കെ. പി. ജോർജ്ജിനും ജൂലി മാത്യു വിനും ആദരം

February 11th, 2019

logo-south-indian-us-chamber-ePathram
ഹ്യൂസ്റ്റൺ: അമേരിക്കൻ ദേശീയ തെരെഞ്ഞെടുപ്പിൽ മലയാളി കളുടെ യശ്ശസ്സ് ഉയർത്തിയ കെ. പി. ജോർജ്ജി നും ജൂലി മാത്യു വിനും അമേരിക്കൻ മലയാളി കളുടെ ആദരം.

2018 നവംബറിൽ നടന്ന ദേശീയ തെരെഞ്ഞെടുപ്പിൽ തിളക്ക മാർന്ന വിജയം നേടിയ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്‌ജിയും എക്സി ക്യൂട്ടീ വുമായ ജഡ്ജ് കെ. പി. ജോർ ജ്ജി നും മൂന്നാം നമ്പർ കോടതി യിലെ ജഡ്ജി യായി വിജ യിച്ച ജൂലി മാത്യു വിനും സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ്, ഇന്ത്യാ പ്രസ്സ് ക്ലബ്ബ് എന്നിവ യുടെ ആഭി മുഖ്യത്തില്‍ ആണ് ആദരി ച്ചത്. ഏഷ്യാനെറ്റ് പ്രൊഡ ക്ഷൻ എക്സി ക്യൂട്ടീവ് ഷിജോ പൗലോസി നെയും ചടങ്ങിൽ ആദരിച്ചു.

reception-to-julie-mathew-kp-george-saoth-indian-us-ePathram
ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് സണ്ണി കരിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോയ് തുമ്പ മൺ, ശശി ധരൻ നായർ എന്നിവർ പ്രസംഗിച്ചു. ഡോ. ജോർജ്ജ് കാക്ക നാട്ട് സ്വാഗതവും അനിൽ ആറന്മുള നന്ദിയും പറഞ്ഞു.

അമേരിക്കയിൽ ഏറ്റവും സാമ്പത്തിക വളർച്ച കൈ വരിച്ചു കൊണ്ടിരിക്കുന്ന ടെക്സസിലെ ഫോർട്ട് ബെണ്ട് കൗണ്ടി യുടെ ജഡ്‌ജിയും എക്സിക്യൂട്ടീവുമായി ചുമ തല യേറ്റ കെ. പി. ജോർജ്ജ് ഇപ്പോൾ അമേരിക്ക യിലെ ഏറ്റവും അധികാരവും സ്ഥാനവുമുള്ള ഇന്ത്യ ക്കാരൻ എന്നത് മല യാളി കൾക്ക് അഭിമാന കര മാണ്.

ഒരു ഏഷ്യക്കാരനു പോലും കൈവരിക്കാൻ കഴിയാത്ത നേട്ടവു മാ യാണ് ഫോർട്ട് ബെണ്ട് കൗണ്ടി മൂന്നാം നമ്പർ കോടതി യുടെ ന്യായാധിപ യായി ചുമ തല യേറ്റു കൊണ്ടു ജൂലി മാത്യു എന്ന യുവ അറ്റോർണി മല യാളി കളുടെ അഭിമാനമായി മാറിയത്.

വാർത്ത അയച്ചു തന്നത് : ഡോ. ജോർജ്ജ് എം. കാക്കനാട്

- pma

വായിക്കുക: , , , , ,

Comments Off on കെ. പി. ജോർജ്ജിനും ജൂലി മാത്യു വിനും ആദരം

മെക്സിക്കോ അതിർത്തി യിൽ മതിൽ പണിയും : ഡോണാൾഡ് ട്രംപ്

February 7th, 2019

Trump_epathram
വാഷിംഗ്ടണ്‍ : അമേരിക്ക – മെക്സിക്കോ അതിർ ത്തി യിൽ മതിൽ പണിയും എന്നും തീരുമാന ത്തിൽ നിന്നു പിറകോട്ട് ഇല്ലാ എന്നും യു. എസ്. പ്രസിഡണ്ട് ഡോണാൾഡ് ട്രംപ്.

ലഹരി മരുന്നു കടത്തും അനധി കൃത കുടി യേറ്റ വും തടയുവാന്‍ ആയിട്ടാണ് മതിൽ നിര്‍മ്മാണം എന്നാണ് ട്രംപി ന്റെ വാദം. എന്നാൽ അതിർത്തിയിൽ ഇപ്പോൾ തന്നെ മതി യായ സുരക്ഷ ഉണ്ട് എന്നും ഗവണ്മെന്റ് ഫണ്ടില്‍ നിന്നും പണം ചെലവാക്കി മതില്‍ പണിയേണ്ടാ എന്നുമാണ് പ്രതിപക്ഷ ത്തിന്റെ നിലപാട്.

ഈ മാസം 15 നു ഉള്ളില്‍ തന്നെ മതില്‍ വിഷയ ത്തില്‍ ഭരണ – പ്രതിപക്ഷ കക്ഷി കൾ തമ്മില്‍ യോജിപ്പില്‍ എത്തണം എന്നും യു. എസ്. കോൺഗ്രസ്സി ന്റെ സം യുക്ത സമ്മേളന ത്തില്‍ ട്രംപ് ആവശ്യപ്പെട്ടു.

- pma

വായിക്കുക: , , ,

Comments Off on മെക്സിക്കോ അതിർത്തി യിൽ മതിൽ പണിയും : ഡോണാൾഡ് ട്രംപ്

ഡോണാൾഡ് ട്രംപ് – കിം ജോംഗ് ഉന്‍ ഉച്ച കോടി ഈ മാസം അവസാനം

February 7th, 2019

america korea-epathram
വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ്, ഉത്തര കൊറിയന്‍ ഭരണാധി കാരി കിം ജോംഗ് ഉന്‍ എന്നിവര്‍ തമ്മി ലുള്ള രണ്ടാം വട്ട കൂടിക്കാഴ്ച ഫെബ്രു വരി 27, 28 തീയ്യതി കളിൽ വിയറ്റ് നാമില്‍ വെച്ച് നടക്കും.

കിം ജോംഗ് ഉന്നുമായുള്ള രണ്ടാം ഉച്ച കോടി യുടെ വിവരം യു. എസ്. കോൺ ഗ്രസ്സി ലാണ് ട്രംപ് പ്രഖ്യാ പിച്ചത്.

ഇവര്‍ തമ്മിലുള്ള ആദ്യ ഉച്ച കോടി കഴിഞ്ഞ വർഷം സിംഗപ്പുരില്‍ നടന്നിരുന്നു. ഉത്തര കൊറിയ യുടെ ആണ വ നിരാ യുധീ കരണ വിഷയം തന്നെയാണ് വിയറ്റ് നാം ചര്‍ച്ച യിലും ഉണ്ടാവുക എന്നറിയുന്നു.

- pma

വായിക്കുക: , , , ,

Comments Off on ഡോണാൾഡ് ട്രംപ് – കിം ജോംഗ് ഉന്‍ ഉച്ച കോടി ഈ മാസം അവസാനം

ഗൂഗിള്‍ പ്ലസ് ഇനി ഇല്ല – ഏപ്രില്‍ രണ്ടു വരെ നിങ്ങളുടെ ഡേറ്റ എടുക്കാം

February 2nd, 2019

google-blocked-epathram
ഗൂഗിളിന്റെ സോഷ്യല്‍ മീഡിയാ സംവിധാന മായ ‘ഗൂഗിള്‍ പ്ലസ്’ 2019 ഏപ്രില്‍ രണ്ടു മുതല്‍ സേവനം അവ സാനി പ്പിക്കും. നിങ്ങളുടെ ഗൂഗിള്‍ പ്ലസ് എക്കൗ ണ്ടും ഗൂഗിള്‍ പ്ലസ് പേജുകളും 2019 ഏപ്രില്‍ രണ്ടു മുതല്‍ പിന്‍ വലിക്കും എന്നു കാണിച്ച് ഇതിനെ ക്കുറിച്ചുള്ള അറി യിപ്പ് തങ്ങ ളുടെ ഉപ യോ ക്താ ക്കള്‍ക്ക് ഗൂഗിള്‍ അയച്ചു തുടങ്ങി.

ഗൂഗിള്‍ പ്ലസില്‍ ഷെയര്‍ ചെയ്തി ട്ടുള്ള ചിത്ര ങ്ങള്‍, വീഡി യോ കള്‍, ആല്‍ബം ആര്‍ ക്കൈവ്, ഗൂഗിള്‍ പ്ലസ് പേജു കള്‍ എല്ലാം ഏപ്രില്‍ രണ്ടു മുതല്‍ നീക്കം ചെയ്തു തുടങ്ങും.

എന്നാല്‍ ഇവ നിങ്ങളുടെ ഗൂഗിള്‍ പ്ലസ് പേജില്‍ നിന്നും ഡേറ്റ ഡൗണ്‍ ലോഡ് ചെയ്യുവാനുള്ള സൗകര്യ മുണ്ട്. മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ ഒന്നിനു മുന്‍പേ അവ ഡൗണ്‍ ലോഡ് ചെയ്തി രിക്കണം.

അതേ സമയം ഗൂഗിള്‍ ഫോട്ടോസ് വിഭാഗ ത്തിലേക്ക് ബാക്ക് അപ്പ് ചെയ്ത ഫോട്ടോ കളും വീഡിയോ കളും നീക്കം ചെയ്യു കയില്ല എന്നും ഗൂഗിള്‍ അറി യിച്ചു.

2019 ഫെബ്രുവരി നാലി നു ശേഷം പുതിയ ഗൂഗിള്‍ പ്ലസ് അക്കൗണ്ടു കളും പേജു കളും, കമ്മ്യൂ ണി റ്റി കളും ഇവന്റു കളും ഒരുക്കു വാനും കഴി യില്ല. എന്നാല്‍ ഗൂഗിള്‍ പ്ലസ് ഉപ യോഗി ച്ചുള്ള ജി – സ്യൂട്ട് എക്കൗ ണ്ടുകള്‍ നില നില്‍ക്കും. ഇതില്‍ പുതിയ ഫീച്ചറുകളും ഉടന്‍ ലഭ്യ മാവും എന്നും അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ഗൂഗിള്‍ പ്ലസ് ഇനി ഇല്ല – ഏപ്രില്‍ രണ്ടു വരെ നിങ്ങളുടെ ഡേറ്റ എടുക്കാം

ജോര്‍ജ്ജ് ബുഷ് (സീനിയര്‍) അന്തരിച്ചു

December 1st, 2018

us-former-president-george-h-w-bush-dead-ePathram
വാഷിംഗ്ടൺ : അമേരിക്ക യുടെ മുന്‍ പ്രസി ഡണ്ട് ജോര്‍ജ്ജ് എച്ച്. ഡബ്ല്യൂ. ബുഷ് (സീനിയര്‍) അന്ത രിച്ചു.
94 വയസ്സു ണ്ടായി രുന്നു. പാര്‍ക്കിന്‍സണ്‍ രോഗ ബാധിത നായി വര്‍ഷ ങ്ങ ളോളം വീല്‍ ചെയറിൽ ആയിരുന്നു.

അമേരിക്കയുടെ നാല്പ്പത്തി ഒന്നാമത്തെ പ്രസിഡണ്ട് ആയിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി മെമ്പർ കൂടി യായ   ജോര്‍ജ്ജ് ഹെര്‍ബര്‍ട്ട് വോക്കര്‍ ബുഷ് (ജോര്‍ജ്ജ് എച്ച്. ഡബ്ല്യൂ. ബുഷ് സീനിയര്‍).

1989 മുതല്‍ 1993 വരെ യാണ് യു. എസ്. പ്രസിഡണ്ട് പദവി വഹിച്ചത്. 1981 മുതല്‍ 1989 രണ്ട് തവണ വൈസ് പ്രസി ഡണ്ട് പദവി യും അല ങ്കരി ച്ചിരുന്നു.

രണ്ടാം ലോക മഹാ യുദ്ധ ത്തില്‍ സേവനം അനുഷ്ടി ച്ചിട്ടുള്ള എച്ച്. ഡബ്ല്യൂ. ബുഷ്, കോണ്‍ ഗ്രസ്സ് അംഗം, നയ തന്ത്ര ജ്ഞന്‍, സി. ഐ. എ. ഡയറക്ടര്‍ എന്നീ സ്ഥാന ങ്ങളും വഹിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on ജോര്‍ജ്ജ് ബുഷ് (സീനിയര്‍) അന്തരിച്ചു

Page 12 of 18« First...1011121314...Last »

« Previous Page« Previous « ബി. ആർ. എസ്. വെഞ്ചേഴ്സ് – യു. എ. ഇ. സർവ്വ കലാ ശാല യുമായി കൈ കോർക്കുന്നു
Next »Next Page » ദേശീയ ദിന ത്തിലെ ജന്മ ദിന ആഘോഷം : ഇരട്ടി മധുരവു മായി പ്രവാസി മലയാളി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha