ഉമിനീർ പരിശോധിച്ച് കൊവിഡ് ബാധ കണ്ടെത്തുവാൻ സംവിധാനം

October 7th, 2020

covid-19-saliva-based-home-testing-kit-developed-ePathram ന്യൂഡൽഹി : ഉമിനീരിൽ നിന്നും ഒരു മണിക്കൂർ സമയം കൊണ്ട് കൊവിഡ് ബാധ കണ്ടെ ത്തുവാൻ സംവിധാനം ഒരുക്കി ജാമിയ മിലിയ ഇസ്‌ലാമിയ യിലെ ഗവേഷകർ. ഇവിടെ വികസിപ്പിച്ച പരി ശോധനാ കിറ്റ് ഉപയോഗിച്ച് ആളു കൾക്ക് വീട്ടിൽ വെച്ചു തന്നെ കൊവിഡ് പരിശോധന നടത്തുവാൻ കഴിയും.

വൈറസ് ബാധിതർ വീടിനു പുറത്തിറങ്ങി മറ്റുള്ളവരു മായി സമ്പര്‍ക്ക ത്തില്‍ ഏര്‍പ്പെടു വാനുള്ള സാഹചര്യം ഒഴിവാക്കുവാൻ കഴിയും എന്നതും ജെ. എം. ഐ. വികസിപ്പിച്ച കൊവിഡ് ടെസ്റ്റ് കിറ്റിന്റെ സവിശേഷത യാണ്.

എം. ഐ.- സെഹാത് (മൊബൈൽ ഇന്റഗ്രേറ്റഡ് സെൻ സിറ്റീവ് എസ്റ്റിമേഷൻ ആൻഡ്‌ ഹൈ-സ്പെസി ഫിസിറ്റി ആപ്ലിക്കേഷൻ ഫോർ ടെസ്റ്റിംഗ്) സാങ്കേതിക വിദ്യ യിലാണ് കിറ്റി ന്റെ പ്രവർത്തനം. പരിശോധനക്ക് വിധേയര്‍ ആയവരെ മൊബൈൽ ആപ്ലിക്കേഷൻ വഴി പരിശോധന ഫലം അറിയി ക്കുവാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

ജെ. എം. ഐ. യിലെ മൾട്ടി ഡിസിപ്ലിനറി സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് & സ്റ്റഡീസിലെ (എം. സി. എ. ആർ.‌ എസ്.) ഗവേഷകരും മറ്റ് സ്ഥാപന ങ്ങളിലെ സാങ്കേതിക വിദഗ്ധരും കിറ്റ് വികസിപ്പിക്കുന്നതിൽ പങ്കാളികളായി.

- pma

വായിക്കുക: , , , , , ,

Comments Off on ഉമിനീർ പരിശോധിച്ച് കൊവിഡ് ബാധ കണ്ടെത്തുവാൻ സംവിധാനം

ഹെപ്പറ്റൈറ്റിസ്-സി വൈറസ് കണ്ടെത്തിയവർക്ക് നോബൽ സമ്മാനം

October 5th, 2020

logo-nobel-prize-ePathram
സ്‌റ്റോക്‌ഹോം : വൈദ്യ ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാരം മൂന്നു പേർ പങ്കിട്ടു. ഹെപ്പറ്റൈറ്റിസ്-സി വൈറസിനെ കണ്ടെത്തി യതിനാണു പുരസ്കാരം. യു. എസ്. പൗരന്മാ രായ ഹാർവി ജെ. ആൾട്ടർ, ചാൾസ് എം. റൈസ്, ബ്രിട്ടിഷ് പൗരൻ മൈക്കിൾ ഹഫ്ടൻ എന്നിവ രാണ് നോബല്‍ സമ്മാന ജേതാക്കള്‍.

ഹെപ്പറ്റൈറ്റിസ് – എ, ബി വൈറസുകളെ കണ്ടെത്തി യിരുന്നു എങ്കിലും രക്ത വുമായി ബന്ധപ്പെട്ട രോഗ ബാധ യുടെ മൂല കാരണം തിരിച്ചറിഞ്ഞിരുന്നില്ല. ഈ ഗവേഷ കരുടെ പുതിയ കണ്ടെത്തലുകള്‍ ഹെപ്പറ്റൈറ്റിസ് – സി വൈറസിനെ കുറിച്ചുള്ള കൂടുതല്‍ വിവര ങ്ങളും പരി ശോധനാ മാര്‍ഗ്ഗ ങ്ങളും മരുന്നു കളും കണ്ടു പിടി ക്കുന്ന തിനും സാധിച്ചുഎന്ന് പുരസ്കാര സമിതി വിലയിരുത്തി.

* Image Credit : Twitter Page

- pma

വായിക്കുക: , , ,

Comments Off on ഹെപ്പറ്റൈറ്റിസ്-സി വൈറസ് കണ്ടെത്തിയവർക്ക് നോബൽ സമ്മാനം

കൊറോണ വൈറസ് : ഗവേഷകര്‍ ചിത്രങ്ങള്‍ പകര്‍ത്തി

September 15th, 2020

covid-sars-cov-2-severe-acute-respiratory-syndrome-coron-virus-2-ePathram
വാഷിംഗ്ടണ്‍ : പരീക്ഷണ ശാലയില്‍ നിന്നും ഗവേഷകര്‍ പകര്‍ത്തിയ കൊറോണ വൈറസി ന്റെ ചിത്ര ങ്ങള്‍ ‘ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡി സിന്‍’ പ്രസിദ്ധീ കരിച്ചു.

പരീക്ഷണ ശാല യില്‍ വളര്‍ത്തി എടുത്ത കോശ ങ്ങളെ ബാധിച്ച കൊറോണ വൈറസിന്റെ ചിത്ര ങ്ങളാണ് ഗവേ ഷകര്‍ പകര്‍ത്തി യിരി ക്കുന്നത്. ശ്വാസ കോശ കോശ ങ്ങളെ ബാധിച്ച കൊറോണ വൈറസി ന്റെ ചിത്രങ്ങ ളാണ് ഇവ.

ശ്വാസ കോശത്തിലെ കോശ ങ്ങളിലേക്ക് കൊറോണ വൈറസിനെ കുത്തിവെച്ച് 96 മണി ക്കൂറിന് ശേഷം ഇലക്ടോണ്‍ മൈക്രോ സ്‌കോപ്പിലൂടെ പരി ശോധി ക്കുകയും ചെയ്ത പ്പോള്‍ കിട്ടിയ ചിത്ര ങ്ങൾ അണുബാധ എത്രത്തോളം തീവ്ര മാകുന്നു എന്നു വ്യക്ത മാക്കുന്നു.

- pma

വായിക്കുക: , , , ,

Comments Off on കൊറോണ വൈറസ് : ഗവേഷകര്‍ ചിത്രങ്ങള്‍ പകര്‍ത്തി

ഹോപ്പ് പ്രോബ് : ചൊവ്വാ ഗ്രഹത്തിലേക്ക് കൃത്യതയോടെ

July 22nd, 2020

uae-mars-mission-hope-probe-ePathram
ദുബായ് : എമിറേറ്റ്സ് മാർസ് മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജപ്പാനിലെ തനെ ഗാഷിമ ബഹിരാ കാശ കേന്ദ്ര ത്തിൽ നിന്നും ചൊവ്വാ ഗ്രഹ ത്തിലേക്ക് കുതിച്ചുയര്‍ന്ന യു. എ. ഇ. യുടെ ചൊവ്വാ പേടകം ‘ഹോപ്പ് പ്രോബ്’ വിവിധ ഘട്ടങ്ങൾ പിന്നിട്ട് വിജയകര മായി മുന്നോട്ട് പോവുകയാണ് എന്ന് അധികൃതര്‍.

പേടകത്തിന്റെ സഞ്ചാര ഗതിയും സിഗ്നലുകളും കൃത്യ മാണ് എന്ന് എമിറേറ്റ്സ് മാർസ് മിഷൻ പ്രോജക്ട് മാനേജർ ഒമ്രാൻ ഷറഫ് അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ഹോപ്പ് പ്രോബ് : ചൊവ്വാ ഗ്രഹത്തിലേക്ക് കൃത്യതയോടെ

കൊവിഡ് വാക്സിൻ : ഓക്സ് ഫോഡ് യൂണിവേഴ്സിറ്റി യുടെ പരീക്ഷണം വിജയം

July 21st, 2020

covid-19-university-of-oxford-developed-corona-vaccine-ePathram
ലണ്ടൻ : ഓക്സ് ഫോഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച ആദ്യഘട്ട പരീക്ഷണം വിജയം കണ്ടു. 1077 ആളുകളില്‍ നടത്തിയ പരീക്ഷണ ങ്ങളുടെ ആദ്യ രണ്ടു ഘട്ട ങ്ങളിലെ ഫല ങ്ങളാണ് പ്രഖ്യാപിച്ചത്. ChAdOx1 nCoV-19 എന്ന കൊവിഡ് പ്രതിരോധ വാക്‌സി ന്റെ പരീക്ഷണ ങ്ങളാണ് മനുഷ്യരിൽ വിജയകരം എന്നു റിപ്പോര്‍ട്ട് ചെയ്തത്.

ഓക്സ് ഫോഡ് യൂണി വേഴ്സിറ്റിയും ബ്രിട്ടിഷ് – സ്വീഡിഷ് മരുന്നു കമ്പനിയായ അസ്ട്രാ സെനക ഫാർമ സ്യൂട്ടിക്കൽസും സംയുക്തമായി പഠന -ഗവേഷണം ചെയ്യുന്ന ഈ വാക്‌സിന് AZD1222 എന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഔദ്യോഗിക നാമം. ഈ വർഷം അവസാന ത്തോടെ വാക്സിൻ യാഥ്യാർത്ഥ്യ മാകും എന്നാണ് അസ്ട്രാ സെനക യുടെ പ്രതീക്ഷ.

കൊറോണ വൈറസ് പ്രതിരോധിക്കുന്ന ആന്റി ബോഡി കളും ടി – സെല്ലുകളും (വെളുത്ത രക്ത കോശങ്ങള്‍) മനുഷ്യ ശരീരത്തിൽ മികച്ച രീതിയിൽ ഉല്‍പ്പാദിപ്പിക്കു ന്നതിനു വാക്‌സിൻ സഹായിച്ചു എന്നും പഠന-ഗവേഷണ റിപ്പോർട്ടു കള്‍ സൂചിപ്പിക്കുന്നു. 

വാക്സിനേഷൻ സ്വീകരിച്ച 90% പേരിലും നാലാഴ്ചക്ക് ഉള്ളില്‍ തന്നെ വൈറസിന് എതിരെ ആന്റി ബോഡി രൂപ പ്പെടുകയും ചെയ്തു. വാക്സിൻ നിലവില്‍ സുരക്ഷിതം ആണെന്നും ഗുരുതര പാർശ്വ ഫലങ്ങള്‍ ഇല്ലാ എന്നും ലാൻ സെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീ കരിച്ച പരീക്ഷണ ഫല റിപ്പോർട്ടിൽ പറയുന്നു.

 

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് വാക്സിൻ : ഓക്സ് ഫോഡ് യൂണിവേഴ്സിറ്റി യുടെ പരീക്ഷണം വിജയം

Page 5 of 16« First...34567...10...Last »

« Previous Page« Previous « ഇന്ന് സംസ്ഥാനത്ത് 821 പേർക്ക് കൊവിഡ്; തിരുവനന്തപുരത്ത് മാത്രം 222 പേർക്ക് രോഗം
Next »Next Page » ഹോപ്പ് പ്രോബ് : ചൊവ്വാ ഗ്രഹത്തിലേക്ക് കൃത്യതയോടെ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha