കാലാവസ്ഥാ വ്യതിയാനം: മാറ്റം ആരോഗ്യ രംഗത്തും

November 2nd, 2014

climate-change-epathram

നൈറോബി: ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷ ഫലങ്ങൾ ആരോഗ്യ രംഗത്തേയും ബാധിക്കുന്നതായി ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പദ്ധതിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ അറിയിച്ചു. അടുത്ത കാലത്തായി കണ്ടു വരുന്ന മലേറിയ, ചികുൻ ഗുനിയ തുടങ്ങി ഇബോള വരെയുള്ള പകർച്ച വ്യാധികൾ അതിവേഗം പടർന്നത് ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം പ്രാദേശികമായ താപനിലയിലും കാലാവസ്ഥയിലും മാറ്റങ്ങൾ ഉണ്ടാവുന്നു. ഇത് ആഫ്രിക്ക പോലുള്ള ഭൂഖണ്ഡത്തിൽ കൊതുകുകൾ ഒരു പ്രദേശത്ത് നിന്നും മറ്റൊരു പ്രദേശത്തേക്ക് നീങ്ങാൻ കാരണമാവുന്നു. താപനിലയിൽ വർദ്ധനവ് ഉണ്ടാവുന്നതോടെ രോഗങ്ങൾ പടരുന്നു. പ്രാദേശികമായി മുൻപ് കണ്ടിട്ടില്ലാത്ത പല രോഗങ്ങളും ഇത്തരത്തിൽ പുതിയ പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഇത് പ്രാദേശികമായ ആരോഗ്യ രംഗത്തെയും പ്രവർത്തനങ്ങളെയും സാരമായി ബാധിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on കാലാവസ്ഥാ വ്യതിയാനം: മാറ്റം ആരോഗ്യ രംഗത്തും

ഇബോള ബാധ പടരുന്നു

October 15th, 2014

ebola-virus-outbreak-epathram

ജെനീവ: ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മാത്രം ഇബോള വൈറസ് 10,000 പേരെയെങ്കിലും പ്രതിവാരം ബാധിക്കാൻ ഇടയുണ്ട് എന്ന് ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. അധുനിക ലോകത്ത് ഒരിക്കലും സംഭവിക്കാത്ത അത്രയും ഭയാനകമാണ് ഇപ്പോഴത്തെ അവസ്ഥ. കണക്കുകൾ നിരത്തി മാത്രം വ്യക്തമാക്കാൻ കഴിയാത്ത വിധം ഗുരുതരമാണ് കാര്യങ്ങൾ എന്ന് മാദ്ധ്യമങ്ങളോട് സംസാരിക്കവെ ലോക ആരോഗ്യ സംഘടനയുടെ വക്താവ് വ്യക്തമാക്കി. രോഗ ബാധിതരായവരിൽ 70 ശതമാനം പേരുടേയും നില അതീവ ഗുരുതരമാണ്. ഗിനി, ലൈബീരിയ, സിയറ ലിയോൺ എന്നീ രാജ്യങ്ങളിലായി പ്രതിവാരം പതിനായിരം പേർ പുതിയതായി രോഗ ബാധിതരാവും എന്നാണ് സൂചന. 4447 പേരാണ് ഇതിനോടകം രോഗബാധ മൂലം കൊല്ലപ്പെട്ടത്.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on ഇബോള ബാധ പടരുന്നു

സൌജന്യ ഹൃദയ പരിശോധന എന്‍. എം. സി. യില്‍

September 26th, 2014

blood-donation-save-a-life-give-blood-ePathram
അബുദാബി : ലോക ഹൃദയ ദിനാചരണ ത്തിന്റെ ഭാഗമായി എന്‍. എം. സി. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.

അബുദാബി യിലെ എന്‍. എം. സി. യില്‍ നടന്ന ഹൃദയ പരിശോധനാ ക്യാമ്പിന് വന്‍ ജന പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. യു. എ. ഇ. യിലെ വിവിധ എമിരേറ്റുകളിലെ എന്‍. എം. സി. ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും സെപ്തംബര്‍ 29 വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ ഹൃദയ സംബന്ധ മായ രോഗ പരിശോധന കളും ചികിത്സയും ലഭ്യമാണ്.

ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ വൈകിട്ട് ഒമ്പത് മണി വരെ യാണ് ഹൃദയ പരിശോധനകള്‍ നടക്കുക. കുറഞ്ഞത് പതിനയ്യായിരം ആളുക ളിലേക്കെങ്കിലും പരിശോധനാ ക്യാമ്പിന്റെ സേവന ങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്ന് എന്‍.എം.സി. ഗ്രൂപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on സൌജന്യ ഹൃദയ പരിശോധന എന്‍. എം. സി. യില്‍

ഡസ്റ്റിനി ക്ളബ്ബിനു തുടക്കമായി

September 25th, 2014

model-school-destiny-club-inauguration-ePathram
അബുദാബി : മുസ്സഫ മോഡല്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കളുടെ നേതൃത്വ ത്തില്‍ തുടക്കം കുറിച്ച ഡസ്റ്റിനി ക്ളബ്ബിന്റെ ഉത്ഘാടനം യൂണി വേഴ്സല്‍ ആശുപത്രി എം. ഡി. ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട് നിര്‍വ്വഹിച്ചു.

സാമൂഹിക പ്രതിബദ്ധത യുള്ള വിഷയ ങ്ങള്‍ കുട്ടികളുടെ ശ്രദ്ധ യിലേക്ക് എത്തിക്കുന്ന തിനും പൊതു പ്രവര്‍ത്തന രംഗത്ത്‌ കൃത്യമായ ദിശാബോധം നല്‍കുവാനും അതിലൂടെ സാമൂഹിക ജീവ കാരുണ്യ മനോഭാവം വളര്‍ത്തുക യുമാണ് ഡസ്റ്റിനി ക്ളബ്ബിന്റെ ലക്ഷ്യം.

സാമൂഹിക പ്രവര്‍ത്ത കനായ എം. കെ. അബ്ദുള്ള, മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ വി. വി. അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ്‌ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ടി. ഡി. റസ്സല്‍, ആഷിക് താജുദ്ധീന്‍, സലിം സുലൈമാന്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി. ക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , , ,

Comments Off on ഡസ്റ്റിനി ക്ളബ്ബിനു തുടക്കമായി

അര്‍ബുദ ചികില്‍സ : അന്താരാഷ്ട്ര സമ്മേളനം അബുദാബിയില്‍ നടന്നു

September 20th, 2014

അബുദാബി : അര്‍ബുദ രോഗ ചികിത്സാ രംഗത്ത് നവീന സൌകര്യ ങ്ങള്‍ ഒരുക്കി പ്രവര്‍ത്തനം തുടങ്ങിയ വി. പി. എസ്. ഹെല്‍ത്ത് കെയറിന്റെ സഹകരണ ത്തോടെ അബുദാബി യില്‍ രണ്ടാമത് അന്താരാഷ്ട്ര ഓങ്കോളജി സമ്മേളനം നടന്നു.

യു. എ. ഇ. സാംസ്കാരിക- യുവ ജന ക്ഷേമ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍,  ഓങ്കോളജി സമ്മേളനം ഉദ്ഘാടനം ചെയ്തു.

അബുദാബി സാദിയാത്ത് ഐലന്‍റിലെ സെന്‍റ് റെജിസ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ വിവിധ ലോക രാജ്യ ങ്ങളില്‍ നിന്നും 30 അര്‍ബുദ രോഗ വിദഗ്ധരും യു. എ. ഇ. ക്ക് പുറമെ ഇന്ത്യ, ബ്രിട്ടണ്‍, കൊറിയ, ജര്‍മനി, ജപ്പാന്‍, സ്വീഡന്‍, സ്പെയിന്‍, സൗദി അറേബ്യ, ഈജിപ്ത് എന്നിവിട ങ്ങളില്‍ നിന്ന് 600 ഓളം പ്രതിനിധി കളും സംബന്ധിച്ചു.

അര്‍ബുദ രോഗത്തെ പ്രതിരോധി ക്കാനും ഫല പ്രദമായ മരുന്നു കള്‍ കണ്ടു പിടിക്കാനും യു. എ. ഇ കഠിന പരിശ്രമ ങ്ങള്‍ നടത്തുന്നുണ്ട്. ആരോഗ്യ പരിരക്ഷക്ക് രാജ്യം മുന്തിയ പരിഗണന യാണ് നല്‍കുന്നത്. നേരത്തെ കണ്ടു പിടിച്ച് അര്‍ബുദ ത്തെ ചെറുക്കുക എന്ന തത്വം പ്രാവര്‍ത്തിക മാക്കുക യാണ് വേണ്ടത് എന്ന് സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ പറഞ്ഞു.

മൂന്നിലൊന്ന് അര്‍ബുദവും നേരത്തെ കണ്ടത്തെിയാല്‍ ചികിത്സിച്ച് ഭേദമാക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന യുടെ പഠന ങ്ങള്‍ വ്യക്തമാക്കുന്നു. അര്‍ബുദത്തെ ചെറുക്കാന്‍ ദീര്‍ഘ വീക്ഷണ ത്തോടെ യുള്ള പ്രവര്‍ത്തന ങ്ങള്‍ ആവശ്യ മാണ് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

വിവിധ തരം അര്‍ബുദ ങ്ങളെ ക്കുറിച്ച് സമ്മേളന ത്തില്‍ ചര്‍ച്ച നടന്നു. ഗര്‍ഭാശയ മുഖ കാന്‍സര്‍, ശ്വാസ കോശ അര്‍ബുദം, സ്തനാര്‍ ബുദം, തൈറോയിഡ് കാന്‍സര്‍ എന്നിവയെ ക്കുറിച്ച് വിദഗ്ധരായ ഡോക്ടര്‍ മാര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

കാൻസർ രോഗം മുൻകൂട്ടി കണ്ടെത്തി അനുയോജ്യ മായ ചികിത്സാ രീതികൾ ചെയ്യുന്നതി നായുള്ള നവീന സജ്ജീകരണ ങ്ങൾ ഉൾക്കൊള്ളിച്ച് പുതിയ  വി. പി. എസ്. ആശുപത്രി അബുദാബി യിൽ ഉടന്‍  തുറന്നു പ്രവർത്തനം ആരംഭിക്കും എന്നും  സമ്മേളന ത്തില്‍ പങ്കെടുത്തു ഡോ. ഷംസീർ വയലിൽ അറിയിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on അര്‍ബുദ ചികില്‍സ : അന്താരാഷ്ട്ര സമ്മേളനം അബുദാബിയില്‍ നടന്നു

Page 30 of 46« First...1020...2829303132...40...Last »

« Previous Page« Previous « ഇബ്രാഹിം കല്ലയിക്കലിനു യാത്രയയപ്പ് നല്‍കി
Next »Next Page » രക്തദാന ക്യാമ്പ് മോഡല്‍ സ്കൂളില്‍ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha