ലഹരി മരുന്നു കളു മായി അറബ് യുവാക്കൾ പിടിയിൽ

August 7th, 2016

uae-police-busts-narcotic-smugglers-gang-ePathram
അബുദാബി : ആഭ്യന്തര മന്ത്രാ ലയ ത്തി ന്റെ സഹകരണ ത്തോടെ അബുദാബി പോലീസ് നടത്തിയ തെരച്ചിലില്‍ ലഹരി മരുന്നു ഗുളിക കളു മായി രണ്ടു അറബ് യുവാ ക്കള്‍ പിടി യിലായി എന്ന് വാര്‍ത്താ ഏജന്‍സി യായ വാം റിപ്പോര്‍ട്ടു ചെയ്തു.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അബുദാബി, ദുബായ്, ഷാർജ മേഖല കളിൽ പൊലീസ് ശക്‌തമായ നിരീക്ഷണം ഏർ പ്പെ ടു ത്തിയിരുന്നു. സൗദി അറേബ്യ യിലേക്ക് കടത്തുക യായിരുന്ന പത്തു ലക്ഷം ലഹരി മരുന്നു ഗുളിക കളാണ് പിടിച്ചെടുത്തത്.

ആഭ്യന്തര മന്ത്രാലയ ത്തിന് കീഴിലുള്ള ലഹരി വിരുദ്ധ സംഘടന കളുടെ കൂടി സഹായ ത്തോടെ യാണ് പ്രതി കളെ വല യിലാ ക്കാന്‍ കഴിഞ്ഞത് എന്ന് അബു ദാബി പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റി ഗേഷന്‍ വിഭാഗം തലവന്‍ കേണല്‍. ഡോ. റാഷിദ് മുഹമ്മദ് ബു റഷീദ് പറഞ്ഞു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ലഹരി മരുന്നു കളു മായി അറബ് യുവാക്കൾ പിടിയിൽ

അപകട ദൃശ്യങ്ങൾ സോഷ്യൽ മീഡിയ കൾ വഴി പ്രചരിപ്പിക്കുന്നത് കുറ്റകരം

July 19th, 2016

road-accident-in-oman-ePathram
അബുദാബി : അപകട ങ്ങളുടെ ദൃശ്യ ങ്ങളോ ചിത്ര ങ്ങളോ സോഷ്യൽ മീഡിയകൾ വഴി പ്രചരി പ്പിക്കുന്നത് കുറ്റകര മാണ് എന്ന് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അപകട ദൃശ്യ ങ്ങൾ പ്രചരി പ്പിക്കുന്നതിലൂടെ അപകട ത്തിൽ പ്പെട്ടവരു ടെയും അവരുടെ കുടുംബാം ഗങ്ങ ളുടെയും അന്തസ്സിനു കോട്ടം തട്ടുന്ന തോടൊപ്പം അവർക്ക് മാനസിക ആഘാതം ഉണ്ടാക്കും എന്നതി നാലാണ് ദൃശ്യ ങ്ങള്‍ പ്രചരി പ്പിക്കുന്ന വര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരി ക്കുവാനുള്ള തീരുമാനം എടുത്ത് എന്നു ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി മീഡിയ വകുപ്പ് ഡയറക്ടര്‍ മേജര്‍ ഫവാസ് അലി അബ്ദുല്ല വാർത്താ കുറിപ്പിൽ അറിയിച്ചു.

അപകട ത്തില്‍ ഉൾപ്പെട്ട വരു ടെയും മരിച്ച വരു ടെയും സ്വകാര്യത ലംഘി ക്കുന്ന പ്രവൃത്തി യാണിതു. മാത്രമല്ല ഇത്തരം പ്രവൃത്തികൾ യു. എ. ഇ. യുടെ പാരമ്പര്യ ത്തിനും ഇസ്ലാമിക മൂല്യ ങ്ങള്‍ക്കും എതിരാണ്.

അപകട ങ്ങളില്‍ മരിച്ചവരുടെ ഫോട്ടോ എടുക്കു ന്നതും മറ്റുള്ള വര്‍ക്ക് അയച്ചു കൊടുക്കു ന്നതും ശിക്ഷാര്‍ഹ മാണ് എന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം അജ്മാനിൽ നടന്ന അപകട ത്തിന്റെ ദൃശ്യ ങ്ങൾ സോഷ്യൽ മീഡിയ കളിൽ പ്രചരിച്ചിരുന്നു. ഈ പശ്ചാത്തല ത്തിലാണ് ആഭ്യന്തര മന്ത്രാലയം ഈ കടുത്ത തീരുമാനം കൈ കൊണ്ടത്.

മുന്നറിയിപ്പ് ലംഘിച്ച് ദൃശ്യ ങ്ങള്‍ പ്രചരി പ്പിക്കുന്ന വര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും എന്നും മേജര്‍ ഫവാസ് അലി അബ്ദുല്ല അറി യിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on അപകട ദൃശ്യങ്ങൾ സോഷ്യൽ മീഡിയ കൾ വഴി പ്രചരിപ്പിക്കുന്നത് കുറ്റകരം

ജിഷ വധം : അമീറുൽ ഇസ്​ലാമിനെ ജൂലായ് 13 വരെ റിമാന്‍ഡ് ചെയ്തു

June 30th, 2016

ameerul-islam-of-jisha-murder-case-ePathram
പെരുമ്പാവൂര്‍ : ജിഷ വധക്കേസ് പ്രതി അമീറു ല്‍ ഇസ്ലാമിനെ ജൂലായ് 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പോലീസ് രജിസറ്റര്‍ ചെയ്ത വകുപ്പു കള്‍ പ്രകാരമാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാ ക്കിയത് എന്ന് പബ്ലിക്ക് പ്രോസി ക്യൂട്ടര്‍ അറിയിച്ചു.

കോടതി നടപടി കള്‍ പൂര്‍ത്തി യായ ശേഷം പ്രതിയെ കാക്കനാട് ജില്ലാ ജയി ലിലേക്ക് കൊണ്ടു പോയി. പൊലീസിന് അനുവദിച്ച കസ്റ്റഡി കാലാ വധി തീര്‍ന്ന സാഹചര്യ ത്തിലാണ് പ്രതിയെ ഇന്ന് വൈകിട്ട് നാലു മണി യോടെ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി യില്‍ എത്തിച്ചത്.

ആദ്യ മായിട്ടാണ് ഈ പ്രതിയെ മുഖം മറക്കാതെ കോടതി യില്‍ എത്തിച്ചത്. തിരിച്ച റിയല്‍ പരേഡും മറ്റു നടപടി ക്രമ ങ്ങളും ഏകദേശം പൂര്‍ത്തി യായ സാഹചര്യ ത്തില്‍ ഇനിയും പ്രതി യുടെ മുഖം മറക്കേ ണ്ടതി ല്ല എന്ന് മജിസ്ട്രേറ്റ് നിര്‍ദ്ദേശം കൊടു ത്തിരുന്നു. ഇതിനെ തുടർന്നാണ് അമീറുൽ ഇസ്ലാ മിനെ മുഖം മറക്കാതെ കോടതി യിൽ ഹാജരാ ക്കിയത്. എന്നാല്‍ അന്വേഷണ സംഘം നേരത്തെ പുറത്തു വിട്ട രേഖാ ചിത്ര ങ്ങളു മായി പ്രതി യുടെ രൂപ ത്തിന് സാമ്യമില്ല.

കസ്റ്റഡിയില്‍ പൊലീസ് മര്‍ദ്ദനം ഉണ്ടായിട്ടില്ല എന്ന് ആലുവ താലൂക്ക് ആശു പത്രി യി ലെ ഡോക്ടര്‍ സാക്ഷ്യ പ്പെടുത്തിയ സര്‍ട്ടിഫി ക്കറ്റോടെ യാണ് പ്രതിയെ കോടതി യില്‍ ഹാജരാ ക്കിയത്. കസ്റ്റഡി യില്‍ വിട്ടു നല്‍കു ന്നതിന് മുമ്പ് പ്രതിക്കു നേരെ മുന്നാം മുറ ഉണ്ടാകില്ല എന്നും ഏതെങ്കിലും തര ത്തി ലുള്ള പ്രശ്ന മുണ്ടായാല്‍ അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടു ക്കുന്ന തായും സാക്ഷ്യ പ്പെടു ത്തിയ സത്യവാങ് മൂലം അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതി യില്‍ നല്‍കിയിരുന്നു. പരാതി കള്‍ ഒന്നും ഇല്ലാ എന്ന് കോടതി യുടെ ചോദ്യ ത്തിനു അമീർ മറുപടി നൽകി.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ജിഷ വധം : അമീറുൽ ഇസ്​ലാമിനെ ജൂലായ് 13 വരെ റിമാന്‍ഡ് ചെയ്തു

സരിത എസ്. നായര്‍ സോളാര്‍ കമ്മീഷനില്‍ ഹാജരായി

June 27th, 2016

solar-case-saritha-nair-ePathram കൊച്ചി : സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ സോളാര്‍ കമ്മീഷനില്‍ ഹാജരായി. വിസ്താരം നടക്കു ന്നതിനിടെ സരിത പൊട്ടി ക്കരയുകയും ചെയ്തു. മാധ്യമ ങ്ങളിലൂടെ പുറത്തു വന്ന കത്ത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന വേള യില്‍ കത്ത് ജയിലില്‍ വെച്ച് താന്‍ തന്നെ എഴുതിയ താണെന്നും അത് തന്‍റെ കൈപ്പട യാണെന്നും സരിത സമ്മതിച്ചു.

ഇന്ന് ഹാജരായില്ല എങ്കില്‍ സരിതയെ അറസ്റ്റ് ചെയ്യാന്‍ ഡി. ജി. പി.ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി യിരുന്നു. കോടതി ഉത്തരവ് പാലിക്കാതെ കഴിഞ്ഞ മൂന്ന് തവണ സരിത ഹാജ രാകാത്തതി നാല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്.

ആര്യാടന്‍ മുഹമ്മദ്, ഹൈബി ഈഡന്‍, കെ. സി. വേണു ഗോപാല്‍ എന്നിവ രുടെ അഭിഭാഷകര്‍ക്ക് സരിതയെ രഹസ്യ മായി വിസ്തരിക്കാനും കമ്മീഷന്‍ അനുവാദം നല്‍കി.

- കറസ്പോണ്ടന്റ്

വായിക്കുക: , , , , ,

Comments Off on സരിത എസ്. നായര്‍ സോളാര്‍ കമ്മീഷനില്‍ ഹാജരായി

സരിത എസ്. നായര്‍ സോളാര്‍ കമ്മീഷനില്‍ ഹാജരായി

June 27th, 2016

solar-case-saritha-nair-ePathram കൊച്ചി : സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ സോളാര്‍ കമ്മീഷനില്‍ ഹാജരായി. വിസ്താരം നടക്കു ന്നതിനിടെ സരിത പൊട്ടി ക്കരയുകയും ചെയ്തു.

മാധ്യമ ങ്ങളിലൂടെ പുറത്തു വന്ന കത്ത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്ന വേള യില്‍ കത്ത് ജയിലില്‍ വെച്ച് താന്‍ തന്നെ എഴുതിയതാണെന്നും അത് തന്‍റെ കൈപ്പട യാണെന്നും സരിത സമ്മതിച്ചു.

ഇന്ന് ഹാജരായില്ല എങ്കില്‍ സരിതയെ അറസ്റ്റ് ചെയ്യാന്‍ ഡി. ജി. പി.ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി യിരുന്നു. കോടതി ഉത്തരവ് പാലിക്കാതെ കഴിഞ്ഞ മൂന്ന് തവണ സരിത ഹാജ രാകാത്തതി നാല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്.

ആര്യാടന്‍ മുഹമ്മദ്, ഹൈബി ഈഡന്‍, കെ. സി. വേണു ഗോപാല്‍ എന്നിവ രുടെ അഭിഭാഷകര്‍ക്ക് സരിതയെ രഹസ്യ മായി വിസ്തരിക്കാനും കമ്മീഷന്‍ അനുവാദം നല്‍കി.

- കറസ്പോണ്ടന്റ്

വായിക്കുക: , , , , ,

Comments Off on സരിത എസ്. നായര്‍ സോളാര്‍ കമ്മീഷനില്‍ ഹാജരായി

Page 31 of 59« First...1020...2930313233...4050...Last »

« Previous Page« Previous « ഷുക്കൂർ വധം​ : സി. ബി. ഐ. ക്കു​ വിടാനുള്ള ഉത്തരവിന്​ സ്​റേറ
Next »Next Page » മാധ്യമ പ്രവർത്ത കരുടെ ഉത്തര വാദിത്വം ഏറുന്നു : ടി. പി. സീതാറാം »



മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha