കനത്ത മഴ : വാഷിംഗ്ടണ്‍ ഡി സി യിൽ വെള്ളപ്പൊക്കം

July 9th, 2019

america-rain-flood-in-washington-ePathram
വാഷിംഗ്ടണ്‍ : തിങ്കളാഴ്ച മുതല്‍ അമേരിക്ക യില്‍ പെയ്ത കനത്ത മഴ യെ തുടര്‍ന്ന് തലസ്ഥാന നഗരമായ വാഷിംഗ്ടണ്‍ ഡി സി യിൽ വെള്ള പ്പൊക്കം. ഭരണ സിരാ കേന്ദ്ര മായ വൈറ്റ് ഹൗസില്‍ വെള്ളം കയറി എന്ന് റിപ്പോര്‍ട്ട്.

മേഘ വിസ്ഫോടനം കൊണ്ടാണ് തുടർച്ച യായ മഴ പെയ്യാൻ കാരണം ആയത്. വൈദ്യുതി വിതരണ ത്തെയും മഴ ബാധിച്ചു. റെയില്‍ – റോഡ് ഗതാഗതം താറു മാറായി. പോടോമാക് നദി കര കവിഞ്ഞ് ഒഴുകുന്നതാണ് വെള്ള പ്പൊക്ക ത്തിന് കാരണ മായത്. ചൊവ്വ, ബുധന്‍ ദിവസ ങ്ങളിലും മഴ തുടരും എന്നാണ് കാലാ വസ്ഥാ പ്രവചനം.

- pma

വായിക്കുക: , , ,

Comments Off on കനത്ത മഴ : വാഷിംഗ്ടണ്‍ ഡി സി യിൽ വെള്ളപ്പൊക്കം

അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ ഇസ്രയേല്‍ അര മണിക്കൂറിനകം ഇല്ലാതാവും : മുന്നറി യിപ്പു മായി ഇറാന്‍

July 3rd, 2019

iran-nuclear-programme-epathram
ടെഹ്‌റാന്‍ : അമേരിക്ക തങ്ങളെ ആക്രമിച്ചാല്‍ ഇസ്ര യേലി ന്റെ ആയുസ്സ് അര മണി ക്കൂര്‍ മാത്രം എന്ന് ഇറാന്‍.

ഇറാനി യന്‍ പാര്‍ല മെന്റി ന്റെ ദേശീയ സുരക്ഷ – വിദേശ നയ കമ്മീഷന്‍ ചെയര്‍ മാന്‍ മൊജ്താബ സൊന്നൂര്‍ ആണ് മുന്നറി യിപ്പു മായി രംഗത്ത് വന്നത്. അല്‍ അലാം എന്ന അറബിക് ന്യൂസ് ചാനലു മായുള്ള മുഖാ മുഖത്തില്‍ ആണ് മൊജ്താബ സൊന്നൂര്‍ ആക്രമണ ഭീഷണി ഉയര്‍ത്തിയത്.

ഇറാനെ ആക്രമി ക്കുവാന്‍ ഉള്ള അമേരിക്ക യുടെ തീരു മാനം അവസാന നിമിഷം വേണ്ട എന്നു വെച്ചു എന്നുള്ള അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപി ന്റെ വാദം നാടകം ആണെന്നും അദ്ദേഹം ആരോപിച്ചു.

ആക്രമണം വിജയിക്കും എന്ന് അമേരി ക്കക്ക് ഉറപ്പ് ഉണ്ടായിരുന്നു എങ്കില്‍ അവര്‍ അത് ചെയ്യാതിരി ക്കില്ലാ യിരുന്നു വെന്നും അദ്ദേഹം പറഞ്ഞു.
.

- pma

വായിക്കുക: , ,

Comments Off on അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ ഇസ്രയേല്‍ അര മണിക്കൂറിനകം ഇല്ലാതാവും : മുന്നറി യിപ്പു മായി ഇറാന്‍

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യയില്‍; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

June 27th, 2019

ind-us-epathram

ന്യൂ ഡല്‍ഹി: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയമായി കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഇന്നലെ രാത്രിയോടെ ഇന്ത്യയിലെത്തിയത്.

ഇന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി പോംപിയോ കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. എന്‍ഡിഎ സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലെത്തിയ ശേഷം ഇന്ത്യ – അമേരിക്ക പ്രതിനിധികള്‍ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

ഇറാന്‍-അമേരിക്ക ബന്ധം വഷളായ സാഹചര്യത്തില്‍ ഇറാനില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി, റഷ്യയുമായുള്ള എസ്-400 മിസൈല്‍ കരാര്‍ എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. തുടര്‍ച്ചയായി രണ്ടാം തവണയും വന്‍ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിനു പിന്നാലെ ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കൂടിക്കാഴ്ച സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

- അവ്നി

വായിക്കുക: , , ,

Comments Off on അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യയില്‍; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ഇറാനെ ആക്രമിക്കാന്‍ അമേരിക്കയ്ക്ക് ട്രംപിന്റെ അനുമതി

June 22nd, 2019

Trump_epathram

ഇറാനെ ആക്രമിക്കാന്‍ അമേരിക്കയ്ക്ക് ട്രംപിന്റെ അനുമതി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ഒമാൻ വഴിയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. താമസിയാതെ ഇറാനെ ആക്രമിക്കുമെന്ന ട്രംപിന്റെ സന്ദേശം തങ്ങൾക്ക് ലഭിച്ചതായി ഇറാൻ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അമേരിക്കൻ ഡ്രോൺ ഇറാൻ വെടി വെച്ചിട്ടതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പുതിയ തലത്തിൽ എത്തിയിരിക്കുകയാണ്. മേഖലയിൽ അമേരിക്കയുടെ സൈനിക സാന്നിധ്യവും പടയൊരുക്കവും വർധിപ്പിച്ചിരിക്കുകയാണ്.

ഇറാനുമായി ഇനിയും ചർച്ചയ്ക്ക് അവസരമുണ്ടെന്നും ഇറാന്റെ ഭാഗത്തു നിന്നും അനുകൂല പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധ പദ്ധതികൾ ഉപേക്ഷിക്കണമെന്ന നിലപാട് ട്രംപ് ആവർത്തിച്ചു. എന്നാൽ ചർച്ചയ്ക്ക് പ്രസക്തി ഇല്ലെന്നും ഇറാൻ ആക്രമിക്കപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും ഇറാൻ പ്രതികരിച്ചു.

- അവ്നി

വായിക്കുക: , , ,

Comments Off on ഇറാനെ ആക്രമിക്കാന്‍ അമേരിക്കയ്ക്ക് ട്രംപിന്റെ അനുമതി

ഇറാനില്‍ നിന്ന് ആര് എണ്ണ വാങ്ങിയാലും അവരെ ഉപരോധിക്കുമെന്ന് യുഎസ്, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

June 2nd, 2019

Trump_epathram

ദില്ലി: ഇറാനില്‍ നിന്ന് വീണ്ടും എണ്ണ വാങ്ങുന്നതിനുളള നടപടികള്‍ക്ക് ഇന്ത്യയും ചൈനയും തുടക്കമിട്ടതായുളള വാര്‍ത്തകള്‍ക്ക് പിന്നാലെ ഭീഷണി കടുപ്പിച്ച് അമേരിക്ക രംഗത്ത്. ഉപരോധം ചുമത്തിയിട്ടുളള ഇറാനില്‍ നിന്ന് അംഗീകരിക്കാവുന്ന അളവില്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് യുഎസ് മുന്നറിയിപ്പ് നില്‍കുന്നത്.

ഇറാന്‍റെ മുകളില്‍ അമേരിക്ക പ്രഖ്യാപിച്ച പൂര്‍ണ ഉപരോധത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുളള ക്രൂഡ് ഇറക്കുമതി ഇന്ത്യ പൂര്‍ണമായും അവസാനിപ്പിച്ചെന്ന് യുഎസ്സിലെ ഇന്ത്യന്‍ സ്ഥാനപതി വര്‍ധന്‍ ശ്രിംഗ്ശ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, യുഎസ് സമ്മര്‍ദ്ദത്തെ മറികടന്ന് ഇറാനില്‍ നിന്നുളള എണ്ണ ഇറക്കുമതി പുന:സ്ഥാപിക്കാന്‍ ഇന്ത്യയും ചൈനയും ശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതോടെയാണ് യുഎസ് നിലപാട് കടുപ്പിച്ചത്.

- അവ്നി

വായിക്കുക: , , ,

Comments Off on ഇറാനില്‍ നിന്ന് ആര് എണ്ണ വാങ്ങിയാലും അവരെ ഉപരോധിക്കുമെന്ന് യുഎസ്, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

Page 9 of 18« First...7891011...Last »

« Previous Page« Previous « തൊഴിലാളി ക്യാമ്പിൽ നിത്യോപ യോഗ സാധന ങ്ങളു മായി പയസ്വിനി കാസർ ഗോഡ്
Next »Next Page » നിപ്പയെ നേരിടാന്‍ ആരോഗ്യ മേഖല പൂര്‍ണ്ണ സജ്ജം : മുഖ്യമന്ത്രി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha