മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന സ്കീമിനു തുടക്കമായി

April 28th, 2014

അബുദാബി : പ്രവാസികള്‍ക്കു വേണ്ടി ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്സ് മന്ത്രാലയം പ്രഖ്യാപിച്ച മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന സ്കീമിനു അബുദാബി യില്‍ ഇന്ത്യന്‍ അംബാസ്സിഡര്‍ റ്റി. പി. സീതാറാം പ്രാരംഭം കുറിച്ചു.

പാസ്പോര്‍ട്ടില്‍ ഇ. സി. ആര്‍. പതിച്ചിട്ടുള്ള വിദേശത്തു ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വേണ്ടി ലൈഫ് ഇന്‍ഷ്വറന്‍സ് സ്കീമും പെന്‍ഷന്‍ പദ്ധതിയും ആവിഷ്കരിച്ചിട്ടുള്ള മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന സ്കീം പ്രാവര്‍ത്തിക മാക്കുവാന്‍ യു. എ. ഇ. എക്സ്ചേഞ്ചും അലങ്കിറ്റ് അസ്സൈന്മെന്റും തമ്മിലുള്ള ധാരണാ പത്രം ഒപ്പു വെച്ചു.

പദ്ധതി യിലൂടെ പുനരധിവാസ ത്തിനും വാര്‍ധക്യ കാല പെന്‍ഷനും ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കും വേണ്ടി തൊഴിലാളി കള്‍ക്ക് നിക്ഷേപം ആരംഭിക്കാം.

പ്രതിവര്‍ഷം 5,000 രൂപ നിക്ഷേപിച്ചാല്‍ കേന്ദ്ര ഗവ. പുരുഷന്മാര്‍ക്ക് 2,900 രൂപയും സ്ത്രീകള്‍ക്ക് 3,900 രൂപയും അധികമായി നല്‍കും.

എത്ര വര്‍ഷം നിക്ഷേപിക്കുന്നുവോ അതിനനുസരിച്ച് പെന്‍ഷനും മറ്റാനുകൂല്യ ങ്ങളും ലഭ്യമാകും. യു. എ. ഇ.യിലെ ലക്ഷ ക്കണക്കിന് തൊഴിലാളി കള്‍ക്ക് പദ്ധതി നേരിട്ട് എത്തിക്കാനാണ് യു. എ. ഇ. എക്‌സ്‌ചേഞ്ചു മായി സഹകരിക്കുന്നത്.

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസ്സിഡര്‍ റ്റി. പി. സീതാറാം, അലങ്കിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ അലോക് കുമാര്‍ അഗര്‍വാള്‍, യു. എ. ഇ. എക്സ്ചേഞ്ചു സി. ഓ. ഓ. സുധീര്‍ കുമാര്‍ ഷെട്ടി, ഇന്ത്യന്‍ എംബസ്സി യിലെ ഫസ്റ്റ് സെക്രട്ടറി ആനന്ദ് ബര്‍ദന്‍ മറ്റു ഉദ്യോഗസ്ഥരും സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന സ്കീമിനു തുടക്കമായി

വിവരാവകാശ നിയമം : ഓണ്‍ലൈനില്‍ അപേക്ഷാ ഫീസ് അടയ്ക്കാം

April 11th, 2014

അബുദാബി : വിവരാവകാശ നിയമ പ്രകാരം പ്രവാസി കള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കുന്ന തിന് ഓണ്‍ലൈനില്‍ അപേക്ഷാ ഫീസ് അടയ്ക്കാന്‍ അവസരം.

ഓണ്‍ലൈനില്‍ ഫീസ് അടയ്ക്കുന്ന തിനുള്ള ഇലക്ട്രോണിക് ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡര്‍ (ഇ. ഐ. പി. ഒ) സംവിധാനം പ്രവാസി കള്‍ക്കും ഉപയോഗ പ്പെടുത്താം എന്ന്‍ ഇന്ത്യന്‍ എംബസ്സി അറിയിച്ചു.

അപേക്ഷ സമര്‍പ്പി ക്കുമ്പോള്‍ തുക അടച്ചതിന് തെളി വായി ഇ. ഐ. പി. ഒ. യുടെ പ്രിന്റ്ഔട്ട് കൂടെ വെക്കണം.

ഓണ്‍ലൈന്‍ വഴി യാണ് അപേക്ഷ നല്‍കുന്നത് എങ്കി ല്‍ ഇ. ഐ. പി. ഒ. അറ്റാച്ച് ചെയ്താല്‍ മതി. ഇ. ഐ. പി ഓര്‍ഡറു കള്‍ക്കായി ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ വെബ്‌ സൈറ്റില്‍ ഫീസ് അടക്കാം. കൂടാതെ ഇ – പോസ്റ്റ് ഓഫീസ് വെബ് സൈറ്റ് വഴിയും ഇതിനുള്ള സൗകര്യം ഉണ്ട്.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഫീസ് അടയ്ക്കാം. ഇ. ഐ. പി. ഒ. ഓണ്‍ ലൈന്‍ ആയി വാങ്ങുന്ന തിന് മാത്രമാണ് ഇതെന്നും മറ്റ് നടപടി കള്‍ വിവരാ വകാശ നിയമ പ്രകാരം ചെയ്യണം എന്നും ഇന്ത്യന്‍ എംബസ്സി വൃത്തങ്ങള്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on വിവരാവകാശ നിയമം : ഓണ്‍ലൈനില്‍ അപേക്ഷാ ഫീസ് അടയ്ക്കാം

പുസ്തകം പ്രകാശനം ചെയ്തു

April 4th, 2014

അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ അമ്പാസ്സിഡര്‍ ആയിരുന്ന തല്‍മീസ് അഹ്മദ് രചിച്ച ‘ദ ഇസ്ലാമിസ്റ്റ് ചലഞ്ച് ഇന്‍ വെസ്റ്റ് ഏഷ്യ : ഡോക്ട്രിനല്‍ ആന്‍റ് പൊളിറ്റിക്കല്‍ കോമ്പറ്റീഷന്‍സ് ആഫ്റ്റര്‍ ദ അറബ് സ്പ്രിംഗ്’ എന്ന പുസ്തക ത്തിന്‍െറ പ്രകാശന ചടങ്ങ് ഇന്ത്യന്‍ എംബസ്സി യില്‍ നടന്നു.

ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധി കള്‍, വാണിജ്യ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

പുസ്തകം രചിക്കാനുണ്ടായ സാഹചര്യം വിവരിച്ച തല്‍മീസ് അഹമ്മദ്, സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയും പറഞ്ഞു.

മൂന്ന് പുസ്തക ങ്ങളുടെ രചയി താവായ തല്‍മീസ് അഹമ്മദ് നിരവധി ലേഖന ങ്ങള്‍ എഴുതു കയും പ്രഭാഷണങ്ങള്‍ നടത്തു കയും ചെയ്തിട്ടുണ്ട്.

- pma

വായിക്കുക: ,

Comments Off on പുസ്തകം പ്രകാശനം ചെയ്തു

തല്‍മിസ് അഹമ്മദിന്റെ പുസ്തക പ്രകാശനം

March 30th, 2014

അബുദാബി : മുന്‍ ഇന്ത്യന്‍ അംബാസഡര്‍ തല്‍മീസ് അഹമ്മദ് രചിച്ച ‘ദ ഇസ്ലാമിസ്റ്റ് ചലഞ്ച് ഇന്‍ വെസ്റ്റ് ഏഷ്യ’ എന്ന പുസ്തക ത്തിന്റെ പ്രകാശനം ഏപ്രില്‍ രണ്ടിന് അബുദാബി ഇന്ത്യന്‍ സ്ഥാന പതി കാര്യാലയ ത്തിലെ ഓഡിറ്റോറിയ ത്തില്‍ നടക്കും.

അറബ് വസന്ത കാല ഘട്ട ത്തിനു ശേഷമുള്ള രാഷ്ട്രീയ കിട മത്സര ങ്ങളെ ക്കുറിച്ചുള്ള പ്രമാണ പരമായ സൃഷ്ടി യാണിത്.

റിഫോം ഇന്‍ ദ അറബ് വേള്‍ഡ്, ചില്‍ഡ്രന്‍ ഓഫ് അബ്രഹാം അറ്റ് വാര്‍ എന്നീ പുസ്തക ങ്ങളുടെ രചയി താവാണ് തല്‍മീസ് അഹമ്മദ്. യു. എ. ഇ. ക്ക് പുറമെ സൗദി അറേബ്യ, ഒമാന്‍ എന്നിവിട ങ്ങളിലും ഇന്ത്യന്‍ അംബാസഡ റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

Comments Off on തല്‍മിസ് അഹമ്മദിന്റെ പുസ്തക പ്രകാശനം

ഇസ്ലാമിക ചരിത്ര സ്മാരക ങ്ങളുടെ ഫോട്ടോ പ്രദര്‍ശനം

March 30th, 2014

അബുദാബി : ഇന്ത്യന്‍ എംബസി സാംസ്കാരിക വിഭാഗ ത്തിന്‍െറ നേതൃത്വ ത്തില്‍ ”ഇസ്ലാമിക് മോണുമെന്‍റ്സ് ഓഫ് ഇന്ത്യ” എന്ന പേരില്‍ ഇന്ത്യ യിലെ ഇസ്ലാമിക ചരിത്ര സ്മാരക ങ്ങളുടെ ഫോട്ടോ പ്രദര്‍ശനം അബുദാബി ഇസ്ലാമിക് സെന്ററില്‍ ആരംഭിച്ചു.

പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ പത്തൊന്‍പതാം നൂറ്റാണ്ട് വരെ ഇന്ത്യ യില്‍ നിര്‍മിച്ച വിവിധ ഇസ്ലാമിക വാസ്തു വിദ്യകളുടെ ചിത്ര ങ്ങള്‍ പ്രമുഖ ഫോട്ടോ ഗ്രാഫറായ ബിനോയ് കെ. ഭെഹല്‍ പകര്‍ത്തി യതാണ് ഇവിടെ പ്രദര്‍ശി പ്പിച്ചിരി ക്കുന്നത്.

മുഗള്‍ ഭരണ കാലത്ത് നിര്‍മിച്ച കെട്ടിടങ്ങളും ഗുജറാത്ത്, കശ്മീര്‍, കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നിവിട ങ്ങളിലെ ചരിത്ര പ്രസിദ്ധ മായ പള്ളി കളുടെയും ദര്‍ഗ കളുടെയുംചിത്ര ങ്ങളും സ്വദേശി കള്‍ ക്ക് കൂടി മനസ്സി ലാകുന്ന തിന് അറബി ഭാഷ യിലും വിവരണ ങ്ങള്‍ നല്‍കി യിട്ടുണ്ട്.

നമ്മുടെ സാംസ്കാരിക പാരമ്പര്യം വിദേശി കള്‍ക്കു കൂടി പകര്‍ന്നു നല്‍കുന്ന തിനായിട്ടാണ് ഇങ്ങിനെ ഒരു പരിപാടി സംഘടിപ്പിച്ചത് എന്ന്‍ അംബാസ്സിഡര്‍ ടി. പി. സീതാറാം പറഞ്ഞു.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശന ത്തിനു ശേഷം ഈ ചിത്ര ങ്ങള്‍ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിലെ ലൈബ്രറി യിലേക്ക് സമ്മാനിക്കും.

- pma

വായിക്കുക: , , ,

Comments Off on ഇസ്ലാമിക ചരിത്ര സ്മാരക ങ്ങളുടെ ഫോട്ടോ പ്രദര്‍ശനം

Page 30 of 31« First...1020...2728293031

« Previous Page« Previous « സുരക്ഷാ ബോധവത്കരണം : അബുദാബിയില്‍ ക്രിക്കറ്റ് മല്‍സരം
Next »Next Page » തല്‍മിസ് അഹമ്മദിന്റെ പുസ്തക പ്രകാശനം »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha