റഷ്യന്‍ മണ്ണില്‍ ഫ്രഞ്ച് വിപ്ലവം : ലോകം കീ‍ഴടക്കി ഫ്രഞ്ച് പട

July 15th, 2018

france-win-fifa-world-cup-2018-ePathram

ഫിഫ ലോക കപ്പ് ഫുട്‌ബോള്‍- 2018  കലാശ ക്കളിയിൽ ക്രൊയേഷ്യയെ തകർത്ത് ഫ്രാൻസ് കപ്പ് സ്വന്തമാക്കി. രണ്ടിന് എതിരെ നാലു ഗോളു കള്‍ ക്കാണ് ഫ്രഞ്ച് പട ലോക കപ്പില്‍ മുത്തമിട്ടത്.

ഇത് രണ്ടാം തവണ യാണ് ഫ്രാന്‍സ് ലോക കപ്പ് ജേതാ ക്കള്‍ ആവുന്നത്.  1998 ലാണ് ഫ്രാന്‍സ് ഇതിനു മുമ്പ് ലോക കപ്പ് നേടി യിരുന്നത്.

പൊരുതി കളിച്ച ക്രൊയേഷ്യക്ക് രണ്ടാം സ്ഥാനവു മായി മട ങ്ങേ ണ്ടി വന്നു. ആരാധ കരുടെ ഹൃദയം കവർന്ന പ്രകടന ത്തോടെ യാണ് മോഡ്രിച്ചും സംഘവും തിരിച്ചു പോകുന്നത്.

ലോക കപ്പിലെ വ്യക്തിഗത നേട്ടങ്ങൾ :

ഗോൾഡൻ ബോൾ – ലുക്കാ മോഡ്രിച് (ക്രൊയേഷ്യ),

ഗോൾഡൻ ബൂട്ട് : ഹാരി കെയ്ൻ (ഇംഗ്ലണ്ട്),

ഗോള്‍ കീപ്പര്‍ : തൈഭൂട്ട് കോറിട്ടോസ് (ബെല്‍ജിയം),

യംഗ് പ്ലെയര്‍ : കലിയന്‍ എംബപ്പെ (ഫ്രാന്‍സ്).

തയ്യാറാക്കിയത് : – ഹുസ്സൈൻ തട്ടത്താഴത്ത്, ഞാങ്ങാട്ടിരി.

- pma

വായിക്കുക: , , , ,

Comments Off on റഷ്യന്‍ മണ്ണില്‍ ഫ്രഞ്ച് വിപ്ലവം : ലോകം കീ‍ഴടക്കി ഫ്രഞ്ച് പട

ഫ്രാന്‍സും ബെല്‍ജിയവും സെമി ഫൈനലി ലേക്ക്

July 7th, 2018

 fifa-world-cup-2018-french-team-in-semi-final-ePathram
ലോക കപ്പ് ക്വാര്‍ട്ടര്‍ മല്‍സര ങ്ങളില്‍ എതിരി ല്ലാത്ത രണ്ടു ഗോളു കള്‍ക്ക് ഉറുഗ്വേ യെ തോല്പിച്ച് ഈ ലോക കപ്പിലെ സെമി യില്‍ എത്തുന്ന ആദ്യ ടീമായി മാറി യിരി ക്കുകയാണ് മുൻ ജേതാക്കളായ ഫ്രാൻസ്.

ലോകം ഉറ്റു നോക്കിയ മറ്റൊരു ക്വാര്‍ട്ടര്‍ മത്സരം ബ്രസീലും ബെൽജിയവും കൂടെ യുള്ള തായി രുന്നു.

ഇതിൽ ഒന്നിന് എതിരെ രണ്ട് ഗോളു കള്‍ക്ക് ബ്രസീലി നെ പരാജയപ്പെടുത്തി ബെല്‍ജിയം സെമി ഫൈനലില്‍ പ്രവേ ശിച്ചു.

ലോകകപ്പില്‍ 1986 ലാണ് ബെല്‍ജിയം അവ സാന മായി സെമി ഫൈനല്‍ വരെ എത്തിയി രുന്നത്. മൂന്നു പതിറ്റാ ണ്ടി നു ശേഷമുള്ള തിരിച്ചു വരവ് ആഘോഷ മാക്കുക യാണ് ബെല്‍ജിയം ആരാധകർ.

- pma

വായിക്കുക: , , ,

Comments Off on ഫ്രാന്‍സും ബെല്‍ജിയവും സെമി ഫൈനലി ലേക്ക്

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന് അറബ് ലീഗ് പുരസ്കാരം

July 5th, 2018

dubai-ruler-sheikh-mohammed-bin-rashid-ePathram
ദുബായ് : യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അറബ് ലീഗ് പുരസ്കാരം. കെയ്റോയിൽ നടന്ന ചടങ്ങിൽ ശൈഖ് മുഹമ്മദിനു വേണ്ടി യു. എ. ഇ. ഭാവി കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി പുരസ്കാരം ഏറ്റു വാങ്ങി.

അറബ് സമൂഹത്തിന്റെ ശാക്തീക രണ ത്തി നായി ശൈഖ് മുഹമ്മദ് നടത്തിയ പരിശ്രമ ങ്ങൾക്കും മുന്നേറ്റ ങ്ങൾക്കും ബഹു മതി യായിട്ടാണ് അറബ് ലീഗ് പുരസ്കാരം സമ്മാനിച്ചത്.

വികസനം എന്നു പറയു മ്പോൾ തന്നെ ലോകം ഇന്ന് ശൈഖ് മുഹമ്മദിന്റെ ആശയ ങ്ങളെയും ദർശന ങ്ങളെ യും ഉറ്റു നോക്കുന്ന സന്ദര്‍ഭം ആണെന്ന് പുരസ്കാര സമർപ്പണ ചടങ്ങിൽ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബു അൽ ഗെയ്ത് പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന് അറബ് ലീഗ് പുരസ്കാരം

രാമു കാര്യാട്ടിന് ജന്മ നാട്ടിൽ സ്മാരകം ഒരുങ്ങുന്നു

July 5th, 2018

ramu-kariat-ePathram ചേറ്റുവ : പ്രശസ്ത ചല ച്ചിത്ര കാരൻ രാമു കാര്യാട്ടിന് ജന്മ നാടായ ചേറ്റുവ യില്‍ അദ്ദേഹ ത്തിനായി സ്മാരകം ഒരു ങ്ങുന്നു. ചേറ്റുവ പാല ത്തിനു സമീപ മുള്ള വഴിയോര വിശ്രമ കേന്ദ്ര ത്തിനു  പടി ഞ്ഞാറു ഭാഗ ത്തായി പുഴ യോര ത്താ യി ട്ടാണ് ‘രാമു കാര്യാട്ട് സ്മാരകം’ ഒരു ങ്ങുന്നത്. ഇവിടെ രാമു കാര്യാ ട്ടിന്റെ പൂര്‍ണ്ണ കായ വെങ്കല പ്രതിമ യും സ്ഥാപിക്കും.

ഇതു സംബന്ധിച്ച് ചേറ്റുവ വഴിയോര വിശ്രമ കേന്ദ്ര ത്തില്‍ സംഘ ടിപ്പിച്ച യോഗ ത്തിൽ ചലച്ചിത്ര അക്കാദമി ചെയര്‍ മാനും സംവി ധായ കനുമായ കമല്‍, രാമു കാര്യാ ട്ടിന്റെ മരുമകനും നടനും നിർമ്മാ താവു മായ ദേവന്‍, നടനും എഴുത്തു കാര നുമായ വി. കെ. ശ്രീരാമന്‍, സഹകരണ ബാങ്ക് പ്രസിഡണ്ട് എം. എ. ഹാരിസ് ബാബു, പി. ഡബ്ല്യു. ഡി. അസി. എക്‌സി. എന്‍ജി നീയര്‍ ഹരിത, ഏങ്ങണ്ടി യൂര്‍ പഞ്ചാ യത്ത് പ്രസിഡണ്ട് ഉദയ് തോട്ട പ്പുള്ളി, പഞ്ചായത്ത് അംഗം സുമയ്യ തുട ങ്ങിയ ജന പ്രതി നിധി കളും ഉദ്യോഗ സ്ഥരും സാമൂഹ്യ – കലാ – സാംസ്കാരിക പ്രവർ ത്തകരും സംബ ന്ധിച്ചു.   കെ. വി. അബ്ദുല്‍ ഖാദര്‍ എം. എല്‍. എ. അദ്ധ്യക്ഷത വഹിച്ചു.

monument-in-chettuwa-for-chemmeen-film-director-ramu-kariatt-ePathram

രാമു കാര്യാട്ട് (1954 – 1979)

രാമു കാര്യാട്ടിന്റെ  ജീവചരിത്രം, അപൂർവ്വ ഫോട്ടോ കൾ, 100 പേര്‍ക്ക് സിനിമ കാണാവുന്ന തിയ്യറ്റര്‍, നാടക അവ തരണ ത്തിനുള്ള വേദി, വിഡിയോ – ഓഡിയോ ലൈബ്രറി എന്നിവ സ്മാരക ത്തിൽ ഉള്‍ പ്പെടു ത്തണം എന്നും യോഗ ത്തില്‍ നിർദ്ദേശം ഉയർന്നു.

റവന്യൂ വകുപ്പ് പഞ്ചായത്തിനു കൈ മാറിയ ഇരുപത് സെന്റി ലാണ് സ്മാരകം നിര്‍മ്മിക്കുക. എം. എല്‍. എ. യുടെ വികസന ഫണ്ടില്‍ നിന്ന് രണ്ടു കോടി രൂപ സ്മാര കത്തി നായി അനുവദിച്ചു എന്നും കെ. വി. അബ്ദുല്‍ ഖാദര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on രാമു കാര്യാട്ടിന് ജന്മ നാട്ടിൽ സ്മാരകം ഒരുങ്ങുന്നു

Page 63 of 95« First...102030...6162636465...708090...Last »

« Previous Page« Previous « എക്സ്ട്രാ ടൈമിലെ പെനാൽറ്റി യിൽ കൊളംബിയ പുറത്ത്
Next »Next Page » കെ. കരുണാ കരൻ ജന്മ ശതാബ്​ദി »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha