ബാഗേജ് അലവന്‍സ് കുറച്ചു; എയരിന്ത്യ എക്സ്പ്രസ്സിന്റെ നിലപാടില്‍ പ്രവാസലോകത്ത് പ്രതിഷേധം

July 31st, 2013

ദുബായ്‌:എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ബാഗേജ് അലവന്‍സ് കുറച്ചതില്‍ പ്രവാസ ലോകത്ത് കനത്ത പ്രതിഷേധം. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്
നിരവധി പ്രവാസ സംഘടനകള്‍ രംഗത്തെത്തി.രണ്ടു വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ പോകുന്ന സാധാരണക്കാരായ പ്രവാസികളേയും കുടുമ്പവുമൊത്ത് പോകുന്നവരേയുമാണ് ഈ തീരുമാനം ഏറെ വലച്ചത്. മൂ‍ന്നുമുതല്‍ അഞ്ചുവരെ അംഗങ്ങള്‍ ഉള്ള പ്രവാസികുടുമ്പുങ്ങള്‍ ആശ്രയിക്കുന്നത് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് പോലെ ഉള്ള ബഡ്ജറ്റ് എയര്‍ ലൈനുകളെ ആണ്.സ്കൂള്‍ അവധിക്കാലത്ത് ടിക്കറ്റ് ചാര്‍ജ്ജ് കുതിച്ചുയരുന്നതും പോരാഞ്ഞ് ബാഗേജ് അലവന്‍സ് കുറച്ചത് കനത്ത ആഘതമായി മാറി. നാട്ടില്‍ തന്നെയും പ്രതീക്ഷിച്ചിരിക്കുന്ന കൊച്ചു കുട്ടികള്‍ക്ക് വാങ്ങുന്ന കളിപ്പാട്ടങ്ങള്‍ക്ക് കിലോക്ക് 40 ദിര്‍ഹം വച്ച് നല്‍കേണ്ടിവരുമ്പോള്‍ പിടയ്ക്കുന്ന ഹൃദയവുമായാണ് പലരും അത് എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കുന്നത്. ഉപജീവനത്തിനായി ഉറ്റവരേയും ഉടയവരേയും വിട്ട് നില്‍ക്കുന്ന പ്രവാസികള്‍

രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ പോകുന്നത്. കഠിനമായ കാലാവസ്ഥയോട് മല്ലിട്ട് പരിമിതമായ സൌകര്യങ്ങളില്‍ കഴിയുന്ന അവരെ സംബന്ധിച്ച് അവധിക്ക് നാട്ടില്‍ പോകുമ്പോല്‍ ഉറ്റവര്‍ക്ക് നല്‍കുവാനുള്ള പാരിതോഷികങ്ങള്‍ ശേഖരിച്ചു വെക്കുക പതിവാണ്. മിക്ക ലേബര്‍ ക്യാമ്പുകളിലും ഇത്തരത്തില്‍ ഉള്ള ശേഖരങ്ങള്‍ കാണുവാന്‍ ആകും. എന്നാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ പുതിയ നിലപാട് ഇത്തരക്കാര്‍ക്ക് കനത്ത വേദനയാണ് സമ്മാനിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on ബാഗേജ് അലവന്‍സ് കുറച്ചു; എയരിന്ത്യ എക്സ്പ്രസ്സിന്റെ നിലപാടില്‍ പ്രവാസലോകത്ത് പ്രതിഷേധം

എന്‍. പി. സി. സി. നോമ്പ്‌ തുറ ശ്രദ്ധേയമാവുന്നു

July 26th, 2013

npcc-ifthar-2013-ePathram
അബുദാബി : മുസ്സഫയിലെ നാഷണല്‍ പെട്രോളിയം കമ്പനി യിലെ തൊഴിലാളി കള്‍ക്കായി ഒരുക്കുന്ന നോമ്പ് തുറ ശ്രദ്ധേയമാവുന്നു.

അറബിക്, ഇന്ത്യന്‍ രീതിയില്‍ ഉള്ളതടക്കം വിവിധ രാജ്യ ങ്ങളിലെ പലഹാര ങ്ങള്‍ തൊഴിലാളികള്‍ ക്യാമ്പില്‍ തന്നെ ഉണ്ടാക്കിയാണ് മൂവായിര ത്തോളം തൊഴിലാളികള്‍ നോമ്പ് തുറക്കുന്നത്.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on എന്‍. പി. സി. സി. നോമ്പ്‌ തുറ ശ്രദ്ധേയമാവുന്നു

കെ. എം. സി. സി. മുതല്‍ കൂട്ട് : കോണ്‍സുൽ ജനറൽ

July 26th, 2013

dubai-kmcc-councilor-service-ePathram ദുബായ് : ഇന്ത്യൻ സമൂഹ ത്തിന്റെ പ്രശ്ന ങ്ങളിൽ ഇട പെടുന്നതിൽ കെ.എം.സി. സി.എന്നും മുൻപന്തി യിലാണെന്നും പ്രതിബദ്ധത യോടെയുള്ള സാമൂഹ്യ പ്രവർത്തനം ഈ കൂട്ടായ്മയെ പ്രവാസി സംഘടന കൾക്കിടയിൽ ഒരു നെടും തൂണായി മാറ്റി യിട്ടുണ്ടെന്നും ഇന്ത്യൻ കോണ്‍സുൽ ജനറൽ സഞ്ജയ് വർമ്മ അഭിപ്രായപ്പെട്ടു. കോണ്‍സു ലേറ്റുമായി സഹകരിച്ചു കെ. എം. സി. സി. ചെയ്തിട്ടുള്ള പ്രവർത്തന ങ്ങൾ അഭിനന്ദനാർഹ മാണെന്നും പരസ്പര സഹകരണ ത്തോടെ ഇനിയും കൂടുതൽ ചെയ്യാൻ നമുക്കാവു മെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ദുബായ് കെ. എം. സി. സി.യുടെ കോണ്‍സുലർ സേവന ങ്ങൾക്കായി സബക്ക യിൽ സജ്ജ മാക്കിയ പുതിയ സെൻറർ ഉൽഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

വർഷ ങ്ങളായി പാസ്സ്പോർട്ട് സേവന ങ്ങൾ നൽകി വരുന്ന നില വിലുള്ള കെട്ടിട ത്തിൻറെ ഒന്നാം നിലയിൽ വിപുല മായ സൌകര്യ ങ്ങളോടെ ഒരുക്കിയ വിശാലമായ സെൻറർ വഴി പൊതു ജന ങ്ങൾക്ക്‌ സൌകര്യ പ്രദവും മെച്ച പ്പെട്ടതുമായ സേവനം നൽകാന്‍ ആവുമെ ന്നും ബി. എൽ. എസ് ന്റെ സഹകരണ ത്തോടെ കൌണ്ട റുകൾ വർദ്ധിപ്പിക്കാനുള്ള ശ്രമ ങ്ങൾ നടന്നു വരുന്നതായും കെ. എം. സി. സി. ഭാരവാഹികൾ അറിയിച്ചു.

വർണ്ണ ശബളമായ ചടങ്ങിൽ അൻവർ നഹ അധ്യക്ഷത വഹിച്ചു. ടീ. പി. മഹമൂദ് സ്വാഗതവും ഇബ്രാഹിം മുറി ചാണ്ടി നന്ദിയും പറഞ്ഞു. പി. എ. ഇബ്രാഹിം ഹാജി, കെ. എം. ഷാജി എം. എൽ. എ, ഇബ്രാഹിം എളേറ്റിൽ, ബി. എൽ. എസ്. പ്രതിനിധി കളായ ഉമേശ്, നൈജൽ എന്നിവർ ആശംസകൾ അർപ്പിച്ചു. മുഹമ്മദ്‌ വെന്നിയൂർ, മുഹമ്മദ്‌ വെട്ടുകാട്, അഡ്വ. സാജിദ് അബൂബക്കർ, നാസർ കുറ്റിച്ചിറ ഹനീഫ് കൽമാട്ട സംബന്ധിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on കെ. എം. സി. സി. മുതല്‍ കൂട്ട് : കോണ്‍സുൽ ജനറൽ

Page 33 of 33« First...1020...2930313233

« Previous Page « യു. എ. ഇ. യില്‍ ഫിത്വര്‍ സക്കാത്ത് ഇരുപത് ദിര്‍ഹം
Next » എന്‍. പി. സി. സി. നോമ്പ്‌ തുറ ശ്രദ്ധേയമാവുന്നു »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha