ന്യൂഡല്‍ഹി : നീതി ആയോഗ് പ്രസിദ്ധീ കരിച്ച സ്‌കൂള്‍ വിദ്യാഭ്യാസ ഗുണ നിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്.
സംസ്ഥാനങ്ങളി ലെയും കേന്ദ്ര ഭരണ പ്രദേശങ്ങളി ലെയും വിദ്യാ ഭ്യാസ മേഖല യുടെ പ്രവര്‍ത്തന ങ്ങളെ വില യിരുത്തു ന്നതാണ് School Education Quality Index – SEQI അഥവാ സ്‌കൂള്‍ വിദ്യാ ഭ്യാസ ഗുണ നിലവാര സൂചിക.
നീതി ആയോഗ് പ്രസിദ്ധീകരിച്ച പട്ടിക യില്‍ 82.17 എന്ന സ്‌കോര്‍ നേടി കേരളം ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ തൊട്ടു പിന്നില്‍ തമിഴ് നാട് (73.35), ഹരിയാന (69.54) എന്നീ സംസ്ഥാന ങ്ങള്‍ നിലയുറപ്പിച്ചു.
സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന ങ്ങള്‍ സ്വീകരി ച്ചിരിക്കുന്ന രീതി കളുടെ വിവിധ വശ ങ്ങള്‍ തിരി ച്ചറി യുവാനും അതു വഴി പുതിയ നിര്‍ദ്ദേശ ങ്ങള്‍ നല്‍കു വാനും കൂടി യാണ് SEQI തയ്യാറാക്കുന്നത്.
സൂചിക തയ്യാര്‍ ചെയ്യുന്നതി നായി വലിയ സംസ്ഥാന ങ്ങള്‍ (20), ചെറിയ സംസ്ഥാന ങ്ങള്‍ (8), കേന്ദ്ര ഭരണ പ്രദേശങ്ങള്‍ (7) എന്നിങ്ങനെ തരം തിരിച്ചിരുന്നു.
ചെറിയ സംസ്ഥാന ങ്ങളില്‍ ത്രിപുര, കേന്ദ്ര ഭരണ പ്രദേശ ങ്ങളില്‍ ചണ്ഡി ഗഡ് എന്നി ങ്ങനെ ഒന്നാം സ്ഥാനം നില നിര്‍ത്തി. സൂചിക യില്‍ ഏറ്റവും പിന്നി ലുള്ളത് ബിഹാര്‍ (37), ജാര്‍ ഖണ്ഡ്(30.65), അരുണാചല്‍ പ്രദേശ് (28.42) എന്നീ സംസ്ഥാനങ്ങളാണ്.