രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് യാത്രാ അനുമതി

September 11th, 2021

logo-national-emergency-crisis-disaster-management-authority-ePathram
അബുദാബി : ലോക ആരോഗ്യ സംഘടന അംഗീ കരിച്ച കൊവിഡ് വാക്സിന്‍ രണ്ട് ഡോസും എടുത്ത താമസ വിസക്കാര്‍ക്ക് 2021 സെപ്റ്റംബര്‍ 12 ഞായറാഴ്ച മുതല്‍ യു. എ. ഇ. യിലേക്ക് തിരിച്ചു വരാന്‍ കഴിയും എന്ന് അധികൃതര്‍.

വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഐ.സി. എ. വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്താല്‍ യാത്ര അനുമതി ലഭിക്കും. യു. എ. ഇ. യില്‍ എത്തി നാലാം ദിനവസവും ആറാം ദിവസ വും ആർ. ടി.പി. സി. ആർ. ടെസ്റ്റ് നടത്തി ഹൊസൻ ആപ്പ് അപ്‌ഡേറ്റ് ചെയ്യണം എന്നും അറിയിപ്പില്‍ പറയുന്നു.

ആറു മാസത്തില്‍ കൂടുതല്‍ യു. എ. ഇ. ക്കു പുറത്തു നില്‍ക്കുന്നവരും സാധുത യുള്ള താമസ വിസക്കാരു മായ വാക്‌സിന്‍ കുത്തി വെച്ച എല്ലാവര്‍ക്കും രാജ്യ ത്തേക്ക് എത്താം എന്നു ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് യാത്രാ അനുമതി

കൊവിഡ് വാക്സിൻ സ്വീകരിച്ച എല്ലാ രാജ്യക്കാർക്കും ടൂറിസ്റ്റു വിസ

August 31st, 2021

uae-flag-epathram
അബുദാബി : ലോക ആരോഗ്യ സംഘടന അംഗീകരിച്ച കൊവിഡ് വാക്സിന്‍ സ്വീകരിച്ച എല്ലാ നാടുകളില്‍ നിന്നുമുള്ള പൗരന്മാര്‍ക്കും യു. എ. ഇ. യി ലേക്ക് വരാം എന്നും അവര്‍ക്കുള്ള സന്ദര്‍ശക വിസയും അനുവദിച്ചു തുടങ്ങി എന്നും അധികൃതര്‍.

ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസൺ ഷിപ്പ്, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അഥോറിറ്റി ((ICA, NCEMA) എന്നിവർ സംയുക്തമായി അറിയിച്ച കാര്യം ദേശീയ വാര്‍ത്താ ഏജന്‍സി വാം – റിപ്പോര്‍ട്ടു ചെയ്തു.

യു. എ. ഇ. യിലേക്ക് പ്രവേശന വിലക്ക് ഉണ്ടായിരുന്ന രാജ്യങ്ങളിൽ നിന്നുള്ളവര്‍ അടക്കം എല്ലാ രാജ്യങ്ങളി ലെയും പൗരന്മാർക്ക് ഈ തീരുമാനം ബാധകമാണ്. ടൂറിസ്റ്റ് വിസയിൽ വരുന്ന യാത്രക്കാർ വിമാന ത്താവള ത്തിൽ നിർബ്ബന്ധിത ദ്രുത പി. സി. ആർ. പരിശോധന നടത്തണം. യു. എ. ഇ. യിൽ കൊവിഡ് കുത്തി വെപ്പ് എടുത്ത വ്യക്തികൾക്ക് നൽകുന്ന ആനു കൂല്യങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ഐ. സി. എ. പ്ലാറ്റ്ഫോം അല്ലെങ്കിൽ അൽ ഹോസ്ൻ ആപ്ലിക്കേഷൻ വഴി അവരുടെ പ്രതിരോധ കുത്തി വെപ്പു വിവരങ്ങള്‍ രജിസ്റ്റർ ചെയ്യാം.

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ് വാക്സിൻ സ്വീകരിച്ച എല്ലാ രാജ്യക്കാർക്കും ടൂറിസ്റ്റു വിസ

സർക്കാർ ഉദ്യോഗസ്ഥർക്ക് താലിബാന്‍റെ പൊതു മാപ്പ്

August 17th, 2021

taliban-in-afganistan-ePathram
കാബൂൾ : അഫ്ഗാനിസ്ഥാനിലെ സർക്കാർ ഉദ്യോഗ സ്ഥർക്ക് താലിബാന്റെ പൊതു മാപ്പ്. ജീവനക്കാർ ജോലി യിൽ തിരികെ പ്രവേശിക്കണം എന്ന് താലിബാൻ നിർദ്ദേശം. പൂർണ്ണ സ്വാതന്ത്ര്യത്തോടെയും ആത്മ വിശ്വാസ ത്തോടെ യും ജോലി ചെയ്യണം എന്നും അധികാരം ഏറ്റെടുത്ത് രണ്ടാം ദിവസം താലിബാന്‍ പൊതു മാപ്പ് പ്രഖ്യാപിച്ചു കൊണ്ട് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാർക്ക് എതിരെ പ്രതികാര നടപടികൾ ഉണ്ടാവില്ല എന്നും താലിബാൻ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on സർക്കാർ ഉദ്യോഗസ്ഥർക്ക് താലിബാന്‍റെ പൊതു മാപ്പ്

ദോഹയിലെ വിദ്യാഭ്യാസ സ്ഥാപന ത്തിലേക്ക്നോർക്ക റൂട്ട്സ് വഴി നിയമനം

July 16th, 2021

logo-norka-roots-ePathram
ദോഹ : പ്രമുഖ വിദ്യാഭ്യാസ സ്ഥാപന മായ ബിർള പബ്ലിക് സ്‌കൂളിലെ വിവിധ തസ്തിക കളിലേക്ക് നോർക്ക റൂട്ട്സ് വഴി നിയമനം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 2021 ജൂലായ് 22.

പ്രവർത്തി പരിചയമുള്ള അദ്ധ്യാപകര്‍ക്കും മറ്റു ഓഫീസ് സ്റ്റാഫുകള്‍ ആയവര്‍ക്കും അപേക്ഷിക്കാം.

70,000 മുതല്‍ 89,000 രൂപ യോളം അടിസ്ഥാന ശമ്പളം. വിശദ വിവര ങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്ന തിനും നോര്‍ക്ക യുടെ വെബ് സൈറ്റ്  സന്ദര്‍ശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ 1800 425 3939 എന്ന നമ്പറിൽ ബന്ധപ്പെടുക.

(പി. എൻ. എക്സ് 2352/2021)

- pma

വായിക്കുക: , , ,

Comments Off on ദോഹയിലെ വിദ്യാഭ്യാസ സ്ഥാപന ത്തിലേക്ക്നോർക്ക റൂട്ട്സ് വഴി നിയമനം

കൊവിഡ് കേസുകള്‍ കണ്ടെത്തുവാന്‍ ഇ. ഡി. ഇ. സ്‌കാനറുകൾ

June 29th, 2021

logo-uae-ministry-of-health-ePathram.jpg
അബുദാബി : കൊവിഡ് പോസിറ്റീവ് കേസുകള്‍ ഏറ്റവും എളുപ്പത്തിൽ കണ്ടെത്തുന്ന തിനായി അബു ദാബി യിലെ ജന വാസ മേഖല കളിലും മാളുകള്‍ – മാര്‍ക്കറ്റുകള്‍ അടക്കം പൊതു ജനങ്ങള്‍ കൂടിച്ചേരുന്ന ഇടങ്ങളിലും ഇ. ഡി. ഇ. സ്കാനറു കൾ സ്ഥാപിക്കുന്നു.

തലസ്ഥാന എമിറേറ്റിലേക്കു പ്രവേശിക്കുന്ന അതിർത്തി കളിലും വിമാന ത്താവള ങ്ങ ളിലും ഇ. ഡി. ഇ. സ്കാനറു കൾ ഉപയോഗിച്ചു തുടങ്ങി എന്നും അബു ദാബി എമർജൻസി ക്രൈസിസ് & ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

പരീക്ഷണ അടിസ്ഥാനത്തില്‍ ഈ സ്കാനറുകൾ ഉപയോ ഗിച്ച് നടത്തിയ കൊവിഡ് ടെസ്റ്റു കള്‍ വിജയ കരം ആയതിനെ ത്തുടർന്ന് അബുദാബി ആരോഗ്യ വകുപ്പാണ് കൂടുതൽ ഇട ങ്ങളിൽ ഇ. ഡി. ഇ. സ്കാനറു കൾ സ്ഥാപി ക്കുവാന്‍ അംഗീ കാരം നൽകിയത്.

ഒരു വ്യക്തി കൊവിഡ് ബാധിതന്‍ എന്ന് ഇ. ഡി. ഇ. സ്കാനറി ലൂടെ കണ്ടെത്തി യാൽ ആ സ്ഥല ത്തേക്ക് പ്രവേശനം അനുവദിക്കില്ല. തുടർന്ന് 24 മണിക്കൂറി നിടെ കൊവിഡ് പരിശോ ധന നടത്തുക അടക്കം നിലവിലെ കൊവിഡ് പ്രൊട്ടോ ക്കോള്‍ പിന്തുടരണം എന്നും അധി കൃതർ അറിയിച്ചു.

ഇ. ഡി. ഇ. സ്കാനിംഗ് സാങ്കേതിക വിദ്യ സുപ്ര ധാന പങ്ക് വഹിക്കും എന്നും സുരക്ഷാ മാർഗ്ഗ ങ്ങൾ സ്വീകരിക്കുന്ന തിലൂടെ കൊവിഡ് ഭീഷണി ഇല്ലാത്ത സുരക്ഷിത സ്ഥല ങ്ങൾ ഒരുക്കുവാന്‍ കഴിയും എന്നും അധികൃതര്‍ അറിയിച്ചു.

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് എമിറേ റ്റിലെ പൊതു ജന ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തു വാനും കൂടുതൽ മുൻ കരുതലു കൾ സ്വീകരിക്കു വാനും കൂടി യാണ് ഈ സംവി ധാനം ഒരുക്കിയിരിക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on കൊവിഡ് കേസുകള്‍ കണ്ടെത്തുവാന്‍ ഇ. ഡി. ഇ. സ്‌കാനറുകൾ

Page 19 of 49« First...10...1718192021...3040...Last »

« Previous Page« Previous « അവധിക്കാല മത പഠന ക്ലാസ്സ്
Next »Next Page » കൊവിഡ് മരണം : കുടുംബ ത്തിന് ധന സഹായം നല്‍കണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha