പി. പി. തങ്കച്ചൻ അന്തരിച്ചു

September 11th, 2025

pp-thankachan-epathram

കൊച്ചി: മുൻ മന്ത്രിയും നിയമ സഭാ സ്പീക്കറും ആയിരുന്ന മുതിർന്ന കോൺഗ്രസ്സ് നേതാവ് പി. പി. തങ്കച്ചൻ അന്തരിച്ചു. 86 വയസ്സ് ആയിരുന്നു. ആലുവ യിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കെ 2025 സെപ്റ്റംബർ 11 വൈകുന്നേരം നാലര മണിയോടെ ആയിരുന്നു അന്ത്യം.

എട്ടാം കേരള നിയമ സഭയിലെ സ്പീക്കര്‍, രണ്ടാം എ. കെ. ആന്റണി മന്ത്രി സഭയില്‍ കൃഷി വകുപ്പ് മന്ത്രി, 2004 മുതല്‍ 2018 വരെ തുടര്‍ച്ചയായി യു. ഡി. എഫ്. കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ ഫാ. പൗലോസി ൻ്റെ മകനായി 1939 ജൂലായ് 29 ന് ജനിച്ചു. തേവര എസ്. എച്ച്. കോളജിലെ ബിരുദ പഠന ത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായി.

1968 ൽ പെരുമ്പാവൂർ മുന്സിപ്പാലിറ്റിയുടെ ചെയർ മാനായാണ് പൊതു പ്രവർത്തനം തുടങ്ങിയത്. 1968 മുതൽ 1980 വരെ പെരുമ്പാവൂർ കോർപ്പറേഷൻ കൗൺസിൽ അംഗമായി 1977 മുതൽ 1989 വരെ എറണാകുളം ഡി. സി. സി. പ്രസിഡണ്ട്, 1980 – 1982 കാലത്ത് പെരുമ്പാവൂർ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചു.

1982 ൽ പെരുമ്പാവൂരിൽ നിന്ന് മത്സരിച്ച് ആദ്യമായി നിയമ സഭാ അംഗമായി. പിന്നീട് 1987, 1991, 1996 വർഷ ങ്ങളിലും പെരുമ്പാവൂരിൽ നിന്ന് തന്നെ നിയമ സഭയിലെത്തി. 1987 മുതൽ 1991 വരെ കോൺഗ്രസ്സ് പാർലിമെൻ്ററി പാർട്ടി സെക്രട്ടറിയായിരുന്നു.

1991-1995 ലെ കെ. കരുണാകരൻ മന്ത്രി സഭയിൽ സ്പീക്കർ, 1995 -1996 ലെ എ. കെ. ആന്‍റണി മന്ത്രി സഭയിൽ കൃഷി വകുപ്പ് മന്ത്രി, 1996-2001 ലെ നിയമ സഭ യിൽ പ്രതി പക്ഷത്തിൻ്റെ ചീഫ് വിപ്പ് എന്നെ നിലകളിൽ പ്രവർത്തിച്ചു.

 

- pma

വായിക്കുക: , ,

Comments Off on പി. പി. തങ്കച്ചൻ അന്തരിച്ചു

സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു

August 19th, 2025

samadani-iuml-leader-ePathram

അബുദാബി : പ്രമുഖ വാഗ്മി ഡോ. എം. പി. അബ്ദു സ്സമദ് സമദാനി 2025 സപ്തംബർ 14 ഞായറാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ പ്രസംഗിക്കുന്നു. പ്രസ്തുത പരിപാടിയുടെ പോസ്റ്റർ പ്രകാശന കർമ്മം ഐ. ഐ. സി. യുടെ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടിയിൽ നടന്നു.

islamic-center-samadani-speach-ePathram

സെന്റർ ആക്ടിംഗ് പ്രസിഡണ്ട് സയ്യിദ് അബ്ദു റഹിമാൻ തങ്ങൾ പ്രോലൈൻ കൺസൽട്ടൻറ് എം. ഡി. അനൂപ് പിള്ളക്കു നൽകി പ്രഭാഷണ പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. സെന്റർ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഹമ്മദ് കുട്ടി, മുസ്തഫ വാഫി, സിദ്ധീഖ് എളേറ്റിൽ, അഷ്‌റഫ് ഇബ്രാഹിം, ഒ. പി. അലി അബ്ദുല്ല, അബ്ദുല്ല ചേലക്കോട് തുടങ്ങിയവർ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു

ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച

August 1st, 2025

panakkad-shihab-thangal-ePathram
അബുദാബി : കെ. എം. സി. സി. ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടി 2025 ആഗസ്റ്റ് 2 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും.

ചടങ്ങിൽ സെന്റ് ജോർജ് കത്തീഡ്രലിലെ റവ. ഫാദർ ഗീവർഗീസ് മാത്യു മുഖ്യാതിഥി ആയിരിക്കും. മുസ്ലിം ലീഗ് തൃശൂർ ജില്ലാ പ്രസിഡണ്ട് സി. എ. മുഹമ്മദ് റഷീദ് അനുസ്മരണ പ്രഭാഷണം നടത്തും. കെ. എം. സി. സി. സംസ്ഥാന ഉപാധ്യക്ഷൻ ഹംസ നടുവിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ തല നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും എന്നും അബുദാബി കെ. എം. സി. സി. ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ഫൈസൽ കടവിൽ, സെക്രട്ടറി വി. എം. കബീർ, ട്രഷറർ പി. കെ.  താരിഖ് എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

 

- pma

വായിക്കുക: , , , ,

Comments Off on ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച

സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്

July 27th, 2025

seethi-sahib-foundation-uae-chapter-committee-2025-ePathram
ദുബായ് : തൃശ്ശൂർ മണ്ഡലം ദുബായ് കെ. എം. സി. സി. കമ്മിറ്റിയുടെ പ്രഥമ സീതി സാഹിബ് സ്മാരക പുരസ്കാരം മുസ്‌ലിം ലീഗ് തൃശ്ശൂർ ജില്ലാ സെക്രട്ടറി പി. കെ. ഷാഹുൽ ഹമീദ് അർഹനായി. സാമൂഹിക പ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് പുരസ്കാരം. സെപ്റ്റംബറിൽ തൃശ്ശൂരിൽ നടക്കുന്ന പൊതു പരിപാടിയിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.

- pma

വായിക്കുക: , , , ,

Comments Off on സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്

വി. എസ്. : പുതിയ അറിവുകള്‍ തേടാന്‍ പ്രായം തടസ്സമല്ല എന്ന് ഓര്‍മ്മിപ്പിച്ച നേതാവ്

July 22nd, 2025

dr-shamsheer-vayalil-burjeel-holdings-ePathram
അബുദാബി : മുൻ മുഖ്യമന്ത്രിയും മുതിർന്ന സി. പി. എം. നേതാവുമായ വി. എസ്. അച്യുതാനന്ദൻ്റെ നിര്യാണത്തിലൂടെ ജനപ്രിയനായ നേതാവിനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത് എന്ന് വി. പി. എസ്. ഹെൽത്ത് മാനേജിംഗ് ഡയറക്ടറും ബുർജീൽ ഹോൾഡിംഗ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ.

അതീവ ദുഃഖകരമാണ് അദ്ദേഹത്തിന്റെ വിയോഗം. സാധാരണ ജനങ്ങളു ടെ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച രാഷ്ട്രീയ പ്രവർത്തകൻ ആയിരുന്നു വി. എസ്.

പുതിയ അറിവുകൾ തേടാൻ പ്രായം ഒരു തടസ്സമല്ല എന്ന് പുതു തലമുറയെ അദ്ദേഹം സദാ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. ജനകീയ വിഷയങ്ങളിൽ പരിഹാരം കാണാൻ ടെക്നോളജിയുടെ എല്ലാ സാദ്ധ്യതകളും ഉപയോഗിക്കണം എന്നുള്ള വി. എസ്. അച്യുതാനന്ദൻ്റെ നിലപാട് വരും തലമുറയിലെ നേതാക്കൾക്കും മാതൃകയാണ്. കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും ഡോ. ഷംഷീർ പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on വി. എസ്. : പുതിയ അറിവുകള്‍ തേടാന്‍ പ്രായം തടസ്സമല്ല എന്ന് ഓര്‍മ്മിപ്പിച്ച നേതാവ്

Page 1 of 5912345...102030...Last »

« Previous « ഡോക്ടർ ധനലക്ഷ്മി അന്തരിച്ചു
Next Page » ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha