പെരുച്ചാഴിയില്‍ പൂനം ബജ്‌വയുടെ ഐറ്റംഡാന്‍സ്

March 12th, 2014

മോഹന്‍ ലാല്‍ നായകനാകുന്ന പെരുച്ചാഴി എന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം പൂനം ബജ്‌വ ഐറ്റം ഡാന്‍സ് ചെയ്യുന്നു. ചിത്രത്തില്‍ ഒരു പ്രധാന വേഷവും പൂനം ചെയ്യുന്നുണ്ട്. ബോളിവുഡ് നടിയും ടെലിവിഷന്‍ താരവുമായ രാഗി നന്ദ്വാനിയാണ് ചിത്രത്തില്‍ മോഹന്‍ ലാലിന്റെ നായിക. മുകേഷ്, ബാബുരാജ്, അജു വര്‍ഗ്ഗീസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. മോഹന്‍ ലാലിനൊപ്പം ചൈന ടൌണ്‍ എന്ന ചിത്രത്തില്‍ പൂനം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയ്ക്കൊപ്പം വെനീസിലെ വ്യാപാരി ജയറാമിനൊപ്പം മാന്ത്രികന്‍ എന്നീ ചിത്രങ്ങളും അഭിനയിച്ചിട്ടുണ്ട്.

അരുണ്‍ വൈദ്യനാഥന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമയാണ് പെരുച്ചാഴി. അമേരിക്കയില്‍ വച്ച് ചിത്രീകരിക്കുന്ന ചിത്രത്തില്‍ മോഹന്‍ ലാല്‍ ഒരു രാഷ്ടീയക്കാരന്റെ വേഷമാണ് ചെയ്യുന്നത്. മോഹന്‍ ലാല്‍-മുകേഷ് ടീമിന്റെ മികച്ച പ്രകടനമായിരിക്കും ചിത്രത്തില്‍ പ്രതീക്ഷിക്കുന്നത്. അരവിന്ദ് കൃഷ്ണയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അയന്‍ വേണുഗോപാലനും അരുണ് വൈദ്യനാഥനും ചേര്‍ന്നാണ് സംഭാഷണം രചിച്ചിരിക്കുന്നത്. അറോറ സംഗീതം നല്‍കിയിരിക്കുന്നു.

മലയാളിയും ഹോളിവുഡ് ചിത്രങ്ങള്‍ക്ക് വിഷ്വല്‍ ഇഫെക്ട് നിര്‍വ്വഹിച്ച ആളുമായ മധുസൂദനന്‍ ആണ് ചിത്രത്തിനായി വി.എഫ്.എക്സ് കൈകാര്യം ചെയ്തിരിക്ക്ന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on പെരുച്ചാഴിയില്‍ പൂനം ബജ്‌വയുടെ ഐറ്റംഡാന്‍സ്

അനുരാഗം : പ്രണയ ഗാനങ്ങള്‍ റിലീസ് ചെയ്തു

February 23rd, 2014

ദോഹ : മലയാളം മ്യൂസിക് ആൽബ ങ്ങളുടെ ചരിത്ര ത്തിൽ ആദ്യമായി ദമ്പതികൾ മാത്രം പാടിയ ‘അനുരാഗം’ എന്ന ആല്‍ബം ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കി.

പട്ടുറുമാൽ എന്ന റിയാലിറ്റി ഷോ യിലൂടെ ഒരുമിക്കു കയും ദമ്പതിക ളാവുകയും ചെയ്ത പ്രവാസ ലോക ത്തെ ശ്രദ്ധേയ ഗായക രായ ഹംദാൻ – സിമ്മിയ എന്നിവര്‍ ചേർന്നൊരുക്കിയ ‘അനുരാഗം’ എന്ന ആല്‍ബ ത്തിനു രാജീവ് ആലുങ്കല്‍ രചനയും എ. കെ. ഹേമൻ സംഗീത സംവിധാനം നിർവ്വഹിച്ചു.

നിലാവ് പോലെയെൻ…, പൂനിലാവ്‌ പെയ്യണ്…, എരിവേനൽ…, നീലാമ്പൽ പൂവല്ലെ… , മൈലാഞ്ചിയാൽ… , പൊയ് പോയ കാലം…, തുടങ്ങിയ ഗാന ങ്ങളുടെ കോളർ ട്യൂണും ഇതിനകം ഇറങ്ങി ക്കഴിഞ്ഞ് ഹിറ്റായി മാറി യിരിക്കുകയാണ്.

സംഗീത ത്തിലൂടെ പ്രണയിച്ച്, പ്രണയ ത്തിലൂടെ ജീവിതം കണ്ടെത്തിയ ഈ ദമ്പതികൾ അവരുടെ സംഗീത ജീവിത ത്തിലെ ഏറ്റവും വലിയ സ്വപ്നം പൂവണിഞ്ഞതിന്റെ ആവേശ ത്തിലാണ്.

-കെ. വി. അബ്ദുല്‍ അസീസ് ചാവക്കാട്, ദോഹ -ഖത്തര്‍.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on അനുരാഗം : പ്രണയ ഗാനങ്ങള്‍ റിലീസ് ചെയ്തു

സമാജം യുവജനോത്സവം സമാപിച്ചു : വൃന്ദാ മോഹന്‍ കലാ തിലകം

February 19th, 2014

samajam-kala-thilakam-2013-vrindha-mohan-ePathram
അബുദാബി : മലയാളി സമാജം ശ്രീദേവി മെമ്മോറിയല്‍ യുവ ജനോല്‍സവ ത്തില്‍ തുടര്‍ച്ച യായി രണ്ടാം വര്‍ഷ വും വൃന്ദാ മോഹന്‍ കലാ തിലക മായി തെരഞ്ഞെടുക്ക പ്പെട്ടു.

യു എ ഇ യിലെ വിവിധ എമിറേറ്റു കളില്‍ നിന്ന് മുന്നൂറോളം വിദ്യാര്‍ഥികള്‍ മാറ്റുരച്ച സമാജം യൂത്ത് ഫെസ്റ്റിവലില്‍ കുച്ചിപ്പുഡി, ഭരത നാട്യം, മോണോ ആക്ട് എന്നീ മല്‍സര ങ്ങളില്‍ ഒന്നാം സ്ഥാനവും മോഹിനിയാട്ട ത്തില്‍ രണ്ടാം സ്ഥാനവും നേടി സമാജം കലാ തിലക മായി തെരഞ്ഞെടുക്ക പ്പെട്ട വൃന്ദാ മോഹനനു ശ്രീദേവി മെമ്മോറിയല്‍ റോളിംഗ് ട്രോഫി സമ്മാനിക്കും.

യു. എ. ഇ. യിലെ വിവിധ ഭാഗ ങ്ങളില്‍ നടന്ന ഒട്ടേറെ മല്‍സര ങ്ങളിലും വൃന്ദ നേരത്തെ വിജയ കിരീടം ചൂടിയിട്ടുണ്ട്. സൂര്യ മഹാദേവന്‍, അഞ്ജനാ സുബ്രഹ്മണ്യന്‍ (3-9), മീനാക്ഷി ജയ കുമാര്‍ (9-12), അഖില്‍ മധു (15-18) എന്നിവരെ ഗ്രൂപ്പ് ജേതാക്കളായും തെരഞ്ഞെടുത്തു.

മുസഫ യിലെ സമാജ ത്തില്‍ വിവിധ വേദി കളില്‍ നടന്ന യുവ ജനോല്‍സവം മല്‍സരാര്‍ഥി കളുടെ പങ്കാളിത്തം കൊണ്ട് ഇക്കുറി ശ്രദ്ധേയമായി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , , , ,

Comments Off on സമാജം യുവജനോത്സവം സമാപിച്ചു : വൃന്ദാ മോഹന്‍ കലാ തിലകം

എസ്. എ. ജമീലിനെ അനുസ്മരിച്ചു

February 8th, 2014

composer-sa-jameel-epathram
ദുബായ് : കത്ത് പാട്ടുകളിലൂടെയും കാല ഘട്ടത്തിന്റെ അനിവാര്യത യിലൂടെയും സഞ്ചരിച്ച മഹാനായ കവിയും ഗായകനും അഭിനേതാവും മന:ശാസ്ത്രഞനും ചിത്രകാരനും ആയിരുന്നു സയ്യിദ് അബ്ദുല്‍ ജമീല്‍ എന്ന എസ്. എ. ജമീല്‍ എന്ന് അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് ദുബായ്സ്വരുമ കലാ സാംസ്കാരിക വേദി അഭിപ്രായപ്പെട്ടു.

പ്രസിഡണ്ട്‌ എസ്. പി. മഹമൂദിന്റെ അദ്ധ്യക്ഷത യില്‍ വിവിധ സംഘടന നേതാക്കള്‍പങ്കെടുത്ത യോഗത്തില്‍ ശുക്കൂര്‍ ഉടുമ്പന്തല ജമീലിനെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി.

അസീസ് എടരിക്കോട്, അബ്ദുള്ളക്കുട്ടി ചേറ്റുവ, ഇസ്മയില്‍ ആയിട്ടി, മുഹമ്മദ്‌ ഉടുമ്പന്തല എന്നിവര്‍ ജമീലിന്റെ ഗാനങ്ങള്‍ ആലപിച്ചു.

നാസര്‍ പരദേശി, പുന്നക്കന്‍ മുഹമ്മദലി, രാജന്‍ കൊളാവിപ്പാലം, ഫൈസല്‍ മേലടി, അഡ്വ. മുഹമ്മദ്‌ സാജിദ്, ഹുസ്സൈനാര്‍ പി. എടച്ചാക്കൈ, അസീസ്‌, റഫീക്ക് വാണിമേല്‍, ജാന്‍സി ജോഷി എന്നിവര്‍ സംസാരിച്ചു.

സുബൈര്‍ വെള്ളിയോട് സ്വാഗതവും മുഹമ്മദാലി പഴശ്ശി നന്ദിയും പറഞ്ഞു. മുഹമ്മദ്‌ അല്‍താഫ്, അന്‍ഷാദ് വെഞ്ഞാറമൂട്, സഹര്‍ അല്‍അന്‍സാരി, സുബൈര്‍ പറക്കുളം എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on എസ്. എ. ജമീലിനെ അനുസ്മരിച്ചു

സ്കൂള്‍ കലോത്സവത്തിന് തിരി തെളിഞ്ഞു

January 19th, 2014

54th-kerala-state-school-kalolsavam-2014-logo-ePathram
പാലക്കാട് : അമ്പത്തി നാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ ത്തിന് തിരി തെളിഞ്ഞു. വര്‍ണ ക്കാഴ്ച കളോടെ യുള്ള സാംസ്‌കാരിക ഘോഷയാത്ര യോടെ യായിരുന്നു പരിപാടി കള്‍ക്കു തുടക്ക മായത്.

പ്രധാന വേദി യില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെബ് കോണ്‍ഫ റന്‍സിംഗ് വഴി യാണ് ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബ് അദ്ധ്യക്ഷത വഹിച്ചു. നടനും സംവിധായ കനുമായ ബാലചന്ദ്ര മേനോന്‍ മുഖ്യാതിഥി ആയിരുന്നു.

18 വേദി കളില്‍ 232 ഇന ങ്ങളിലായി പതിനായിരത്തോളം കുട്ടി കളാണ് മത്സരി ക്കുന്നത്. ജില്ലാ തല ത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ 8185 പേര്‍ കലോത്സവ ത്തില്‍ പങ്കാളികള്‍ ആവും.

മത്സര ങ്ങള്‍ നടക്കു മ്പോള്‍ വിധി കര്‍ത്താക്കള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗി ക്കരുത് എന്നും കലോത്സവ വേദി യില്‍ നിശ്ചിത സമയത്ത് റിപ്പോര്‍ട്ട് ചെയ്യാത്ത മത്സരാര്‍ഥി കള്‍ക്ക് അവസരം നഷ്ടപ്പെടും എന്നും പ്രോഗ്രാം കമ്മറ്റി നിര്‍ദേശി ച്ചിട്ടുണ്ട്. വിവിധ വേദി കളിലായി 75 സി. സി. ടി. വി. ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വേദി കളെ പരസ്പരം നെറ്റ്‌ വര്‍ക്ക് വഴി ബന്ധി പ്പിച്ചിട്ടുണ്ട്. എല്‍. സി. ഡി. സ്‌ക്രീനില്‍ വിവിധ വേദി കളിലെ പരിപാടി കളുടെ ക്രമം അറിയാന്‍ സാധിക്കും.

കലോത്സവ വിവരങ്ങള്‍ ലഭ്യമാക്കാന്‍ 1800 425 4474 എന്ന ടോള്‍ഫ്രീ നമ്പര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on സ്കൂള്‍ കലോത്സവത്തിന് തിരി തെളിഞ്ഞു

Page 30 of 43« First...1020...2829303132...40...Last »

« Previous Page« Previous « ദേശാഭിമാനിയുടെ വിവാദ ഭൂമി ഇടപാട്: വി.എസ്. പോളിറ്റ് ബ്യൂറോക്ക് പരാതി നല്‍കി
Next »Next Page » ടി.പി. വധം: വിധി വരുമ്പോള്‍ അണികള്‍ സംയമനം പാലിക്കണമെന്ന് സി.പി.എം. »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha