സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം

August 24th, 2026

aadhaar-not-must-for-mobile-sim-card-ePathram

ന്യൂഡൽഹി : ഇന്ത്യയിൽ ടെലികോം ബോർഡിന്റെ നിബന്ധനകൾ പ്രകാരം രാജ്യത്ത് ഒരു വ്യക്തിക്ക് നിലവിൽ ഒമ്പത് മൊബൈൽ സിം കാർഡുകൾ സ്വന്തം പേരിൽ കൈവശം വെക്കാം എന്നുള്ളതിൽ നിയമപരമായി മാറ്റങ്ങൾ വന്നതായി റിപ്പോർട്ട്.

ഇത് പ്രകാരം 2026 ആഗസ്റ്റ് 24 മുതൽ ഈ വ്യക്തികൾക്ക് പുതിയ കണക്ഷനുകൾ നൽകുന്നത് ടെലികോം സേവന ദാതാക്കൾ പൂർണ്ണമായും തടയും.

ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനു കളുടെ (SIM Card Cap) എണ്ണത്തിൽ, കേന്ദ്ര ടെലികോം മന്ത്രാലയം (Department of Tele communications – DoT) നിർദ്ദേശിച്ച പുതിയ നിബന്ധനകൾ ഇനി മുതൽ കൂടുതൽ കർശ്ശനം ആവും. മാത്രമല്ല ജമ്മു-കശ്മീർ, അസം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷാ കാരണങ്ങളാൽ ഒരു വ്യക്തിക്ക് പരമാവധി ആറ് സിമ്മുകൾ മാത്രമേ അനുവദിക്കുകയുള്ളൂ.

 

- pma

വായിക്കുക: , , , , , , ,

Comments Off on സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം

ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ

August 11th, 2026

kerala-to-be-re-named-as-keralam-ePathram

ന്യൂഡൽഹി : സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്ന് പുനർ നാമകരണം ചെയ്തുള്ള ബിൽ ലോക് സഭ പാസ്സാക്കി. കേന്ദ്ര ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ് റായ്, കേരളം (ആൾട്ടറേഷൻ ഓഫ് നെയിം) ബിൽ-2026 ലോക് സഭയിൽ അവതരിപ്പിച്ചത്.

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റണം എന്നാവശ്യപ്പെട്ട് കേരള നിയമ സഭ 2024 ജൂണിൽ പ്രമേയം പാസ്സാക്കിയിരുന്നു.

മലയാളം സംസാരിക്കുന്ന ജനങ്ങൾക്കായി ഒരു സംയോജിത കേരളം വേണം എന്നുള്ള ആവശ്യം സ്വാതന്ത്ര്യ സമരം മുതൽ നില നിൽക്കുന്നു എന്നും നിയമ സഭ പാസ്സാക്കിയ പ്രമേയത്തിൽ ചൂണ്ടി ക്കാണിച്ചിരുന്നു. 2026 ഫെബ്രുവരിയിൽ കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകി.

സംസ്ഥാന നിയമ സഭ ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി രണ്ടു വർഷത്തിന് ശേഷമാണ് കേന്ദ്ര സർക്കാർ നടപടിയുമായി മുന്നോട്ടു പോയത് എന്നതും ശ്രദ്ധേയമാണ്.

- pma

വായിക്കുക: , , , , , ,

Comments Off on ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ

പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു

July 16th, 2026

indian-blue-passport-ePathram
ഡൽഹി : യു. എ. ഇ., കുവൈത്ത്, സിംഗപ്പൂർ, ഓസ്ട്രേലിയ എന്നീ നാല് വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലെ പാസ്സ് പോർട്ട്, ഡോക്യുമെന്റ് അറ്റസ്റ്റേഷൻ, വിസ സേവനങ്ങൾ ചെയ്യുന്നതിനു വേണ്ടി സ്വകാര്യ ഏജൻസികൾക്ക് (ഔട്ട്സോഴ്സ്) നൽകിയ കരാറുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി. ടെൻഡർ നടപടികൾ സുതാര്യമല്ല എന്ന് വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്.

കരാർ നടപടികളിലെ സാങ്കേതിക മൂല്യ നിർണ്ണയ ത്തിൽ തങ്ങളെ ഒഴിവാക്കിയതിന് കൃത്യമായ കാരണം കാണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ഇ-ട്രാവൽ ടെക് ലിമിറ്റഡ്, വെരാസിസ് സിസ്റ്റംസ് എന്നീ കമ്പനി കൾ നൽകിയ ഹരജികളിലാണ് കോടതിയുടെ ഈ സുപ്രധാന വിധി.

യു. എ. ഇ. യിൽ ഈ സേവനങ്ങളുടെ കരാർ നേടിയത് പ്രമുഖ മലയാളി സംരംഭകരായ അൽ-ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ആയിരുന്നു.

കുവൈത്തിൽ ഡു-ഡിജിറ്റൽ ഗ്ലോബൽ, സിംഗപ്പൂരിൽ ഐ. വി. എസ്. ഗ്ലോബൽ, ഓസ്ട്രേലിയയിൽ വി. എഫ്. എസ്. ഗ്ലോബൽ എന്നീ കമ്പനികൾ ആയിരുന്നു കരാർ നേടിയിരുന്നത്.

ഇവരുടെ കരാറിന്റെ സാങ്കേതിക മൂല്യ നിർണ്ണയം ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു കൊണ്ട് ഉത്തരവ് ഇറക്കി.

പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതു വരെ നിലവിൽ ഈ രംഗത്ത് പ്രവർത്തിച്ചിരുന്ന മുൻ ഏജൻസികൾക്ക് താത്കാലികമായി അനുമതി നൽകാം എന്നും കോടതി വിധി വ്യക്തമാക്കുന്നു.

നാല് രാജ്യങ്ങളിലെയും കോൺസുലാർ സേവന ങ്ങൾക്കു വേണ്ടി ഒരു മാസത്തിനു ഉള്ളിൽ പുതിയ ടെൻഡർ നടപടികൾ ആരംഭിക്കാനും പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കാനും കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തോട് ഹൈക്കോടതി ഉത്തരവിട്ടു.

 

- pma

വായിക്കുക: , , , , , , , , ,

Comments Off on പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു

ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി

June 27th, 2026

indian-army-epathram
ന്യൂഡൽഹി: 2025 മേയിൽ നടന്ന അതിർത്തി കടന്നുള്ള സൈനിക നീക്കമായ ‘ഓപ്പറേഷൻ സിന്ദൂർ’-ൽ വീരമൃത്യു വരിച്ച ആറ് ഇന്ത്യൻ സൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ ആദ്യമായി ഔദ്യോഗികമായി വെളിപ്പെടുത്തി. ദേശീയ യുദ്ധസ്മാരകത്തിന്റെ വെബ്‌സൈറ്റിലെ ‘റോൾ ഓഫ് ഓണർ’ പട്ടികയിലാണ് ഇവരുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യസുരക്ഷയ്ക്കായി ജീവൻ ബലിനൽകിയ ധീരസൈനികരുടെ വിവരങ്ങൾ ആദ്യമായാണ് രാജ്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

Comments Off on ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി

അഗ്നി-1 വിജയകരമായി പരീക്ഷിച്ചു

May 23rd, 2026

agni-1-launch-epathram

ഭുവനേശ്വർ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ ‘അഗ്നി-1’ ഒഡീഷയിലെ ചാന്ദിപ്പൂർ സംയോജിത പരീക്ഷണ റേഞ്ചിൽ നിന്നും വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ മന്ത്രാലയം വെള്ളിാഴ്ചയാണ് ഈ വിവരം പുറത്തുവിട്ടത്. സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ മേൽനോട്ടത്തിൽ നടന്ന പരീക്ഷണം മിസൈലിന്റെ എല്ലാ സാങ്കേതിക പ്രവർത്തന മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുവെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

- ജെ.എസ്.

വായിക്കുക: , ,

Comments Off on അഗ്നി-1 വിജയകരമായി പരീക്ഷിച്ചു

Page 1 of 1912345...10...Last »

« Previous « അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
Next Page » തിരുവഞ്ചൂർ ഇനി സ്പീക്കർ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha