കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്

October 18th, 2024

banned-chlorpheniramine-maleate-phenylephrine-hydrochloride-cough-syrup-ePathram
കൊച്ചി : നാലു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ‘ക്ലോര്‍ഫെനിര്‍ മീന്‍മെലേറ്റും ഫിനലെഫ്രിന്‍ ഹൈഡ്രോ ക്ലോറൈഡും’ ചേര്‍ന്നുള്ള ചുമ മരുന്ന് നൽകരുത് എന്ന് വീണ്ടും മുന്നറിയിപ്പുമായി അധികൃതർ. മരുന്നു കവറിനു മുകളിലും ഉള്ളിലെ ലഘു ലേഖയിലും ‘നാലു വയസ്സില്‍ താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്’ എന്ന് വ്യക്തമായി രേഖപ്പെടുത്തണം എന്നും അധികൃതർ.

ഈ മരുന്നിനു ഒരു വര്‍ഷം മുന്‍പ് നിരോധനം ഉണ്ടായിരുന്നു. എന്നാൽ മരുന്ന് നിർമ്മാതാക്കൾ ഇതിനു എതിരെ പരാതിയുമായി രംഗത്ത് എത്തി. ഇതു പരിഗണിച്ച ഡ്രഗ്സ് ടെക്നിക്കല്‍ അഡ്വൈസറി ബോർഡ് (ഡി. ടി. എ. ബി.) മരുന്ന് നിരോധനം ശരി വെച്ചു.

ക്ലോര്‍ഫെനിര്‍ മീന്‍മെലേറ്റും ഫിനലെഫ്രിന്‍ ഹൈഡ്രോ ക്ലോറൈഡും (Chlorpheniramine Maleate and Phenylephrine Hydrochloride) ചേര്‍ന്നുള്ള മരുന്ന് ഇന്ത്യയില്‍ ചുമ മരുന്നുകളുടെ കൂട്ടത്തില്‍ മികച്ച വില്‍പ്പനയുള്ള ഒന്നാണ് എന്നും നിർമ്മാതാക്കൾ അവകാശപ്പെട്ടു. അതു കൊണ്ട് തന്നെ പ്രത്യേക അളവിലുള്ള ഇനത്തിന് മാത്രമായി നിരോധനം പരിമിതപ്പെടുത്തണം എന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം.

ഡി. ടി. എ. ബി. ക്ക് പുറമേ വിദഗ്ധ സമിതിയും പരാതി ചര്‍ച്ച ചെയ്തു. ഇതിനു ശേഷമാണ് ഈ വിഷയത്തിൽ തീരുമാനം എടുത്തത്.

- pma

വായിക്കുക: , , , , , , ,

Comments Off on കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്

സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ

October 17th, 2024

national school games-epathram
കൊച്ചി : സംസ്ഥാന സ്‌കൂൾ കായിക മേള നവംബർ 4 മുതൽ 11 വരെ കൊച്ചിയിലെ തെരഞ്ഞെടുത്ത 17 സ്റ്റേഡിയങ്ങളിൽ പകലും രാത്രിയിലുമായി നടക്കും എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി.

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒളിമ്പ്ക്‌സ് മാതൃകയിലാണ് സ്‌കൂൾ കായിക മേള ഒരുക്കുക. 24,000 കായിക പ്രതിഭകൾ മാറ്റുരക്കുന്ന കായിക മേള, ലോകത്തെ തന്നെ ഏറ്റവും കൂടുതൽ കായിക താരങ്ങൾ പങ്കെടുക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കം ആയി മാറും എന്നാണു പ്രതീക്ഷ എന്നും മന്ത്രി വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം 2024 നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.

പൊതു വിദ്യാഭ്യാസം, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തലങ്ങളിലെ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ. ടി. വിഭാഗങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കേരള സ്‌കൂൾ ശാസ്ത്രോത്സവം സംഘടനാ പാടവം കൊണ്ടും മത്സര ഇനങ്ങളുടെ വൈവിധ്യം കൊണ്ടും അദ്ധ്യാപക – വിദ്യാർത്ഥി പങ്കാളിത്തം കൊണ്ടും ഏഷ്യയിലെ തന്നെ ബൃഹത്തായ ശാസ്ത്ര മേളയാകും.

സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെയുള്ള തിയ്യതികളിൽ തിരുവനന്തപുരത്ത് വിവിധ വേദികളിലായി സംഘടിപ്പിക്കും. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജന വിഭാഗ ങ്ങളുടെ കലാരൂപങ്ങൾ കൂടി മത്സര ഇനമായി കലോത്സവത്തിൽ അരങ്ങേറും. PRD

- pma

വായിക്കുക: , , , , ,

Comments Off on സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം

October 14th, 2024

brain-eating-amoebic-encephalitise-Pathram
കൊല്ലം : ജില്ലയിലെ കൊട്ടാരക്കര സ്വദേശിയായ 10 വയസ്സുകാരനു അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കു വേണ്ടി കുട്ടിയെ തിരുവനന്തപുരം എസ്. എ. ടി. ആശുപത്രിയിലേക്ക് മാറ്റി.

തല വേദനയും പനിയും കാരണം കുട്ടിയെ കഴിഞ്ഞ വെള്ളിയാഴ്ച (ഒക്ടോബർ 11) കൊട്ടാരക്കര താലൂക്ക് ആശു പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ രോഗം ഭേദമായില്ല. തുടര്‍ന്നാണ് വിദഗ്ധ ചികിത്സ നൽകുന്നതിന് വേണ്ടിഎസ്. എ. ടി. ആശുപത്രി യിലേക്ക് മാറ്റിയത്. നിലവില്‍ കുട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ല എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം

കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

September 23rd, 2024

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡൽഹി : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺ ലോഡ് ചെയ്യുന്നതും കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമ പ്രകാരം കുറ്റകരം എന്ന് സുപ്രീം കോടതി. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺ ലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമ പ്രകാരം കുറ്റമല്ല എന്നുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ചിൻ്റെ വിധി.

‘ചൈൽഡ് പോണോ ഗ്രാഫി’ എന്ന പദത്തിന് പകരം ‘കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും അധിക്ഷേപിക്കുന്നതുമായ മെറ്റീരിയലുകൾ’ എന്ന് ഉപയോഗിക്കുന്നതിന് പോക്സോ നിയമത്തിൽ ഭേദഗതി വരുത്താൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.

ഭേദഗതി പ്രാബല്യത്തിൽ വരുന്നതു വരെ കേന്ദ്ര സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടു വരാം എന്നും സുപ്രീം കോടതി വ്യക്തമാക്കി. ‘ചൈൽഡ് പോണോ ഗ്രാഫി’ എന്ന പദം ഉപയോഗിക്കരുത് എന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

ഇസ്ലാമിക് സെൻ്ററിൽ ‘മുറ്റത്തെ മുല്ല’ ഞായറാഴ്ച അരങ്ങേറും

August 30th, 2024

logo-indian-islamic-center-abudhabi-ePathram

അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ കൾച്ചറൽ വിഭാഗം സംഘടിപ്പിക്കുന്ന സംഗീത നിശ ‘മുറ്റത്തെ മുല്ല’ (സീസൺ-2) സെപ്റ്റംബർ 1 ഞായറാഴ്ച രാത്രി 7:30 ന് സെൻ്റർ അങ്കണത്തിൽ അരങ്ങേറും.

അബുദാബിയിലെ പ്രതിഭാ ധനരായ ഇരുപതിൽപരം പ്രവാസി പ്രതിഭകളെ ഉൾപ്പെടുത്തി കൊണ്ടാണ് സംഗീത സായാഹ്നം സംഘടിപ്പിക്കുന്നത്.

കൂടാതെ അബുദാബി മാട്ടൂൽ കെ. എം. സി. സി. ടീം അവതരിപ്പിക്കുന്ന കോൽക്കളിയും പരിപാടിക്ക് മാറ്റു കൂട്ടും. പ്രവേശനം സൗജന്യം.

പ്രവാസികളായി കഴിയുന്ന കലാകാരന്മാർക്ക് അവരുടെ സർഗ്ഗ ശേഷി അവതരിപ്പിക്കാനുള്ള ഒരു വേദി എന്ന നിലയിലാണ് എല്ലാ വർഷവും കൾച്ചറൽ വിഭാഗം ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത് എന്നും ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ഇസ്ലാമിക് സെൻ്ററിൽ ‘മുറ്റത്തെ മുല്ല’ ഞായറാഴ്ച അരങ്ങേറും

Page 7 of 91« First...56789...203040...Last »

« Previous Page« Previous « കൊറിയർ വന്നിട്ടുണ്ട് : പുതിയ തട്ടിപ്പിനെ കുറിച്ച് പോലീസ് മുന്നറിയിപ്പ്
Next »Next Page » ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ. പി. ജയരാജന്‍ പുറത്ത്‌ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha