ശക്തി കവിതാലാപന മത്സരം വിജയികള്‍

November 15th, 2012

amal-karooth-basheer-shakthi-winner-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിച്ച കവിതാ ആലാപന മത്സര ത്തില്‍ ജൂനിയര്‍ വിഭാഗ ത്തില്‍ അമല്‍ കാരൂത്ത് ബഷീര്‍ ഒന്നാം സ്ഥാനം നേടി.

രണ്ടാം സ്ഥാനം ശില്പ ശ്രീകുമാര്‍ സ്വന്തമാക്കി. രേവതി രാജന്‍, പര്‍വീണ്‍ സലിം എന്നിവര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

സീനിയര്‍ വിഭാഗം ഒന്നാം സ്ഥാനം ബാബുരാജ്, രണ്ടാം സ്ഥാനം എന്‍. കെ. പ്രശാന്ത്, അനന്തലക്ഷ്മി ശരീഫ് എന്നിവരും മൂന്നാം സ്ഥാനം പ്രദീപ്‌ നായരും കരസ്ഥമാക്കി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ശക്തി കവിതാലാപന മത്സരം വിജയികള്‍

ഒളിമ്പ്യന്‍ ഇര്‍ഫാന് അബുദാബിയില്‍ സ്വീകരണം നല്‍കി

November 4th, 2012

olympian-irfan-at-abudhabi-ePathram
അബുദാബി : തന്റെ ഗതികേട് മറ്റൊരു കായിക താരത്തിനും ഉണ്ടാവരുതെന്നു കെ. എം. സി. സി. നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കവെ ഒളിമ്പ്യന്‍ ഇര്‍ഫാന്‍ പറഞ്ഞു. വേണ്ട രീതിയിലുള്ള പരീശീലനം തനിക്ക് ലഭിക്കുക യാണെങ്കില്‍ അര മിനിറ്റ് കൊണ്ട് നഷ്ടപ്പെട്ട മെഡല്‍ പട്ടിക യില്‍ താനും ഉള്‍പ്പെടുമായിരുന്നു എന്ന് പത്താം സ്ഥാനം കരസ്ഥമാക്കിയ ഇര്‍ഫാന്‍ വേദന യോടെ തന്‍റെ ഉള്ളു തുറന്നു പറഞ്ഞു. താന്‍ ഒരു പ്രാസംഗികന്‍ അല്ല വെറും ഒരു നടത്ത ക്കാരാനാണ് എന്ന് പറഞ്ഞ അദ്ദേഹം തന്റെ നന്ദി പ്രസംഗ ത്തിന്‍റെ ആദ്യ വാക്കില്‍ തന്നെ കാണികളുടെ കയ്യടി നേടിയിരുന്നു.

പലരുടെയും ഉള്ളില്‍ ഒരു കായിക താരം ഒളിഞ്ഞിരിപ്പുണ്ടെന്നും അത് പ്രോത്സാഹിപ്പി ക്കേണ്ടതാണ് എന്നും തന്നെ ആദ്യമായി ലണ്ടന്‍ കെ. എം. സി. സി. ആണ് സ്വീകരണ ത്തിനു ക്ഷണിച്ച തെന്നും തനിക്ക് ലഭിച്ച സ്വീകരണ ത്തില്‍ കൂടുതലും കെ. എം. സി. സി. പ്രവര്‍ത്ത കരുടെ ആണെന്നും ഇര്‍ഫാന്‍ പറഞ്ഞു.

ഒളിമ്പ്യന്‍ ഇര്‍ഫാന് അബുദാബി ഇസ്ലാമിക്‌ സെന്ററില്‍ നല്‍കിയ സ്വീകരണ ത്തില്‍ കെ. എം. സി. സി. യുടെ പ്രമുഖ നേതാക്കൾ പങ്കെടുത്തു. ഇസ്ലാമിക്‌ സെന്‍റർ അങ്കണത്തില്‍ വന്നിറങ്ങിയ ഇര്‍ഫാനെ സ്വീകരിക്കാന്‍ നൂറു കണക്കിന് ആളുകളാണ് എത്തിയിരുന്നത്.

ഇസ്ലാമിക്‌ സെന്‍റര്‍ പ്രസിഡണ്ട്‌ ബാവ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. ജാഫര്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. എം. പി. എം. റഷീദ്‌, ഷറഫുദീന്‍ മംഗലാട്, എന്‍ . കുഞ്ഞിപ്പ, അബ്ദുള്ള ഫാറൂഖി, ഉസ്മാന്‍ കരപ്പാത്ത്, അസീസ്‌ കാളിയാടന്‍ , ടി. കെ. അബ്ദുല്‍ ഹമീദ്, ബാസിത്ത് കായക്കണ്ടി തുടങ്ങിയവര്‍ ആശംസാ പ്രസംഗവും ഷുക്കൂര്‍ അലി കല്ലിങ്ങല്‍ സ്വാഗതവും മരക്കാര്‍ നന്ദിയും പറഞ്ഞു.

ഷറഫുദീന്‍ മംഗലാട്, അസീസ്‌ കാളിയാടന്‍ , ലത്തീഫ്‌. പി. കെ. വാണിമേല്‍, അബ്ദുല്‍സലാം എന്നിവര്‍ മൊമന്റോ നല്‍കി. കോഴിക്കോട്‌ – മലപ്പുറം ജില്ലാ കെ. എം. സി. സി. കമ്മിറ്റികള്‍ സംയുക്ത മായിട്ടാണ് സ്വീകരണ പരിപാടി ഒരുക്കിയിരുന്നത്. സ്വീകരണത്തിനു നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഇര്‍ഫാന്‍ സംസാരിച്ചു. ഫെബ്രുവരി യില്‍ നടക്കുന്ന കോഴിക്കോട്‌ ജില്ലാ കെ. എം. സി. സി. യുടെ അഞ്ചാമത് സി. എച്ച്. ഫുട്ബോള്‍ മേള യുടെ പ്രഖ്യാപനവും ഒളിമ്പ്യന്‍ ഇര്‍ഫാന്‍ നടത്തി.

-അബൂബക്കര്‍ പുറത്തീല്‍ – അബുദാബി

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ഒളിമ്പ്യന്‍ ഇര്‍ഫാന് അബുദാബിയില്‍ സ്വീകരണം നല്‍കി

ബി. വീരാന്‍ കുട്ടിയെ ആദരിക്കുന്നു

November 1st, 2012

kmcc-veerankutty-ePathram
അബുദാബി : അബുദാബി യിലെ മത രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്ത് കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി നിറഞ്ഞു നില്‍ക്കുന്ന ബി. വീരാന്‍ കുട്ടിയെ അബുദാബി കുറ്റിയാടി മണ്ഡലം കെ എം സി സി ആദരിക്കുന്നു.

ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കുന്ന മാപ്പിളപ്പാട്ട് അന്താക്ഷരി പരിപാടി യില്‍ വെച്ച് മുപ്പത്തഞ്ചു വര്‍ഷ ത്തെ പൊതു രംഗത്തെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി അബുദാബി കുറ്റിയാടി മണ്ഡലം കെ എം സി സി അദ്ദേഹത്തെ ആദരിക്കുന്നു. പ്രമുഖ അറബ് പൌരന്‍ അബുഖാലിദ് വീരാന്‍ കുട്ടിക്ക് ഉപഹാരം സമ്മാനിക്കും.

സംസ്ഥാന എം. എസ്. എഫ് കൌന്‍സിലറായി പ്രവര്‍ത്തിച്ചിരുന്ന വീരാന്‍ കുട്ടി 1978 ലാണ് അബുദാബി യില്‍ എത്തിയത്. 1980 ല്‍ മലപ്പുറം ജില്ലാ മുസ്ലിം വെല്ഫെയര്‍ സെന്റര്‍ സെക്രട്ടറി യായി തെരഞ്ഞെടു ക്കപ്പെട്ടു. തുടര്‍ന്ന് 24 വര്‍ഷം മലപ്പുറം ജില്ലാ കെ എം സി സി ഭാരവാഹിയും 8 വര്‍ഷം സംസ്ഥാന കെ എം സി സി ഉപാധ്യക്ഷനുമായി പ്രവര്‍ത്തിച്ചു.

ഇസ്ലാമിക്‌ സെന്റര്‍ കലാ വിഭാഗം സെക്രട്ടറി യായി 6 തവണ പ്രവര്‍ത്തിച്ചു. നിരവധി സര്‍ഗ പ്രതിഭകളെ രംഗത്ത്‌ കൊണ്ട് വരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on ബി. വീരാന്‍ കുട്ടിയെ ആദരിക്കുന്നു

യു. എ. ഇ. എക്‌സ്‌ചേഞ്ചിന് രണ്ട് പുരസ്‌കാരങ്ങള്‍

October 26th, 2012

അബുദാബി : യു. എ. ഇ. ഉപഭോക്തൃ വാരാചരണ ത്തോട് അനുബന്ധിച്ച് ബെസ്റ്റ് കസ്റ്റമര്‍ സര്‍വീസ് ലീഡര്‍ ഷിപ്പ് സ്‌കില്‍സ്, ബെസ്റ്റ് കസ്റ്റമര്‍ സര്‍വീസ് എംപ്ലോയീസ് അവാര്‍ഡ് എന്നീ രണ്ട് പുരസ്‌കാരങ്ങള്‍ പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്‌സ്‌ചേഞ്ച് കരസ്ഥമാക്കി.

യു. എ. ഇ. എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് പ്രമോദ് മങ്ങാട്, കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു എന്നിവര്‍ യു. എ. ഇ. ആഭ്യന്തര വകുപ്പ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി (റിസോഴ്‌സസ് ആന്‍ഡ് സപ്പോര്‍ട്ട് സര്‍വീസസ്) മേജര്‍ ജനറല്‍ ഖലീഫ ഹാരിബ് അല്‍ ഖൈലി യില്‍ നിന്ന് ഉപഹാരം സ്വീകരിച്ചു.

ഇത് മൂന്നാം തവണ യാണ് യു. എ. ഇ. എക്‌സ്‌ചേഞ്ച് മികച്ച ഉപഭോക്തൃ സേവന ത്തിനുള്ള പുരസ്‌കാര ങ്ങള്‍ തുടര്‍ച്ച യായി നേടുന്നത്.

- കറസ്പോണ്ടന്‍റ്

വായിക്കുക:

Comments Off on യു. എ. ഇ. എക്‌സ്‌ചേഞ്ചിന് രണ്ട് പുരസ്‌കാരങ്ങള്‍

നാരായണ മൂർത്തിക്ക് ഹൂവർ മെഡൽ

October 25th, 2012

narayana murthy-epathram

വാഷിംഗ്ടൺ : സാമൂഹ്യ സേവന രംഗത്ത് വിശിഷ്ടമായ പ്രവർത്തനം നടത്തുന്ന എഞ്ചിനിയർമാർക്ക് നൽകുന്ന പ്രശസ്തമായ ഹൂവർ മെഡൽ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിക്ക് ലഭിച്ചു. സിയാറ്റിലിൽ നടന്ന ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ ടെക്നോളജി സമ്മേളനത്തിൽ വെച്ചാണ് നാരായണ മൂർത്തിക്ക് മെഡൽ സമ്മാനിച്ചത്. അമേരിക്കൻ പ്രസിഡണ്ടുമാരായ ഐസൻഹോവർ, ഏൾ കാർട്ടർ, മുൻ ഇന്ത്യൻ രാഷ്ട്രപതി എ. പി. ജെ. അബ്ദുൾ കലാം എന്നിവർക്ക് മുൻപ് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്.

ഒട്ടേറെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സ്ഥാപനം കെട്ടിപ്പടുത്തതിനാണ് മൂർത്തിക്ക് ഈ ബഹുമതി ലഭിച്ചത്. മുപ്പതിലേറെ രാഷ്ടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന അദ്ദേഹത്തിന്റെ ഇൻഫോസിസ് എന്ന സ്ഥാപനം മുന്നോട്ട് വെച്ച ഗ്ലോബൽ ഡെലിവറി മോഡൽ ആണ് ഇന്ത്യൻ വിവര സാങ്കേതിക രംഗത്തെ ആഗോള വിപണിയിലേക്ക് വ്യാപിപ്പിക്കാൻ ശക്തമായ പ്രചോദനം ആയത്. പബ്ലിൿ ഹെൽത്ത് ഫൌണ്ടേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനായ മൂർത്തി കോർണൽ സർവകലാശാല, ഇൻസീഡ്, യു. എൻ. ഫൌണ്ടേഷൻ, ഫോർഡ് ഫൌണ്ടേഷൻ എന്നിങ്ങനെ ഒട്ടേറെ
ജീവ കാരുണ്യ പ്രസ്ഥാനങ്ങളിൽ സജീവമാണ്.

അമേരിക്കന്‍ സൊസൈറ്റി ഓഫ് സിവില്‍ എഞ്ചിനീയേഴ്സ്, അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ്, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് പെട്രോളിയം എഞ്ചിനീയേഴ്സ്, അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്സ്, അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ എഞ്ചിനീയേഴ്സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലെക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ് എന്നിവര്‍ സംയുക്തമായാണ് ഈ പുരസ്കാരം നല്‍കുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on നാരായണ മൂർത്തിക്ക് ഹൂവർ മെഡൽ

Page 77 of 79« First...102030...7576777879

« Previous Page« Previous « ജസ്പാൽ ഭട്ടി കൊല്ലപ്പെട്ടു
Next »Next Page » ശ്രീധരം »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha