കെ. സുരേന്ദ്രന്‍ ബി. ജെ. പി. സംസ്ഥാന പ്രസിഡണ്ട്

February 16th, 2020

kerala-bjp-president-k-surendran-ePathram
ന്യൂഡൽഹി : കെ. സുരേന്ദ്രന്‍ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷ പദവിയി ലേക്ക്. നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറി യായ കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡണ്ട് ആയി നിയമിച്ചു കൊണ്ട് ഡല്‍ഹിയില്‍ വെച്ച് ബി. ജെ. പി. ദേശീയ അദ്ധ്യക്ഷന്‍ ജെ. പി. നഡ്ഡ യാണ് പ്രഖ്യാപനം നടത്തി യത്.

സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന പി. എസ്. ശ്രീധരൻ പിള്ള മിസ്സോറം ഗവർണ്ണര്‍ ആയ തോടെ വന്ന ഒഴിവി ലേക്കാണ്‌ കെ. സുരേന്ദ്രന്റെ നിയമനം. മൂന്നു മാസങ്ങ ളോളം സംസ്ഥാന ബി. ജെ. പി. യിൽ നില നിന്ന അനിശ്ചി തത്വം ഇതോടെ നീങ്ങി.

- pma

വായിക്കുക: , , , ,

Comments Off on കെ. സുരേന്ദ്രന്‍ ബി. ജെ. പി. സംസ്ഥാന പ്രസിഡണ്ട്

ഹാട്രിക് വിജയം നേടി അരവിന്ദ് കെജ്‌രിവാള്‍

February 11th, 2020

arvind-kejriwal-epathram
ന്യൂഡല്‍ഹി : വികസന നേട്ടങ്ങള്‍ വോട്ട് ആയി മാറിയ ഡല്‍ഹിയില്‍ ഹാട്രിക് വിജയം കൈ വരിച്ച് അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി നിയമ സഭയിലെ എഴുപതു സീറ്റു കളില്‍ 63 എണ്ണവും കരസ്ഥമാക്കി മൂന്നാം തവണ യും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുക യാണ്.

ഡൽഹിക്കാർക്ക് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് മുഖ്യ മന്ത്രി അരവിന്ദ് കേജ്‌രിവാൾ ജനങ്ങളെ അഭി മുഖീ കരിച്ചു കൊണ്ട് സംസാരിച്ചു.

ഇത് ഡൽഹിയിലെ വോട്ടർ മാരുടെ വിജയം മാത്രമല്ല, ഭാരത ത്തിന്‍റെ വിജയം കൂടിയാണ് എന്നും രാജ്യത്തി നുള്ള പ്രധാന സന്ദേശം കൂടിയാണ് ആം ആദ്മി പാര്‍ട്ടി യുടെ വിജയം. മാത്രമല്ല ഇത് ഭരണ നേട്ട ങ്ങളുടെ വിജയ വും കൂടിയാണ്.

ഏഴു സീറ്റുകള്‍ നേടിയ ബി. ജെ. പി. രണ്ടാം സ്ഥാന ത്ത് എത്തിയപ്പോള്‍ ചരിത്ര ത്തിലെ ദയനീയ പരാജയം ഏറ്റു വാങ്ങി കോണ്‍ഗ്രസ്സ് ഡൽഹിയിൽ ഒന്നുമല്ലാതായി.

- pma

വായിക്കുക: , , ,

Comments Off on ഹാട്രിക് വിജയം നേടി അരവിന്ദ് കെജ്‌രിവാള്‍

ഉപന്യാസ രചനാ മത്സര വിജയി കളെ പ്രഖാപിച്ചു

February 8th, 2020

ksc-literary-wing-essey-writing-winners-ePathram
അബുദാബി : മഹാത്മാ ഗാന്ധി യുടെ രക്ത സാക്ഷിത്വ ദിന ആചരണത്തിന്റെ ഭാഗമായി ‘സഹിഷ്ണുത വർത്ത മാന കാലത്തിൽ’ എന്ന വിഷയത്തെ അധികരിച്ച് കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച യു. എ. ഇ. തല ഉപ ന്യാസ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു.

ആഷിക് അഷ്‌റഫ് ഒന്നാം സ്ഥാനവും കണ്ണൻ ദാസ് രണ്ടാം സ്ഥാനവും സ്മിത രഞ്ജിത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഈ മാസം 15 ന് രാത്രി 8 മണിക്ക് കെ. എസ്. സി. യില്‍ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് മത്സര വിജയികൾക്ക് കെ. വി. അബ്ദുൾ ഖാദർ എം. എൽ. എ. സമ്മാനങ്ങൾ വിതരണം ചെയ്യും.

- pma

വായിക്കുക: , , , ,

Comments Off on ഉപന്യാസ രചനാ മത്സര വിജയി കളെ പ്രഖാപിച്ചു

പാം അക്ഷര തൂലിക കഥാ പുരസ്കാര സമര്‍പ്പണം മാര്‍ച്ച് ആറിന്

February 6th, 2020

logo-palm-pusthakappura-palm-books-ePathram
ഷാർജ : പ്രവാസി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കു ന്നതിന്റെ ഭാഗ മായി പാം പുസ്തക പ്പുര നൽകി വരുന്ന ‘അക്ഷര തൂലിക കഥാ പുരസ്കാരം’ 2020 മാ൪ച്ച് 6 വെള്ളിയാഴ്ച ഷാ൪ജ ഇന്ത്യൻ അസോസ്സിയേഷൻ ഹാളിൽ നടക്കുന്ന പാം സ൪ഗ്ഗ സംഗമ ത്തിൽ വെച്ച് സമ്മാനിക്കും.

palm-books-akshara-thoolika-kadha-puraskaram-ePathram

വൈ. എ. സാജിദ, കല്യാണി ശ്രീകുമാ൪, അസി

വൈ. എ. സാജിദ (കഥ : ശവപ്പെട്ടി കളുടെ കാവൽ ക്കാരൻ), കല്യാണി ശ്രീകുമാ൪ (കഥ : കാളിമാ), അസി (കഥ : ക്രൂയിസ്) എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ ‘അക്ഷര തൂലിക കഥാ പുരസ്കാരം’ സമ്മാനിക്കുക.

കെ. പി. രാമനുണ്ണി ചെയ൪മാനും പോൾ സെബാസ്റ്റ്യൻ, അനിൽ ദേവസ്സി, പി. സി. പ്രതീഷ് എന്നിവ൪ അംഗങ്ങളു മായ ജഡ്ജിംഗ് കമ്മിറ്റി യാണ് വിജയി കളെ തെരഞ്ഞെ ടുത്തത്.

- pma

വായിക്കുക: , , , , ,

Comments Off on പാം അക്ഷര തൂലിക കഥാ പുരസ്കാര സമര്‍പ്പണം മാര്‍ച്ച് ആറിന്

അബുദാബി സാംസ്‌കാരിക വേദി ജവാൻ മാരെ ആദരിക്കുന്നു

January 21st, 2020

salute-the-real-heroes-samskarikha-vedhi-ePathram
അബുദാബി : റിപ്പബ്ലിക് ദിന ആഘോഷ ങ്ങളുടെ ഭാഗ മായി സാംസ്കാരിക കൂട്ടായ്മ യായ ‘അബുദാബി സാംസ്‌കാരിക വേദി’ ധീര ജവാൻമാരെ ആദരിക്കുന്നു.

ഇന്ത്യൻ സൈന്യ ത്തിൽ സേവനം അനുഷ്ടിച്ച വരും ഇപ്പോള്‍ പ്രവാസ ജീവിതം നയി ക്കുകയും ചെയ്യുന്ന 30 മുൻ കാല സൈനി കരെ യാണ് 2020 ജനുവരി 24 വെള്ളി യാഴ്ച, മുസ്സഫ യിലെ അഹല്യ ആശുപത്രി ഓഡിറ്റോ റിയ ത്തില്‍ നടക്കുന്ന ചടങ്ങിൽ  ആദരിക്കുക.

വിവരങ്ങള്‍ക്ക് : 055 705 9769, 050 671 1437,

- pma

വായിക്കുക: , , , , ,

Comments Off on അബുദാബി സാംസ്‌കാരിക വേദി ജവാൻ മാരെ ആദരിക്കുന്നു

Page 49 of 97« First...102030...4748495051...607080...Last »

« Previous Page« Previous « വിദ്യാര്‍ത്ഥി കള്‍ക്കായി പ്രബന്ധ രചനാ മത്സരം 
Next »Next Page » കെ. എസ്. സി. വിന്റർ സ്പോർട്ട്സ് ഫെസ്റ്റ് വെള്ളിയാഴ്ച »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha