സൌജന്യ ഹൃദയ പരിശോധന എന്‍. എം. സി. യില്‍

September 26th, 2014

blood-donation-save-a-life-give-blood-ePathram
അബുദാബി : ലോക ഹൃദയ ദിനാചരണ ത്തിന്റെ ഭാഗമായി എന്‍. എം. സി. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.

അബുദാബി യിലെ എന്‍. എം. സി. യില്‍ നടന്ന ഹൃദയ പരിശോധനാ ക്യാമ്പിന് വന്‍ ജന പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. യു. എ. ഇ. യിലെ വിവിധ എമിരേറ്റുകളിലെ എന്‍. എം. സി. ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും സെപ്തംബര്‍ 29 വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ ഹൃദയ സംബന്ധ മായ രോഗ പരിശോധന കളും ചികിത്സയും ലഭ്യമാണ്.

ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ വൈകിട്ട് ഒമ്പത് മണി വരെ യാണ് ഹൃദയ പരിശോധനകള്‍ നടക്കുക. കുറഞ്ഞത് പതിനയ്യായിരം ആളുക ളിലേക്കെങ്കിലും പരിശോധനാ ക്യാമ്പിന്റെ സേവന ങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്ന് എന്‍.എം.സി. ഗ്രൂപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

- pma

വായിക്കുക: , ,

Comments Off on സൌജന്യ ഹൃദയ പരിശോധന എന്‍. എം. സി. യില്‍

ഡസ്റ്റിനി ക്ളബ്ബിനു തുടക്കമായി

September 25th, 2014

model-school-destiny-club-inauguration-ePathram
അബുദാബി : മുസ്സഫ മോഡല്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കളുടെ നേതൃത്വ ത്തില്‍ തുടക്കം കുറിച്ച ഡസ്റ്റിനി ക്ളബ്ബിന്റെ ഉത്ഘാടനം യൂണി വേഴ്സല്‍ ആശുപത്രി എം. ഡി. ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട് നിര്‍വ്വഹിച്ചു.

സാമൂഹിക പ്രതിബദ്ധത യുള്ള വിഷയ ങ്ങള്‍ കുട്ടികളുടെ ശ്രദ്ധ യിലേക്ക് എത്തിക്കുന്ന തിനും പൊതു പ്രവര്‍ത്തന രംഗത്ത്‌ കൃത്യമായ ദിശാബോധം നല്‍കുവാനും അതിലൂടെ സാമൂഹിക ജീവ കാരുണ്യ മനോഭാവം വളര്‍ത്തുക യുമാണ് ഡസ്റ്റിനി ക്ളബ്ബിന്റെ ലക്ഷ്യം.

സാമൂഹിക പ്രവര്‍ത്ത കനായ എം. കെ. അബ്ദുള്ള, മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ വി. വി. അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ്‌ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ടി. ഡി. റസ്സല്‍, ആഷിക് താജുദ്ധീന്‍, സലിം സുലൈമാന്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി. ക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.

- pma

വായിക്കുക: , , , , ,

Comments Off on ഡസ്റ്റിനി ക്ളബ്ബിനു തുടക്കമായി

അര്‍ബുദ ചികില്‍സ : അന്താരാഷ്ട്ര സമ്മേളനം അബുദാബിയില്‍ നടന്നു

September 20th, 2014

അബുദാബി : അര്‍ബുദ രോഗ ചികിത്സാ രംഗത്ത് നവീന സൌകര്യ ങ്ങള്‍ ഒരുക്കി പ്രവര്‍ത്തനം തുടങ്ങിയ വി. പി. എസ്. ഹെല്‍ത്ത് കെയറിന്റെ സഹകരണ ത്തോടെ അബുദാബി യില്‍ രണ്ടാമത് അന്താരാഷ്ട്ര ഓങ്കോളജി സമ്മേളനം നടന്നു.

യു. എ. ഇ. സാംസ്കാരിക- യുവ ജന ക്ഷേമ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍,  ഓങ്കോളജി സമ്മേളനം ഉദ്ഘാടനം ചെയ്തു.

അബുദാബി സാദിയാത്ത് ഐലന്‍റിലെ സെന്‍റ് റെജിസ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ വിവിധ ലോക രാജ്യ ങ്ങളില്‍ നിന്നും 30 അര്‍ബുദ രോഗ വിദഗ്ധരും യു. എ. ഇ. ക്ക് പുറമെ ഇന്ത്യ, ബ്രിട്ടണ്‍, കൊറിയ, ജര്‍മനി, ജപ്പാന്‍, സ്വീഡന്‍, സ്പെയിന്‍, സൗദി അറേബ്യ, ഈജിപ്ത് എന്നിവിട ങ്ങളില്‍ നിന്ന് 600 ഓളം പ്രതിനിധി കളും സംബന്ധിച്ചു.

അര്‍ബുദ രോഗത്തെ പ്രതിരോധി ക്കാനും ഫല പ്രദമായ മരുന്നു കള്‍ കണ്ടു പിടിക്കാനും യു. എ. ഇ കഠിന പരിശ്രമ ങ്ങള്‍ നടത്തുന്നുണ്ട്. ആരോഗ്യ പരിരക്ഷക്ക് രാജ്യം മുന്തിയ പരിഗണന യാണ് നല്‍കുന്നത്. നേരത്തെ കണ്ടു പിടിച്ച് അര്‍ബുദ ത്തെ ചെറുക്കുക എന്ന തത്വം പ്രാവര്‍ത്തിക മാക്കുക യാണ് വേണ്ടത് എന്ന് സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ പറഞ്ഞു.

മൂന്നിലൊന്ന് അര്‍ബുദവും നേരത്തെ കണ്ടത്തെിയാല്‍ ചികിത്സിച്ച് ഭേദമാക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന യുടെ പഠന ങ്ങള്‍ വ്യക്തമാക്കുന്നു. അര്‍ബുദത്തെ ചെറുക്കാന്‍ ദീര്‍ഘ വീക്ഷണ ത്തോടെ യുള്ള പ്രവര്‍ത്തന ങ്ങള്‍ ആവശ്യ മാണ് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

വിവിധ തരം അര്‍ബുദ ങ്ങളെ ക്കുറിച്ച് സമ്മേളന ത്തില്‍ ചര്‍ച്ച നടന്നു. ഗര്‍ഭാശയ മുഖ കാന്‍സര്‍, ശ്വാസ കോശ അര്‍ബുദം, സ്തനാര്‍ ബുദം, തൈറോയിഡ് കാന്‍സര്‍ എന്നിവയെ ക്കുറിച്ച് വിദഗ്ധരായ ഡോക്ടര്‍ മാര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

കാൻസർ രോഗം മുൻകൂട്ടി കണ്ടെത്തി അനുയോജ്യ മായ ചികിത്സാ രീതികൾ ചെയ്യുന്നതി നായുള്ള നവീന സജ്ജീകരണ ങ്ങൾ ഉൾക്കൊള്ളിച്ച് പുതിയ  വി. പി. എസ്. ആശുപത്രി അബുദാബി യിൽ ഉടന്‍  തുറന്നു പ്രവർത്തനം ആരംഭിക്കും എന്നും  സമ്മേളന ത്തില്‍ പങ്കെടുത്തു ഡോ. ഷംസീർ വയലിൽ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on അര്‍ബുദ ചികില്‍സ : അന്താരാഷ്ട്ര സമ്മേളനം അബുദാബിയില്‍ നടന്നു

രക്തദാന ക്യാമ്പ് അലൈനില്‍

September 18th, 2014

blood-donation-save-a-life-give-blood-ePathram
അല്‍ഐന്‍ : സെന്റ് മേരീസ് ചര്‍ച്ചും തവാം ആശുപത്രി ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

‘രക്തം നല്കൂ, ജീവന്‍ രക്ഷിക്കൂ’ എന്ന സന്ദേശ വുമായി സെപ്തംബര്‍ 19 വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ 12 മണി വരെ അല്‍ഐന്‍ സെന്റ് മേരീസ് ചര്‍ച്ച് അങ്കണ ത്തില്‍ നടക്കുന്ന രക്ത ദാന ക്യാമ്പ് ഫാദര്‍ ആന്റണി പുത്തന്‍ പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്യും.

വിശദ വിവരങ്ങള്‍ക്ക് : 050 72 62 345 ( ജോയ് തണങ്ങടന്‍)

- pma

വായിക്കുക: , ,

Comments Off on രക്തദാന ക്യാമ്പ് അലൈനില്‍

അര്‍ബുദ മരുന്നു നിര്‍മാണ ഗവേഷണ കേന്ദ്ര ത്തിന് അബുദാബിയില്‍ തറക്കല്ലിട്ടു

September 18th, 2014

vps-health-care-with-kizad-for-cancer-medicine-ePathram
അബുദാബി : അര്‍ബുദ ചികില്‍സാ രംഗത്തു ഗള്‍ഫിലെ ആദ്യ മരുന്നു നിര്‍മാണ ഗവേഷണ കേന്ദ്ര ത്തിന് അബുദാബി യില്‍ തറക്കല്ലിട്ടു.

യു. എ. ഇ. കേന്ദ്ര മായി പ്രവര്‍ത്തിക്കുന്ന മലയാളി ഉടമസ്ഥത യിലുള്ള വി. പി. എസ്. ഹെല്‍ത്ത് കെയറിനു കീഴിലുള്ള ലൈഫ് ഫാര്‍മയും ഖലീഫ ഇന്‍ഡസ്ട്രിയല്‍ സോണ്‍ അബുദാബി (കിസാഡ്) യുമായി സഹകരിച്ചു ള്ളതാണു പദ്ധതി. 58.7 കോടി ദിര്‍ഹം മുതല്‍ മുടക്കി അഞ്ചു വര്‍ഷം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കും.

ഖലീഫ ഇന്‍ഡസ്ട്രിയല്‍ സോണ്‍ അബുദാബി യിലെ ആദ്യ മരുന്നു നിര്‍മാണ – ഗവേഷണ കേന്ദ്ര മാണിത്. കേന്ദ്ര ത്തിനു തുടക്കം കുറിക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷ മുണ്ടെന്നു വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

- pma

വായിക്കുക: ,

Comments Off on അര്‍ബുദ മരുന്നു നിര്‍മാണ ഗവേഷണ കേന്ദ്ര ത്തിന് അബുദാബിയില്‍ തറക്കല്ലിട്ടു

Page 81 of 86« First...102030...7980818283...Last »

« Previous Page« Previous « മദ്യം നിരോധിക്കാൻ അബ്കാരി നിയമമില്ല
Next »Next Page » ഓണം സാംസ്‌കാരികോത്സവം ഐ. എസ്. സി. യില്‍ »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha