യു. എ. ഇ. ഹെറിറ്റേജ് ഫെസ്റ്റ് നവംബര്‍ 27 ന് ഇസ്ലാമിക് സെന്‍ററില്‍

November 25th, 2022

logo-indian-islamic-center-abudhabi-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ പബ്ലിക് റിലേഷൻ വിഭാഗം സംഘടിപ്പിക്കുന്ന ‘യു. എ. ഇ. ഹെറിറ്റേജ് ഫെസ്റ്റ്’ ഈ മാസം 27 ഞായറാഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ അങ്കണത്തിൽ നടക്കും. പുതു തലമുറക്കും സന്ദർശകർക്കും യു. എ. ഇ. യുടെ സംസ്‌കാരവും പാരമ്പര്യവും പരിചയ പ്പെടുത്തുക എന്നതാണു പരിപാടി യുടെ ലക്ഷ്യം.

യു. എ. ഇ. യുടെ സാമൂഹിക സാംസ്‌കാരിക പൈതൃക ങ്ങളെ അടുത്തറിയുന്നതിനുള്ള വീഡിയോ- ഫോട്ടോ പ്രദർശങ്ങൾ, പുരാതന കര കൗശല വസ്തുക്കളുടെ നിർമ്മാണം, പ്രദർശനം, ഫാൽക്കൺ ഷോ, ഇമറാത്തി രുചി വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന ഭക്ഷണ സ്റ്റാളുകൾ, ഹെന്ന ഡിസൈൻ മറ്റു സാംസ്‌കാരിക പരിപാടികൾ എന്നിവ പ്രദർശനത്തിന്‍റെ ഭാഗമായി നടക്കും.

യു. എ. ഇ. യുടെ ചരിത്രവും വർത്തമാനവും ഭാവിയും പരാമർശിക്കുന്ന ‘യു. എ. ഇ. ഹെറിറ്റേജ് ഫെസ്റ്റ്’ സന്ദർശിക്കുന്നതിനു വിദ്യാർത്ഥികൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതു ജങ്ങൾക്ക് പ്രവേശനം സൗജന്യം ആയിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് സെന്‍റര്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ : 02 642 44 88

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. ഹെറിറ്റേജ് ഫെസ്റ്റ് നവംബര്‍ 27 ന് ഇസ്ലാമിക് സെന്‍ററില്‍

കെസ്സ് 2022 മാപ്പിളപ്പാട്ട് ഗ്രാൻഡ് ഫിനാലേ : റാഫി മഞ്ചേരി വിജയി

November 24th, 2022

singer-raffi-manjeri-winner-islamic-center-kessu-2022-grand-finale-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക്‌ സെന്‍റര്‍ സംഘടിപ്പിച്ച ‘കെസ്സ് 2022’ മാപ്പിളപ്പാട്ട് ഗ്രാൻഡ് ഫിനാലെയില്‍ അബു ദാബി യിലെ പ്രശസ്ത ഗായകൻ റാഫി മഞ്ചേരി ഒന്നാം സ്ഥാനം നേടി.

യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളിലുള്ള നൂറിൽ പരം മത്സരാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആറു പേർ മാറ്റുരച്ച വാശിയേറിയ ഫൈനലിൽ രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം സിറാജ് കോഴിക്കോട്, ജുനൈദ് പയ്യന്നൂർ എന്നിവർ കരസ്ഥമാക്കി.

ആക്ടിംഗ് പ്രസിസണ്ട് എം. ഹിദായത്തുള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. കെ. അബ്ദുൾ സലാം സ്വാഗതം പറഞ്ഞു.

മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ, കെ. എം. സി. സി. നേതാക്കളായ യു. അബ്ദുള്ള ഫാ‌റൂഖി, അഡ്വക്കേറ്റ് കെ. വി. മുഹമ്മദ്‌ കുഞ്ഞി, വി. പി. കെ. അബ്ദുള്ള, അഷ്‌റഫ്‌ പൊന്നാനി, വ്യാപര പ്രമുഖരായ ഡോക്ടർ അബൂബക്കർ കുറ്റിക്കോൽ, ഫൈസൽ കാരാട്ട്, യാസർ, ഡോക്ടർ ബോബി ബേബി എന്നിവർ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on കെസ്സ് 2022 മാപ്പിളപ്പാട്ട് ഗ്രാൻഡ് ഫിനാലേ : റാഫി മഞ്ചേരി വിജയി

അർത്ഥ പൂർണ്ണമായ ജീവിതം : പി. എം. എ. ഗഫൂർ അബുദാബിയിൽ

November 23rd, 2022

motivational speaker-pma-gafoor-in-indian-islamic-center-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാഹിത്യ വിഭാഗം ഒരുക്കുന്ന സംവാദ പരിപാടി ‘അർത്ഥ പൂർണ്ണമായ ജീവിതം’ 2022 നവംബർ 25 വെള്ളിയാഴ്ച്ച രാത്രി 8 മണിക്ക് അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ ഓഡിറ്റോറിയത്തിൽ നടക്കും.

പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ പി. എം. എ. ഗഫൂർ അബുദാബിയിലെ മലയാളി സമൂഹവുമായി സംവദിക്കും.

തുടര്‍ന്ന് നവംബർ 26 ശനിയാഴ്‌ച്ച രാത്രി 7 മണിക്ക് 10 വയസ്സിനു മേലെയുള്ള കുട്ടികൾക്കു വേണ്ടി ‘ഒരു കഥ പറയാം’ എന്ന പരിപാടിയും ഉണ്ടായിരിക്കും എന്നു ഭാരവാഹികള്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 02 642 4488, 050 773 9565 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. FB Page

- pma

വായിക്കുക: , , , ,

Comments Off on അർത്ഥ പൂർണ്ണമായ ജീവിതം : പി. എം. എ. ഗഫൂർ അബുദാബിയിൽ

കൈ പുണ്യം സീസൺ 2 പാചക മത്സരം

October 11th, 2022

kmcc-ladies-wing-kaipunyam-cooking-competition-ePathram

അബുദാബി : സംസ്ഥാന വനിതാ കെ. എം. സി. സി. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘കൈ പുണ്യം സീസൺ -2’ എന്ന പേരിൽ ബിരിയാണി, പുഡ്ഡിംഗ് പാചക മത്സരം സംഘടിപ്പിക്കുന്നു. യു. എ. ഇ. യിൽ താമസക്കാരായ ഇന്ത്യൻ സ്ത്രീകൾക്കായി സംഘടിപ്പി ക്കുന്ന മത്സരം 2022 ഒക്ടോബർ 22 ശനിയാഴ്ച 3 മണി മുതൽ ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ വെച്ച് നടക്കും.

അബുദാബിയിലെ സാമൂഹ്യ – ജീവകാരുണ്യ രംഗ ങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി വരുന്ന കൂട്ടായ്മയാണ് വനിതാ കെ. എം. സി. സി. കമ്മിറ്റി.

പാചക കലയിൽ വനിതകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അതോടൊപ്പം കമ്മറ്റിയുടെ ജീവ കാരുണ്യ പദ്ധതികൾക്കു ഒരു കൈത്താങ്ങ് ആകുവാൻ കൂടിയാണ് കൈ പുണ്യം സീസൺ -2 പാചക മത്സരം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.

മത്സരത്തില്‍ പങ്കെടുക്കുവാന്‍ ഓണ്‍ ലൈന്‍ രജിസ്ട്രേഷന് ഈ ലിങ്കില്‍ ക്ലിക്ക്  ചെയ്യാം. കൂടുതല്‍ വിശദ വിവരങ്ങൾക്ക് 052 569 5180, 054 364 5768, 054 550 4439 എന്നീ നമ്പറു കളിൽ ബന്ധപ്പെടാം.

- pma

വായിക്കുക: , , , , ,

Comments Off on കൈ പുണ്യം സീസൺ 2 പാചക മത്സരം

സമാധാന സംരക്ഷണം പ്രധാന ദൗത്യം : സാദിഖലി ശിഹാബ് തങ്ങള്‍

September 27th, 2022

sadik-ali-shihab-kmcc-ePathram

അബുദാബി : സമാധാന സംരംക്ഷണവും സൗഹൃദവുമാണ് പ്രവര്‍ത്തന വീഥിയിലെ പ്രധാന അജണ്ട എന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. അബുദാബി കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ സംഘടി പ്പിച്ച സൗഹൃദ സമ്മേളനത്തില്‍ മുഖ്യാഥിതിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്വേഷവും പരത്തുന്ന വിഷ വാക്കുകളല്ല, മറിച്ചു സ്‌നേഹവും സാഹോദര്യവും പരസ്പര വിശ്വാസ വുമുള്ള പ്രവര്‍ ത്തന രീതിയാണ് സമൂഹത്തിന് ആവശ്യം. കേരളത്തിലെ വിവിധ ജില്ലകളില്‍ നടത്തിയ സൗഹൃദ യാത്ര യില്‍നിന്നും ലഭിച്ച ആത്മ വിശ്വാസം വളരെ വലുതാണ്.

വിവിധ മത വിഭാഗങ്ങളില്‍ ഉള്ളവരും വ്യത്യസ്ഥ മേഖലകളില്‍ ഉള്ളവരും നല്‍കിയ പിന്തുണ കേരളം സമാധാന കാംക്ഷി കളുടെ നാടാണ് എന്ന യാഥാര്‍ത്ഥ്യമാണ് വ്യക്തമാക്കുന്നത്.

എന്നാല്‍ ഇതിനു ഭംഗം വരുത്തുന്നവരെ ഒറ്റ പ്പെടുത്തുകയും മത വിഭാഗ ങ്ങളുടെ ഐക്യം ശക്തി പ്പെടുത്തുകയും വേണം. മനുഷ്യത്വവും സ്‌നേഹ സമ്പന്നതയും ചിലര്‍ക്കങ്കിലും കൈമോശം വന്നതാണ് ഇന്നിന്‍റെ ദൗര്‍ഭാഗ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

pk-kunjali-kkutty-kmcc-s-thangal-at-abudhabi-ePathram

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സമാധാന ത്തിന്‍റെയും ശാന്തിയുടെയും പാത യില്‍ നിന്നും പിറകോട്ട് സഞ്ചരിക്കുന്ന സാഹ ചര്യം ഉണ്ടാവില്ല എന്നും സമാധാനത്തിന്‍റെ ഉറക്കു പാട്ട് തന്നെയാണ് മുസ്ലിം ലീഗ് പ്രസ്ഥാനം എന്നും ആലപിക്കുക എന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി. കെ. കുഞ്ഞാലി ക്കുട്ടി വ്യക്തമാക്കി.

മുസ്ലിം സമൂഹം എക്കാലവും തീവ്ര വാദത്തിന് എതിരാണ്. അതിന്ന് എതിരെ പ്രവര്‍ത്തി ക്കുന്നവര്‍ സര്‍വ്വ രംഗ ങ്ങളിലും ഒളിച്ചോടേണ്ടി വരും എന്ന് കാലം തെളിയിച്ചു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. വിവിധ കാല ഘട്ടങ്ങളില്‍ വ്യത്യസ്ഥ വിഷയ ങ്ങളു മായി സമൂഹത്തില്‍ തീവ്രത പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ സമാധാന ജീവിത ത്തിന് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ ആണെന്നും കുഞ്ഞാലി ക്കുട്ടി പറഞ്ഞു.

എത്ര തവണ പരാജയപ്പെട്ടാലും സമാധാന ത്തിന്‍റെ പാതയില്‍നിന്ന് വ്യതിചലിക്കുകയോ താല്‍ക്കാലിക നേട്ടത്തിനു വേണ്ടി തീവ്ര ചിന്താ ഗതിക്കാരുമായി മുസ്ലിം ലീഗ് സമരസപ്പെടുകയോ ചെയ്യുകയില്ല എന്ന് കഴിഞ്ഞ കാലങ്ങളിലൂടെ ഏവര്‍ക്കും ബോദ്ധ്യ പ്പെട്ടതാണ്. ആ നിലപാട് തന്നെയായിരിക്കും മുസ്ലിംലീഗ് തുടര്‍ന്നും സ്വീകരിക്കുക. എല്ലാ വിഭാഗം മതസ്ഥരെയും മതങ്ങള്‍ക്ക് ഉള്ളിലെ വ്യത്യസ്ഥ വീക്ഷണം ഉള്ളവരെയും ഒന്നിച്ചിരുത്താന്‍ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് മാത്രമാണ് കഴിയുകയുള്ളു എന്ന് ഡോ. എം. കെ. മുനീര്‍ എം. എല്‍. എ. പറഞ്ഞു.

ചടങ്ങില്‍ സംബന്ധിച്ച സ്വാമി ആത്മ ദാസ് യമി ധർമ്മ പക്ഷ, ഫാദര്‍ ജിജോ ജോസഫ്, ഫാദര്‍ എല്‍ദോ എം. പോള്‍,  പ്രൊഫ. ഗോപി നാഥ് മുതുകാട്, ഷാജഹാന്‍ മാടമ്പാട്ട്, അബ്ദുല്‍ ഹക്കീം ഫൈസി, ഹുസൈന്‍ സലഫി, സേവനം പ്രതിനിധി രാജന്‍ അമ്പലത്തറ, വിഗ്‌നേഷ് അങ്ങാടിപ്പുറം, കെ. എം. സി. സി. നേതാക്കളായ പുത്തൂര്‍ റഹ്‌മാന്‍, അന്‍വര്‍ നഹ, യു. അബ്ദുല്ല ഫാറൂഖി, എം. പി. എം. റഷീദ്, ടി. കെ. അബ്ദുല്‍ സലാം, സിംസാറുല്‍ ഹഖ് ഹുദവി തുടങ്ങിയവര്‍ സംസാരിച്ചു.

കെ. എം. സി. സി.പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ട്രഷറര്‍ പി. കെ. അഹമ്മദ് നന്ദി രേഖപ്പെടുത്തി. പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വ ത്തില്‍ നടത്തുന്ന ഇത്തരം പരിപാടികള്‍ക്ക് സര്‍വ്വ പിന്തുണയും നല്‍കും എന്ന് പരിപാടി യില്‍ പങ്കെടുത്തു സംസാരിച്ച പ്രമുഖര്‍ അഭിപ്രായപ്പെട്ടു.

- pma

വായിക്കുക: , , , , ,

Comments Off on സമാധാന സംരക്ഷണം പ്രധാന ദൗത്യം : സാദിഖലി ശിഹാബ് തങ്ങള്‍

Page 9 of 23« First...7891011...20...Last »

« Previous Page« Previous « കൊവിഡ് മാന ദണ്ഡങ്ങളില്‍ മാറ്റം വരുത്തി യു. എ. ഇ.
Next »Next Page » നബിദിനം : ഒക്​ടോബർ എട്ടിന്​ ശമ്പളത്തോടു കൂടിയ അവധി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha