ചുഴലിക്കാറ്റ്: ഒക്‍ലഹോമയില്‍ 51 പേര്‍ മരിച്ചു

May 21st, 2013

വാഷിങ്ടണ്‍: അമേരിക്കയിലെ ഒക്‍ലഹോമയില്‍ ഉണ്ടായ വന്‍ ചുഴലിക്കാറ്റില്‍ 51 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ 7 കുട്ടികളും ഉള്‍പ്പെടുന്നു. മണിക്കൂറില്‍ 200 മൈല്‍ വേഗത്തില്‍ വീശിയടിച്ച മൂന്ന് കിലോമീറ്റര്‍ വിസ്തൃതിയുള്ള ചുഴലിക്കാറ്റ്നഗരത്തില്‍ കനത്ത നാശനഷ്ടം വിതച്ചു. നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. മരങ്ങള്‍ കടപുഴകി വീണു. മുര്‍ നഗരത്തിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. കെട്ടിടങ്ങളുടേയും മറ്റും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുവാന്‍ നന്നേ പാടു പെട്ടു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മരണങ്ങളിലും നാശനഷ്ടങ്ങളിലും അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ അനുശോചനവും ദു:ഖവും രേഖപ്പെടുത്തി. ഒക്‍ലഹോമയ്ക്ക് എല്ലാവിധ ഫെഡറല്‍ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ചുഴലിക്കാറ്റ്: ഒക്‍ലഹോമയില്‍ 51 പേര്‍ മരിച്ചു

ഇരു ചക്ര വാഹങ്ങ ളില്‍ അപകട മരണങ്ങള്‍ കൂടുന്നു

May 12th, 2013

motor-cycle-driving-in-abudhabi-ePathram അബുദാബി : അശ്രദ്ധമായി ഇരു ചക്ര വാഹനങ്ങള്‍ ഓടിക്കുന്നത് കൊണ്ടും റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘി ക്കുന്നത് കൊണ്ടും അപകട മരണങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്.
ഫാസ്റ്റ് ഫുഡ് ഹോം ഡെലിവറി, സ്പീഡ് പോസ്റ്റ് വിതരണം, പത്ര വിതരണം എന്നിവ ചെയ്യുന്ന ജീവനക്കാരാണ് ഇരു ചക്ര വാഹനങ്ങള്‍ കൂടുതലായി ഉപയോഗി ക്കുന്നത്.

ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന സമയ ത്തിനുള്ളില്‍ സാധനങ്ങള്‍ എത്തി ക്കാനാ യിട്ടാണ് റോഡ്‌ സുരക്ഷാ നിയമങ്ങള്‍ കാറ്റില്‍ പറത്തി അതി വേഗത്തിലുള്ള യാത്ര എങ്കിലും ഇത് പലപ്പോഴും അപകടങ്ങളില്‍ എത്തിക്കുന്നു.

നഗര പരിധിയില്‍ മോട്ടോര്‍ വാഹന ങ്ങളുടെ വേഗം 60 കിലോ മീറ്ററായി കുറച്ചിട്ടുണ്ട് എങ്കിലും ഇരു ചക്ര വാഹനങ്ങള്‍ പലപ്പോഴും ഈ നിയമങ്ങള്‍ പാലിക്കാറില്ല. ടൂ വീലറു കളില്‍ തിരക്കേറിയ റോഡു കളില്‍ ലൈസന്‍സില്ലാതെ സഞ്ചരിക്കുന്ന കുട്ടികളും അപകടം വിളിച്ചു വരുത്തുന്നു.

അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് ഇതിനെതിരെ ബോധ വല്‍ക്കരണം നടത്തുന്നുണ്ട്.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on ഇരു ചക്ര വാഹങ്ങ ളില്‍ അപകട മരണങ്ങള്‍ കൂടുന്നു

നാട്ടുകാരെ ഭയന്ന് പാപ്പാന്‍ കൊലയാനയുടെ കാല്‍ക്കല്‍ അഭയം തേടി

April 21st, 2013

കടയ്ക്കല്‍: നാട്ടുകാ‍രുടെ അടിസഹിക്ക വയ്യാതെ പാപ്പാന്‍ കൊലയാനയുടെ കാല്‍ക്കീഴില്‍ അഭയം തേടി. കടയ്ക്കലില്‍ തടിപിടിക്കുവാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ കുത്തികൊലപ്പെടുത്തിയിരുന്നു. ഇന്നലെ വൈകീട്ട് കടയ്ക്കല്‍ കിഴക്കുംഭഗം ജംഗ്ഷനിലാണ് സംഭവം നടന്നത്. തടിപിടിക്കുവാനായി കൊണ്ടുവന്ന വര്‍ക്കല കണ്ണന്‍ എന്ന ആന പാപ്പാന്മാരുടെ പീഡനം മൂലം ഇടഞ്ഞിരുന്നു. തുടര്‍ന്ന് ആന പുറത്തിരുന്ന രണ്ടാം പാപ്പാനെ തട്ടിയിട്ട് കുത്തി കൊലപ്പെടുത്തി. മടത്തറ വേങ്കോള ശാസ്താം നട വെളിയങ്കാല ചതുപ്പില്‍ കൊച്ചുകുഞ്ഞിന്റെ മകന്‍ ശശാങ്കനാണ് ആനയുടെ കുത്തെറ്റ് മരിച്ചത്. ആന ശശാങ്കനെ കുത്തുന്നത് കണ്ട് ആളുകള്‍ ബഹളം വെച്ചെങ്കിലും കാലുകള്‍ക്കിടയില്‍ വച്ച് കുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് ആന പിന്‍‌വാങ്ങിയത്. ഇതിനിടയില്‍ ഒന്നാം പാപ്പാന് ആനയെ തളച്ചു. തുടര്‍ന്ന് പോലീസ് എത്തി ശശാങ്കന്റെ മൃതദേഹം സംഭവ സ്ഥലത്തുനിന്നും താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ആന ബന്ധവസ്സില്‍ ആയതോടെ ക്ഷുഭിതരായ നാട്ടുകാര്‍ ഒന്നാം പാപ്പാനെ മര്‍ദ്ദിച്ചു. മര്‍ദ്ദനം സഹിക്കാതായപ്പോള്‍ അയാള്‍ കൊലയാനയുടെ കാല്‍ക്കല്‍ അഭയം തേടുകയായിരുന്നു. പിന്നീട് ആളുകള്‍ ശാന്തരായതിനു ശേഷമാണ് ഇയാള്‍ ആനയുടെ കാല്‍ക്കല്‍ നിന്നും പുറത്ത് പോയുള്ളൂ. നാട്ടുകാരുടെ മര്‍ദ്ദനം സഹിക്കവയ്യാതെ ഒരാളെ കൊന്ന ആനയുടെ കാല്‍ക്കല്‍ പാപ്പാനു അഭയം പ്രാപിക്കേണ്ടി വന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on നാട്ടുകാരെ ഭയന്ന് പാപ്പാന്‍ കൊലയാനയുടെ കാല്‍ക്കല്‍ അഭയം തേടി

ഇറാനില്‍ ഭൂചലനം : മൂന്ന് മരണം

April 9th, 2013

earthquake-epathram
തെഹ്റാന്‍ : ഇറാനില്‍ റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. മൂന്നു പേര്‍ മരിച്ചതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു.

ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്നര മണി യോടെ ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഇറാനിലെ ഏക ആണവ നിലയം സ്ഥിതി ചെയ്യുന്ന തെക്കു പടിഞ്ഞാറന്‍ തുറമുഖ നഗരമായ ബുഷെഹ്റിന് സമീപമുള്ള കാകി യാണ് ഭൂചലന ത്തിന്റെ പ്രഭവ കേന്ദ്രം എന്ന് ഇറാനിലെ സീസ്‌മോളജിക്കല്‍ സെന്റര്‍ കണ്ടെത്തിയിട്ടുണ്ട്.

അബുദാബി, ദുബായ്, ഷാര്‍ജ, ബഹ്‌റൈന്‍, ഖത്തര്‍ അടക്കം വിവിധ ഗള്‍ഫ് രാജ്യങ്ങളിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ഇറാനില്‍ ഭൂചലനം : മൂന്ന് മരണം

മട്ടന്നൂരില്‍ സ്ഫോടനത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

April 6th, 2013

കണ്ണൂര്‍: സ്ഫോടകവസ്തുക്കളുമായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സ്ഫോടനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. മട്ടന്നൂര്‍ പോറാറ സ്വദേശി ദിലീപ്(31) ആണ് ഇന്നു രാവിലെ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ദിലീപിനെ സ്ഫോടനത്തെ തുടര്‍ന്ന് ബൈക്ക് തകര്‍ന്നു കൂടാതെ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സ്ഥലത്ത് ബോംബ് സ്ക്വാഡും പോലീസ് സംഘവും പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുവാനായി പരിയാരം ആശുപത്രിയിലേക്ക് മാറ്റി. വിഷുവിന്‍ പൊട്ടിക്കുവാനായി പടക്കം നിര്‍മ്മിക്കുവാനായി കരിമരുന്നുകള്‍ കൊണ്ടു പോകുകയായിരുന്നതാണോ എന്നും സംശയിക്കുന്നുണ്ട്. പോലീസ് അന്വേഷണം നടത്തി വരികയാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on മട്ടന്നൂരില്‍ സ്ഫോടനത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

Page 20 of 26« First...10...1819202122...Last »

« Previous Page« Previous « ജപമാല കളുടെ പ്രദര്‍ശനം അബുദാബി യില്‍
Next »Next Page » നോക്കുകൂലിക്ക് വിമര്‍ശനം, 48 മണിക്കൂര്‍ പരാജയം: സി.ഐ.ടി.യു റിപ്പോര്‍ട്ട് »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha