തൃശൂര്‍ : ദേശീയ ഭിന്ന ശേഷി അവാർഡ് 2020 ന് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖല കളിൽ വ്യക്തി പ്രഭാവം തെളിയിച്ച ഭിന്ന ശേഷിക്കാർ, ഈ മേഖല യിൽ മികവുറ്റ പ്രവർത്തനം നടത്തുന്ന വ്യക്തികൾ, സംഘടനകൾ, ജില്ലാ ഭരണ കൂടങ്ങൾ തുടങ്ങിയവർക്ക് പങ്കെടുക്കാം.
സെപ്റ്റംബർ 22ന് മുൻപ് ചെമ്പൂക്കാവ് മിനി സിവിൽ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹിക നീതി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
അപേക്ഷ ഫോമും വിശദ വിവരങ്ങളും സാമൂഹ്യ നീതി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ ലഭ്യമാണ്.
(പബ്ലിക് റിലേഷന്‍ വകുപ്പ്) Social Justice Department