
ദുബായ് : മുഹമ്മദ് റഫി ഫൗണ്ടേഷന്‍ സെക്രട്ടറിയും കേരള ഹാസ്യ വേദി സെക്രട്ടറിയും ആയിരുന്ന നാസർ പരദേശി യുടെ സ്മരണാർത്ഥം ഇവന്റ് ടൈഡ്സ് നൽകുന്ന പ്രഥമ ‘പരദേശി പുരസ്‌കാരം’ മാധ്യമ പ്രവർത്തകനും നിരൂപകനുമായ നാസർ ബേപ്പൂരിന് സമ്മാനിക്കും.
2025 ഒക്ടോബർ 25 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ദുബായ് മംസാറിലെ സയാസി അക്കാദമി ഫോക് ലോർ തിയ്യേറ്ററിൽ ‘സൗ സാൽ പെഹലെ’ എന്ന പേരിൽ നടക്കുന്ന പരിപാടിയുടെ വേദിയിൽ വെച്ച് അവാർഡ് സമ്മാനിക്കും.

ജമീൽ ലത്തീഫ്, ഡോ. ബാബു റഫീഖ്, അഡ്വ. മുഹമ്മദ് സാജിദ് എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

പ്രവാസ ലോകത്തെ സാംസ്‌കാരിക ജീവിതത്തിൽ കലാ രംഗത്ത് നൽകി വരുന്ന സംഭാവനകൾ മുൻ നിർത്തിയാണ് നാസർ ബേപ്പൂരിനെ ഈ അവാർഡിന് പരിഗണിച്ചത് എന്ന് ഇവന്റ് ടൈഡ്സ് ഡയറക്ടർ യാസിർ ഹമീദ് അറിയിച്ചു.


























