ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല

February 20th, 2025

parakkal-abdulla-kmcc-vatakara-charithra-varthamanam-ePathram
അബുദാബി : കേരളത്തിൽ ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ കടുത്ത അവഗണന നേരിടുന്നു. മുസ്ലീങ്ങൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സാഹചര്യം നിലനിൽക്കുന്നു. വിദ്യാഭ്യാസ സ്കോളർ ഷിപ്പ് അനുവദിക്കുന്നതിലും ഉദ്യോഗ നിയമനം നടത്തുന്നതിലും വിവേചനം നില നിൽക്കുന്നുണ്ട് എന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല.

അബുദാബി കെ. എം. സി. സി. കോഴിക്കോട് ജില്ലാ കമ്മിറ്റിയും വടകര മണ്ഡലം കെ. എം. സി. സി. യും സംയുക്തമായി ചരിത്ര വർത്തമാനം എന്ന പേരിൽ ഇന്ത്യൻ ഇസ്‌ലാമിക് സെൻ്ററിൽ സംഘടിപ്പിച്ച കൺവെൻഷനിൽ പങ്കെടുത്തു സംസാരിക്കുക യായിരുന്നു പാറക്കൽ അബ്ദുല്ല.

വേൾഡ് കെ. എം. സി. സി. വൈസ് പ്രസിഡണ്ട് യു. അബ്ദുള്ള ഫാറൂഖി ഉൽഘാടനം ചെയ്തു. സി. എച്ച്. ജാഫർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.

വടകര മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി. പി. ജാഫർ, കെ. എം. സി. സി. നേതാക്കളായ ഇസ്മായിൽ ഏറാമല, ഹിദായത്തുള്ള പറപ്പൂർ, സാബിർ മാട്ടൂൽ, അബ്ദുൽ ബാസിത് കായക്കണ്ടി, അബ്ദുൽ റസാഖ് അത്തോളി, നൗഷാദ് കൊയിലാണ്ടി, ഷറഫുദ്ദീൻ കടമേരി, നൗഷാദ് വടകര,അഷറഫ് സി. പി. എന്നിവർ സംസാരിച്ചു.

മുഹമ്മദ് വടകര സ്വാഗതവും മഹബൂബ് തച്ചംപൊയിൽ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല

ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച

February 17th, 2025

minister-k-b-ganesh-kumar-reached-uae-for-ima-committee-inauguration-ePathram
അബുദാബി : ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബുദാബി (ഇമ) പുതിയ കമ്മിറ്റി യുടെ പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും 2025 ഫെബ്രുവരി 17 തിങ്കളാഴ്ച അബുദാബി ‘ലെ റോയല്‍ മെറീഡിയന്‍’ ഹോട്ടലില്‍ നടക്കും. യു. എ. ഇ. – ഇന്ത്യ ദേശീയ ഗാനത്തോടെ വൈകുന്നേരം ആറു മണിക്ക് പരിപാടി ആരംഭിക്കും. തുടർന്ന് ഇന്ത്യൻ മീഡിയ അബുദബിയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിവരിക്കുന്ന വീഡിയോ പ്രദർശിപ്പിക്കും. പ്രസിഡണ്ട് സമീർ കല്ലറയുടെ അദ്ധ്യക്ഷതയിൽ ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ ഉൽഘാടനം ചെയ്യും.

ഇമയുടെ ജീവകാരുണ്യ പദ്ധതിയായ ഭവന പദ്ധതി യുടെ പ്രഖ്യാപനം, മാധ്യമ പ്രവർത്തകർക്കുള്ള പുതിയ തിരിച്ചറിയൽ കാർഡ് വിതരണം എന്നിവ മന്ത്രി കെ. ബി. ഗണേഷ് കുമാർ നിർവ്വഹിക്കും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ മുഖ്യാതിഥി ആയി സംബന്ധിക്കും. ഇമ സ്ഥാപക അംഗവും മാധ്യമ പ്രവർത്തകനുമായ ടി. പി. ഗംഗാധരന് യാത്രയപ്പ് നൽകും. ജനറൽ സെക്രട്ടറി റാശിദ് പൂമാടം സ്വാഗതവും ട്രഷറർ ഷിജിന കണ്ണൻദാസ് നന്ദിയും പറയും.

ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഉപസ്ഥാനപതി എ. അമർ നാഥ്, ബുർജീൽ ഹോൾഡിംഗ്‌സ് സി. ഇ. ഒ. സഫീർ അഹ്മദ്, ലുലു ഗ്രൂപ്പ് ഡയറക്ടർ വി. നന്ദകുമാർ, ബനിയാസ് സ്പൈക്ക് എം. ഡി. അബ്ദുൽ റഹ്മാൻ അബ്ദുല്ല, അൽ സാബി ഗ്രൂപ്പ് സി. ഇ. ഒ. അമൽ വിജയ കുമാർ, സേഫ് ലൈൻ എം. ഡി. ഡോ. അബൂബക്കർ കുറ്റിക്കോൽ, റഫീഖ് കയനിയിൽ തുടങ്ങിയവർ സംബന്ധിക്കും.

- pma

വായിക്കുക: , , , , , , , , , ,

Comments Off on ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച

സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച

December 29th, 2024

harvest-fest-2024-at-geogian-pilgrim-center-in-uae-st-george-orthodox-church-ePathram

അബുദാബി : യു. എ. ഇ. യിലെ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച അബു ദാബി സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച പള്ളി അങ്കണത്തിൽ നടക്കും.

രാവിലെ പത്തര മണിക്ക് ആദ്യ ഘട്ടം ആരംഭിക്കും. വൈകുന്നേരം നാലു മണിക്ക് പ്രധാന സ്റ്റാളുകളുടെ ഔപചാരികമായ ഉദ്ഘാടനം മുഖ്യാതിഥി ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ നിർവ്വഹിക്കും. ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ യാക്കോബ് മാർ ഏലിയാസ് തിരുമേനി അദ്ധ്യക്ഷത വഹിക്കും.

കത്തീഡ്രൽ അംഗങ്ങൾ അവതരിപ്പിക്കുന്ന ഇന്ത്യയുടെ വിവിധ നൃത്ത രൂപങ്ങൾ ഉൾപ്പെടുത്തി കൾച്ചറൽ ഫെസ്റ്റ്, ചലച്ചിത്ര സംഗീത സംവിധായകൻ മെജോ ജോസഫ് നേതൃത്വം നൽകുന്ന സംഗീത മേള, നാട്ടുത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന ബാൻഡ് മേളം എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടും.

വൈവിധ്യമാർന്ന കേരളിയ രുചിക്കൂട്ടുകളുടെ സമന്ന്വയത്തോടൊപ്പം അബുദാബി മലയാളികളുടെ വലിയ സംഗമ ഭൂമി കൂടിയായി തീരുകയാണ് കൊയ്തുത്സവ ദിനത്തിൽ അബുദാബി സെന്റ്‌ ജോർജ്ജ് ഓർത്തഡോക്സ് പള്ളിയങ്കണം. ഇവിടുത്തെ കപ്പയും മീൻകറിയും തട്ടുകട വിഭവങ്ങളും നസ്രാണി പലഹാരങ്ങളും വളരെ പ്രസിദ്ധമാണ്.

പുഴുക്ക്, കുമ്പിളപ്പം മുതലായ തനി നാടൻ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. വസ്ത്രങ്ങൾ, ഇലക്ട്രോണിക്ക് ഉത്പന്നങ്ങൾ വീട്ട് സാമഗ്രികൾ തുടങ്ങി വലിയ ഹൈപ്പർ മാർക്കറ്റിൽ ലഭിക്കുന്ന എല്ലാ വസ്തുക്കളും ഇവിടെ സുലഭമാണ് കൂടാതെ കര കൌശല വസ്തുക്കൾ ഔഷധ ചെടികൾ പുസ്തകങ്ങൾ, വിവധ ഇനം പായസങ്ങൾ, ബിരിയാണി വിഭവങ്ങൾ, ഗ്രില്‍ ഇനങ്ങളും ഇവിടെ ലഭ്യമാണ്. Harvest Fest

- pma

വായിക്കുക: , , , , ,

Comments Off on സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച

കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ

December 27th, 2024

keralolsavam-2024-ksc-abudhabi-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ സംഘടിപ്പി ക്കുന്ന കേരളോത്സവം ഡിസംബർ 27, 28, 29 വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി കെ. എസ്. സി. അങ്കണത്തിൽ വിവിധ കലാ സാംസ്കാരിക പരിപാടി കളോടെ അരങ്ങേറും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രവേശനം പാസ്‌ മൂലം നിയന്ത്രിക്കും.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന് എത്തുന്നവരുടെ പ്രവേശന കൂപ്പൺ നറുക്കെടുത്ത് വിജയിക്ക് നിസാൻ കാർ സമ്മാനിക്കും. കൂടാതെ മറ്റു 100 പേർക്ക് ആകർഷകങ്ങളായ സമ്മാനങ്ങളും നൽകും. മൂന്നു ദിവസവും വൈകുന്നേരം 7 മുതൽ രാത്രി 11 വരെയാണ് പ്രവേശനം.

കെ. എസ്. സി. യിൽ പ്രതേകം സജ്ജമാക്കിയ കേരളോത്സവം നഗരിയിലെ തനി നാടൻ തട്ടുകടകൾ അടക്കമുള്ള ഭക്ഷണ സ്റ്റാളുകളും വിവിധ സ്ഥാപന ങ്ങളുടെ വാണിജ്യ സ്റ്റാളുകളും കൂടാതെ സയൻസ് എക്സിബിഷൻ, സ്കിൽ ഗെയിംസ്, പുസ്തകമേള, കുട്ടികൾക്കായി വിനോദ വിജ്ഞാന പരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടന ദിവസമായ വെള്ളിയാഴ്ച രാത്രി 8.30നു ഇമാറാത്തി നൃത്തം, ശനിയാഴ്ച രാത്രി 7.30 നു ദുബായ് ബുള്ളറ്റ് മ്യൂസിക് ബാൻഡിന്റെ മെഗാ മ്യൂസിക് ഷോ തുടങ്ങി വിവിധ കലാ പരിപാടികളും നൃത്ത നൃത്യങ്ങളും അരങ്ങേറും. മൂന്നാം ദിവസമായ ഞായറാഴ്ച രാത്രി നറുക്കെടുപ്പ് നടക്കും.

കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, ട്രഷറർ വിനോദ് പട്ടം, അൽ മസൂദ് ഓട്ടോ മൊബൈൽസ് മാർക്കറ്റിങ് മാനേജർ മൊത്താസ് എൽ ഖോലി, കെ. എസ്. സി. ജോയിന്റ് സെക്രട്ടറിയും അൽ മസൂദ് ഓട്ടോ മൊബൈൽസ് പ്രതി നിധി യുമായ പ്രകാശ് പല്ലിക്കാട്ടിൽ, വൈസ് പ്രസിഡണ്ട് ആർ. ശങ്കർ, കലാ വിഭാഗം സെക്രട്ടറി ഷഹിർ ഹംസ, കേരളോത്സവം കൺവീനർ നൗഷാദ് കോട്ടക്കൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ

പുതുവത്സര പിറവിയിൽ പൊതു അവധി

December 22nd, 2024

new-year-celebration-at-dubai-burj-khalifa-ePathram
അബുദാബി : പുതു വർഷ പിറവി ദിനമായ 2025 ജനുവരി 1 ബുധനാഴ്ച യു. എ. ഇ. യിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതു അവധി ആയിരിക്കും എന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സ്. വരുന്ന വര്‍ഷത്തില്‍ രാജ്യത്തെ ആദ്യത്തെ പൊതു അവധിയായിരിക്കും ഇത്.

രാജ്യത്തെ സ്വകാര്യ മേഖലക്കും പുതു വത്സര പിറവി ദിനം വേതനത്തോട് കൂടിയ അവധി ആയിരിക്കും എന്ന് മനുഷ്യ വിഭവ സ്വദേശി വത്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on പുതുവത്സര പിറവിയിൽ പൊതു അവധി

Page 5 of 107« First...34567...102030...Last »

« Previous Page« Previous « മീനാ ഗണേഷ് അന്തരിച്ചു
Next »Next Page » കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha