ദുബായ് : അല്‍ ബറാഹ കെ. എം. സി. സി. ഹാളില്‍ ഏപ്രില്‍ 28 വെള്ളി യാഴ്ച വൈകുന്നേരം ആറര മണിക്ക് ദുബായ് കെ. എം. സി. സി. സര്‍ഗ്ഗ ധാര സംഘടി പ്പിക്കുന്ന ‘സര്‍ഗ്ഗ സമീക്ഷ’ യില്‍ ബഷീര്‍ മൂളി വയലിന്റെ പുസ്തക പ്രകാശനം നടക്കും. ദീപ ചിറയിൽ പുസ്തകം പരി ചയപ്പെ ടുത്തും.
ഷാർജ ടെലിവിഷൻ സംഘടിപ്പിച്ച അറബിക് ഗാന റിയാലിറ്റി ഷോ ‘മുർഷിദ് ഷാർജ’ ജേതാവ് മീനാക്ഷി ജയകുമാറിനെ സർഗ്ഗ ധാര ആദരിക്കും.
ദേശീയ ദിന പരിപാടി യിൽ മാപ്പിള പ്പാട്ടു രചനയിൽ ഒന്നാം സ്ഥാനം നേടിയ നസറുദ്ധീൻ മണ്ണാർകാടിന്റെ രചന അടിസ്ഥാന മാക്കി നടത്തിയ മത്സര വിജയി കൾക്ക് സമ്മാന ദാനം, നാട്ടിലേക്ക് സ്ഥലം മാറി പ്പോകുന്ന ജേർണലിസ്റ്റു കളായ ഫൈസൽ ബിൻ അഹമ്മദ്, രഹ്ന ഫൈസൽ എന്നിവർക്ക് യാത്ര യയപ്പു നൽകും. ചടങ്ങിൽ സാംസ്കാരിക സാമൂഹ്യ പ്രവർ ത്തകർ സംബന്ധിക്കും