തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം

September 8th, 2024

actor-thalapathy-vijay-tamilaga-vettri-kazhagam-tvk-political-party-flag-ePathram
ചെന്നൈ : തമിഴ് സൂപ്പര്‍ താരം വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിനു (ടി. വി. കെ.) തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കി. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് എന്നും എല്ലാവരും സമന്മാർ എന്ന തത്വം മുൻ നിറുത്തി ടി. വി. കെ. മുന്നോട്ട് പോകും എന്നും വിജയ് വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു. പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഉടന്‍ പ്രഖ്യാപിക്കും. * Insta & Twitter

- pma

വായിക്കുക: , , , , ,

Comments Off on തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം

കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ

May 12th, 2024

amit-sha-union-home-minister-of-india-bjp-leader-ePathram
ന്യൂഡല്‍ഹി : 2024 ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും എന്ന് കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രി അമിത് ഷാ. പഞ്ചിമ ബംഗാളില്‍ ബി. ജെ. പി. 30 സീറ്റ് നേടും. ബിഹാറില്‍ 2019ലെ സ്ഥിതി ആവര്‍ത്തിക്കും. ഒഡിഷ യില്‍ പതിനാറിൽ കൂടുതൽ സീറ്റുകള്‍ നേടും. എന്‍. ഡി. എ. ക്ക്‌ 400 സീറ്റ് എങ്ങനെ ലഭിക്കും എന്നുള്ള മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തോട് പ്രതികരിക്കുക യായിരുന്നു അമിത് ഷാ.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി. ജെ. പി. മികച്ച പ്രകടനം കാഴ്ച വെക്കും. തെലങ്കാനയില്‍ 10 മുതല്‍ 12 വരെ എം. പി. മാര്‍ ബി. ജെ. പി. ക്ക് ഉണ്ടാകും. ആന്ധ്രാ പ്രദേശില്‍ 18 സീറ്റു വരെ നേടും. ഭരണ ഘടന മാറ്റി എഴുതുവാനാണ് ബി. ജെ. പി. 400 സീറ്റില്‍ കൂടുതല്‍ ആവശ്യപ്പെടുന്നത് എന്ന പ്രതിപക്ഷ ആരോപണങ്ങളെ അമിത് ഷാ തള്ളി. ഭരണ ഘടന ഭേദഗതി ചെയ്യാനുള്ള ഭൂരിപക്ഷം 2014 മുതല്‍ എന്‍. ഡി. എ. ക്ക്‌ ഉണ്ടായിരുന്നു എങ്കിലും അത് ചെയ്തില്ല.

പത്തു വര്‍ഷത്തിനിടെ സംവരണത്തില്‍ തങ്ങള്‍ തൊട്ടിട്ടു പോലുമില്ല. രാമ ക്ഷേത്രം വിശ്വാസ വുമായി ബന്ധപ്പെട്ട കാര്യമാണ് അത് തെര ഞ്ഞെടുപ്പ് വിഷയം അല്ല എന്നും അമിത് ഷാ അവകാശപ്പെട്ടു. ഏക സിവില്‍ കോഡ് എന്നത് വലിയ പരിഷ്‌കരണമാണ്. ഉത്തരാ ഖണ്ഡ് അത് നടപ്പാക്കി. മുസ്ലിം പ്രതിനിധികള്‍ അടക്കം അതിനെ എതിര്‍ത്തു. രാജ്യത്ത് ഉടനീളം അത് നടപ്പാക്കണം എന്ന് തന്നെയാണ് ബി. ജെ. പി. തീരുമാനം. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

Comments Off on കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ

ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു

September 28th, 2023

dr-ms-swaminathan-ePathram
ചെന്നൈ : ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന എം. എസ്. സ്വാമി നാഥന്‍ (98) അന്തരിച്ചു. അസുഖ ബാധിതനായി ദീര്‍ഘനാളായി കിടപ്പില്‍ ആയിരുന്നു. ചെന്നൈ യിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മങ്കൊമ്പ് സാംബശിവന്‍ സ്വാമി നാഥൻ എന്നാണ് മുഴുവന്‍ പേര്.

1925 ആഗസ്റ്റ് 7 ന് തമിഴ് നാട്ടിലെ കുംഭ കോണത്ത് ജനിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ്‌ തറവാട്.

ആദ്യമായി ലോക ഭക്ഷ്യ പുരസ്‌കാരം നേടിയ ശാസ്ത്രജ്ഞനാണ് എം. എസ്. സ്വാമി നാഥന്‍.

പത്മശ്രീ, പത്മഭൂഷൺ, പത്മ വിഭൂഷൺ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. രാജ്യത്തും വിദേശത്തുമായി 84 ഓണററി ഡോക്ടറേറ്റുകള്‍ നേടി.

എം. എസ്. സ്വാമി നാഥനു ലഭിച്ച മറ്റു പ്രധാന ബഹുമതികൾ ;
1961-ൽ ഭട് നഗർ അവാർഡ്.
1971-ൽ മാഗ്സാസെ അവാർഡ്.
1987-ൽ റോമിൽ നടന്ന ഐക്യ രാഷ്ട്ര ഭക്ഷ്യ കോൺഗ്രസ്സ് അദ്ധ്യക്ഷ പദവി.
1987-ൽ വേൾഡ് ഫുഡ് പ്രൈസ്.
2000-ൽ ഫ്രങ്ക്ലിൻ റൂസ്‌വെൽറ്റ് പുരസ്ക്കാരം.
2021-ൽ കേരള ശാസ്ത്ര പുരസ്കാരം.

- pma

വായിക്കുക: , , , , , ,

Comments Off on ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം : കേന്ദ്ര ആരോഗ്യ മന്ത്രാലയം

April 22nd, 2023

covid-19-quarantine-in-india-for-passengers-from-gulf-ePathram

ന്യൂഡല്‍ഹി : കൊവിഡ് പോസിറ്റീവ് കേസുകള്‍ വീണ്ടും അധികരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തണം എന്ന് കേരളം അടക്കം എട്ട് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

കേരളത്തിന് പുറമെ തമിഴ്‌ നാട്, കര്‍ണ്ണാടക, മഹാ രാഷ്ട്ര, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.

ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആയിരത്തിന് മുകളിലും കേരളത്തില്‍ 2000 വുമാണ് പ്രതി ദിന കൊവിഡ് കണക്ക്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 11,692 കൊവിഡ് കേസുകളും19 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ സജീവ കേസുകളുടെ എണ്ണം 66,170 ആണ്. പോസിറ്റിവിറ്റി നിരക്ക് 5.09 %

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം : കേന്ദ്ര ആരോഗ്യ മന്ത്രാലയം

ആര്‍. എസ്. എസ്‌. റൂട്ട് മാര്‍ച്ച് : തമിഴ്‌ നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

April 11th, 2023

rss-route-march-ePathram
ന്യൂഡല്‍ഹി : ആര്‍. എസ്. എസ്‌. റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയില്‍ തമിഴ്‌ നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരി വെച്ചു.

തമിഴ്നാട്ടിലെ ആര്‍. എസ്. എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണം എന്ന് ആവശ്യ പ്പെട്ടു കൊണ്ടായിരുന്നു തമിഴ് നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാന്‍ പൊലീസിന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. റൂട്ട് മാര്‍ച്ചിന് മൂന്ന് തീയ്യതികള്‍ നിര്‍ദ്ദേശിക്കുവാനും പൊലീസിന്‍റെ അനുമതി ലഭിക്കാന്‍ അപേക്ഷ നല്‍കണം എന്നും ആയിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

അപേക്ഷ നിയമാനുസൃതം പരിഗണിക്കണം എന്ന് പൊലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ആരെയും പ്രകോപിക്കാതെ മാര്‍ച്ച് നടത്തുവാനും ആര്‍. എസ്. എസ്സിനോടും ഹൈക്കോടതി ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങള്‍ ഇല്ലാതെ റൂട്ട് മാര്‍ച്ച് അനുവദിക്കുന്നത് ക്രമ സമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണം ആയി തീരും എന്നായിരുന്നു തമിഴ്നാട് സര്‍ക്കാരിന്‍റെ വാദം. റൂട്ട് മാര്‍ച്ചിന് എതിരല്ല, എന്നാല്‍ കര്‍ശ്ശന ഉപാധികളോടെ മാത്രമേ മാര്‍ച്ച് അനുവദിക്കാന്‍ കഴിയൂ എന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

- pma

വായിക്കുക: , , , , , ,

Comments Off on ആര്‍. എസ്. എസ്‌. റൂട്ട് മാര്‍ച്ച് : തമിഴ്‌ നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

Page 1 of 1212345...10...Last »

« Previous « കമ്മിറ്റി രൂപീകരണവും ഇഫ്താർ സംഗമവും
Next Page » കുപ്പികളില്‍ പെട്രോള്‍ ലഭിക്കില്ല ; സ്വകാര്യ – ടാക്സി വാഹനങ്ങളില്‍ പെട്രോളിയം ഉൽപന്നങ്ങള്‍ കൊണ്ടു പോകുന്നതിന് വിലക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha