ശൈഖ് അലി അല്‍ ഹാശിമിയെ ഉമ്മുല്‍ മുഅമിനീന്‍ സൊസൈറ്റി ആദരിച്ചു

July 5th, 2015

adviser-sheikh-ali-al-hashimi-receiving-memento-ePathram
അബുദാബി : സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ മികച്ച വ്യക്തിത്വങ്ങളെ ആദരിക്കുന്ന തിന്റെ ഭാഗമായി യു. എ. ഇ. പ്രസിഡണ്ടിന്‍റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാശിമിയെ ഉമ്മുല്‍ മുഅമിനീന്‍ സൊസൈറ്റി ആദരിച്ചു.

അബുദാബി അല്‍ ഹസ്ന പാലസ് മജ്ലിസില്‍ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍, സൊസൈറ്റി പ്രസിഡന്റ് എം. സുലൈമാന്‍ കുഞ്ഞ് അവാര്‍ഡ് സമ്മാനിച്ചു.

മത – വിദ്യാഭ്യാസ – ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ ഉമ്മുല്‍ മുഅമിനീന്‍ സൊസൈറ്റി അബുദാബി ഘടകം, മുന്‍ കാല ങ്ങളില്‍ ഇമാം ഇബ്രാഹിം കുട്ടി മൌലവി, കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, ഡോക്ടര്‍. ബി. ആര്‍. ഷെട്ടി, പദ്മശ്രീ എം. എ. യൂസഫലി, അബ്ദുള്ള അബ്ദുല്‍ റഹ്മാന്‍ സലാം അല്‍ ഹുസ്നി എന്നിവരെ ആദരിച്ചിരുന്നു.

കേരളത്തില്‍ കൊല്ലം ജില്ലയിലെ മയ്യനാട് പ്രവര്‍ത്തിക്കുന്ന ഉമ്മുല്‍ മുഅമിനീന്‍ സൊസൈറ്റി സമൂഹത്തില്‍ അവശത അനുഭവിക്കുന്ന രോഗികളുടെ ചികിത്സ യും, നിര്‍ദ്ദനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം ചെയ്തും നിരവധി സംരംഭങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി അബുദാബി ഘടകം സജീവമാണ്.

വിശദ വിവരങ്ങള്‍ക്ക് : എം. സുലൈമാന്‍ കുഞ്ഞ് 050 – 581 2926

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ശൈഖ് അലി അല്‍ ഹാശിമിയെ ഉമ്മുല്‍ മുഅമിനീന്‍ സൊസൈറ്റി ആദരിച്ചു

പ്രമുഖ വാസ്തു ശില്പി ചാള്‍സ് കൊറെയ അന്തരിച്ചു

June 17th, 2015

charles-correa-epathram

മുംബൈ: പ്രമുഖ വാസ്തു ശില്പിയും നഗരാസൂത്രണ വിദഗ്‌ദ്ധനുമായ പത്മ ഭൂഷന്‍ ചാള്‍സ് കൊറയ (84) അന്തരിച്ചു. അസുഖ ബാധയെ തുടര്‍ന്ന് ഇന്നലെ രാത്രി മുംബയില്‍ വച്ചായിരുന്നു അന്ത്യം. 1930 സെപ്റ്റംബര്‍ 1 നു സെക്കന്തരാബാദില്‍ ആണ് ചാള്‍സ് കൊറയയുടെ ജനനം. മുംബൈ സെന്റ് സേവ്യേഴ്സ് കോളേജ്, മിച്ചിഗണ്‍ യൂണിവേഴ്സിറ്റി, കേംബ്രിഡ്ജിലെ മസ്സച്ചസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍നോളജി തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങളില്‍ പഠനം. ലണ്ടനിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്ട്സില്‍ നിന്നും ഗോള്‍ഡ് മെഡലും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 1972-ല്‍ രാജ്യം ആദ്ദേഹത്തിനു പത്മശ്രീയും, 2006-ല്‍ പത്മ വിഭൂഷനും നല്‍കി ആദരിച്ചിട്ടുണ്ട്.

നവി മുബൈ അദ്ദേഹം രൂപകല്പന ചെയ്ത നഗരമാണ്. ഗുജറാത്തിലെ സബര്‍മതിയിലുള്ള ഗാന്ധി സ്മാരകം ചാള്‍സ് കൊറയ തന്റെ 28 -ആം വയസ്സിലാണ് പണിതത്. മുംബൈയിലെ കാഞ്ചന്‍ ജംഗ റസിഡന്‍ഷ്യല്‍ ടവര്‍, യു. എന്‍. ആസ്ഥാനത്തെ ഇന്ത്യയുടെ പെര്‍മനന്റ് മിഷന്‍, ഗോവയിലെ കലാ അക്കാദമി, ജെയ്പൂരിലെ ജവഹര്‍ കലാകേന്ദ്ര, മധ്യപ്രദേശിലെ നിയമസഭാ മന്ദിരം, ദില്ലിയിലെ നാഷ്ണല്‍ ക്രാഫ്റ്റ് മ്യൂസിയം, ടൊറന്റോയിലെ ഇസ്മായിലി സെന്റര്‍, ബോസ്റ്റണിലെ മിഷിഗണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍നോളജിയിലെ ബ്രെയിന്‍ സയന്‍സ് സെന്റര്‍, ലിസ്ബണിലെ ചമ്പാലി മൌഡ് സെന്റര്‍ തുടങ്ങിയവയും ചാള്‍സ് കൊറയയുടെ രൂപ കല്പനയില്‍ പൂര്‍ത്തിയായവയാണ്.

കോവളത്തെ ബീച്ച് റിസോര്‍ട്ടും പരുമല പള്ളിയും അദ്ദേഹമാണ് രൂപകല്പന ചെയ്തത്. ഇതിന്റെ രൂപകല്‍‌പനയ്ക്കായി മലങ്കരയിലെ പല പഴയ സുറിയാനി പള്ളികളും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. 1995-ല്‍ നിര്‍മ്മാണം ആരംഭിച്ച പള്ളി 2000 ഒക്ടോബറില്‍ പണി പൂര്‍ത്തിയാക്കി കൂദാശ നടത്തി. ഒരേ സമയം രണ്ടായിരം പേര്‍ക്ക് ആരാധനയില്‍ പങ്കെടുക്കാന്‍ തക്ക സൌകര്യമുള്ളതാണ് ഈ പള്ളി.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on പ്രമുഖ വാസ്തു ശില്പി ചാള്‍സ് കൊറെയ അന്തരിച്ചു

‘ബൊക്കെ ഓഫ് ഇമോഷന്‍സ്’ പ്രകാശനം ചെയ്തു

June 17th, 2015

releasing-bouquet-of-emotions-ePathram
അബുദാബി : പ്രവാസി എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളം രചിച്ച ‘ബൊക്കെ ഓഫ് ഇമോഷന്‍സ്’ എന്ന പുസ്തകം അബുദാബി യില്‍ പ്രകാശനം ചെയ്തു. അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ ഫ്രണ്ട്‌സ് എ. ഡി. എം. എസ്. സംഘടി പ്പിച്ച ചടങ്ങില്‍ പ്രശസ്ത കവി പ്രൊഫസര്‍ വി. മധുസൂദനന്‍ നായര്‍ ടി. എ. നാസറിന് ആദ്യ പ്രതി നല്‍കി യാണ് ‘ബൊക്കെ ഓഫ് ഇമോഷന്‍സ്’ പ്രകാശനം ചെയ്തത്.

abdul-punnayurkkulam-bouquet-of-emotions-ePathram

കഴിഞ്ഞ നാലു പതിറ്റാണ്ടു കാലം പ്രവാസ ജീവിതം നയിക്കുന്ന അബ്ദുള്‍ പുന്നയൂര്‍ ക്കുളം, അമേരിക്കയില്‍ ജോലി ചെയ്തിരുന്ന സമയത്തും നിരവധി കഥകളും കവിത കളും രചിച്ചിട്ടുണ്ട്. എളാപ്പ, സ്നേഹ സൂചിക, കാച്ചിംഗ് ദി ഡ്രീംസ് എന്നിവ യാണ് ശ്രദ്ധേയ കൃതികള്‍. മീൻകാരൻ ബാപ്പ എന്ന സമാഹാര ത്തിന്റെ പണിപ്പുര യിലാണ് അദ്ദേഹം.

friends-adms-felicitate-abdul-punnayurkkulam-ePathram

ഫ്രണ്ട്‌സ് എ. ഡി. എം. എസ്. പ്രസിഡന്റ് സലിം ചിറക്കല്‍ അദ്ധ്യ ക്ഷത വഹിച്ചു. ചടങ്ങില്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെ പൊന്നാട അണി യിച്ച് ആദരിക്കുകയും ചെയ്തു. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , , , , ,

Comments Off on ‘ബൊക്കെ ഓഫ് ഇമോഷന്‍സ്’ പ്രകാശനം ചെയ്തു

കൈരളി കള്‍ച്ചറല്‍ ഫോറം പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ചു

June 3rd, 2015

npcc-honoring-varkkala-devakumar-ePathram
അബുദാബി : മുസ്സഫ എന്‍. പി. സി. സി. യിലെ തൊഴിലാളി കളുടെ കലാ – സാംസ്കാരിക കൂട്ടായ്മയായ കൈരളി കള്‍ച്ചറല്‍ ഫോറം പതിനഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് എന്‍. പി. സി. സി. അങ്കണ ത്തില്‍ സംഘടി പ്പിച്ച സാംസ്കാരിക സമ്മേളനം ഇന്ത്യന്‍ എംബസ്സി സെക്കന്ഡ് സെക്രട്ടറി ഡി. എസ്. മീണ ഉത്ഘാടനം ചെയ്തു.

എന്‍. പി. സി. സി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അക്ക്വീല്‍ മാദി, നാസര്‍ മുഹമ്മദ്‌ അല്‍ദീനി, മുതാസം റിഷേ, കെ. ബി. മുരളി, രാജന്‍ ചെറിയാന്‍, കെ. കെ. മൊയ്തീന്‍ കോയ, രമേശ്‌ പയ്യന്നൂര്‍ തുടങ്ങിയവര ആശംസകള്‍ നേര്‍ന്നു.

അടൂര്‍ ഭാസി ഫൌണ്ടേഷന്‍ പുരസ്കാര ജേതാവും കൈരളി കള്‍ച്ചറല്‍ ഫോറം സീനിയര്‍ അംഗവുമായ വര്‍ക്കല ദേവകുമാറിനെ ചടങ്ങില്‍ ആദരിച്ചു. ഫോറം പ്രസിഡണ്ട് മുസ്തഫ മാവിലായി അദ്ധ്യ ക്ഷത വഹിച്ചു. സെക്രട്ടറി എസ്. അനില്‍ കുമാര്‍ സ്വാഗതവും കോശി നന്ദിയും പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , , , ,

Comments Off on കൈരളി കള്‍ച്ചറല്‍ ഫോറം പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ചു

വിജയ കിരീടം ചൂടി ഏഷ്യന്‍ സ്കൂൾ

May 26th, 2015

അബുദാബി : സി. ബി. എസ്. ഇ. പ്ലസ് ടു പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ മികച്ച വിജയം നേടി ഏഷ്യന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് സ്കൂൾ മുന്നിൽ.

അബുദാബി റുവൈസ്, ബദാ സായിദ് എന്നിവിട ങ്ങളിലെ ഏഷ്യന്‍ സ്‌കൂളു കള്‍ പ്ലസ് ടു പരീക്ഷയില്‍ 100 ശതമാനം വിജയം നേടി. മലയാളി മാനേജ് മെന്റിൽ പ്രവർത്തി ക്കുന്ന രണ്ട് സ്‌കൂളി ലുമായി 60 വിദ്യാര്‍ത്ഥി കളാണ് പരീക്ഷ യ്ക്കിരുന്നത്. 97 ശതമാനം മാര്‍ക്ക് നേടി വരുണ്‍ അഗര്‍വാള്‍ സ്‌കൂളില്‍ ടോപ് സ്‌കോറർ ആയി.

താരിന്തി പ്രമാലക (96 ശതമാനം), അഫ്രീന്‍ മുഹമ്മദ് ന ഈം (95.6), ഗ്രേഷ്മ ബാബു (95.6), സുമ റെഡ്ഡി (93.2), ശിവകിരണ്‍ (90.4), മര്‍വ ഷറഫുദ്ധീന്‍ (93.4), ഷംജാദ് (92.2), മേഹക് തന്‍വീര്‍ (90.8) എന്നിവര്‍ സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥി കളായി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on വിജയ കിരീടം ചൂടി ഏഷ്യന്‍ സ്കൂൾ

Page 30 of 77« First...1020...2829303132...405060...Last »

« Previous Page« Previous « മോദി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു
Next »Next Page » മഅ്ദിന്‍ വൈസനിയം: മിഡില്‍ ഈസ്റ്റ്തല ഉദ്ഘാടനം അബുദാബിയിൽ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha