എം. എസ്. എല്‍. ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ് സീസൺ 6 ലോഗോ പ്രകാശനം ചെയ്തു

November 21st, 2023

logo-msl-mattul-kmcc-cricket-ePathram

അബുദാബി : മാട്ടൂൽ കെ. എം. സി. സി. സംഘടിപ്പിക്കുന്ന മാട്ടൂൽ സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ് ആറാമത് സീസൺ മത്സരങ്ങൾ 2023 ഡിസംബര്‍ 2 ശനിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ അബുദാബി ഹുദരിയാത്ത് ഗ്രൗണ്ടില്‍ വെച്ച് നടക്കും. യു. എ. ഇ. യിലെ പന്ത്രണ്ട് പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന എം. എസ്. എല്‍. ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ് സീസൺ – 6 ലോഗോ പ്രകാശനം അഹല്യ എക്സ് ചേഞ്ച് കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ച് നടന്നു.

ലോഗോ പ്രകാശന ചടങ്ങില്‍ അഹല്യ ഉന്നത ഉദ്യോഗസ്ഥരായ മുഹമ്മദ് മറുഗൂബ്, ഷാനിഷ് കൊല്ലാറ, രാജശേഖർ, മുംതാസ് മൊയ്‌തീൻ ഷാ, കെ. എം. സി. സി. നേതാക്കളായ സി. എച്ച്. യൂസഫ്, സി. എം. കെ. മുസ്തഫ, കെ. വി. ആരിഫ്, സി. എം. വി. ഫത്താഹ്, എ. കെ. സാഹിർ, ഷഫീഖ്, റഹീം ആഷിക്, ഹാഷിം ചള്ളകര, നൗഷാദ്, സാദിഖ് തെക്കുമ്പാട് എന്നിവർ സംബന്ധിച്ചു.

എം. എസ്. എല്‍. ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ് സീസൺ – 6 ന്‍റെ ഭാഗമായി യു. എ. ഇ. ദേശീയ ദിന ആഘോഷവും മാട്ടൂൽ കെ. എം. സി. സി. കോൽക്കളി ടീമിന്‍റെ അരങ്ങേറ്റവും നടക്കും.

- pma

വായിക്കുക: , , , ,

Comments Off on എം. എസ്. എല്‍. ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ് സീസൺ 6 ലോഗോ പ്രകാശനം ചെയ്തു

എം. എം. നാസറിന്‍റെ സ്മരണയില്‍ സാമൂഹ്യ പ്രവര്‍ത്തകരെ ആദരിച്ചു

November 21st, 2023

nasar-kanhangad-mm-nasser-ePathram
അബുദാബി : സാമൂഹിക -സാംസ്കാരിക- ജീവ കാരുണ്യ രംഗങ്ങളിലെ നിറ സാന്നിദ്ധ്യമായിരുന്ന അന്തരിച്ച എം. എം. നാസറിന്‍റെ ഓര്‍മ്മ പുതുക്കി സാംസ്കാരിക കൂട്ടായ്മ ഫ്രണ്ട്സ് എ. ഡി. എം. എസ്. അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഒത്തു ചേര്‍ന്നു. രണ്ടാമതു ചരമ വാര്‍ഷിക ദിനത്തില്‍ എം. എം. നാസറിന്‍റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരങ്ങള്‍ സാമൂഹിക പ്രവർത്തകര്‍ അമീർ കല്ലമ്പലം, എ. കെ. കബീർ, ഉബൈദ് കൊച്ചന്നൂര്‍ എന്നിവർക്ക് സമ്മാനിച്ചു.

friends-adms-remembering-m-m-nasser-ePathram

അബുദാബി മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ അദ്ധ്യക്ഷത വഹിച്ചു. സമാജം മുന്‍ ജനറല്‍ സെക്രട്ടറി സലീം ചിറക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. അബുദാബിയിലെ സംഘടനാ സാരഥികളും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.

ഫ്രണ്ട്സ് എ. ഡി. എം. എസ്. ജനറൽ സെക്രട്ടറി ഫസൽ കുന്ദംകുളം സ്വാഗതവും വർക്കിംഗ് പ്രസിഡണ്ട് പുന്നൂസ് ചാക്കോ നന്ദി പ്രകാശിപ്പിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on എം. എം. നാസറിന്‍റെ സ്മരണയില്‍ സാമൂഹ്യ പ്രവര്‍ത്തകരെ ആദരിച്ചു

കുറ്റിയാടി കാർണിവൽ നവംബര്‍ 19 നു ഇസ്ലാമിക് സെന്‍ററിൽ

November 14th, 2023

abudhabi-kmcc-kuttiyadi-carnival-2023 ePathram
അബുദാബി : കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ കുറ്റിയാടിയുടെ കലയും സാഹിത്യവും രുചിയും ഉൾപ്പെടെ പൈതൃകം വിളിച്ചോതുന്ന കുറ്റിയാടി കാർണിവൽ 2023 നവംബര്‍ 19 ഞായറാഴ്ക രാവിലെ 11 മണി മുതൽ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററിൽ നടക്കും.

അബുദാബി കെ. എം. സി. സി. കുറ്റിയാടി മണ്ഡലം ഒരുക്കുന്ന കാര്‍ണിവല്‍, വിവിധ ദേശക്കാരായ പ്രവാസികള്‍ക്ക് മുന്നിൽ കുറ്റിയാടിയെ പരിചയപ്പെടുത്തുന്ന ആഘോഷം കൂടിയാവും.

എട്ടു പഞ്ചായത്തുകൾ ഉൾകൊള്ളുന്ന കുറ്റിയാടി വളരെ പഴയ ചരിത്ര ശേഷിപ്പുകൾ അവശേഷിക്കുന്ന പ്രദേശമാണ്. മത സൗഹാർദ്ദത്തിനും അതിഥി സല്‍ക്കാരത്തിനും പേരു കേട്ട കുറ്റിയാടിയുടെ ഈ കാർണിവലിൽ ദേശത്തിന്‍റെ രുചിക്കൂട്ടുകള്‍ അനുഭവിച്ചറിയുവാന്‍ ഉതകും വിതം പതിനഞ്ചോളം സ്റ്റാളുകൾ ഒരുക്കും.

ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാര്‍ന്ന സംഗീത – കലാ പരിപാടികളും അരങ്ങേറും.

- pma

വായിക്കുക: , , ,

Comments Off on കുറ്റിയാടി കാർണിവൽ നവംബര്‍ 19 നു ഇസ്ലാമിക് സെന്‍ററിൽ

മെഹറിന്‍റെ ‘മഞ്ഞു പോലെ’ പ്രകാശനം ചെയ്തു

November 13th, 2023

manjupole-by-mehar-released-in-sharja-book-fair-2023-kmcc-stall-ePathram
ഷാർജ : മെഹറുന്നിസ ബഷീർ (മെഹർ) എഴുതിയ ‘മഞ്ഞുപോലെ’ എന്ന കവിതാ സമാഹാരത്തിന്‍റെ പ്രകാശനം ഷാർജ ബുക്ക് ഫെയറിലെ കെ. എം. സി. സി. സ്റ്റാളിൽ നടന്നു. കാസർകോട് നിസ്വ കോളേജ് പ്രിൻസിപ്പലും വാഗ്മിയും എഴുത്തുകാരിയുമായ ആയിഷ ഫർസാന, എഴുത്തുകാരി സനിത പാറാട്ട് എന്നിവർ ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.

ദുബായ് കെ. എം. സി. സി. സർഗ്ഗധാര ചെയർമാൻ അഷ്‌റഫ് കൊടുങ്ങല്ലൂർ അദ്ധ്യക്ഷത വഹിച്ചു.

ഷാർജ കെ. എം. സി. സി. വൈസ് പ്രസിഡണ്ട് കബീർ ചാന്നാങ്കര, ട്രഷർ അബ്ദുൽ റഹ്മാൻ മാസ്റ്റർ, സെക്രട്ടറി കെ. എസ്. ഷാനവാസ്, കെ. എം. സി. സി. നേതാക്കളായ മുസ്തഫ മുട്ടുങ്ങൽ, സി. കെ. കുഞ്ഞബ്ദുള്ള, നുഫൈൽ പുത്തൻ ചിറ, ഗഫൂർ ബേക്കൽ, റിയാസ് ബാലുശ്ശേരി, റിട്ട. പോലീസ് ഓഫീസർ റസാഖ് പാറാട്ട് എന്നിവര്‍ സംബന്ധിച്ചു. FB PAGE

- pma

വായിക്കുക: , , , , , , ,

Comments Off on മെഹറിന്‍റെ ‘മഞ്ഞു പോലെ’ പ്രകാശനം ചെയ്തു

തലശ്ശേരി കാർണിവൽ 2023 സീസൺ-2 സമാപിച്ചു

November 7th, 2023

kmcc-thalassery-carnival-2023-season-2-ePathram

അബുദാബി : തലശ്ശേരി മണ്ഡലം കെ. എം. സി. സി. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹുദരിയാത് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച തലശ്ശേരി കാർണിവല്‍ 2023 സീസൺ-2 വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടി കളോടെ സമാപിച്ചു. സംസ്ഥാന കെ. എം. സി. സി. പ്രസിഡണ്ട്‌ ഷുക്കൂർ അലി കല്ലുങ്ങൽ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. സഫാരി ഗ്രൂപ്പ്‌ എം. ഡി. സൈനുൽ ആബിദ് മുഖ്യ അതിഥി ആയിരുന്നു.

വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവരെ ആദരിക്കുന്നതിനായി ഒരുക്കിയ ‘സീതി സാഹിബ് എക്‌സലൻസി അവാർഡ്’ മണ്ഡല ത്തിലെ പത്ത് – പന്ത്രണ്ട് ക്ലാസ്സുകളിലെ പ്രതിഭകള്‍ക്ക് കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ. കെ. എ. ലത്തീഫ് സമ്മാനിച്ചു. അര നൂറ്റാണ്ട് പ്രവാസ ജീവിതം പൂർത്തിയാക്കിയ എഞ്ചിനീയർ അബ്ദു റഹിമാനെ ആദരിച്ചു. തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്‌ എ കെ അബൂട്ടി ഹാജി, ബഷീർ വെള്ളിക്കോത്ത് എന്നിവർ ആശംസ പ്രസംഗം നടത്തി.

മണ്ഡലം പ്രസിഡണ്ട് നൗഷാദ് ഹാഷിം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. കെ. അഷ്‌റഫ്‌, സുഹൈൽ ചങ്കരോത്ത് എന്നിവര്‍ സംസാരിച്ചു. റഫീഖ് മത്തിപറമ്പ്, സമീർ ചൊക്ലി, ടി. വി. ഷഫീഖ്, സിയാദ്, ഇർഫാൻ, മുദസ്സിർ, സി. എച്ച്. ഷാനവാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

അംഗങ്ങളുടെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ്, കലാ സാംസ്കാരിക പരിപാടികൾ, കുട്ടികള്‍ക്കും വനിതകള്‍ക്കുമായി ഒരുക്കിയ വൈവിധ്യമാര്‍ന്ന മല്‍സരങ്ങള്‍ എന്നിവ കൊണ്ട് തലശ്ശേരി കാർണിവൽ 2023 സീസൺ- 2 വേറിട്ടതായി.

- pma

വായിക്കുക: , , , , , , ,

Comments Off on തലശ്ശേരി കാർണിവൽ 2023 സീസൺ-2 സമാപിച്ചു

Page 7 of 43« First...56789...203040...Last »

« Previous Page« Previous « അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
Next »Next Page » മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha