തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും

November 18th, 2025

social-media-usage-police-officials-to-submit-affidavit-ePathram
തിരുവനന്തപുരം : തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന കണ്ടന്റുകളുടെ നിരീക്ഷണം ഊർജ്ജിതമാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഓഡിയോ, വീഡിയോ, ഡിസ്‌പ്ലേ, എ-ഐ ജനറേറ്റഡ് കണ്ടന്റുകൾ പരിശോധിക്കും. എല്ലാ തദ്ദേശ സ്ഥാപന നിയോജക മണ്ഡലങ്ങളിലും ഇത് പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടർമാരോട് കമ്മീഷൻ നിർദ്ദേശിച്ചു.

കേരള പോലീസ് സോഷ്യൽ മീഡിയ പട്രോളിങ് ഭാഗമായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഓഡിറ്റിങ് നടത്തുന്നുണ്ട്. വിവിധ സമൂഹ മാധ്യമ പ്ലാറ്റ്‌ ഫോമു കളിലെ ഗ്രൂപ്പുകളുടെ, പ്രത്യേകിച്ച് വാട്‌ സാപ്പ് ഗ്രൂപ്പു കളിൽ പ്രചരണ പ്രവർത്തനങ്ങൾ നിരീക്ഷണ വിധേയമാക്കും. വ്യാജമായതോ, ദോഷകരമായതോ, അപകീർത്തി കരമായതോ ആയ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിന്ന് എതിരെ നടപടി സ്വീകരിക്കും.

വാട്‌സാപ് ഗ്രൂപ്പുകൾ വഴി അത്തരം കണ്ടന്റുകൾ പ്രചരിപ്പിക്കുന്നതിൽ സൈബർ പോലിസ് നിരീക്ഷണം കർശ്ശനമാക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

വ്യാജ കണ്ടന്റുകൾ കണ്ടെത്തുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മൂന്നു മണിക്കൂറിനുള്ളിൽ അത് നീക്കം ചെയ്യാൻ നിർദ്ദേശിക്കും. നീക്കം ചെയ്യാത്ത പക്ഷം നിയമ പരമായ നടപടികൾ പോലീസ് സ്വീകരിക്കും. PRD-LIVE

- pma

വായിക്കുക: , , , , , , , , ,

Comments Off on തെരഞ്ഞെടുപ്പ് പ്രചാരണം : സമൂഹ മാധ്യമ നിരീക്ഷണം ഊർജ്ജിതമാക്കും

പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു

August 17th, 2025

ajman-bans-e-scooters-on-public-roads-to-tackle-road-safety-concerns-ePathram
അജ്മാൻ : എമിറേറ്റിലെ പൊതു നിരത്തുകളിലും പ്രധാന റോഡുകളിലും ഇലക്ട്രിക് സ്കൂട്ടറുകൾ അടക്കമുള്ള എല്ലാ ഇരുചക്ര വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതായി അജ്മാൻ പോലീസ്.

മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത വിധത്തിൽ, ഇരുചക്ര വാഹനക്കാർക്കായി പ്രത്യേകം തയ്യാറാക്കിയ പാതകളിലൂടെ മാത്രം സൈക്കിൾ ഓടിക്കണം. ഏതെങ്കിലും തരത്തിൽ  അപകടം  ഉണ്ടായാൽ ഉടനെ പോലീസിൽ വിവരം അറിയിക്കണം.

police-ban-two-wheelers-on-public-roads-in-ajman-ePathram

ഇരു ചക്രവാഹന യാത്രക്കാരും e-സ്കൂട്ടറുകൾ ഓടിക്കുന്നവരും സുരക്ഷക്കായി ഹെൽമറ്റ്, റിഫ്ലക്ടറുകൾ ഉള്ള ജാക്കറ്റുകൾ ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണം. മാത്രമല്ല അധികൃതരുടെ അനുമതി ഇല്ലാതെ ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കാൻ പാടില്ല.

പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനം എന്ന് പോലീസ് അറിയിച്ചു. നിയമ ലംഘകർക്ക് എതിരേ കർശ്ശന നിയമ നടപടികൾ സ്വീകരിക്കും എന്നും അധികൃതർ വ്യക്തമാക്കി.

- pma

വായിക്കുക: , , , , , ,

Comments Off on പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു

ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്

August 6th, 2025

electric-bikes-in-main-roads-police-warning-use-of-e-bikes-ePathram
അബുദാബി : തിരക്കേറിയ റോഡുകളിലെ ഇലക്‌ട്രിക് സ്‌കൂട്ടർ ഉപയോഗം അപകടങ്ങൾ വിളിച്ചു വരുത്തും എന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഇതിനെതിരെ ബോധവൽക്കരണവുമായി അധികൃതർ രംഗത്തു വന്നു.

തിരക്കുള്ള റോഡുകളിലൂടെ അപകടകരമായ രീതി യിൽ ഇ-സ്കൂട്ടറുകളിൽ സഞ്ചരിക്കുന്ന യുവാക്കളുടെ വീഡിയോ അബുദാബി പോലീസിന്റെ സോഷ്യൽ മീഡിയ  പേജുകളിലൂടെ പുറത്തു വിട്ടിട്ടുണ്ട്.

അതിവേഗത്തിൽ പോകുന്ന വാഹനങ്ങൾക്ക് ഇടയിലൂടെ സ്‌കൂട്ടറുകൾ പാഞ്ഞു പോകുന്നതും ഒരു വണ്ടിയിൽ ഇടിക്കുന്നതിൽ നിന്നും കഷ്ടിച്ച് രക്ഷ പ്പെടുന്നതും വീഡിയോവിൽ കാണാം.

നിയമങ്ങൾ കർശ്ശനമായി പാലിക്കണം എന്നും ഇ-സ്കൂട്ടറുകൾക്ക് വേണ്ടി നിശ്ചയിച്ചിട്ടുള്ള സുരക്ഷിത പാതകളിലൂടെ മാത്രം ഓടിക്കണം എന്നും പോലീസ് ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്

അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്

December 31st, 2024

police-warning-new-year-message-online-frauds-ePathram

തൃശൂർ : പുതുവത്സര ആശംസകളുടെ പേരിൽ സൈബർ തട്ടിപ്പ് നടക്കാൻ സാദ്ധ്യത ഉണ്ട് എന്ന മുന്നറിയിപ്പുമായി തൃശൂർ സിറ്റി പോലീസ്. പ്രമുഖ സ്ഥാപനങ്ങളുടേത് എന്ന പേരിൽ വാട്സാപ്പ് പോലെ യുള്ള സാമൂഹിക മാധ്യമങ്ങളിൽ ലഭിക്കുന്ന ഓഫർ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് നിരവധി പേരുടെ പണം നഷ്ടമായ വിവരങ്ങൾ ദിനം പ്രതി പുറത്ത് വരുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.

നിങ്ങളുടെ പേരിൽ പുതുവത്സര സന്ദേശം നിങ്ങളുടെ സുഹ്യത്തുക്കൾക്ക് അയക്കുവാൻ താൽപര്യം ഉണ്ടെങ്കിൽ ആകർഷകമായ പുതുവത്സര കാർഡ് ലഭിക്കാൻ ഇതോടൊപ്പം ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്നാണ് മെസേജിൽ പരാമർശിക്കുക.

ലിങ്കിൽ ഒരു എ. പി. കെ. ഫയൽ ഉണ്ടായിരിക്കും. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ സൈബർ തട്ടിപ്പുകാർ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യുകയും ആക്സസ് അവരിലേക്ക് പോകുകയും ചെയ്യും. മൊബൈൽ ഡേറ്റ, ഗാലറി, കോൺടാക്റ്റ് നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ മോഷ്ടിക്കപ്പെടും തുടർന്ന് തട്ടിപ്പിൽ കുടുങ്ങാം. അതിനാൽ ഹാപ്പി ന്യൂ ഇയർ റെഡിമെയ്ഡ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് എന്നാണു മുന്നറിയിപ്പ്.

സൈബർ തട്ടിപ്പിൽ സാമ്പത്തിക നഷ്ടം സംഭവിച്ചാൽ ഉടൻതന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കാം. Image Credit : F B PAGE

- pma

വായിക്കുക: , , , , , , , ,

Comments Off on അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്

പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം

December 9th, 2024

lady-posh-act-woman-sexual-harrasment-ePathram
ന്യൂഡൽഹി : തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്ന പോഷ് നിയമ ത്തിൻ്റെ പരിധിയിൽ രാഷ്ട്രീയ പാർട്ടികളെ കൊണ്ടു വരണം എന്ന ആവശ്യം ഉന്നയിക്കേണ്ടത് ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലാണ് എന്ന് സുപ്രീം കോടതി.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിൽ ഇടപെട്ടില്ല എങ്കിൽ വീണ്ടും കോടതിയെ സമീപിക്കാം എന്നും സുപ്രീം കോടതി നിർദ്ദേശം. ജസ്റ്റിസുമാരായ സൂര്യകാന്ത്, മൻ മോഹൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഈ നിർദ്ദേശം വെച്ചത്.

പോഷ് നിയമം നടപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷക എം. ജി. യോഗമായ യാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാരിനെയും ഒൻപത് ദേശിയ പാർട്ടി കളെയും എതിർ കക്ഷികൾ ആക്കിയിരുന്നു.

എന്നാൽ രാഷ്ട്രീയ പാർട്ടികൾക്ക് എതിരെയുള്ള നടപടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് അധികാരമുള്ളത് എന്നും സുപ്രീം കോടതി ചൂണ്ടി ക്കാട്ടി.

പോഷ് ആക്ടിൻറെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികളിലെ ലൈംഗിക അതിക്രമ പരാതികൾ പരിഗണിക്കാൻ ആഭ്യന്തര കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതില്ല എന്ന് കേരള ഹൈക്കോടതി യുടെ വിധി നേരത്തെ വന്നിരുന്നു. ഈ വിധിക്ക് എതിരെ ആരും അപ്പീൽ നൽകിയിട്ടില്ല എന്നുള്ളതും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

അതുപോലെ അസംഘടിത മേഖലയിലും കരാർ അടിസ്ഥാനത്തിൽ ഉള്ള തൊഴിൽ ഇടങ്ങളിലും ഇത്തരം പരാതി കൾ ഉണ്ടാകുമ്പോൾ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് എന്നും സുപ്രീം കോടതി ആരാഞ്ഞു.

എല്ലാ തൊഴിലിടങ്ങളിലുമുള്ള സ്ത്രീകളെ നിയമം ഉൾക്കൊള്ളുന്നു എന്ന് ഹർജിക്കാരിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ശോഭ ഗുപ്ത സുപ്രീം കോടതിയിൽ പറഞ്ഞു. അസംഘടിത മേഖലകൾക്ക് ഈ നിയമം ബാധകമാണോ എന്ന ചോദ്യത്തിന് ലോക്കൽ കമ്മിറ്റികൾ മുഖേന അത്തരം സ്ഥാപന ങ്ങളെയും ഈ നിയമം ഉൾക്കൊള്ളുന്നു എന്നും ശോഭ ഗുപ്ത അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , , , , , , , ,

Comments Off on പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം

Page 1 of 3412345...102030...Last »

« Previous « തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
Next Page » കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha