ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി : സില്‍വര്‍ ജൂബിലി എഡിഷന്‍ ഈ ആഴ്ച അബുദാബിയിൽ

June 23rd, 2025

jimmy-george-volley-ball-epathram
അബുദാബി: അന്താരാഷ്‌ട്ര തലത്തിൽ കേരളത്തിന്റെ യശസ്സ് ഉയർത്തിയ വോളി ബോള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ജിമ്മി ജോര്‍ജിന്റെ സ്മരണ നില നിർത്തുവാൻ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അഞ്ചു ദിവസങ്ങളിലായി അബുദാബി സ്പോർട്ട്സ് ഹബ്ബിൽ ഒരുക്കുന്ന ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂർണ്ണ മെന്റ് ജൂൺ 25 ബുധനാഴ്ച തുടക്കമാവും എന്ന് സംഘടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ksc-jimmy-george-volly-ball-25-th-edition-25-june-2025-ePathram

അബുദാബി സ്‌പോര്‍ട്‌സ് കൗണ്‍സില്‍, എൽ. എൽ. എച്ച്. എന്നിവരുടെ സഹകരണത്തോടെ യാണ് ഈ വർഷം കെ. എസ്. സി- ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്.

ജൂൺ 25, 26, 27, 28, 29 തിയ്യതികളില്‍ രാത്രി 8 മണിക്കു തുടക്കമാവുന്ന ടൂർണ്ണ മെന്റിൽ യു. എ. ഇ., ഇന്ത്യ, ഈജിപ്ത്, ലബനാന്‍, ശ്രീലങ്ക എന്നീ രാജ്യക്കാരായ പ്രഗത്ഭ താരങ്ങള്‍ യു. എ. ഇ. നാഷണല്‍ ടീം, എല്‍. എല്‍. എച്ച്. ഹോസ്പിറ്റല്‍, ഒണ്‍ലി ഫ്രഷ്, വേദ ആയുര്‍ വേദിക്, റഹ്മത്ത് ഗ്രൂപ്പ് ഓഫ് ആയുര്‍ കെയര്‍, ഓള്‍ സ്റ്റാര്‍ യു. എ. ഇ. എന്നീ ആറ് പ്രമുഖ ടീമുകൾക്കായി ഈ വർഷം കളത്തിലിറങ്ങും.

ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാനത്തിലാണ് മത്സരം നടക്കുക. സെമിഫൈനല്‍ ഉള്‍പ്പെടെ രണ്ടു മത്സര ങ്ങളാണ് ഓരോ ദിവസങ്ങളിലും ഉണ്ടാവുക.

വിജയികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹമാണ് സമ്മാനമായി നല്‍കുന്നത്. ചാമ്പ്യന്മാര്‍ക്ക് എല്‍. എല്‍. എച്ച്. ഹോസ്പിറ്റല്‍ നല്‍കുന്ന എവര്‍ റോളിങ് ട്രോഫി യും 50,000 ദിര്‍ഹം ക്യാഷ് പ്രൈസും രണ്ടാം സ്ഥാന ക്കാര്‍ക്ക് അയ്യൂബ് മാസ്റ്റര്‍ മെമ്മോറിയല്‍ ട്രോഫിയും 30,000 ദിര്‍ഹവും സമ്മാനിക്കും.

ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ഇന്റര്‍ നാഷണല്‍ വോളി ബോള്‍ ടൂർണ്ണ മെന്റിന്റെ സില്‍വര്‍ ജൂബിലി എഡിഷന്‍ കൂടിയാണിത്.

വാര്‍ത്താ സമ്മേളനത്തില്‍ കെ. എസ്‌. സി. പ്രസിഡണ്ട് എ. കെ. ബീരാന്‍ കുട്ടി, ജനറല്‍ സെക്രട്ടറി നൗഷാദ് യൂസുഫ്, ട്രഷറര്‍ വിനോദ് രവീന്ദ്രന്‍, ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് റീജണല്‍ ഡയരക്ടര്‍ ഡോ. നരേന്ദ്ര ഡി. സോണിഗ്ര, വേദ ആയുര്‍ എം. ഡി. റജീഷ്, മലയാളി സമാജം പ്രസിഡണ്ടും ടൂർണ്ണ മെന്റ് കോഡിനേറ്ററുമായ സലീം ചിറക്കല്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു.

- pma

വായിക്കുക: , , ,

Comments Off on ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി : സില്‍വര്‍ ജൂബിലി എഡിഷന്‍ ഈ ആഴ്ച അബുദാബിയിൽ

സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം

May 23rd, 2025

malayalee-samajam-youth-fest-2025-anjali-bethore-kala-thilakam-ePathram
അബുദാബി : മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന അബുദാബി മലയാളി സമാജം ശ്രീദേവി മെമ്മോറിയൽ ഓപ്പൺ യൂത്ത് ഫെസ്റ്റിവൽ സമാപിച്ചു. മോഹിനിയാട്ടം, ലളിത ഗാനം, സിനിമ ഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും നാടൻ പാട്ടിൽ രണ്ടാം സ്ഥാനവും നേടി അഞ്ജലി ബേത്തൂർ കലാപ്രതിഭയായി.

വിവിധ വിഭാഗം മത്സരങ്ങളിലെ ഗ്രൂപ്പ് ജേതാക്കൾ മയൂഖ മനോജ് (6 മുതൽ 9 വയസ്സ്), പ്രാർത്ഥന നായർ (9 – 12) ധനിഷ്ക വിജേഷ് (12-15), അഞ്ജലി ബേത്തൂർ (15 -18) എന്നിവരാണ്.

anjali-beythore-abu-dhabi-malayalee-samajam-kala-thilakam-2025-ePathram

അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെൻ്റർ എന്നിവിട ങ്ങ ളിലെ രാഗം, താളം, പല്ലവി എന്നീ വേദി കളിലായി നടന്ന മൽസര ത്തിൽ മുന്നോറോളം കുട്ടികൾ വിവിധ ഇനങ്ങളിലായി മാറ്റുരച്ചു.

നർത്തകിമാരായ ഷൈജ മനീഷ്, വീണ പ്രകാശ്, സംഗീത സംവിധാ യകൻ മെജോ ജോസഫ്, ഗായിക മുക്കം സാജിത എന്നിവർ വിധി കർത്താക്കൾ ആയിരുന്നു

സമാപന സമ്മേളനത്തിൽ കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ഇസ്‌ലാമിക് സെൻ്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, സമാജം വൈസ് പ്രസിഡണ്ട് ടി. എം. നിസാർ, ആർട്സ് സെക്രട്ടറിമാരായ ജാസിർ, സാജൻ ശ്രീനി വാസൻ, വനിത വിഭാഗം കൺവീനർ ലാലി സാംസൺ, ബി. യേശു ശീലൻ, മില്ലേനിയം ആശുപത്രി പ്രതിനിധി ഡോ. ഡാസ്സിൻ ജോസഫ്, ഡോ. അർഷ ആർ. നായർ, ടീന രാധാ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

സമാജം പ്രസിഡണ്ട് സലിം ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. വി. സുരേഷ് കുമാർ സ്വാഗതവും ട്രഷറർ യാസിർ അറാഫത്ത് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , , , , , ,

Comments Off on സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം

കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു

April 25th, 2025

ksc-oppana-competition-2025-ePathram

അബുദാബി : കേരള സോഷ്യല്‍ സെന്റർ സംഘടിപ്പിച്ച പ്രഥമ യു. എ. ഇ. തല ഒപ്പന മത്സരം പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. മൂന്നു വിഭാഗങ്ങളിലായി നടന്ന ഒപ്പന മത്സരത്തില്‍ 19 ടീമുകളിലായി നൂറ്റി അന്‍പതോളം പേര്‍ പങ്കെടുത്തു.

ജൂനിയര്‍ വിഭാഗത്തില്‍ എട്ടും സീനിയര്‍ വിഭാഗ ത്തില്‍ നാലും മുതിര്‍ന്നവരുടെ വിഭാഗത്തില്‍ ഏഴും ടീമുകളാണ് മാറ്റുരച്ചത്. കലാമണ്ഡലം ഫസീല, അസീസ് എടരിക്കോട്, മുഹമ്മദ് ചോറ്റൂര്‍ എന്നിവർ വിധി കര്‍ത്താക്കളായിരുന്നു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാന്‍ കുട്ടി, ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ്, വനിതാ വിഭാഗം കണ്‍ വീനര്‍ ഗീത ജയ ചന്ദ്രന്‍, കലാ വിഭാഗം സെക്രട്ടറി ഷഹീര്‍ ഹംസ, ജോയിന്റ് സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടില്‍ തുടങ്ങിയവർ സംസാരിച്ചു. fb page

- pma

വായിക്കുക: , , , , , , ,

Comments Off on കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു

കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി

April 3rd, 2025

ksc-eid-ul-fithr-celebration-2025-perunnal-nilaav-ePathram
അബുദാബി : നിറപ്പകിട്ടാർന്ന കലാ സാംസ്കാരിക പരിപാടികളോടെ ഈദുൽ ഫിത്വർ ദിനത്തിൽ കേരളാ സോഷ്യൽ സെന്ററിൽ ‘പെരുന്നാൾ നിലാവ്’ എന്ന പേരിൽ ഈദ് ആഘോഷം അരങ്ങിലെത്തി. പ്രശസ്ത ഗായകരെ അണി നിരത്തി 3 മണിക്കൂർ നീണ്ടു നിന്ന സംഗീത വിരുന്ന്‌ ഏറെ ശ്രദ്ധേയമായി. സമദ് കടമേരി സംവിധാനം ചെയ്ത ‘പെരുന്നാൾ നിലാവ്’ പരിപാടിയിൽ നൃത്ത നൃത്യങ്ങളും അരങ്ങേറി.

കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക പരിപാടിയിൽ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, കമ്മിറ്റി അംഗങ്ങളായ രജിത വിനോദ്, പ്രിയങ്ക, താജുദ്ധീൻ, അനീഷ്, മുഹമ്മദ് അലി, സരോഷ്, ലോക കേരളസഭ അംഗം അഡ്വ. അൻസാരി സൈനുദ്ദിൻ, മലയാളീ സമാജം പ്രസിഡണ്ട് സലിം ചിറക്കൽ, സമാജം മുൻ പ്രസിഡണ്ട് റഫീഖ് കയനയിൽ, ബാലവേദി ജനറൽ സെക്രട്ടറി നൗർബിസ് നൗഷാദ്, വളണ്ടിയർ ക്യാപ്റ്റൻ ബാദുഷ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി

കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം

March 11th, 2025

ksc-ifthar-2025-ePathram
അബുദാബി : കെ. എസ്‌. സി. സംഘടിപ്പിച്ച ഇഫ്‌താർ സംഗമം, സമൂഹത്തിലെ നാനാ തുറകളിലുള്ളവരുടെ സാന്നിദ്ധ്യത്താൽ സമ്പുഷ്ടമായി. കെ. എം. സി. സി. വൈസ് പ്രസിഡണ്ട് യു. അബ്‌ദുല്ല ഫാറൂഖി ഇഫ്‌താർ സന്ദേശം നൽകി. കെ. എസ്‌. സി. മാനേജിംഗ് കമ്മിറ്റി അംഗമായിരുന്ന അബ്ദുൾ ലത്തീഫ് പള്ളിക്കലിൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.

ഇന്ത്യൻ എംബസി പ്രതിനിധി പ്രേംചന്ദ്, കഥാകാരന്‍ ടി. ഡി. രാമകൃഷ്ണന്‍, അബുദാബി കമ്യൂണിറ്റി പോലീസ് മേധാവി ആയിഷ ഷെഹ്ഹി എന്നിവർ മുഖ്യ അതിഥികളായിരുന്നു.

വിവിധ സംഘടനാ സാരഥികൾ, വ്യാപാര-വാണിജ്യ-വ്യവസായ രംഗങ്ങളിലെ പ്രമുഖർ, കെ. എസ്‌. സി. അംഗങ്ങൾ കുടുംബാംഗങ്ങൾ തുടങ്ങിയവർ ഇഫ്താർ സംഗമത്തിൽ സംബന്ധിച്ചു. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

- pma

വായിക്കുക: ,

Comments Off on കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം

Page 1 of 3512345...102030...Last »

« Previous « ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
Next Page » ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha