സമാജം ബേബി ഷോ ശ്രദ്ധേയമായി

November 22nd, 2016

best-charming-baby-malayalee-samajam-baby-show-2016-ePatrham
അബുദാബി : മലയാളി സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച ബേബി ഷോ യില്‍ വിവിധ പ്രായ ങ്ങളി ലുളള എൺപതോളം കുട്ടികള്‍ പങ്കെടുത്തു.

ഒരു വയസ്സി നു താഴെ യുള്ള കുട്ടി കളുടെ മത്സര ത്തില്‍ ബെസ്റ്റ് ചാര്‍മിംഗ് ബേബി ആയി കാരോലിന്‍ മേരി ജസ്റ്റിൻ, ഒരു വയസ്സിനും മൂന്ന് വയസ്സിനും ഇടയില്‍ പ്രായ മായ കുട്ടി കളുടെ മത്സര ത്തില്‍ ക്യൂട്ട് ബേബി പ്രിന്‍സ് ആയി അനിരുദ്ധ് സുനില്‍, ക്യൂട്ട് ബേബി പ്രിൻസസ്  ആയി പർണിക കൊത്ത എന്നിവർ തെര ഞ്ഞെടു ക്കപ്പെട്ടു.

മൂന്നു വയസ്സിനും ആറു വയസ്സി നും ഇട യില്‍ പ്രായ മായ കുട്ടി കളുടെ മത്സര ത്തില്‍ പ്രിൻസ് കൗശിക്, പ്രിൻസസ് ഷനായ സൂരജ് എന്നിവരും വിജയി കളായി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on സമാജം ബേബി ഷോ ശ്രദ്ധേയമായി

സ്ത്രീ വേഷ ത്തിന്റെ വശ്യ സൗന്ദര്യവു മായി സന്തോഷ് കീഴാറ്റൂർ

November 13th, 2016

actor-santhosh-keezhattoor-in-pen-nadan-ePathram
അബുദാബി : സന്തോഷ് കീഴാറ്റൂരിന്റെ പെൺ നടന്‍ അബു ദാബി യിലെ നാടക പ്രേമികൾക്ക് വേറിട്ട അനു ഭവ മായി.

മലയാള നാടക ചരിത്ര ത്തിലെ നാഴിക ക്കല്ലായ സംഭ വ ങ്ങൾ കോർ ത്തി ണക്കി യാണ് മുസഫ യിലെ മലയാളി സമാജ ത്തിൽ കല അബു ദാബി അവത രിപ്പിച്ച കേര ളീയം എന്ന പരി പാടി യിൽ സന്തോഷ് കീഴാറ്റൂ രിന്റെ പെൺ നടന്‍ അരങ്ങേ റിയത്.

സ്ത്രീകൾ അരങ്ങിൽ എത്താൻ മടിച്ചിരുന്ന കാലത്ത് സ്ത്രീകളെ വെല്ലുന്ന രീതിയിൽ പെൺ വേഷം കെട്ടി യാടിയ ഓച്ചിറ വേലുക്കുട്ടി എന്ന നടന്റെ ആത്മ സംഘർഷ ങ്ങളാണ്‌ പെൺ നടൻ എന്ന ഒറ്റയാൾ നാടക ത്തി ലൂടെ പകർത്തി എഴുതി യിരി ക്കുന്നത്‌.

അരങ്ങിലുള്ളത് സ്ത്രീയോ പുരുഷനോ എന്ന്‌ പ്രേക്ഷ കർക്ക്‌ തിരിച്ച റി യുവാൻ കഴിയാത്ത വിധ ത്തിൽ ആയി രുന്നു വേലു ക്കുട്ടി യുടെ സ്ത്രീ കഥാ പാത്ര ങ്ങൾ അരങ്ങത്ത് നിറഞ്ഞാടിയത്. ഈ കഥാ പാത്ര ങ്ങൾ വേലു ക്കുട്ടി ആശാന്റെ ജീവിത ത്തെ എത്ര ത്തോളം സ്വാധീനി ച്ചിരുന്നു എന്നത് പെൺ നടനി ലൂടെ വ്യക്ത മാകുന്നു.

ഒന്നേ കാൽ മണി ക്കൂർ ദൈർഘ്യ മുള്ള നാടക ത്തി ലൂടെ വാസ വദത്ത, സീത, കർണ്ണൻ തുട ങ്ങിയ നിര വധി കഥാ പാത്ര ങ്ങളെ അരങ്ങി ലേക്ക് എത്തിച്ചു.

മാത്രമല്ല, പെൺ വേഷം കെട്ടി അരങ്ങിൽ തിളങ്ങിയവർ വ്യക്തി ജീവിത ത്തില്‍ നേരിട്ട ദുരന്ത ങ്ങളും നാടകം വരച്ചു കാട്ടി. ഒരായുഷ്കാലം മുഴുവൻ പെൺ നട നായി അഭിനയിച്ച നാടക ക്കാര ന്റെ ജീവിതം നാടക മാക്കി സംവി ധാനം നിർവ്വ ഹിച്ചത് സന്തോഷ്‌ കീഴാറ്റൂർ തന്നെ യാണ്.

മലയാള ചലച്ചിത്ര വേദി യിൽ തന്റേതായ ഒരിടം കണ്ടെ ത്തിയ അഭി നേതാവ് കൂടി യായ സന്തോഷ്‌ കീഴാറ്റൂർ, വർഷം, വിക്രമാദിത്യൻ, എന്നും എപ്പോഴും, ലോഹം, പത്തേമാരി തുടങ്ങി പുലി മുരുകൻ വരെയുള്ള സിനിമ കളിൽ ശ്രദ്ധേയ മായ വേഷ ങ്ങൾ ചെയ്തു.

കല അബുദാബി യുടെ പുരസ്‌കാരം പ്രസിഡന്റ് സുരേഷ് പയ്യന്നൂർ, സെക്രട്ടറി അനിൽ കർത്ത, പുലി മുരുകൻ അസിസ്റ്റന്റ് ഡയരക്ടറും കലയുടെ പ്രവർത്ത കനു മായ ധനഞ്ജയ് ശങ്കർ എന്നിവർ ചേർന്ന് സമ്മാ നിച്ചു.

കല അബു ദാബി യുവ ജനോ ത്സവ വിജയി കൾക്കും നാടക സംഘ ത്തിലും ചടങ്ങിൽ ട്രോഫി കൾ സമ്മാനിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on സ്ത്രീ വേഷ ത്തിന്റെ വശ്യ സൗന്ദര്യവു മായി സന്തോഷ് കീഴാറ്റൂർ

പെൺ നടൻ മലയാളി സമാജ ത്തിൽ അരങ്ങേറും

November 10th, 2016

pen-nadan-santhosh-keezhattoor-ePathram

അബുദാബി : പ്രമുഖ നാടക പ്രവർത്തകനും ചലച്ചിത്ര അഭി നേതാവു മായ സന്തോഷ് കീഴാറ്റൂർ സ്ത്രീ വേഷം കെട്ടി യാടുന്ന ‘പെൺ നടൻ’ എന്ന ഒറ്റയാൾ നാടകം നവംബർ 11 വെള്ളിയാഴ്ച രാത്രി 7 മണി ക്ക് മുസ്സഫ യിലെ അബു ദാബി മലയാളി സമാജ ത്തിൽ അരങ്ങേറും.

1930 കളിൽ നാടക ങ്ങളില്‍ പെണ്‍ വേഷ ങ്ങളിലൂടെ അരങ്ങിനെ അതി ശയി പ്പിച്ച ഓച്ചിറ വേലു ക്കുട്ടി എന്ന നടന്റെ ജീവിത ത്തിലൂടെ കടന്നു പോകുന്ന നാടകം, സാംസ്കാരിക കൂട്ടായ്മ യായ കല അബു ദാബി അവ തരി പ്പിക്കുന്ന ‘കേരളീയം’ എന്ന പരി പാടി യിലാണ് അരങ്ങേറുക.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on പെൺ നടൻ മലയാളി സമാജ ത്തിൽ അരങ്ങേറും

ഇന്ദിരാ ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

November 2nd, 2016

indira-gandhi-epathram
അബുദാബി : മലയാളി സമാജവും ഇന്‍കാസ് അബുദാബി യും സംയുക്ത മായി ഇന്ദിരാ ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

incas-members- remembering-indira-gandhi-ePathram
സമാജം പ്രസിഡന്റ് ബി. യേശു ശീലന്‍, സെക്രട്ടറി പി. സതീഷ് കുമാര്‍, ഇന്‍കാസ് ഭാര വാഹി കളായ പള്ളിക്കല്‍ സുജാഹി, ടി. എ. നാസര്‍, കെ. എച്ച്. താഹിര്‍, എ. എം. അന്‍സാര്‍, ഷിബു വര്‍ഗീസ്, എൻ. പി. മുഹമ്മദാലി, സുരേഷ് പയ്യന്നൂര്‍, ഷുക്കൂര്‍ ചാവക്കാട്, അബ്ദുല്‍ ഖാദര്‍ തിരുവെത്ര, അബൂ ബക്കര്‍ മേലേതില്‍, അനൂപ് നമ്പ്യാര്‍, എം. യു. ഇര്‍ഷാദ്, കെ. വി. ബഷീര്‍, അനീഷ് ഭാസി, അമർ കുമാർ തുടങ്ങി നിരവധി കോൺഗ്രസ്സ് പ്രവർത്തകർ സംബന്ധിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on ഇന്ദിരാ ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

മലയാളി സമാജത്തിൽ വിദ്യാരംഭം

October 11th, 2016

n-vijay-mohan-with-samajam-vidhyarambham-2016-ePathram.
അബുദാബി : വിജയ ദശമി ദിന ത്തിൽ ഇരുപത്തി അഞ്ചോളം കുട്ടികളെ എഴുത്തി നിരുത്തി അബുദാബി മലയാളി സമാജ ത്തിൽ വിദ്യാരംഭ ചടങ്ങ് സംഘടി പ്പിച്ചു.

അബുദാബി യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നുള്ള കുരുന്നു കളാണ് ആദ്യാക്ഷരം കുറിക്കു വാൻ സമാജ ത്തിൽ എത്തി ച്ചേർന്നത്. പ്രമുഖ മാധ്യമ പ്രവർത്ത കനായ എൻ. വിജയ്‌ മോഹൻ ഇരുപത്തി അഞ്ചു കുട്ടി കൾക്ക് ആദ്യാക്ഷരം കുറിച്ചു.

സമാജം പ്രസിഡന്റ് ബി. യേശു ശീലൻ, സമാജം ചീഫ് കോഡി നേറ്റർ എ. എം. അന്‍സാര്‍, അബ്ദുല്‍ ഖാദർ തിരുവത്ര, വിജയ രാഘവന്‍, സമാജം വനിതാ വിഭാഗം കണ്‍വീനര്‍ ലിജി ജോബീസ്, അപര്‍ണാ സന്തോഷ്‌ എന്നി വര്‍ പരിപാടി കൾക്ക്നേതൃത്വം നൽകി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on മലയാളി സമാജത്തിൽ വിദ്യാരംഭം

Page 10 of 38« First...89101112...2030...Last »

« Previous Page« Previous « ഇസ്ലാമിക് സെന്‍റര്‍ യാത്ര യയപ്പ് നൽകി
Next »Next Page » വി. പി. മഹമൂദ് ഹാജി അനു സ്മരണവും യാത്ര യയപ്പും »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha