ആഗസ്റ്റ് 26 അപകട രഹിത ദിനം : യു. എ. ഇ. യില്‍ പ്രത്യേക കാമ്പയിന്‍

August 14th, 2024

school-re-open-on-august-26-ministry-announce-accident-free-day-ePathram
അബുദാബി : പുതിയ അദ്ധ്യയന വര്‍ഷം തുടങ്ങുന്ന ആഗസ്റ്റ് 26 ന് ‘അപകട രഹിത ദിനം’ എന്ന പേരില്‍ ഒരു ദേശീയ ബോധ വല്‍ക്കരണ കാമ്പയിന്‍ ഒരുക്കി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം. സ്‌കൂളുകള്‍ തുറന്നാല്‍ പൊതുവെ ഗതാഗത ക്കുരുക്ക് സാധാരണമാണ് മാത്രമല്ല അപകടങ്ങളും അധികരിക്കും. ഇതിന് തടയിടാൻ കൂടിയാണ് ഈ ബോധ വല്‍ക്കരണ കാമ്പയിന്‍.

രണ്ടു മാസത്തെ വേനലവധിക്കു ശേഷം യു. എ. ഇ. യിലെ സ്കൂളുകൾ തുറക്കുന്ന ആദ്യ ദിനം ട്രാഫിക് അപകട രഹിതമായി ഉറപ്പാക്കുവാൻ ഈ കാമ്പയിനില്‍ പങ്കെടുക്കുന്ന ഡ്രൈവർമാര്‍ക്ക് തങ്ങളുടെ ട്രാഫിക് ഫൈനുകളിലെ നാല് ബ്ലാക്ക് പോയിന്റുക ളിൽ കിഴിവ് നേടിയെടുക്കാം.

ഇതിനായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ പോർട്ടൽ സന്ദർശിക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ മന്ത്രാലയ ത്തിൻ്റെ  സോഷ്യല്‍ മീഡിയ പേജ് വിസിറ്റ് ചെയ്യാം.

- pma

വായിക്കുക: , , , , , , , ,

Comments Off on ആഗസ്റ്റ് 26 അപകട രഹിത ദിനം : യു. എ. ഇ. യില്‍ പ്രത്യേക കാമ്പയിന്‍

വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ

August 12th, 2024

indian-students-britain-epathram
ഓൺ ലൈൻ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകളും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതും ദുരുദ്ദേശ്യത്തോടെ ഉള്ള ഹെഡ്‌ ലൈനുകളും തിരിച്ചറിയാൻ ബ്രിട്ടണിലെ വിദ്യാർത്ഥികളെ പ്രാപ്തരാക്കും. ഇതിനായി പുതിയ പാഠ്യപദ്ധതി നിലവിൽ വരും എന്ന്  വിദ്യാഭ്യാസ വകുപ്പ്.

വിമർശനാത്മക ചിന്ത വളർത്തുന്ന തരത്തിലുള്ള പാഠ്യ പദ്ധതി പരിഷ്കാരങ്ങളിലൂടെ സാമൂഹിക മാധ്യമ ങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകൾ, തീവ്ര ചിന്താ ഗതികൾ, ഗൂഢാലോചനാ സിദ്ധാന്തങ്ങൾ, മറ്റു വിദ്വേഷ പ്രചരണങ്ങൾ എന്നിവ തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പുതിയ പാഠ്യ പദ്ധതി യുടെ ലക്ഷ്യം.

ഇംഗ്ലീഷ്, കംപ്യൂട്ടർ എന്നീ വിഷയങ്ങളുടെ ഭാഗമായി പ്രൈമറി, സെക്കൻഡറി ക്ലാസ്സുകളിലെ വിദ്യാർത്ഥി കൾക്കാണ് പരിശീലനം നൽകുക. അടുത്ത അധ്യയന വർഷം മുതൽ പുതിയ പരിഷ്കരണങ്ങൾ പ്രാബല്യ ത്തിൽ വരും എന്ന് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ടിലെ സൗത്ത്‌ പോർട്ട് ആക്രമണത്തെ തുടർന്ന് രാജ്യത്ത് ക്രമ സമാധാന പ്രശ്നങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

സൗത്ത്‌ പോർട്ടിൽ ജൂലായ് 29 നു നൃത്ത പരിപാടികൾ നടന്നപ്പോൾ മൂന്നു കുട്ടികൾ കുത്തേറ്റു മരിച്ചിരുന്നു. പിടിയിലായ അക്രമി മുസ്ലിമായ കുടിയേറ്റക്കാരൻ എന്നൊരു വ്യാജ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ രാജ്യത്തുടനീളം കുടിയേറ്റക്കാർക്കു നേരേ ആക്രമണങ്ങൾ തുടങ്ങി.

ഇതേ തുടർന്നാണ് വ്യാജ വാർത്തകളെ കുറിച്ച് തിരിച്ചറിയാൻ പുതിയ പാഠ്യ പദ്ധതി നിലവിൽ വരുന്നത്

- pma

വായിക്കുക: , , , , , ,

Comments Off on വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ

അനാഥരായ കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറായി അഹല്യ മെഡിക്കല്‍ ഗ്രൂപ്പ്

August 5th, 2024

ahalia-hospital-group-adopt-orphans-from-wayanad-ePathram
അബുദാബി : വയനാട് ഉരുള്‍പ്പൊട്ടലില്‍ അനാഥരായ എല്ലാ കുട്ടികളെയും ദത്തെടുക്കുവാനും അവരെ വളര്‍ത്തുവാനും അവര്‍ക്കു വേണ്ടതായ വിദ്യാഭ്യാസം അവര്‍ ആഗ്രഹിക്കുന്ന തലം വരെ നല്‍കുവാനും അബുദാബി ആസ്ഥാനമായ അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് സന്നദ്ധത പ്രകടിപ്പിച്ചു.

അഹല്യയുടെ പാലക്കാട് ക്യാമ്പസില്‍ പ്രവര്‍ത്തിച്ചു വരുന്ന അഹല്യ ചില്‍ഡ്രന്‍സ് വില്ലേജ് ഇതിനായി ഒരുങ്ങി ക്കഴിഞ്ഞു എന്നാണു റിപ്പോർട്ട്.

അഹല്യ ചില്‍ഡ്രന്‍സ് വില്ലേജുമായി +91 95440 00122 (ശരത് എം. എസ്) ഈ നമ്പറിൽ ബന്ധപ്പെടാം.

- pma

വായിക്കുക: , , , , , , , , ,

Comments Off on അനാഥരായ കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറായി അഹല്യ മെഡിക്കല്‍ ഗ്രൂപ്പ്

പ്രബന്ധ രചനാ മത്സരം : ‘രാഷ്ട്ര ബോധവും ദേശ സ്നേഹവും പുതു തലമുറയിൽ’

August 4th, 2024

ink-pen-literary-ePathram
അബുദാബി : സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ‘രാഷ്ട്ര ബോധവും ദേശ സ്നേഹവും : പുതു തലമുറയിൽ’ എന്ന വിഷയ ത്തിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ സാഹിത്യ വിഭാഗം യു. എ. ഇ. തല പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. യു. എ. ഇ. റസിഡൻസ് വിസയിലുള്ളവർക്ക് പ്രായ പരിധി ഇല്ലാതെ പങ്കെടുക്കാം.

രചയിതാവിന്റെ പേരും വിലാസവും ഫോൺ നമ്പറും പ്രത്യേകം ചേർക്കണം. അഞ്ചു പേജിൽ കവിയാത്ത രചനകൾ ആഗസ്റ്റ് 14 രാത്രി 10 മണിക്കു മുൻപ് ലഭിക്കും വിധം അയക്കണം.

മുൻപ് പ്രസിദ്ധീകരിച്ചവ പരിഗണിക്കുകയില്ല. മികച്ച മൂന്ന് രചനകൾക്ക് ഐ. ഐ. സി. അക്ഷര ക്ലബ്ബ് അവാർഡ് നൽകും. രചനകൾ jafarppktd @ gmail. com എന്ന ഇ -മെയിൽ വിലാസത്തിൽ അയക്കുക.

(ഫോൺ: 056 773 0756, 050 138 5165).

- pma

വായിക്കുക: , , , , ,

Comments Off on പ്രബന്ധ രചനാ മത്സരം : ‘രാഷ്ട്ര ബോധവും ദേശ സ്നേഹവും പുതു തലമുറയിൽ’

വീണ്ടും നിപ്പാ മരണം : ജാഗ്രതാ നിർദ്ദേശം

July 21st, 2024

nipah-virus-ePathram
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം റിപ്പോർട്ട് ചെയ്തു. നിപ്പ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണ കാരണം.

പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുള്ള കുട്ടിയുടെ സാംപിൾ വിദഗ്ധ പരിശോധനക്കു വേണ്ടി പൂനെയിലേക്ക് അയച്ചിരുന്നു. ഈ സാംപിൾ ഫലം പോസിറ്റീവ് ആയതോടെയാണ് ഇന്നലെ നിപ്പ സ്ഥിരീകരിച്ചത്. കഴിഞ്ഞ നാല് ദിവസമായി കുട്ടിയുടെ ആരോഗ്യനില ഗുരുതരമായിരുന്നു.

പാണ്ടിക്കാടാണ് രോഗത്തിന്റെ പ്രഭവ കേന്ദ്രം. മലപ്പുറം ജില്ലയിലെ ആനക്കയം, പാണ്ടിക്കാട് ഗ്രാമ പഞ്ചായത്തുകളില്‍ നിലവില്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കൊടുത്തിട്ടുണ്ട്. എല്ലാവരും മാസ്ക് ധരിക്കണം എന്നും നിർദ്ദേശമുണ്ട്.

മലപ്പുറത്ത് നിപ്പാ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്ക പ്പട്ടികയിലുള്ള രണ്ടു പേര്‍ക്ക് പനി ഉള്ള തായും 63 പേരെ ഹൈ റിസ്‌ക് പട്ടിക യില്‍ ഉള്‍പ്പെടുത്തിയതായും ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറത്ത് അവലോകന യോഗ ത്തിന് ശേഷ മായിരുന്നു മന്ത്രിയുടെ പ്രതികരണം.

നിപ്പാ ബാധിച്ച കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ പരമാവധി ശ്രമിച്ചു. ഓസ്‌ട്രേലിയയില്‍ നിന്ന് ആന്റി ബോഡി മരുന്നും പൂനെയില്‍ നിന്ന് പ്രതിരോധ വാക്‌സിനും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. ഇത് കൊടുക്കുന്നതിന് തൊട്ടു മുമ്പ് ഹൃദയാഘാതമുണ്ടായി. രക്ത സമ്മര്‍ദ്ദം താഴ്ന്നു. ഒപ്പം ആന്തരിക രക്തസ്രാവവും ഉണ്ടായി. തുടര്‍ന്ന് മരണം സംഭവിച്ചു.

പാണ്ടിക്കാട്, ആനക്കയം പ്രദേശത്തെ മുഴുവന്‍ വീടുകളിലും ആരോഗ്യ വകുപ്പ് സര്‍വ്വേ നടത്തും. ഐസൊലേഷനിലുള്ള കുടുംബങ്ങള്‍ക്ക് വളണ്ടിയര്‍മാര്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കും.

- pma

വായിക്കുക: , , , , , , ,

Comments Off on വീണ്ടും നിപ്പാ മരണം : ജാഗ്രതാ നിർദ്ദേശം

Page 6 of 90« First...45678...203040...Last »

« Previous Page« Previous « വിമാന യാത്രാ നിരക്ക് വർദ്ധന : ഡൽഹി ഡയസ്പോറ സമ്മിറ്റ് പ്രചാരണ കൺവെൻഷൻ
Next »Next Page » സന്ദര്‍ശക വിസക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha