഹരജിയിലാണ് ഉത്തരവ്. ഈ ആവശ്യം ഉന്നയിച്ച് ദമ്പതികള്‍ നേരത്തെ കോർപ്പറേഷന് പരാതി നല്‍കിയിരുന്നു.
എന്നാല്‍ നിലവിലെ നിയമം അനുസരിച്ച് ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയും എന്ന് മാത്രമേ രേഖപ്പെടുത്താന്‍ സാധിക്കുകയുള്ളൂ എന്ന് അറിയിപ്പുണ്ടായി. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഉഭയ ലിംഗത്തിന് സുപ്രീം കോടതിയുടെ അംഗീകാരം
ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധികസീറ്റ് അനുവദിച്ചു
ലിംഗ മാറ്റ ശസ്ത്ര ക്രിയക്ക് രണ്ടു ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകും
- pma
വായിക്കുക: transgenders-, കുട്ടികള്‍, നിയമം, മനുഷ്യാവകാശം, സാമൂഹികം, സ്ത്രീ
അബുദാബി : ഭരതാഞ്ജലി ക്ലാസിക്കൽ ഡാൻസ് ട്രെയിനിംഗ് സെന്റർ വാർഷിക ആഘോഷം ‘പ്രയുക്തി 2025’ മെയ് 24, ജൂൺ 28 ദിവസങ്ങളിലായി അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ അരങ്ങേറും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഭരത നാട്യത്തിന്റെ സമ്പൂർണ്ണ ഭാവ സൗന്ദര്യത്തെ സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കുന്നതിനായി നൃത്ത അദ്ധ്യാപിക പ്രിയാ മനോജിൻറെ ശിക്ഷണ ത്തിൽ അബുദാബി യിലെയും മുസഫ യിലെയും ഭരതാഞ്ജലിയിലെ നൂറിലേറെ വിദ്യാർത്ഥികൾ അണി നിരക്കുന്ന പ്രയുക്തി യുടെ രണ്ട് ഘട്ടവും അബുദാബി ഇന്ത്യാ സോഷ്യൽ ആന്റ് കൾച്ചറൽ സെന്ററിലായിരിക്കും അരങ്ങേറുക.
ഈ നൃത്തോത്സവത്തിന്റെ പ്രധാന ആകർഷണം ‘രസൊ വൈഭവം’ എന്ന നവ രസങ്ങളുടെ മാധുര്യം ആഘോഷിക്കുന്ന തീമാറ്റിക് അവതരണം ആയിരിക്കും. അഭിനയം, ഭാവം, സംഗീതം, ചലനം എല്ലാം ചേർന്ന നിറപ്പകിട്ടാർന്ന ദൃശ്യ വിസ്മയമാണ് ‘രസൊവൈഭവം’ എന്ന് പ്രിയാ മനോജ് അറിയിച്ചു.
കലാ ക്ഷേത്രയിലെ പൂർവ്വ വിദ്യാർത്ഥികളും ഭരതാഞ്ജലിയിലെ നൃത്ത അദ്ധ്യാപകരുമായ ശ്വേതാ ശരൺ, ആര്യ സുനിൽ, കാർത്തിക നാരായണൻ, വിദ്യ സുകുമാരൻ തുടങ്ങിയവരും വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.
- pma