ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു

January 21st, 2026

jaleel-ramanthali-pravasa-thudippukal-book-release-ePathram
അബുദാബി : പ്രശസ്ത എഴുത്തുകാരൻ ജലീൽ രാമന്തളിയുടെ ‘പ്രവാസ ത്തുടിപ്പുകൾ’ എന്ന ഗൾഫ് അനുഭവ കുറിപ്പുകൾ പ്രകാശനം ചെയ്യുന്നു. 2026 ജനുവരി 22 വ്യാഴാഴ്ച രാവിലെ പത്തര മണിക്ക് രാമന്തളി വടക്കുമ്പാട് ജി. എം. യു. പി. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കാസർഗോഡ് എം. പി. രാജ് മോഹൻ ഉണ്ണിത്താനും സേഫ് ലൈൻ ചെയർമാൻ അബൂബക്കർ കുറ്റിക്കോലും ചേർന്ന് ‘പ്രവാസ ത്തുടിപ്പുകൾ’ പ്രകാശനം ചെയ്യും.

ചടങ്ങിൽ ടി. ഐ. മധു സൂദനൻ എം. എൽ. എ., രാമന്തളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ. കെ. ശശി, ബഷീർ ആറങ്ങാടി, എ. ഹമീദ് ഹാജി, സുറൂർ മൊയ്തു ഹാജി, വി. പി. കെ. അബ്ദുല്ല, ഉസ്മാൻ കരപ്പാത്ത്, സി. എം. വിനയ ചന്ദ്രൻ, ജമാൽ കടന്നപ്പള്ളി, പി. കെ. സുരേഷ് കുമാർ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

അബുദാബിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഇന്ത്യൻ മീഡിയ അബുദാബി യുടെ സ്ഥാപക നേതാവും കൂടിയാണ് ദീർഘ കാലം അബുദാബിയിൽ ജോലി ചെയ്തിരുന്ന ജലീൽ രാമന്തളി.

യു. എ. ഇ. യുടെ രാഷ്ട പിതാവ് ശൈഖ് സായിദ്‌ ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജീവ ചരിത്രം ആദ്യമായി ഇന്ത്യന്‍ ഭാഷയില്‍ തയ്യാറാക്കിയ ‘ശൈഖ് സായിദ്’ എന്ന കൃതി ഏറെ ചർച്ച ചെയ്യപ്പെട്ടതും വായനക്കാരുടെ പ്രശംസ ഏറ്റു വാങ്ങിയതുമാണ്.

പ്രവാസികളുടെ യഥാർത്ഥ ജീവിതം വരച്ചു കാട്ടുന്ന മരുഭൂമികള്‍ പറയുന്നത് ; പറയാത്തതും, ഗള്‍ഫ് സ്കെച്ചുകള്‍, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍, നഗരത്തിലെ കുതിരകള്‍, നേര്‍ച്ച വിളക്ക്, അഭയം തേടി, സ്നേഹം ഒരു കടങ്കഥ, ഇരുള്‍ മുറ്റിയ വഴിയമ്പലങ്ങള്‍ തുടങ്ങിയ നിരവധി പുസ്തകങ്ങള്‍ ജലീല്‍ രാമന്തളി യുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിരവധി പുരസ്കാരങ്ങൾ നേടിയ ദൂരം (Tele Cinema) അടക്കം ഒട്ടനവധി ഹ്രസ്വ സിനിമകൾക്കും ടെലി വിഷൻ പ്രോഗ്രാമുകൾക്കു തിരക്കഥ രചിച്ചു.

സമഗ്ര സംഭാവനക്കുള്ള സഹൃദയ- അഴീക്കോട് പുരസ്‌കാരം, മാടായി പഞ്ചായത്ത് കെ. എം. സി. സി. യുടെ മാധ്യമ പുരസ്കാരം, ചിരന്തന സാംസ്കാരിക വേദിയുടെ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു

ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി

January 20th, 2026

i-c-a-i-abu-dhabi-chapter-tarang-2026-ePathram
അബുദാബി : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ. സി. എ. ഐ.) അബുദാബി ചാപ്റ്റർ 37-ാമത് വാര്‍ഷിക സെമിനാറും രണ്ടാമത് ജി. സി. സി. വാര്‍ഷിക സി. എ. കോണ്‍ഫറന്‍സും സംഘടിപ്പിച്ചു.

‘തരംഗ് 26 : വേവ്‌സ് ഓഫ് ട്രാന്‍സ്‌ഫോര്‍മേഷന്‍, ബ്രിഡ്ജിങ് നേഷന്‍സ്’ എന്ന പ്രമേയത്തിൽ അബുദാബി ഹോട്ടല്‍ കോണ്‍റാഡില്‍ നടന്ന സെമിനാറിലും കോണ്‍ഫറന്‍സിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖർ സംവദിച്ചു.

വ്യവസായ മന്ത്രാലയം ആക്ടിംഗ് അണ്ടർ സെക്രട്ടറി ഇബ്തിസാം അൽ സാദി, നീതിന്യായ മന്ത്രാലയം ഉദ്യോഗസ്ഥൻ ഡോക്ടർ അബ്ദുല്ല സുലൈമാൻ അൽ ഹമ്മാദി, ക്രിപ്റ്റോ പ്രസിഡണ്ട് മുഹമ്മദ് അൽ ഹാകിം, രാജ്യസഭാ മെമ്പർ രാഘവ് ചദ്ദ, മുൻ ക്രിക്കറ്റർ ഇർഫാൻ പത്താൻ, ഹാഷിം ഖുദ്സി, മിച്ച് ഹച് ക്രാഫ്റ്റ് തുടങ്ങിയ പ്രമുഖർ പ്രോഗ്രാമിന്റെ ഭാഗമായി.

ഡിജിറ്റല്‍ നവീകരണം, സുസ്ഥിരത, മാറുന്ന ബിസിനസ് മാതൃകകള്‍ എന്നിവ യിലൂടെ ആഗോള സാമ്പത്തിക രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതില്‍ സാമ്പത്തിക വിദഗ്ധരുടെ പങ്ക് എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകൾ നടന്നു.

സ്റ്റോക്ക് മാര്‍ക്കറ്റ് ട്രെന്‍ഡുകള്‍, സ്റ്റാര്‍ട്ടപ്പ് തന്ത്രങ്ങള്‍, ബേങ്കിങ് സൊല്യൂഷനുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും മോട്ടിവേഷണല്‍ പ്രസംഗങ്ങളും നടന്നു. സമാപന ചടങ്ങില്‍ ബിസിനസ് എക്‌സലന്‍സ്, ഫിനാന്‍സ് എക്‌സലന്‍സ്, യൂത്ത് ലീഡര്‍ഷിപ്പ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

തുടര്‍ന്ന് പ്രശസ്ത ബോളിവുഡ് ഗായകന്‍ പാപ്പോന്‍ നേതൃത്വം നൽകിയ സംഗീത നിശയും അരങ്ങേറി. Image Credit : FB PAGE

- pma

വായിക്കുക: , , , , , , , , , ,

Comments Off on ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി

അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച

November 28th, 2025

al-ain-malayali-samajam-ePathram
അബുദാബി : അൽ ഐൻ മലയാളി സമാജം ഒരുക്കുന്ന ‘ഉത്സവം’ എന്ന കലാ മാമാങ്കത്തിൻ്റെ പന്ത്രണ്ടാം എഡിഷൻ 2025 നവംബർ 29 ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ അങ്കണത്തിൽ നടക്കും.

കേരളത്തിലെ 14 ജില്ലകളിലെ കലാ രൂപങ്ങളെയും നവോത്ഥാന നായകന്മാരേയും ആസ്പദമാക്കി കോർത്തിണക്കിയ ദൃശ്യ വിരുന്നിനോടൊപ്പം യു. എ. ഇ. യുടെ 54ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച പരിപാടികളും ഉണ്ടായിരിക്കും.

ഭക്ഷണ സ്റ്റാളുകൾ, വിനോദ മത്സരങ്ങൾ, സംഗീത-നൃത്ത നൃത്യങ്ങൾ അടക്കം വിവിധ കലാപരിപാടികൾ തുടങ്ങി കേരള ത്തിലെ ഉത്സവ അന്തരീക്ഷത്തെ പുനഃരാവിഷ്‌കരിക്കുന്ന പരിപാടികൾ ‘ഉത്സവം സീസൺ-12’ കൂടുതൽ വർണ്ണാഭമാക്കും.

- pma

വായിക്കുക: , , , , , ,

Comments Off on അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച

അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച

November 28th, 2025

al-ain-malayali-samajam-ePathram
അബുദാബി : അൽ ഐൻ മലയാളി സമാജം ഒരുക്കുന്ന ‘ഉത്സവം’ എന്ന കലാ മാമാങ്കത്തിൻ്റെ പന്ത്രണ്ടാം എഡിഷൻ 2025 നവംബർ 29 ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ അങ്കണത്തിൽ നടക്കും.

കേരളത്തിലെ 14 ജില്ലകളിലെ കലാ രൂപങ്ങളെയും നവോത്ഥാന നായകന്മാരേയും ആസ്പദമാക്കി കോർത്തിണക്കിയ ദൃശ്യ വിരുന്നിനോടൊപ്പം യു. എ. ഇ. യുടെ 54ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച പരിപാടികളും ഉണ്ടായിരിക്കും.

ഭക്ഷണ സ്റ്റാളുകൾ, വിനോദ മത്സരങ്ങൾ, സംഗീത-നൃത്ത നൃത്യങ്ങൾ അടക്കം വിവിധ കലാപരിപാടികൾ തുടങ്ങി കേരള ത്തിലെ ഉത്സവ അന്തരീക്ഷത്തെ പുനഃരാവിഷ്‌കരിക്കുന്ന പരിപാടികൾ ‘ഉത്സവം സീസൺ-12’ കൂടുതൽ വർണ്ണാഭമാക്കും.

- pma

വായിക്കുക: , , , , , ,

Comments Off on അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച

മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്

November 27th, 2025

mar-thoma-church-harvest-festival-2025-ePathram
അബുദാബി : മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ കൊയ്ത്തുത്സവം നവംബർ 30 ഞായറാഴ്ച മുസ്സഫയിലെ മാർത്തോമ്മാ ദേവാലയ അങ്കണത്തിൽ നടക്കും.

രാവിലെ 9:30 നു തുടക്കമാവുന്ന ആരാധനയ്ക്കും ആദ്യ ഫല സമർപ്പണത്തിനും ശേഷമാണ് വിളവെടുപ്പുത്സവ ത്തിന് തുടക്കം കുറിക്കുക. വൈകുന്നേരം മൂന്നു മണിക്ക് വർണ്ണാഭമായ വിളംബര ഘോഷ യാത്രയോടെ കൊയ്ത്തുത്സവത്തിന്റെ പ്രധാന പരിപാടികൾ ആരംഭിക്കും.

വിളവിന്റെയും ദൈവാനുഗ്രഹത്തിന്റെയും സമൃദ്ധി പ്രതിഫലി പ്പിക്കുന്ന മനോഹര ദൃശ്യാവിഷ്കാരങ്ങൾ ഘോഷ യാത്രയെ അലങ്കരിക്കും.

press-meet-mar-thoma-church-harvest-festival-2025-ePathram

തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ അദ്ധ്യക്ഷത വഹിക്കും. സഹ വികാരി റവ. ബിജോ എബ്രഹാം തോമസ്, ജനറൽ കൺവീനർ ഇ. ജെ. ഗീവർഗീസ്, ജോയിന്റ് ജനറൽ കൺവീനർ ബെൻ എബി തോമസ്, സെക്രട്ടറി മാത്യു ജോർജ്, ട്രസ്റ്റിമാരായ വർഗീസ് മാത്യു (ഷിബു), എബി ജോൺ, അത്മായ ശുശ്രൂഷകൻ ബിജു വർഗീസ് എന്നിവർ പ്രസംഗിക്കും.

ഗായിക അഞ്ചു ജോസഫ് നയിക്കുന്ന സംഗീത നിശ , S-ബാൻഡ്  വാദ്യ സംഗീതം, ആർട്സ് ഓഫ് അബുദാബി ഓർക്കസ്ട്ര യുടെ മിഴിവ്-2025, മാർഗം കളി, ഫോക്ക് ഡാൻസ് തുടങ്ങിയ കലാരൂപങ്ങൾ ഉത്സവ വേദിയെ വർണ്ണാഭമാക്കും.

യുവ ജന സഖ്യം തട്ടുകട, ഭക്ഷണം ചൂടോടെ വിളമ്പുന്ന ലൈവ് കുക്കിംഗ് സ്റ്റാളുകൾ, അലങ്കാരച്ചെടികൾ, ഉപകാര പ്രദമായ നിത്യോപയോഗ സാധനങ്ങൾ, വിനോദ മത്സരങ്ങൾക്കായുള്ള സ്റ്റാളുകൾ എന്നിവ യെല്ലാം കൊയ്ത്തുത്സവത്തെ കൂടുതൽ ജനകീയമാക്കും എന്നും സംഘാടകർ അറിയിച്ചു.

റവ. ജിജോ സി. ഡാനിയേൽ (വികാരി), റവ. ബിജോ എബ്രഹാം തോമസ് (സഹ വികാരി), ഇ. ജെ. ഗീവർഗീസ് (ജനറൽ കൺവീനർ), ബെൻ എബി തോമസ് (ജോ. ജനറൽ കൺവീനർ), മാത്യു ജോർജ് (സെക്രട്ടറി), വർഗീസ് മാത്യു (ഫിനാൻസ് കൺവീനർ), അബി ജോൺ (ജോയിന്റ് ഫിനാൻസ് കൺവീനർ), ബിജു വർഗീസ് (അത്മായ ശുശ്രൂഷകൻ), അഡ്വ. സിൽസി റേച്ചൽ സാമുവൽ (പബ്ലിസിറ്റി കൺവീനർ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , , ,

Comments Off on മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്

Page 2 of 4912345...102030...Last »

« Previous Page« Previous « ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
Next »Next Page » അന്ധര്‍ക്കും അവശത ഉള്ളവർക്കും വോട്ട് ചെയ്യാൻ സഹായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha